Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

എന്നെ അറിയുന്നവൻ എന്നെ കരുതുന്നവൻ

എന്നെ അറിയുന്നവൻ എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ എന്‍റെ യേശുവത്രേ വഴിയറിയാതെ ഞാൻ അലഞ്ഞിടുമ്പോൾ വഴികാട്ടുന്നവൻ യേശു വഴിയും സത്യവും ജീവനും നീയേ സഹയാത്രികനും നീയേ;- എന്നെ… നീതി ലഭിക്കാതെ തളർന്നീടുമ്പോൾ ശാന്തി നൽകുന്നവൻ യേശു പുനരുത്ഥാനവും ജീവനും നീയേ പുതുശക്തിയതും നീയേ;- എന്നെ… ആശ്രയമില്ലാതെ വലഞ്ഞീടുമ്പോൾ ആശ്രിതവത്സലൻ യേശു നല്ലിടയനും വാതിലും നീയേ ചേർത്തിടും നിത്യതയിങ്കൽ;- എന്നെ…

Read More 

എന്നെ അറിയാൻ എന്നെ നടത്താൻ

എന്നെ അറിയാൻ എന്നെ നടത്താൻ എല്ലാ നാളിലും യാഹെനിക്കുണ്ട് ചൂടിൽ വാടാതെ വീണുപോകാതെ മേഘസ്തംഭമായ് യാഹെനിക്കുണ്ട് കാലിടറതേ കല്ലിൽ തട്ടാതേ താങ്ങിയെടുക്കും നാഥനെന്നെന്നും;- കൂട്ടം വിട്ടുപോം ആടിനേപോലേ ഒറ്റപ്പെട്ടാലും യാഹെനിക്കുണ്ട് തേടിയെത്തിടും നല്ലയിടയൻ തോളിലെറ്റിയെൻ വീട്ടിലെത്തിക്കും;- സാത്താൻ പാതയിൽ പോരടിക്കുമ്പോൾ പരിചയായിടും യാഹെനിക്കുണ്ട് ആത്മശക്തിയാൽ എന്നേ നയിക്കും ആത്മനാഥനെൻ കൂടെയുണ്ടെന്നും;-

Read More 

എന്നെ അനുദിനം നടത്തുന്ന കർത്തനവൻ

എന്നെ അനുദിനം നടത്തുന്ന കർത്തനവൻ എന്നെ കൃപയോടെ പാലിക്കും താതനവൻ എൻ ആശ്വാസ ദായകനാം എൻ വിശ്വാസ നായകനാം(2) താണനിലം തേടുന്ന അരുവിപോലെ ദാഹജലം തേടുന്ന വേഴാമ്പൽ പോലെ ഞാൻ വലഞ്ഞിടും നാളുകളിൽ എൻ തുണയായി അരികിലെത്തും;- എന്നെ… ഇഹത്തിലെ ദുരിതങ്ങൾ പെരുകിടുമ്പോൾ മനഃസുഖമെന്നിൽ കുറഞ്ഞിടുമ്പോൾ ഞാൻ ഗതിയില്ലാതലഞ്ഞിടുമ്പോൾ എൻ തുണയായി അരികിലെത്തും;- എന്നെ… ആകൂല വ്യാധികൾ ഏറിടുമ്പോൾ ദേഹവും ദേഹിയും തളർന്നിടുമ്പോൾ ഞാൻ നിലയില്ലാതുഴന്നിടുമ്പോൾ എൻ തുണയായി അരികിലെത്തും;- എന്നെ…

Read More 

എന്നെ അൻപോടു സ്നേഹിപ്പാൻ

എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണ് എന്നിൽ കണ്ടത് ചേറ്റിൽ കിടന്നതാമെന്നെ ആ പൊൻകരം നീട്ടി പിടിച്ചു(2) ഇത്രമേൽ സ്നേഹിച്ചീടുവാൻ യോഗ്യത എന്നിൽ കണ്ടുവോ ഇത്രമേൽ മാനിച്ചിടുവാൻ യോഗ്യത എന്നിൽ കണ്ടുവോ തൂയ്യരേ.. തൂയ്യാ ആവിയേ…(2) വറ്റാത്ത ഉറവയേ തേനിലും മധുരമേ(2) (എന്നെ അൻപോടു…) എന്നിൽ നൽ ദാനം ഏകിടാൻ എന്നിൽ വൻ കൃപകളെ നിക്ഷേപിപ്പാൻ(2) തിക്കി തിരക്കിൽ നിന്നും എനിക്കായ് മാത്രം ഇരുന്നരുളി പിന്നെ നിറവേകിയതും(2) യേശുവേ.. എന്നെ നിത്യമായ് സ്നേഹിച്ചു ആ തേജസ്സാൽ മുറ്റും നിറച്ചു […]

Read More 

എന്നുവന്നീടും പ്രിയ എന്നു വന്നീടും

എന്നു വന്നിടും പ്രിയ എന്നു വന്നിടും കൺകൾ കൊതിച്ചീടുന്നേ ചേറ്റിൽ നിന്നെന്നെ ഉയർത്തിയോനെ വെമ്പിടുന്നു നിൻ മുഖം കണ്ടീടാൻ ശത്രുക്കൾ മുമ്പാകെ മേശ നീ ഒരുക്കി എന്നെ നടത്തിയതാൽ സ്തുതിച്ചിടുന്നു(2) കൊടുങ്കാറ്റിനെ ശാന്തമാക്കി എന്‍റെ ജീവിതം നീ ധന്യമാക്കിത്തീർത്തു(2);- എന്നു.. ലോകരെല്ലാവരും കൈവിട്ടപ്പോൾ എന്നെ കൈവെടിഞ്ഞീടാത്തവൻ നീ മാത്രമേ(2) നിനക്കുവേണ്ടി അന്ത്യത്തോളവും എന്‍റെ ജീവിതം പാർത്തലേ കഴിച്ചിടും ഞാൻ(2);- എന്നു.. വേദനയലുള്ളം നീറിയ നേരത്തു ചാരത്തു വന്നവനെ സ്തുതിച്ചിടുന്നേ(2) മാർവ്വിലണച്ചു കണ്ണീർതുടച്ച മന്നവനേശുവേ വാഴ്ത്തിടുന്നേ(2);- എന്നു..

Read More 

എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ

എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ- മണ്ഡപം വിട്ടിറങ്ങി-വന്ന ഉന്നതനാം തങ്കപ്രാവെ നീ വന്നെന്നിൽ എന്നുമധിവസിക്ക;- തങ്കച്ചിറകടി എത്ര നാൾ കേട്ടിട്ടും ശങ്കകൂടാതെ നിന്നെ-തള്ളി സങ്കേതം ഞാൻ കൊടുത്തന്യർ- ക്കെന്നൊർത്തിതാ സങ്കടപ്പെട്ടിടുന്നു;- കർത്തനെ എത്രയനുഗ്രഹങ്ങളയ്യോ നഷ്ടമാക്കിയിവിധം- ഇന്നും കഷ്ടത തന്നിൽ വലയുന്നു ഞാനിതാ തട്ടിയുണർത്തണമേ;- ശൂന്യവും പാഴുമായ് തള്ളിയതാമീ നിൻ മന്ദിരം തന്നിലിന്നു-ദേവാ വന്നു പാർത്തു ശുദ്ധിചെയ്തു നിൻ വീട്ടിന്‍റെ നിന്ദയകറ്റണമേ;- ജീവിതമിന്നും ശരിയായിട്ടില്ലയ്യോ ജീവിപ്പിക്കും കർത്തനെ-വന്നു ജീവനും ശക്തിയും സ്നേഹവും തന്നെന്നെ ജീവിപ്പിച്ചീടണമേ;- ശക്തിയിൻ സിംഹാസനേ ജയവീരനായ് വാഴുന്നോരേശുരാജൻ-എന്നിൽ […]

Read More 

എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ

എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം നിന്നല്ലലാകെ നീക്കി നിന്നെ സ്വന്തമായണച്ചതാൽ ആനന്ദഗീതമേകിടാം നന്ദിയാൽ വണങ്ങിടാം-അവൻ പാദം എന്നന്തരംഗമെ അവന്‍റെ നന്മകൾ മറപ്പതോ എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം പാപർണവത്തിലാധിയോടലഞ്ഞുഴന്ന പാപിയെ കോപാഗ്നിയിൽ പതിക്കുവാനടുക്കലായ ദോഷിയെ തിരഞ്ഞണഞ്ഞ നാഥനെ മനം തെളിഞ്ഞു മോദമായ്-സ്തുതിച്ചിടാം;- ശുദ്ധാത്മദാനമേകി സ്വർഗ്ഗഭാഗ്യമേയിഹത്തിലും ചിത്തേ നിറഞ്ഞ നീതിയും സമാനമറ്റ ശാന്തിയും സമ്മോദവും പകർന്നു താൻ പ്രത്യാശയും വളർത്തി താൻ സ്തുതിച്ചിടാം;- കഷ്ടങ്ങളെത്രയേറിലും കലങ്ങിടാതെ നിത്യവും ദുഷ്ടന്‍റെ ഘോരദ്യഷ്ടിയിൽ പതിച്ചിടാതിന്നോളവും കണ്ണിൻമണിക്കു തുല്യമായ് എണ്ണുന്നതിനു […]

Read More 

എന്നുള്ളമേ സ്തുതിക്ക നീ പരനെ

എന്നുള്ളമേ സ്തുതിക്ക നീ പരനെ തൻ നന്മകൾക്കായ് സ്തുതിക്കാം സ്തുതിക്കാം എന്നന്തരംഗമേ അനുദിനവും നന്ദിയോടെ പാടിപ്പുകഴ്ത്താം സുരലോകസുഖം വെടിഞ്ഞു നിന്നെ തേടിവന്ന ഇടയൻ തന്‍റെ ദേഹമെന്ന തിരശീല ചീന്തി തവ മോക്ഷമാർഗ്ഗം തുറന്നു;- പാപരോഗത്താൽ നീ വലഞ്ഞു തെല്ലും ആശയില്ലാതലഞ്ഞു പാരം കേണിടുമ്പോൾ തിരുമേനിയതിൽ നിന്‍റെ വ്യാധിയെല്ലാം വഹിച്ചു;- പലശോധനകൾ വരുമ്പോൾ ഭാരങ്ങൾ പെരുകിടുമ്പോൾ നിന്നെ കാത്തു സൂക്ഷിച്ചൊരു കാന്തനല്ലൊ നിന്‍റെ ഭാരമെല്ലാം ചുമന്നു;- ആത്മാവിനാലെ നിറച്ചു ആനന്ദമുളള്ളിൽ പകർന്നു പ്രത്യാശ വർദ്ധിപ്പിച്ചു പാലിച്ചിടും തവ സ്നേഹമതിശയമെ;-

Read More 

എന്നുള്ളം നിന്നിലായ് ആഴമാം

എന്നുള്ളം നിന്നിലായ് ആഴമാം വിശ്വാസത്താൽ ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ വാക്കുകൾ ഇല്ലാ ഇല്ലാ (2) ഈറനില്ലാ വാനിൽ കാണും കൈപ്പത്തിപോൽ മേഘവും(2) എന്‍റെ ദൈവത്തിൻ വാക്കുകളാൽ വന്മാരി ചൊരിഞ്ഞിടും(2);- എന്നു… തിന്മയൊന്നും ചെയ്തിടാത്ത യേശുവല്ലോ എന്‍റെ നന്മ(2) അവൻ ഉടയ്ക്കും അവൻ പണിയും നല്ല പാത്രമായ് തൻഹിതം പോൽ(2);- എന്നു…

Read More 

എന്നുള്ളം അറിയുന്ന നാഥാ എൻ മനസ്സിൽ

എന്നുള്ളം അറിയുന്ന നാഥാ എൻ മനസ്സിൽ പ്രിയനാണു നീ ദിനവും ഞാൻ പോകുന്ന വഴികൾ കണ്ടു നീ എന്നെ കരുതീടുന്നു പാടും ഞാൻ നിന്‍റെ ഗീതം ഘോഷിക്കും നിന്‍റെ വചനം പോകും ഞാൻ ദേശമെല്ലാം നിനക്കായ് സാക്ഷിയാകാൻ പോയകാലങ്ങളോർത്തില്ല ഞാനും നിന്‍റെ സേവയ്ക്കുവേണ്ടുന്നതൊന്നും കണ്ണുനീർ പോലുമേകാൻ മറന്നു പ്രാർത്ഥിപ്പാൻ പോലുമായില്ല നാഥാ എന്നിട്ടും മാപ്പു നൽകാൻ കനിവായ് നീ കർത്താവേ ഇനി ഞാൻ വൈകുകില്ല നിനക്കായ് സാക്ഷിയാകാൻ യാഗപീഠത്തിലെരിയുന്ന തീയിൽ അർപ്പണം ചെയ്ത മൃഗമായിതാ ഞാൻ യോഗ്യതയൊന്നും […]

Read More