Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

പ്രതികൂലങ്ങൾ മദ്ധ്യേ

പ്രതികൂലങ്ങൾ മദ്ധ്യേ പ്രത്യാശ ഉണർത്തും യേശു എത്ര നല്ലവനാം ആശയറ്റ നേരത്തും എൻ ആശയെ ഉണർത്തും യേശു എത്ര വല്ലഭനാം ഹേ! മരണമേ നിൻ ജയമെവിടെ പാതാളമെ വിഷമുള്ളെവിടെ ശത്രുവിൻ കോട്ടകളെ തകർക്കുമവൻ എന്നുടെ സൈന്യാധിപൻ ജീവിത യാത്രയിൽ ക്ലേശങ്ങൾ വന്നീടിലും മാരികൾ എതിരേറ്റിടിലും കൽപ്പലകയിൽ അല്ല എൻ ഹൃദയത്തിലല്ലോ ജീവൻ എഴുതപ്പെട്ടത്;- ഹേ… കൂടാരമാകും ഭൗമീക ഭവനം അഴിഞ്ഞു പോയി-യെന്നാലും കൈപ്പണിയല്ലാത്തതാം നിത്യ ഭവനം നാഥൻ ഒരുക്കുന്നുണ്ടല്ലോ;- ഹേ…

Read More 

പ്രതികൂലങ്ങൾ അനവധി വരുമ്പോൾ

പ്രതികൂലങ്ങൾ അനവധി വരുമ്പോൾ ഭാരങ്ങൾ ഏറിവരുമ്പോൾ പ്രാണപ്രീയാ മാറിനിൽക്കല്ലേ എന്‍റെ പ്രാണപ്രീയാ മാറിനിൽക്കല്ലേ(2) യേശുവേ ഞാനങ്ങേ ആരാധിക്കും യേശുവേ ഞാനങ്ങേ സ്തുതിക്കും(2) അങ്ങേ മാത്രം അങ്ങേ മാത്രം അങ്ങേ മാത്രം ഞാനാരാധിക്കും(2) കണ്ണുനീരെൻ ജീവിതെ വന്നാൽ കൈപ്പേറിയ ശോധന തന്നാൽ താങ്ങിടുന്ന നാഥനല്ലയോ എന്‍റെ രക്ഷകനാം കർത്തനല്ലയോ(2) (യേശുവേ ഞാനങ്ങേ) മാറിമറയും ജീവിത സാഗരേ എൻ തോണി ഉലയുമ്പോൾ മമ സ്നേഹമെന്നെ താങ്ങിടുമല്ലോ എന്‍റെ പ്രീയനെന്നെ ചേർത്തിടുമല്ലോ (2) (യേശുവേ ഞാനങ്ങേ)

Read More 

പ്രാർത്ഥന ഉയർന്ന് സ്തുതിയതിൽ നിറഞ്ഞ്

പ്രാർത്ഥന ഉയർന്നാൽ സ്തുതി അതിൽ നിറഞ്ഞാൽ ചങ്ങല വിങ്ങുകൾ അഴിഞ്ഞു വീഴും ജയിലറ വിറയ്ക്കും അടിത്തറ ഇളകും ആത്മാവിൻ ശക്തിയിൽ ആരാധിച്ചാൽ ഉയരട്ടെ സ്തുതികൾ ഉദിക്കും വൻകൃപകൾ ഉയരത്തിലുള്ളോൻ അരികിലുണ്ട് സാധുവാം എൻ കണ്ണീർ തുടയ്ക്കുന്ന യേശു വെളിപ്പെടും നേരമിങ്ങടുത്തുവല്ലോ(2);- പ്രാർത്ഥന… കാവൽക്കാർ വിറയ്ക്കും പെട്ടെന്നു ഭവിക്കും കർത്താവിൻ ദൂതന്മാരരികിലെത്തും വാതിലു തുറക്കും തടസ്സങ്ങൾ മാറും ആത്മാവിൻ ശക്തിയാൽ വഴിനടത്തും(2);- പ്രാർത്ഥന… പെരുകട്ടെ കൃപകൾ ഭയമൊന്നും വേണ്ട പാറയെ തകർക്കുന്ന വചനമില്ലേ അതുനമ്മെ പുലർത്തും ചങ്ങല തകർക്കും […]

Read More 

പ്രാർത്ഥിപ്പാൻ പഠിപ്പിക്ക ദൈവാത്മാവേ നീ

പ്രാർത്ഥിപ്പാൻ പഠിപ്പിക്ക ദൈവാത്മാവേ നീ യാക്കോബിൻ ദൈവമേ ശ്രദ്ധിച്ചീടെണമേ പ്രാർത്ഥനയ്ക്കായ് ഞങ്ങളെ ഒരുക്കേണം കാത്തിടുന്നെങ്ങൾ നിന്‍സന്നിധി തന്നിൽ ശുഷ്കനിലം ജലം ദാഹിക്കും പോലെ ത്വൽ കൃപയ്ക്കായ് ഞങ്ങൾ ദാഹിക്കിന്നയ്യോ മനമൊത്തു പ്രാർത്ഥിച്ചാൽ കേട്ടീടാമെന്നു കനിവോടു വാഗ്ദത്തം തന്നവൻ നീയേ യേശുവിൻ നാമത്തിൽ യാചിക്കും കൃപകൾ ലേശവും താമസിയാതരുൾ ചെയ്ക തിരുവിഷ്ടമറിഞ്ഞുചോദിച്ചീടുവാനായ് കരളലിഞ്ഞകതാരിൽ വരണംദൈവാത്മാ മനമൊത്തപ്പൊസ്തലർ പ്രാർത്ഥിച്ച നേരം ഘനമോടെ ദാനങ്ങൾ അയച്ച പോലിന്നും അയ്യോ നീ വേഗം ചെവിക്കാള്ളേണമേ പൊയ്യല്ലാത്മാവു തളരുന്നെങ്ങളിൽ കേൾക്കണമീ പ്രാർത്ഥന യേശു മൂലം […]

Read More 

പ്രാർത്ഥ‍ിപ്പാൻ കൃപയേകണേ

പ്രാർത്ഥിപ്പാൻ കൃപയേകണേ യാചിപ്പാൻ കനിവേകണേ വരമരുളണെ കൃപ ചൊരിയണെ പ്രിയനേയെൻ യേശു നാഥാ(2) ഭാരങ്ങൾ നിൻ ചുമലിൽ ഏറിടുമ്പോൾ ദുഖങ്ങളെല്ലാം മാറ്റിടുമ്പോൾ(2) നന്ദിയോടെന്നും നിൻ മാറോടു ചാരുവാൻ ഏകണേ ആത്മ‍ാവിൽ ശക്തിയെന്നും(2) ജീവിതം കൃപകളാൽ നിറഞ്ഞിടുമ്പോൾ എന്നുള്ളിൽ ആനന്ദമേറിടുമ്പോൾ(2) സ്തോത്രമോടെന്നും നിൻ സവിധേവരുവാൻ നൽകണേ നാവിൻമേൽ സ്തുതിഗീതങ്ങൾ(2) എൻ വഴിയെല്ലാം അടഞ്ഞിടുമ്പോൾ മുൻപിൽ നീ പാതകൾ തുറന്നിടുമ്പോൾ(2) താഴ്മയോടെന്നും നിൻ പാദെ അണയാൻ കനിയണേ ദൈവമേ എന്നുമെന്നും(2)

Read More 

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട് യാചിച്ചാൽ

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട് യാചിച്ചാൽ മറുപടി ഉണ്ട് മുട്ടിയാൽ തുറന്നിടും ചോദിച്ചാൽ ലഭിച്ചിടും അതു നിശ്ചയം നിശ്ചയം നിശ്ചയം അതു നിശ്ചയം വാക്കു പറഞ്ഞവൻ മാറുകില്ല നിശ്ചയം നിശ്ചയം അതു നിശ്ചയം വാഗ്ദത്തം തന്നവൻ അകലുകില്ല ആരാധിച്ചാൽ വിടുതലുണ്ട് ആശ്രയിച്ചാൽ കരുതലുണ്ട് വിളിച്ചാൽ വിളിപ്പുറത്തെത്തും നിശ്ചയം വിളി ശ്രവിച്ചാൽ നിത്യ രക്ഷ നിശ്ചയം;- നിശ്ചയം… അനുതപിച്ചാൽ പാപമോക്ഷമുണ്ട് മനം തകർന്നാലവൻ അരികിലുണ്ട് വിശ്വസിച്ചാൽ മഹത്വം കാണും നിശ്ചയം നിത്യ ഭവനത്തിൽ നിത്യ വാസം നിശ്ചയം;- നിശ്ചയം… മാറയെ മാധുര്യമാക്കീടുമെ […]

Read More 

പ്രാർത്ഥനയിൽ നൽനേരമേ ലോകചിന്തകളക

പ്രാർത്ഥനയിൽ നൽനേരമേ ലോകചിന്തകളകറ്റി എന്നാഗ്രഹാവശ്യങ്ങളെ പിതാ മുമ്പിൽ കേൾപ്പിക്കും ഞാൻ ആപൽദുഃഖകാലങ്ങളിൽ ആശ്വാസം കണ്ടതും ആത്മ- പേക്കണിയിൽ വീഴാഞ്ഞതും ഇമ്പ സഖി നിന്നാൽ തന്നെ;- പ്രാർത്ഥനയിൽ നൽനേരമേ കാത്തിടുന്നാത്മ‍ാവേ വാഴ്ത്താൻ നിത്യം കാത്തിരിപ്പോൻ മുമ്പിൽ എത്തിക്കുമെന്നാഗ്രഹം ഞാൻ തന്മുഖം തേടി വചനം വിശ്വസിപ്പാൻ താൻ ചൊന്നതാൽ തന്നിൽ മുറ്റുമാശ്രയിച്ചു നിന്നെ കാപ്പാൻ നൽ നേരമേ;- പ്രാർത്ഥനയിൽ നൽനേരമേ പിസ്ഗാമേൽ നിന്നെൻവീടിനെ നോക്കി ഞാൻ പറക്കുംവരെ താനിന്നാശ്വാസപ്പിനെ ഇജ്ജഡവസ്ത്രം വിട്ടു ഞാൻ നിത്യ വിരുതിന്നുയർന്നു വാനം കടക്കുമ്പോൾ നിന്നെ […]

Read More 

പൊരാട്ടമോ ബന്ധനമോ

പോരാട്ടമോ ബന്ധനമോ അന്ധകാര ശക്തികളോ ഇല്ല ഇല്ല എന്നെ തോടുകില്ലെന്നെ ഞാൻ യേശുവിന്‍റെ പൈതൽ തന്‍റെ രക്തം എന്മേൽ ഉള്ളതിനാൽ വാഴ്ചകളും , അധികാരങ്ങളും കർതൃത്തങ്ങളും, എൻ കാൽ ചുവട്ടിൽ ആകയാൽ ഞാൻ ഭയപ്പെടില്ല തൻ രക്തം എന്മേൽ ഉള്ളതിനാൽ സത്യ പ്രകാശം എന്നെ നടത്തുന്നതാൽ ഇരുളിൻ എന്മേൽ സ്ഥാനമില്ല യേശു തന്നെ എൻ ദിവ്യവെളിച്ചം ആരുണ്ടെന്നെ തകർക്കാൻ

Read More 

പൂർണ്ണഹൃദയസേവ വേണം ദേവജാതനു

പൂർണ്ണഹൃദയസേവ വേണം ദേവജാതനു പരി- പൂർണ്ണനാകുവാൻ ഇതു വേണ്ടതാണഹോ! പാതിമനസ്സൊടേകിടന്നു ദേവപൂജയെ പരൻ സ്വീകരിച്ചിടാ പര-മാശിസ്സായ് വരാ;- കായിൻ-സേവ പലവിധത്തിൽ ന്യൂനമായിരു- ന്നതു ദോഷഹേതുവായ് പെരും ശാപമായത്;- പാകമായ മനസ്സിൻ തീർച്ച ദൈവസേവയിൽ സ്ഥിരജീവനേകുമേ പരനായതേല്ക്കുമേ;- നമ്മുടേതെന്നിവിടെയോതും സ്വമ്മിലൊക്കെയും വരധർമ്മമായത് പരന്നേകണം സദാ;- ദേഹം, കീർത്തി, ജ്ഞാനം, ശക്തി ദ്രവ്യമൊക്കെയും പരന്നായ് കൊടുക്ക നാം സ്ഥിരരായിരിക്കണം;- കൊടുത്തശേഷം തിരിച്ചെടുക്കാൻ തുടങ്ങിടൊല്ല നാം ഫലമൊടുക്കമായ് വരും ദൃഢമൊടുക്കമാമത്;- സ്വർഗ്ഗതാതനെന്നവണ്ണം പൂർണ്ണരാകുവാൻ പരനാജ്ഞ തന്നഹോ! നിറവേറ്റണമത്;-

Read More 

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു മഹിമയോടെ നാഥൻ ഉയിർക്കുന്നു മുറിവുകളാൽ മൂടിയ മേനിയിതാ നിറവോലും (പഭയിൽ മുഴുകുന്നു തിരുശിരസ്സിൽ മുൾമുടി ചൂടിയവൻ സുരഭിലമാം പൂങ്കതിരണിയുന്നു കണ്ണീരിൽ മുങ്ങിയ നയനങ്ങൾ കനിവോലും പ്രഭയിൽ മുങ്ങുന്നു പുക പൊങ്ങും മരണതാഴ്‌വരയിൽ പുതു ജീവൻ പൂങ്കതിരണിയുന്നു മാനവരിൽ സ്വർഗ്ഗ നിവാസികളും വിജയാനന്ദത്തിൽ മുഴുകുന്നു

Read More