പൊന്നൊളി വീശുമീ പൊന്നുഷസ്സിലുണ
പൊന്നൊളി വീശുമീ പൊന്നുഷസ്സിലുണർ- ന്നുന്നത ദൈവമേ വാഴ്ത്തുന്നെ മന്നിതിൽ കൂരിരുൾ നീങ്ങിപ്രഭാതത്തെ കാണ്മാൻ തുണച്ചോനേ വാഴ്ത്തുന്നെ നിൻതിരുപാതയിലിന്നു നടന്നീടാൻ നീ കൃപചെയ്ക എൻ ദൈവമേ അന്നന്നുവേണ്ടതാമാവശ്യങ്ങളെല്ലാം തന്നെന്നെ പോറ്റേണേ ദൈവമേ;- പൊന്നൊ… എന്നുടെ ക്രിയകൾ നിൻനാമ-മേന്മയ്ക്കയ് എന്നാളും തീരുമാറാകണേ മന്നിതിന്മോഹങ്ങളൊന്നിലുമെൻ മനം മങ്ങിമയങ്ങാതെ കാക്കണേ;- പൊന്നൊ… ഇന്നലെക്കാളും ഞാൻ നിന്നോടണഞ്ഞിന്നു നന്നായി ജീവിപ്പാറാകണേ നീ കൃപ തന്നെന്നെ ആശീർവദിക്കണം ഇന്നന്ത്യത്തോളമെൻ ദൈവമേ;- പൊന്നൊ… നിന്നേക്കാൾ സ്നേഹിപ്പാനെന്നുടെ: എന്ന രീതി
Read Moreപൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻ എന്നെ
പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു സ്വർഗ്ഗസിംഹാസനം താതന്‍റെ മാർവ്വതും ദൂതന്മാർ സേവയും വിട്ടെൻപേർക്കായ് ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ ശാപം ശിരസ്സതിലേറ്റിടുവാൻ;- പൊന്നേശു… തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ കൊള്ളക്കാരൻപോലെ ക്രൂശിൽ തൂങ്ങി ഉള്ളമുരുകുന്നെൻ ചങ്കു തകരുന്നെൻ കണ്ണുനിറയുന്നെൻ രക്ഷകനെ;- പൊന്നേശു… എന്തൊരു സ്നേഹമീസാധുവെ ഓർത്തൂ നീ സന്താപസാഗരം തന്നിൽ വീണു എന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്നോ- മനപ്പെതലായ് തീർക്കേണമേ;- പൊന്നേശു… പാപം പെരുകിയ സ്ഥാനത്തു കൃപയും ഏറ്റം പെരുകിയതാശ്ചര്യമെ പാപിയിൽ […]
Read Moreപൊന്നേശു തമ്പുരാൻ തന്നീടും സ്നേഹം കണ്ണീരു
പൊന്നേശു തമ്പുരാൻ തന്നീടും സ്നേഹം കണ്ണീരു മായ്ച്ചീടുന്നു സന്താപതീക്കടൽ വറ്റീടും നേരം സന്തോഷിച്ചുല്ലസിച്ചു മേഘത്തേരിൽ തനിക്കൊപ്പം ഇരുത്തീടുന്നു സ്വർഗ്ഗ നാട്ടിലേക്കെന്നെ നയിച്ചീടുന്നു അമ്മപോലും അതിശയിക്കും തന്‍റെ സ്നേഹം അനുകരിക്കും പാരിതിൽക്കാണും സൗഭാഗ്യം നേടാൻ ഞാനെന്‍റെ ജീവിതം മാറ്റിവച്ചു സ്നേഹം തേടി മോഹത്തിൽ താണു പാപത്തിൻ മാർഗ്ഗത്തിൽ ഞാൻ ചരിച്ചു എന്നാലും ഒട്ടും കോപിക്കാതെ സ്നേഹത്തോടെന്നെ വീണ്ടെടുത്തു രക്ഷാദിനത്തിൽ നാഥനണയും പേടിക്കാതങ്ങേ നോക്കീടും ഞാൻ;- വാഴ്ത്തിപ്പാടാം ആനന്ദിച്ചാർക്കാം ആപത്തിൽ കാക്കുന്ന കാരുണ്യത്തെ സാക്ഷ്യമേകാൻ നാടെങ്ങും പോകാം പാപത്തിൽ താഴ്ന്നവർക്കാലംബമായ് […]
Read Moreപൊന്നേശു നരർ തിരുബലി മരണം നിനപ്പാൻ
പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻ തന്നാനൊരു നിയമം അതിശയമേ പൊന്നായ തിരു ജഡം നരർക്കുവേണ്ടി നുറുങ്ങി ഒന്നോടെ തിരുരക്തം ചൊരിയുമെന്നും അപ്പം ഒന്നെടുത്തവൻ വാഴ്ത്തി നുറുക്കി നൽകി തൃപ്പാദം തൊഴുന്ന തന്നുടെ ശിഷ്യർക്ക് കാസായിൽ ദ്രാക്ഷാരസം പകർന്നുയർത്തിയരുളി ഈശോവിൻ രക്തം ശുദ്ധരോർത്തിരിപ്പാൻ മാഹാത്മ്യം അതിന്നനവധിയുണ്ടു രഹസ്യമേ ഏകൻ പോകുന്നു ബലി കഴിവതിന്
Read Moreപോകുന്നു ഞാനിന്ന് യേശുവിന്നായ്
പോകുന്നു ഞാനിന്ന് യേശുവിന്നായ് പോകുന്നു ക്രൂശിന്‍റെ പോരാളിയായ് നിന്ദകൾ പീഡകൾ വേദനവേളകൾ വന്നാലും ക്ഷീണനായ് തീരാതെ പാരിൽ;- വിളിച്ചവൻ വിശ്വസ്തൻ മാറാത്ത വല്ലഭൻ വിശ്വാസനായകൻ യേശുവെ നോക്കി ഞാൻ;- ആകലനേരത്തിൽ ആവശ്യഭാരത്തിൽ ആശ്വാസദായകനാണെന്‍റെ നായകൻ;- വേണ്ടെനിക്കീ ലോകമഹിമകളൊന്നുമേ വേണ്ടതെല്ലാമുണ്ടീ ക്രിസ്തുവിലെന്നുമേ;- ഒട്ടും പിൻമാറാതെ ഓട്ടം ഞാനോടിടും ഒടുവിലെൻ വീട്ടിൽ ഞാൻ വിശ്രമം നേടിടും;-
Read Moreപോകുന്നേ ഞാനും എന്‍ ഗൃഹം തേടി
പോകുന്നേ ഞാനും എൻ ഗൃഹം തേടി ദൈവത്തോടൊത്തുറങ്ങിടാൻ എത്തുന്നേ ഞാനെൻ നാഥന്‍റെ ചാരെ പിറ്റേന്നൊപ്പമുണർന്നിടാൻ കരയുന്നോ നിങ്ങൾ എന്തിനായ് ഞാനെൻ സ്വന്ത ദേശത്ത് പോകുമ്പോൾ കഴിയുന്നു യാത്ര ഇത്രനാൾ കാത്ത ഭവനത്തിൽ ഞാനും ചെന്നിതാ ദേഹമെന്നൊരാ വസ്ത്രമൂരി ഞാൻ ആറടി മണ്ണിലാഴ്ത്തവേ ഭൂമിയെന്നൊരാ കൂട് വിട്ടു ഞാൻ സ്വർഗ്ഗമാം വീട്ടിൽ ചെല്ലവേ മാലാഖമാരും ദൂതരും മാറി മാറിപ്പുണർന്നുപോയ് ആധിവ്യാധികൾ അന്യമായ് കർത്താവേ ജന്മം ധന്യമായ്;- പോകുന്നേ… സ്വർഗ്ഗരാജ്യത്തിൽ ചെന്ന നേരത്ത് കർത്താവെന്നോട് ചോദിച്ചു സ്വന്തബന്ധങ്ങൾ വിട്ടു പോന്നപ്പോൾ […]
Read Moreപോകുക നാം പാരിലെങ്ങും
പോകുക നാം പാരിലെങ്ങും പാപികളെ നേടിടാൻ പാരിനീശൻ പാരിൽ നമ്മെ അനുദിനം വഴി നടത്തും ഉറപ്പുള്ളോരായ് ഉയിരുള്ളോരായ് ഉണർന്നിടാം അടരാടിടാം ഭയം സംശയം വേണ്ടിനിയും യേശുനാഥൻ കൂടെയുണ്ട്;- ക്രൂശു നിമിത്തം വിടക്കെന്നെണ്ണി വിധിച്ചെന്നെ തള്ളിടുമ്പോൾ വീണ്ടിടുമേ ക്രൂശിൻ നാഥൻ കൂരിരുൾ മദ്ധ്യത്തിലും;- ഒരുങ്ങിനിൽക്കാം വരവിനായി എണ്ണയും വിളക്കും കൊണ്ട് ആർപ്പുവിളി കേട്ടി-ടുവാൻ കാലങ്ങൾ അധികമില്ല;-
Read Moreപരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന് നിറയ്ക്കണേ
പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന് നിറയ്ക്കണേ നാഥാ ശക്തരായി തീരാൻ ആത്മ സന്തോഷം കൊണ്ട്- നിറയ്ക്കണേ പ്രിയനേ ആത്മ ചൈതന്യം എന്നിൽ പകരുക പരനേ ജയത്തോടെ ജീവിതം ധരയിൽ ഞാൻ ചെയ്വാൻ (2) തിരുക്യപയല്ലോ ശരണമതെന്‍റെ വൻ കടങ്ങൾ അകറ്റാൻ കഴിവുള്ള പരനേ(2);- ആത്മ… മായയാം ഈ ലോകം തരും സുഖമെല്ലാം മറന്നു ഞാൻ ഓടുവാൻ തിരുരാജ്യേ ചേരാൻ(2);- ആത്മ… കുശവന്‍റെ കൈയ്യിൽ കളിമണ്ണു പോലെന്നെ പണിയുക പരനേ തിരുഹിതം പോലെ(2);- ആത്മ…
Read Moreപരിശുദ്ധാത്മാവേ വരിക
പരിശുദ്ധാത്മാവേ വരിക വന്നു നിൻ ജനത്തെ നിറച്ചീടുക പുതുബലമണിഞ്ഞ് അങ്ങേ കീർത്തിച്ചിടാൻ നിന്‍റെ വൻകൃപകൾ പകർന്നീടുക യാഗപീഠത്തിൻ തീക്കനലായ് എന്‍റെ അധരങ്ങൾ ശുദ്ധമാക്കുക കത്തിയെരിഞ്ഞു തീരും തിരുസേവയതിൽ ഒരു ദീപമായ് ശോഭിക്കുവാൻ വന്നീടേണമേ ഇന്നാലയത്തിൽ നിന്‍റെ കാന്തയെ നീ ശുദ്ധമാക്കുക ശുഭ്രശോഭിത വസ്ത്രമണിഞ്ഞവളായ് മണവാളനെ എതിരേൽക്കുവാൻ അന്ധകാരഭൂതലത്തിൻ ഇരുൾ ജാതികളെ മൂടിടുമ്പോൾ പ്രഭയിൻ പ്രഭുവേ ഒളി വീശണമേ സൽപ്രകാശമയയ്ക്കേണമേ
Read Moreപരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ അവിടുത്തെ
പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ അവിടുത്തെ ബലം ഞങ്ങൾക്കാവശ്യമെന്ന് കർത്താവേ നീ അറിയുന്നു ആദ്യ നൂറ്റാണ്ടിലെ അനുഭവം പോൽ അതിശയം ലോകത്തിൽ നടന്നീടുവാൻ ആദിയിലെന്നപോൽ ആത്മാവേ അമിതബലം തരണേ;- ലോകത്തിൻ മോഹം വിട്ടോടിടുവാൻ സാത്താന്യശക്തിയെ ജയിച്ചീടുവാൻ ധീരതയോടു നിൻ വേല ചെയ്‌വാൻ അഭിഷേകം ചെയ്തിടണേ;- കൃപകളും വരങ്ങളും ജ്വലിച്ചീടുവാൻ ഞങ്ങൾ വചനത്തിൽ വേരൂന്നി വളർന്നീടുവാൻ പിന്മഴയെ വീണ്ടും അയയ്ക്കേണമെ നിൻ ജനം ഉണർന്നീടുവാൻ;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള