Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Author Archives: Jo Mathew

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല ഒരു രാവും പുലാരാതിരുന്നിട്ടില്ല ഒരു നോവും കുറയാതിരുന്നിട്ടില്ല; തിരമാലയിൽ ഈ ചെറുതോണിയിൽ(2) അമരത്തെന്നരികെ അവനുള്ളതാൽ മഞ്ഞും മഴയും പൊള്ളുന്ന വെയിലും എല്ലാം നാഥന്‍റെ സമ്മാനമാ എൻ ജീവിതത്തിന്നു നന്നായി വരാനായി എൻ പേർക്കു താതൻ ഒരുക്കുന്നതാ;- കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ എന്നോടുകൂടെ നടക്കുന്നവൻ എൻ പാദമിടറി ഞാൻ വീണുപോയാൽ എന്നെ തോളിൽ വഹിക്കുന്നവൻ;-

Read More 

ഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാം

ഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാം മണവാളനേശുവിൻ വരവിനായി വരുന്ന വിനാഴികയറിയുന്നില്ലാകയാൽ ഒരുങ്ങിയുണർന്നിരിക്കാം ദീപം തെളിയിച്ചു കാത്തിരിക്കാം ജീവനാഥനെ എതിരേൽപ്പാൻ മന്നവൻ ക്രിസ്തുവാമടിസ്ഥാനത്തിന്മേൽ പണിയണം പൊൻ വെള്ളിക്കല്ലുകളാൽ മരം, പുല്ലും വൈക്കോൽ ഇവകളാൽ ചെയ്ത വേലകൾ വെന്തിടുമേ അയ്യോ;- ദീപം… വന്ദ്യവല്ലഭനാം യേശുമഹേശൻ വിശുദ്ധന്മാർക്കായി വാനിൽ വന്നിടുമ്പോൾ നിന്ദ്യരാകാതെ വെളിപ്പെടും വണ്ണം സുസ്ഥിരരായിരിക്കാം;- ദീപം… തൻതിരുനാമത്തിലാശ്രിതരായ് നാം തളർന്നുപോകാതെ കാത്തിരിക്കാം അന്ത്യംവരെയുമാദിമസ്നേഹം ഒട്ടും വിടാതിരിക്കാം നമ്മൾ;- ദീപം… വെന്തഴിയും ഈ ഭൂമിയെന്നോർത്തു കാന്തനെക്കാണുവാൻ കാത്തിരുന്നു എത്ര വിശുദ്ധ […]

Read More 

ഒരു മനമായ് പാടും ഞങ്ങൾ

ഒരു മനമായ് പാടും ഞങ്ങൾ തിരു ജയഗീതം പാടും ഞങ്ങൾ ഒരു മനമായി ഒരു സ്വരമായി ഒരു രാഗം ഒരേ താളം ഒരു മണി വീണ മീട്ടി ഞങ്ങൾ പാടീടും ആത്മാഭിഷേകത്താൽ നിറയ്ക്കേണമേ നാഥാ അനുപമനായൊരു സ്നേഹപിതാവെ മഹോന്നത പരിപാലക നമോസ്തുതേ കരുണാനിധേ സ്വർഗ്ഗീയ സൈന്യങ്ങൾ ആർത്തുല്ലസിക്കുമ്പോൾ പാരിതിൽ ഞങ്ങൾ സ്തുതിഗീതം പാടും മഹോന്നത നമോസ്തുതേ മഹാപ്രഭു കരുണാനിധേ

Read More 

ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും

ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും ഒരു കോടി നാവെനിക്കേകിയാലും(2) നിറകോടി നന്മയാം നിൻ സ്തുതി പാടുവാൻ അടിയനിന്നാവുമോ തമ്പുരാനേ (2) ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും, ഒരു കോടി നാവെനിക്കേകിയാലും ഒരു കൈക്കുഞ്ഞായ് പിറന്നൊരാ നാളിലും തിരുക്കരം തന്നിലായ് കാത്തവൻ നീ(2) പതറാതെ തളരാതെ കൈവിരൽ തുമ്പിനാൽ കരം പിടിച്ചെന്നെ നയിച്ചതും നീ(2) എന്‍റെ ദൈവമേ, എന്‍റെ സ്നേഹമേ… നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ;- ഒരു… പഥികനായ് പാപിയായ് പാപത്തിൽ വീണിട്ടും പലവുരു താങ്ങിയെന്നെ തുണച്ചവൻ […]

Read More 

ഒരു ദിവസം നൂറാടുകളെ

ഒരു ദിവസം നൂറാടുകളെ ഒരു ഇടയൻ മേയിച്ചിരുന്നു കണക്കു നോക്കീ നല്ലിടയൻ ഒരു അജത്തെ കാണുന്നില്ല ബഹുനേരം അതിശ്രമമായ പലവഴിയായി തിരഞ്ഞവനും മുൾപ്പടർപ്പാം താഴ്വരയിൽ കിടന്നതിനേ കരകയറ്റി വഴിമാറിയാത്ര ചെയ്യും അജഗണമാം തൻ ജനത്തെ മരക്കുരിശിൽ വീണ്ടെടുത്തു അനുഗമിക്കാം അവൻ വഴിയെ

Read More 

ഒരു ചെറു താരകംപോൽ ഒരു ചെറു

ഒരു ചെറു താരകംപോൽ ഒരു ചെറു കൈത്തിരിപോൽ വിളങ്ങേണം നിനക്കായെൻ നാളുകൾ തീരും വരെ എൻകുറവുകൾ ഓർക്കാതെ എൻവീഴ്ചകൾ കണക്കിടാതെ നിൻകൃപകൾ ചൊരിഞ്ഞെന്നെ നിൻപാതേ നടത്തിടണേ പലവിധമാം ശോധനയിൻ വലയിൽ ഞാൻ വീണിടുമ്പോൾ വലഞ്ഞിടാതെ നിന്നിടുവാൻ ബലം എനിക്കേകിടണേ എൻ താലന്തുകൾ അഖിലം എൻമാനവും ധനവുമെല്ലാം എൻജീവിതം സമ്പൂർണ്ണമായ് നിൻമുമ്പിൽ സമർപ്പിക്കുന്നേ പെരും താപത്താൽ അലഞ്ഞിടുമ്പോൾ വെറും നാമമാത്രമായ് തീരുമ്പോൾ ഇരുകരങ്ങളാൽ താങ്ങിയെന്നെ തിരുമാർവ്വോടണച്ചിടണേ

Read More 

ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ

ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ നീ തന്ന സ്നേഹം അതെത്ര വലുത് എന്നുമെൻ നിഴലായ് നീ കൂടെയില്ലേ എന്നുമെൻ നിഴലായ് നീ ചാരെയില്ലേ; മറക്കില്ല ഞാൻ നിന്നെ നീ തന്ന സ്നേഹത്തെ എന്നും ഓർക്കുന്നു ഞാൻ എന്നും ഓർക്കുന്നു എന്നേശുവേ നീ വലിയവൻ എൻ നാഥനെ നീ വല്ലഭൻ പാപവഴികളിൽ വീഴാതെവണ്ണം കാത്തതാം നിൻ സ്നേഹം ഓർത്തെടുക്കുവാൻ വാക്കുകളില്ല ഇന്നെനിക്ക് നിൻ മാർവ്വിൽ നീ എന്നെയും ചേർത്തതല്ലേ എൻ നാഥനെ:- കൂരിരുൾ നിറഞ്ഞ പാതയിൽ ഞാൻ പോയെന്നാകിലും […]

Read More 

ഓർക്കുന്നു നാഥാ അനുദിനവും നിന്നെ

ഓർക്കുന്നു നാഥാ അനുദിനവും നിന്നെ ഓർത്തിടാൻ യോഗ്യൻ നീ മാത്രമെന്നും ഓർത്തിടും ഞാനെന്നെ തേടിയ സ്നേഹത്തെ ഒരു നാളും കുറഞ്ഞിടാ കാരുണ്യത്തെ നന്മകൾ നൽകിയെൻ നാളുകൾ ധന്യമായ് നല്ലവൻ നിൻ ദാനമനവധിയായ് നന്ദിയോടോർത്തിടും സ്തോത്രമർപ്പിച്ചിടും നാളെയും ഇന്നും എന്നായുസെല്ലാം ഉണരുമ്പോൾ ഓർത്തു ഞാൻ സ്തോത്രമർപ്പിച്ചിടും ഉയിരോടുണർത്തിയ ഉന്നതന് ഉറങ്ങിടും ശാന്തമായ് ഹൃത്തിലാശ്വാസമായ് ഉറങ്ങിടാ പാലകൻ ഉണ്ടെൻ ചാരെ;- കൂട്ടുകാർ അകന്നാലും സ്തോത്രമർപ്പിച്ചിടും കൂടവെ ഉള്ളവൻ പിരിയാ മിത്രം കൂരിരുൾ മൂടുമെൻ ജീവിതയാത്രയിൽ കൂടെ നിന്നിടും കർത്തനെന്നും;- സർവ്വ […]

Read More 

ഒരിക്കലേവനും മരിക്കും നിർണ്ണയം ഒരുങ്ങെല്ലാവരും

ഒരിക്കലേവനും മരിക്കും നിർണ്ണയം ഒരുങ്ങെല്ലാവരും മരിപ്പാൻ ദരിദ്രൻ ധനികൻ വയസ്സൻ ശിശുവും മരിക്കുന്നില്ലയോ ലോകേ? പുരമേൽ മുളയ്ക്കും പുല്ലിന്നു സമം നരന്‍റെ ജീവിതമുലകിൽ വാടിപ്പൊഴിയും പുഷ്പം പോലവൻ ഓടിപ്പോം നിഴൽപോലെ നാലു വിരലേ മർത്യനായുസ്സു നിൽക്കുന്നോരെല്ലാം മായ വേഷനിഴലിൽ നടന്നു തങ്ങൾ നാൾ കഴിക്കുന്നേ കഥപോലെ ഒന്നും നാം ഇഹേ കൊണ്ടുവന്നില്ല ഒന്നും കൂടാതെ പോകും സമ്പാദിച്ചതു പിന്നിൽ തള്ളണം നമ്പിക്കൂടല്ലോ ലോകം

Read More 

ഒരിക്കൽ ഞാൻ പറന്നുയരും

ഒരിക്കൽ ഞാൻ പറന്നുയരും എന്‍റെ ശ്വാശ്വത ഭവനമതിൽ(2) പറന്നുയരാൻ അമിത ബലം തരണേ പ്രിയാ അളവില്ലാതെ(2) ആ വീട്ടിലെന്‍റെ വാസമോർത്താൽ ഉള്ളം തുള്ളുന്നെൻ പാദം പൊങ്ങുന്നേ(2);- ഒരിക്കൽ… മരണമേ നിന്‍റെ ജയമെവിടെ ജയ് വിളിച്ചു ഞാൻ പറന്നുയരും(2);- ഒരിക്കൽ… മൺ ശരീരം വിട്ടൊഴിഞ്ഞാൽ വിൺ രൂപിയായ് ഞാൻ പറന്നുയരും(2);- ഒരിക്കൽ… ആ വീട്ടിലങ്ങു ചെന്ന് ചേരാൻ എത്ര നാളായി ഞാൻ കാത്തിടുന്നു(2);- ഒരിക്കൽ…

Read More