Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

നിൻ പാദം ഗതിയെ എന്നാളും സ്തുതിയേ നിന്നെ

നിൻ പാദം ഗതിയെ എന്നാളും സ്തുതിയേ നിന്നെയെന്ന്യേ ആരെ പുകഴ്ത്തും-യേശുവേ ദിവ്യ സ്നേഹമുള്ളിൽ വന്നല്ലോ പരിശുദ്ധനെ പരാപരനെ ഗുരുവെ കൃപയിൻ വരമരുൾക തേടിയതാൽ കണ്ടു നിന്നെ പാടുവാൻ പാട്ടുകൾ തന്നെനിക്കു പുതുഎണ്ണയാൽ പുതുബലത്താൽ പുതുകൃപയും പുതുഗീതവും നൽകി നിത്യം നടത്തുന്നെന്നെ പുതിയതാം ശാലേമിൽ ചേരും വരെ ഞെരുക്കത്തിൽ ഞാൻ നിന്നെ വിളിച്ചു അരികിലണച്ചു നടത്തിയെന്നെ ദേശമെങ്ങും അലഞ്ഞിടാതെ തീവ്രമായ് വന്നെന്നെ താങ്ങിയല്ലോ ഫലം തരും നൽമുന്തിരി നീ കൊമ്പായടിയൻ ചേര്ർന്നു നില്ക്കും വെടിപ്പാക്കും നീ ചെത്തിയെന്നെ കർത്തനെ […]

Read More 

നിൻ മുഖം കാണുവാൻ കാത്തിടുന്നേശുവേ

നിൻ മുഖം കാണുവാൻ കാത്തിടുന്നേശുവേ നിൻ സ്വരം കേൾക്കുവാൻ ആശയാണേ ഹൃദയം കവർന്നവനാം നാഥനെ നിൻ ചാരെ ചേർന്നിരിപ്പാനെന്നും ആനന്ദമേ യേശുവേ എൻ ജീവനേ ഞാൻ പാടിടും എന്നാളുമേ ആരാധ്യനേ എൻ ദൈവമെ ഞാൻ വാഴ്ത്തിടും എന്നേശുവേ നാഥാ നിന്‍റെ സ്നേഹത്താലെ ഏന്നെയും നീ വീണ്ടതാലെ ലോകമെങ്ങും നിന്‍റെ നാമം ഉയർത്തീടും ഞാൻ

Read More 

നിൻ മാർവിലൊന്നു ഞാൻ ചാരട്ടെൻ

നിൻ മാർവിലൊന്നു ഞാൻ ചാരട്ടെൻ ദൈവമെ വേദനയേറുമീ ധരയിൽ(2) നിന്നൻപിൻ സ്വരം ഞാൻ കേട്ടിടുമ്പോൾ നിൻ കരങ്ങളിലെന്നെ വഹിച്ചിടുമ്പോൾ ആമയങ്ങളെല്ലാം മാറിടുമെ ആനന്ദിച്ചിടുമെന്നുള്ളം സദാ;- വേദനയേറുന്ന നേരങ്ങളിൽ നീയനുവദിച്ചിടും ശോധനയിൽ പതറാതെ നിൽക്കുവാൻ കൃപതരണേ എൻ സീയോൻ യാത്രയിലന്ത്യം വരെ;- താങ്ങും തണലുമായ് നീയെനിക്ക് നല്ല താതനായെന്നും കൂടുളളതാൽ ഭാരങ്ങളെല്ലാം ചുമത്തിനിന്നിൽ ആശ്വസിച്ചിടുമെന്നാളിലും ഞാൻ;-

Read More 

നിൻ മാർവ്വതിൽ ചാരിടുവാൻ

നിൻ മാർവ്വതിൽ ചാരിടുവാൻ നിൻ പാദത്തിൽ വണങ്ങീടുവാൻ നിൻ പ്രാണൻ എൻ പേർക്കു നൽകി നിൻ ചോരയാൽ വീണ്ടെടുത്തു(2) അടിയനിതാ അടിയനിതാ നിൻ ഹിതം എന്നിൽ നിറവേറട്ടെ(2) നിൻ സ്നേഹത്തിൽ മുങ്ങീടുവാൻ നിൻ ജീവനിൽ അലിഞ്ഞീടുവാൻ നിൻ കൃപയാൽ എന്നെ നടത്തേണമേ നിൻ ഹിതം ചെയ്വാൻ സമർപ്പിക്കുന്നേ(2)

Read More 

നിൻ മഹാ സ്നേഹമേശുവേ എൻ മനസ്സിന്നഗാധമേ

നിൻ മഹാസ്നേഹമേശുവേ എൻ മനസ്സിന്നഗാധമേ എന്നിൽ നിൻ സ്നേഹകാരണം എന്നറിവിന്നതീതമേ താരകങ്ങൾക്കു മീതെയും താവകസ്നേഹമുന്നതം ആഴിയിലും നിൻസ്നേഹ- ത്തിന്നാഴമഗാധമെൻ പ്രിയാ;- ദോഷിയാമെന്നെത്തേടിയോ ക്രൂശുവരെയും താണു നീ പ്രാണനും നൽകി സ്നേഹിപ്പാൻ പാപിയിൽ കണ്ടതെന്തു നീ;- മരണമോ ജീവനോ പിന്നെ ഉയരമോ ആഴമോയെന്നെ നിന്തിരു സ്നേഹത്തിൽ നിന്നും പിന്തിരിക്കില്ല യാതൊന്നും;- നിത്യതയിൽ നിൻസന്നിധിയെത്തി ഞാൻ വിശ്രമിക്കവേ നിൻ മുഖകാന്തിയിൽ സദാ നിർവൃതി നേടും ഞാൻ പരാ;-

Read More 

നിൻ ക്രൂശു മതിയെനിക്കെന്നും

നിൻ ക്രൂശു മതിയെനിക്കെന്നും ഒന്നും മറക്കാതെ സ്തുതി നിനക്കെന്നും സന്താപത്തിൽ സന്തോഷിപ്പാൻ എന്നെ പഠിപ്പിച്ച നാഥനെ അല്ലലിലും നല്ലവനാം യേശുവേ കണ്ടതു ഭാഗ്യമേ ഈ പൈതലിൻ നിലവിളി കേൾക്ക ഒരു സ്പർശനം മതിയെനിക്കിന്ന് ഇമ്പത്തിലും ഏതു തുമ്പത്തിലും നിൻ മുഖം നോക്കുന്നെൻ അപ്പനെ അല്ലലിലും നല്ലവനാം യേശുവേ കണ്ടതു ഭാഗ്യമേ ചെങ്കടൽ കടന്നു ഞാൻ പാടും- താൻ വന്നുടൻ കയ്പുനീർ നീക്കും മുൻപടയായ് പിൻപടയായ് ഒടുവേളം നടത്തുക നായകാ അല്ലലിലും നല്ലവനാം യേശുവേ കണ്ടതു ഭാഗ്യമേ

Read More 

നിൻ കൃപയിൽ ഞാൻ ആശ്രയിക്കുന്നേ നിൻ

നിൻ കൃപയിൽ ഞാൻ ആശ്രയിക്കുന്നേ-നിൻ മനസ്സലിവിൽ ഞാൻ ചാരുന്നേ എന്നാശ്വാസവും എന്‍റെ ആനന്ദവും-ഈ അവനിയിൽ നീ മാത്രമേ പരിശുദ്ധനെ-നിൻ പാദപീഠത്തിൽ നിൻ വിളികേട്ടു വരുന്നു ഞാൻ സമ്പൂർണ്ണമായ്-എന്നെ സമ്പൂർണ്ണമായ് നിൻഹിതം ചെയ് വാൻ ഞാൻ സമർപ്പിക്കുന്നു പാപത്തിന്നാഴത്തിൽ ഞാൻ വലഞ്ഞപ്പോൾ-ദൈവ വഴികളെ അറിയാതലഞ്ഞപ്പോൾ നിൻ സ്നേഹമെന്നേയും തേടിവന്നു രക്ഷാദാനമെനിക്കേകിയതാൽ-ദേവ;- അറിയായ്മയുടെ കാലങ്ങളായ് മന്നി- ലനവധി നാളുകൾ പാഴാക്കി ഞാൻ നിൻ സേവ ചെയ്തു ഞാൻ ജീവിക്കട്ടെ-എന്നിൽ നിന്നിഷ്ടം നിറവേറട്ടെ-ഇനി;- എന്നിലെ എവ്വിധഭാരങ്ങളും-എൻമേൽ മുറുകെ ചേർന്നിടും ദോഷങ്ങളും നീക്കുകെൻ […]

Read More 

നീയല്ലാതെ ആശ്രയിപ്പാൻ വേറെ ആരുള്ളൂ

നീയല്ലാതെ ആശ്രയിപ്പാൻ വേറെ ആരുള്ളൂ നിത്യ ജീവന്‍റെ മൊഴികൾ നിന്നിലാണല്ലോ(2) യേശുവേ നിന്‍റെ കൃപയിൻ കീഴിൽ ഞാനെന്നും സുരക്ഷിതൻ യേശുവേ നീയെന്നഭയവും എന്നസ്ഥിത്വവും മലകൾ മാറിപ്പോയാലും പർവതങ്ങൾ നീങ്ങിപ്പോയാലും നിന്‍റെ സ്നേഹം നിൻ കാരുണ്യം എന്നെ വിട്ടു മാറില്ലാ നിൻ പ്രീതി നിൻ വാത്സല്യം ഒരു നാളും നീങ്ങിപ്പോവില്ലാ (2) എൻ കോട്ടയേ തണലും നീയേ എൻ പരിചയേ ആരാധ്യനേ എൻ അഭയമേ ആശ്രയം നീയേ എൻ യേശുവേ സർവ്വസ്വമേ അങ്ങെ വിട്ടു ഞാനാരുടെ അരികിൽ പോയീടും […]

Read More 

നീയല്ലാതാരുമില്ലേശുവേ ചാരുവാനീയുലകിൽ

നീയല്ലാതാരുമില്ലേശുവേ ചാരുവാനീയുലകിൽ ക്ഷീണങ്ങൾ നേരിടുമ്പോൾ ഭാരങ്ങൾ ഏറിടുമ്പോൾ നീയല്ലാതാരുമില്ലേശുവേ ചാരുവാനീയുലകിൽ തേടിവന്നെന്നെ നീ ഒരുനാൾ മാർവ്വോടണച്ചെന്നെ നീ അന്നാളിൽ ജീവിതയാത്രയിൽ താങ്ങിടുവാനായ് നീയല്ലാതാരുമില്ലേശുവേ(2) ജീവനെ നൽകി ക്രൂശിൽ എൻപേർക്കായ് എൻ പാപത്താൽ നീ യാഗമായ് നിത്യതവരെയെന്നെ കാത്തിടുവാനായ് നീയല്ലാതാരുമില്ലേശുവേ(2) അർപ്പിക്കുന്നെന്നെ മുറ്റും യാഗമായ് കത്തിക്കേണം അഗ്നി എന്‍റെമേൽ രൂപാന്തരം പ്രാപിച്ചനുരൂപമാക്കുവാൻ നീയല്ലാതാരുമില്ലേശുവേ(2)

Read More 

നീയാരെയാണു വിശ്വസിപ്പതെന്നറിഞ്ഞുവോ

നീയാരെയാണു വിശ്വസിപ്പതെന്നറിഞ്ഞുവോ അവന്‍റെ ശക്തി എത്രമാത്രം എന്നറിഞ്ഞുവോ അവൻ മതി തന്‍റെ വൻകൃപ മതി അന്ത്യത്തോളം കാക്കുവാൻ നിൻ ഉപനിധി; നാനാവിധ പരീക്ഷണങ്ങൾ നിന്‍റെ പാതയിൽ ഘോരാനിലൻ ചുഴന്നടിക്കും ഈ മഹാ ആഴിയിൽ(2) നിസ്സഹായനായ് ഉഴന്നലഞ്ഞു നിന്‍റെ തോണി താണുപോകുമ്പോൾ;- നീ വിളിക്കുമ്പോൾ നിന്‍റെ കൺ-ഉന്നതത്തിലേക്കുയർത്തുമ്പോൾ എത്തുമേ പ്രിയൻ സഹായിയായ് നീട്ടുമേ തൻ കരം നിനക്കത്താണിയായ്; ആശ്രയം നീ യേശുവിൽ കണ്ടീടുക നീ സ്നേഹിച്ചോരും നിന്നെ സ്നേഹിച്ചോരും ഒന്നുപോൽ ഏകമായ് ചേർന്നു നിന്നെ ഏകനായ് തള്ളുമ്പോൾ പട്ടണത്തിലോ,വനത്തിലോ,മരുവിലോ,പെരുവഴിയിലോ;- […]

Read More