Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

നീതി പുരമാകും സ്വർഗ്ഗ സീയോൻ

നീതി പുരമാകും സ്വർഗ്ഗസീയോൻ സർവ്വഭൂവിന്നും ആനന്ദമേ ഉയരം കൊണ്ടെത്ര മനോഹരമേ അത്യുന്നതന്‍റെ നിവാസമേ ജയത്തിൻ ഘോഷം മുഴങ്ങിടുന്നു വിശുദ്ധന്മാർ വസിച്ചിടും സീയോനതിൽ പുതുപാട്ടു പാടുന്നു തൻ വ്യതന്മാർ നിത്യം സീയോൻ ഗിരിയതിൽ ആമോദമായ് പരിപൂർണയാം സ്വർഗ്ഗ സീയോൻ തേജസ്സാൽ നിത്യം ശോഭിതമേ രാത്രിയില്ലാത്തതാം ദേശമതിൽ നീതിസൂര്യൻ വെളിച്ചമല്ലോ;- ജയ… ദൈവനഗരത്തിൻ മൂലക്കല്ലാം ക്രിസ്തുവോടൊത്തു കാണുന്നിതാ അപ്പൊസ്തലന്മാർ പ്രവാചകന്മാർ ശ്രേഷ്ഠ അടിസ്ഥാനക്കല്ലുകളായ്;- ജയ… ആദ്യഫലത്തിന്‍റെ പ്രഥമഫലം നൂറ്റിനാല്പത്തി നാലായിരം താതൻ സുതൻ നാമം ധരിച്ചവരായ് എന്നും സീയോനിൽ സേവചെയ്യും;- […]

Read More 

നീ എന്നെ നിനക്കായ് തിരഞ്ഞെടുത്തു

നീ എന്നെ നിനക്കായ് തിരഞ്ഞെടുത്തു നിൻ മനം പോലെ എന്നെ മെനെഞ്ഞെടുത്തു നിൻ ഹിതം ചെയ്വാൻ എന്നെ വാർത്തെടുത്തു നിൻ സുതനായ് എന്നെയും ദത്തെടുത്തു ഹീനപാത്രമല്ലിനി ഞാൻ മാനപാത്രമേ കോപപാത്രമല്ലിനി ഞാൻ കരുണാപാത്രമായ് പുറം പാത്രമല്ലിനി അകം പാത്രമേ പച്ചവെള്ളപാത്രം മെച്ചം വീഞ്ഞുപാത്രമായ് നിൻ ആത്മാവെന്നുള്ളിൽ ക്രിയചെയ്തു നിൻ വചനം എന്നെയും ജീവിപ്പിച്ചു നിൻ രക്തത്താലെന്നെയും ശുദ്ധിചെയ്തു നിൻ ആത്മശക്തിയാലെ ഞാൻ നിറഞ്ഞു;- നിൻ വാർത്ത എങ്ങും ഞാൻ ഘോഷിച്ചിടാൻ നിൻ വാക്കു ഞാൻ എന്നും പാലിച്ചിടാൻ […]

Read More 

നീ എൻ സ്നേഹമാ നീ എൻ ജീവനാ

നീ എൻ സ്നേഹമാ നീ എൻ ജീവനാ നീയെൻ സ്വന്തമാണെൻ യേശുവേ നീ തന്ന രക്തവും നീ തന്ന മാംസവും നീ തന്ന പ്രാണനും ശ്രേഷ്ഠമെ ഹാലേലുയ്യാ… ഹാലേലുയ്യാ… ഹാലേലുയ്യാ… യേശുവേ ഹാലേലുയ്യാ… ഹാലേലുയ്യാ… ഹാലേലുയ്യാ… നാഥനേ നിൻക്രൂശിലെ ത്യാഗമെൻ ഭാഗ്യമായി മാറി നീയേറ്റ കഷ്ടങ്ങളോ എന്നെ ശ്രേഷ്ഠനാക്കി മാറ്റി നീ ചുമന്ന നിന്ദയെന്നെ മാന്യനാക്കി മാറ്റി ആ നൊമ്പരങ്ങളെന്നിൽ ആനന്ദമായി മാറി;- നിൻ തലയിലെ മുള്ളുകൾ എൻ പദവിയായി മാറി നിൻ ആഴമാം മുറിവുകൾ എൻ […]

Read More 

നീ എൻ സങ്കേതം നീ എൻ കോട്ടയും

നീ എൻ സങ്കേതം നീ എൻ കോട്ടയും നീ എൻ സർവ്വവും യേശുവേ … ആ മാർവ്വിൽ ചാരുമ്പോൾ ഭയമില്ല പ്രിയനേ ആത്മാവിൽ ഞാൻ ആരാധിച്ചീടും കീർത്തിച്ചീടും ഞാൻ ആ നല്ല സ്നേഹത്തെ എനിക്കായി തകർന്നവനെ സാധ്യതകളും അസ്തമിച്ചാലും അന്ധകാരമെന്നെ തളർത്തിയാലും (2) യേശു എന്‍റെ പക്ഷത്തുണ്ടെങ്കിൽ അത്ഭുതങ്ങൾ അടയാളങ്ങൾ വിശ്വാസ കണ്ണാൽ കണ്ടിടുന്നു ഞാൻ യേശുനാമം ജയം എനിക്ക്;- കീർത്തിച്ചിടും…. എൻ രോഗശയ്യയിൽ നല്ല വൈദ്യനായി സൗഖ്യമേകിടും യേശുവല്ലയോ മരണപാശങ്ങൾ വലച്ചിടുമ്പോൾ ഉയർത്തവൻ കരുതീടും കണ്മണി […]

Read More 

നീ എൻ മുഖത്തെ ആദരിക്കും

നീ എൻ മുഖത്തെ ആദരിക്കും നീ എൻ പ്രാർത്ഥന കേൾക്കും(2) എൻ യാചന നീ ശ്രവിക്കും സർവ്വ വേദനയും അകറ്റും (2) ഞാൻ ഭ്രമിച്ചു നടുങ്ങിയപ്പോൾ നിൻ മുഖപ്രസാദം അയച്ചു (2) ലജ്ജിതനായ് തീർന്നു പോകാതെ രക്ഷകൻ നീ എന്നെ നടത്തും(2) ശത്രു സൈന്യം എന്നെ വളഞ്ഞാൽ മുൾതീ പോലെ കെട്ടു പോകുമേ(2) സർവ്വശക്തൻ യേശു നായകൻ സന്തതം എൻ കൂടെയിരിക്കും (2) എന്‍റെ താതൻ എന്നെ ശിക്ഷിച്ചാൽ അവൻ എന്നെ വിടുവിക്കുന്നു(2) സ്തോത്രയാഗം കരേറ്റുന്നതാൽ തന്‍റെ […]

Read More 

നീ ചൊല്ലിയാൽ മതി ചെയ്യും

നീ ചൊല്ലിയാൽ മതി ചെയ്യും നീ കാണിക്കും വഴിയിൽ നടക്കും അങ്ങേ പാദം ഞാൻ അണയും എന്‍റെ അൻപു യേശുവേ ആരാധന യേശുവിന് (4) കടലിൻ മീതെ നടന്ന നിൻ അൽഭുത പാദങ്ങൾ എന്‍റെ മുൻപേ പോകയാൽ, എനിക്കില്ല ചിന്തകൾ കാറ്റും കടലും അടക്കിയ, നിൻ അൽഭുത വാര്ർത്തകൾ എന്‍റെ തുണയായ് നിൽക്കയാൽ, എനിക്കില്ല ചിന്തകൾ ആരാധന യേശുവിന് (4) പാതകൾ എല്ലാം അന്ധകാരം ആയിരുന്നാലും യേശു ഉണ്ടു നടത്തുവാൻ, ഇല്ല ഭയം എനിക്ക് ഫറവോൻ സൈന്യം […]

Read More 

നയിക്കുവാൻ യോഗ്യൻ വിടുവിപ്പാൻ ശക്തൻ

നയിക്കുവാൻ യോഗ്യൻ വിടുവിപ്പാൻ ശക്തൻ ആരിലും ശ്രേഷ്ഠൻ യേശുവത്രേ പരിപാലിച്ചിടും ഭയമെല്ലാം നീക്കും സമാധാനമേകും യേശുപരൻ;- തൻ പിൻപേ പോയിടാം തൻ വചനങ്ങൾ പാലിക്കാം(2) കർത്തൻ വരവിൻ കാലം വരെയും വിശുദ്ധിയിൽ ജീവിക്കാം(2) പർവ്വതത്തിൽ കൂടെ താഴ്വരയിൽ കൂടെ കൈവിടുകില്ലീശൻ നമ്മെയെന്നുമേ(2) കൈയ്യിൽ വഹിച്ചീടും മാർവ്വോടണച്ചീടും സ്വർഗ്ഗ സന്തോഷം തരും നല്ല സഖിയായ്(2);- തൻ… വിശ്വാസത്തിൻ നായകൻ പൂർത്തിവരുത്തുന്നോൻ കൂടെയുള്ളപ്പോൾ ഇനി എന്തു ഭയം(2) ആകുലങ്ങൾ ഇല്ല ആശങ്കകൾ ഇല്ല ഭാവിയെല്ലാം കരുതുന്ന നല്ല നായകൻ(2);- തൻ…

Read More 

നായകാ എൻ ക്രൂശെടുത്തു നിൻ പിന്നാലെ

നായകാ എൻ ക്രൂശെടുത്തു നിൻ പിന്നാലെ വരും ഞാൻ നിന്ദ്യനായ് തീർന്നെന്നാലും നിൻമഹത്വം ഘോഷിപ്പാൻ എൻ കർത്താവേ ഞാൻ പിൻചെല്ലും തൻ രക്തം താൻ ചൊരിഞ്ഞു ലോകമെന്നെ കൈവിട്ടാലും കൃപയാൽ ഞാൻ പിൻചെല്ലും ലൗകികാഭിലാഷമല്ല സ്വർഗ്ഗത്തിലെ ദൈവം താൻ എന്‍റെ ദിവ്യ പങ്കെന്നേക്കും ഞാൻ മഹാ സൗഭാഗ്യവാൻ;- നിൻപ്രസാദം എൻ പ്രമോദം നിൻ പ്രകാശം ജീവനാം നീ താൻ എന്‍റെ ഏക ലാക്കും നീ എല്ലാറ്റിലുമെല്ലാം;- ശത്രു ഏറ്റം ക്രുദ്ധിച്ചാലും മിത്രം സഹിച്ചീടിലും നിന്‍റെ മുഖശോഭമൂലം ക്ളേശമില്ലൊരിക്കലും;-

Read More 

നവയെറുശലേം പാർപ്പിടം തന്നിലെ

നവയെരൂശലേം പാർപ്പിടം തന്നിലെ-വാസം ഓർക്കുമ്പോൾ ആനന്ദംകൊണ്ടുനിറയുന്നു മാനസേ മോദമേറുന്നു ആശ്വാസം നൽകാത്തീപ്പാരിലെ വാസത്താൽ-ഉള്ളം നീറുന്നേ ഈ മരുവാസത്തെ വേർപിരിഞ്ഞീടുവാനാശയേറുന്നേ;- കഷ്ടത പട്ടിണിയില്ലാത്ത രാജ്യത്തിലെന്നു-ചേരുമോ രാജ പുരോഹിതരായവരവിടെ വാസം ചെയ്യുമേ;- തേജസ്കിരണങ്ങൾ മകുടമണിഞ്ഞു –വാഴും ദൂതന്മാർ ശോഭനമായ നൽ തരുക്കളുള്ളൊരു നിത്യനാടതേ;- മഹത്വീകരണം പ്രാപിച്ച വൃതന്മാർ-സ്വഛന്ദമായി തേജസ്സിൽ വാഴുന്നു മോദമോടെ അവർ നാഥനോടൊത്തു;- പളുങ്കിൻ നദിയത്തെരുവിൻ നടുവിൽ- പ്രവഹിക്കുന്നേ മുത്തിനാൽ നിർമ്മിതം ചെയ്തതാം പട്ടണം തത്ര ശോഭിതം;- നീതിയിൻ സൂര്യനുദിക്കുമേ വേഗത്തിൽ-അല്ലൽ മാറുമേ മർത്യമാം ദേഹം അമർത്യമായിടുമേ ദിവ്യശക്തിയാൽ;- […]

Read More 

നാഥനേ എൻ യേശുവേ

നാഥനേ! എൻ യേശുവേ! ഹല്ലേലുയ്യാ – ആമേൻ താതനാം എൻ ദൈവമേ! ഹല്ലേലുയ്യാ-ആമേൻ മാ പരിശുദ്ധാത്മാവേ! ഹല്ലേലുയ്യാ – ആമേൻ ദൈവമേ ത്രിയേകനേ! ഹല്ലേലുയ്യാ – ആമേൻ

Read More