നാഥാ നിൻ നാമം എത്രയോ ശ്രേഷ്ഠം
നാഥാ നിൻ നാമം എത്രയോശ്രേഷ്ഠം മഹോന്നതംസൗരഭ്യം തൂകും തൈലം പോൽരമ്യം മനോഹരംതാവക നാമം പാപിക്കുനല്കുന്നു സാന്ത്വനംസ്വൈര്യനിവാസം കണ്ടതിൽമേവുന്നു നിൻ ജനംനിന്നെയുൾത്താരിൽ ഓർക്കയെൻഉള്ളതു കൗതുകംധന്യമെൻ കൺകൾ കാണുകിൽനിൻ തൃ-മുഖാംബുജംനിൻ ആത്മസാന്നിധ്യം തുലോംആശ്വാസ കേതുകംദൃശ്യ സംസർഗം വിശ്രമംമാമക വാഞ്ചിതംദുഃഖിതരിൻ പ്രത്യാശ നീപാപികൾക്കാശ്രയംസാധുക്കളിൻ സന്തോഷവുംനീ താൻ നിസംശയംവിസ്മയം നീ ഈ സാധുവേസ്നേഹിച്ചതീ ദൃശ്യംസ്നേഹിക്കും ആയുരന്തം ഞാൻനിന്നെ അന്യാദൃശ്യംസ്നേഹ പയോനിധേ കൃപാ സാഗരമേ സ്തവംയേശുമഹേശ തേ ബഹുമാനം സമസ്തവും
Read Moreനരക വാസം ഇങ്ങനെയോ, ഞാനതറിഞ്ഞില്ലേ
നരക വാസം ഇങ്ങനെയോ, ഞാനതറിഞ്ഞില്ലേദൈവമൊരുക്കിയ പാതാള നരകം ഇത്ര ഭയങ്കരമോഒരുനാൾ ഞാൻ കരുതി ധനത്താൽ നേടാംസ്വർഗ്ഗ്Iയ വാസമെന്നുഅയ്യോ എൻ കൂട്ടരെ സുവിശേഷ ഘോഷണം വെറുമൊരു പൊളിയെന്നു ഞാൻ കരുതി;- നരക…സുവിശേഷ ഘോഷണം നാടെങ്ങും കേൾക്കുമ്പോൾവയറ്റിൽ പിഴപ്പെന്നു ഞാൻ കരുതിപുഴുവരിക്കുന്നേ ദേഹം പൊള്ളുന്നേഇതിനൊരു മോചനമില്ലേ;- നരക…തീജ്വാലയാലെന്‍റെ നാവു വരളുന്നേ ഒരിറ്റുവെള്ളം തരണേഅബ്രഹാം പിതാവേ ലാസറിൻ വിരൽമുക്കി നാവിനെ നനക്കെണമേ;- നരക…സ്വർഗ്ഗ്Iയ നാഥന്‍റെ വചനം നീ കേൾക്കുമ്പോൾ നിൻ മനം അവനായി തുറന്നീടുകയേശുവിൻ വിളി കേട്ടനുഗമിച്ചീടുകിൽ നിത്യമാം ശാന്തി നൽകീടുമവൻ…
Read Moreനന്മ മാത്രമേ നന്മ മാത്രമേ നന്മയല്ലാതൊന്നുമേ
നന്മ മാത്രമേ നന്മ മാത്രമേനന്മയല്ലാതൊന്നുമേ നീ ചെയ്കയില്ലഎന്തു ഭവിച്ചെന്നാലും എന്തു സഹിച്ചെന്നാലുംഎല്ലാം യേശുവേ നന്മയ്ക്കായിട്ടല്ലോനീ മാത്രമേ നീ മാത്രമേ നീ മാത്രമേ എൻ ആത്മ സഖിഎന്‍റെ യേശുവേ എന്‍റെ ജീവനെഎന്‍റെ ആശയേ നീ ഒന്നു മാത്രമേ (2)നിന്നെ സ്നേഹിക്കും നിന്‍റെ ദാസന്നന്മയല്ലാതൊന്നുമേ നീ ചെയ്തിടുമോഎന്നെ പേർചൊല്ലി വിളിച്ചീടുവാൻകൃപതോന്നി-യെന്നതിനാൽ ഞാൻ ഭാഗ്യവാൻ;-പരിശോധനകൾ മനോവേദനകൾഭയമേതുവിധമെന്നിൽ വന്നിടുമ്പോൾപരിപോലും കുറവില്ല സ്നേഹമെന്നിൽചൊരിഞ്ഞീടും നാഥൻ പോക്കുവഴിയും തരും;-ദോഷം മാത്രമേ ഈ ലോകം തരൂദോഷമായിട്ടൊന്നും പ്രീയൻ ചെയ്കയില്ലഎന്‍റെ യേശുവേ എന്‍റെ പ്രാണനേനന്മ ചെയ്വാനെനിക്കു നീ കൃപ […]
Read Moreനന്ദിയോടെ പാടിടാം എൻ യേശുവെ
നന്ദിയോടെ പാടിടാം എൻ യേശുവെ സ്തുതിക്കാംമറന്നിടാം ഭൂവിലുള്ളതെല്ലാം നോക്കിടാം ഉയരത്തിലേക്കായ്യേശുവേ വിൺതേജസ്സിനാൽ എന്നെ മറയ്ക്കു അനുദിനവുംഭൂവിലുള്ളതെല്ലാം മറന്ന് ഉയരത്തിൽ നോക്കിടട്ടെഹാലേല്ലൂയ്യാ…ഹാലേല്ലൂയ്യാ(2)ലോകസുഖം പിന്നിൽ മറന്നിടാം പുതുജീവൻ നാം പ്രാപിച്ചിടാംയേശുവിൻ സ്നേഹത്തെ ധരിച്ചിടാം ഉയരത്തിലെ വാസം വാഞ്ചിച്ചിടാം;-യേശുവിൻ ഭാവത്തിൽ വളർന്നിടാൻ ക്രൂശിന്‍റെ പാതെ നാം ഗമിച്ചിടാം യേശുവിൻ സാക്ഷികൾ ആയിടാം ഉയരത്തിലെ വാസം ആശിച്ചിടാം;-യേശുവിൻ താഴ്മയെ ധരിച്ചു നാം ഉന്നത ജയത്തിനായ് ഓടിടാംയേശുവിൻ മാർവ്വതിൽ ചേർന്നു നാം കർത്തൻ വരവിനായ് ഒരുങ്ങിടാം നാം;-
Read Moreനന്മയെല്ലാം നൽകീടുന്ന
നന്മയെല്ലാം നൽകീടുന്നനല്ലൊരു യേശു നാഥൻതൻ വഴിയെ പിൻഗമിച്ചാൽആനന്ദം നിത്യമാകുംപൊൻവെള്ളിയിൽ ശ്രേഷ്ഠനായസൂര്യ തേജോമയൻവെൺമ വസ്ത്ര ധാരിയായയേശു തമ്പുരാനെആട്ടിൻ കൂട്ടം തെറ്റിപോയവൻ ഞാൻഏകനായ് ഭൂമിയിൽനല്ലിടയനായ യേശുഎന്നെയും തേടി വന്നുക്രൂശുമായ് പോകും നേരംഎന്നെ തിരഞ്ഞവൻകഷ്ടതകൾ ഏറ്റതെല്ലാംഎന്‍റെ രക്ഷക്കായിഎന്നെ തന്നെ യാഗമായിതിരുമുമ്പിൽ ഏകിടുന്നുവേറെയൊന്നും നൽകാനില്ലേഞാൻ എന്നും നിന്‍റെതല്ലേ
Read Moreനന്മയ്ക്കായ് എല്ലാം ചെയ്യും നല്ല ദൈവമേ
നന്മയ്ക്കായ് എല്ലാം ചെയ്യും നല്ല ദൈവമേനിന്‍റെ ഉള്ളറിയുവാൻ എന്‍റെ ഉള്ളം തുറക്ക(2)കണ്ണുനീരിൻ താഴ്വരയിൽ കീർത്തനമായ് മാറിടും നീ കഷ്ടപ്പാടിൻ കുന്നുകളെ നേർവഴിയായ് മാറ്റിടും നീ അന്ധകാരമാർഗ്ഗമതിൽ ഞാനലയുമ്പോൾ ബന്ധുരമാം ദീപമായി തീർന്നിടും നീ;-മിത്രമായ് നടിച്ചവരും പരിഹസിച്ചാലുംശത്രുക്കൾ മുമ്പാകെ നീ വിരുന്നൊരുക്കുന്നു ഘോരമാം മരുഭൂമിയിൽ ഞാൻ നടക്കുമ്പോൾ നീരുറവ എനിക്കു വേണ്ടി നീ തുറക്കുന്നു;-മുള്ളുകൾ നിറഞ്ഞവഴി ഞാൻ നടക്കുമ്പോൾഉള്ളം കയ്യിൽ എടുത്തെന്നെ നീ വഴി നടത്തുന്നു നല്ലതല്ലാതൊന്നുമില്ല ചൊല്ലുവാനിനി ഉള്ളതെല്ലാം ദാനമല്ലോ നിൻ ദയയല്ലോ;-
Read Moreനന്മ പ്രാപിക്കും തിന്മ തൊടുകയില്ല
നന്മ പ്രാപിക്കും തിന്മ തൊടുകയില്ല നിന്‍റെ യാത്രയതിൽ ഖേദം വരികയില്ല നീ ആഗ്രഹിച്ച തുറമുഖം അണയും കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും കടലോളങ്ങൾക്കവൻ അതിരു വയ്ക്കും പടകിൽ നിന്നോടൊപ്പം അധിവസിയ്ക്കുംനിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും വീഴ്ച കാണുവാൻ അവൻ പതിയിരിക്കും ബലവാനവൻ നമ്മെ പിടിച്ചതിനാൽ ബലമേറും ഗോപുരമതിൽ അണയും നിന്‍റെ ശത്രുവിൻ തല തകർത്തതിനാൽ ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽഒരു ശാപവും നിന്നെ തൊടുകയില്ല ഒരു രോഗവും നിന്നെ തളർത്തുകില്ല ഗിലയാദിൻ വൈദ്യനവൻ നിനക്കായ് അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും സൗഖ്യദായകൻ […]
Read Moreനന്മകൾ മാത്രം ചെയ്യുന്നവൻ തിന്മകൾ
നന്മകൾ മാത്രം ചെയ്യുന്നവൻതിന്മകൾ ഒന്നും ചെയ്കയില്ലാലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ടെന്നാൽധൈര്യപ്പെടുവിനെന്ന് അരുളിയോനേഎൻ യേശു രാജനേഎൻ യേശു കർത്തനെഎൻ ജീവൻ യേശുവേഎൻ പ്രാണ നാഥനേദൈവത്തോടുള്ള സമത്വം വിട്ട്താണ ഭൂവിൽ അവതരിച്ച്എന്നെ നേടുവാൻ വന്നവനേഎന്‍റെ രക്ഷകൻ നീ മാത്രമേ;-പാപവും ശാപവും നീക്കുവാനായ്എൻപേർക്കായി യാഗമായ് തീർന്നവനേമരണത്തെ ജയിച്ച് സാത്താനെ തോൽപ്പിച്ച്ഇന്നും എനിക്കായി ജീവിക്കുന്നു;-വിശുദ്ധരേ ചേർപ്പാൻ വന്നീടുമെന്ന്വാഗ്ദത്തം ചെയ്ത നല്ല നാഥനേകാന്തൻ വരവിനായ് ഒരുങ്ങീടും ഞാൻജീവകിരീടം ഞാൻ പ്രാപിച്ചിടുമേ;-
Read Moreനന്നായി എന്നെ മെനഞ്ഞ
നന്നായി എന്നെ മെനഞ്ഞ എന്‍റെ പൊന്നേശു തമ്പുരാനെഉള്ളം കരത്തിൽ കരുതുംനീ മാത്രമെൻ ഉടയോൻ നാഥാഇനിയേറെ ഞാനെന്തു ചൊൽവാൻഎന്നെ നന്നായി അറിയുന്ന പ്രിയനെഅന്ത്യം വരെയും പാടാൻനന്ദി അല്ലാതെ ഒന്നുമില്ലപ്പാശോധനകളിൽ മനം തളരാൻഇനി ഇടയായിടല്ലെ പരനെകൃപയിൽ തണലിൽ വളരാൻനീ ഒരുക്കുന്ന വഴികൾക്ക് നന്ദി(2)നിൻ സ്നേഹം മാത്രം മതിയെവേറെയൊന്നും വേണ്ടിനി നാഥാക്രൂശിന്‍റെ വഴിയെ ഗമിക്കാംനല്ല ദാസനായ് ഓട്ടം തികയ്ക്കാം(2)ചങ്കു പിളർന്നും സ്നേഹിച്ചു എന്നെഎൻ സർവ്വവും നീ യേശുവേ…
Read Moreനസറായനേ നസറായനേ എൻ യേശു രാജനേ
നസറായനേ… നസറായനേ…എൻ യേശു രാജനേനസറായനേ… നസറായനേ…എൻ യേശു രാജനേനാഥാ നിൻ സന്നിധി വിട്ടുഓടി ഓടി ഒളിച്ചീടുമ്പോൾയേശു നാഥാ നിൻ സന്നിധി വിട്ടുഓടി മാറി അകന്നിടുമ്പോൾഎന്നുള്ളം തകർന്നിടുന്നുആശയറ്റു മരിച്ചിടുന്നുഎന്നുള്ളം തകർന്നിടുന്നുനൊന്തു നൊന്തു നുറുങ്ങിടുന്നുനാഥാ നിൻ സന്നിധിയിൽ ഞാൻഓടി വേഗം അണഞ്ഞിടുമ്പോൾയേശു നാഥാ നിൻ സന്നിധിയിൽ ഞാൻഓടി വേഗം അണഞ്ഞിടുമ്പോൾഎൻ മനം ആനന്ദത്താൽനിറഞ്ഞു കവിഞ്ഞിടുന്നുഎന്നുള്ളം അമോദത്താൽനിറഞ്ഞു കവിഞ്ഞിടുന്നു
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

