Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

മടക്കി വരുത്തേണമേ യഹോവേ

മടക്കി വരുത്തേണമേ യഹോവേമടങ്ങി വരുവാനായി(2)പണ്ടത്തെപ്പോലൊരു കാലംവന്നിടണേ യഹോവേ(2)ആദിമ സ്നേഹം ആദിമ വിശുദ്ധിപെന്തിക്കോസ്തിൻ നാളെപ്പോൽ(2)അർപ്പണം ചെയ്യുവാൻ ആത്മാവിൻ ശക്തിയാൽആരാധ്യനെ ഞങ്ങൾ വന്നീടുന്നു(2);- മടക്കി… അനുതാപത്തോടും പൂർണ്ണമനസ്സോടുംയേശുവിൻ പാദത്തിൽ വന്നിടുന്നേ(2)തരുന്നു ഞങ്ങൾ മുറ്റുമായ് കരത്തിൽതിരുഹിതം ചെയ്വാൻ വന്നീടുന്നു(2);- മടക്കി…ആത്മാവിൻ ഫലത്താൽ നിറഞ്ഞു ഞങ്ങൾആരാധനയോടെ വന്നിടുന്നു(2)ആശിർവദിപ്പ‍ിപ്പോൻ യേശുനാഥാ വിണ്ടും ആയുഷ്കാലം നിൻ വേല ചെയ്വാൻ(2);- മടക്കി…

Read More 

മായയായ ലോകം സർവ്വവും മായയുടെ മായയേ

മായയായ ലോകം സർവ്വവും മായയുടെ മായയേകായവും സൗഭാഗ്യവും ആദായമെല്ലാം മായയേ;ഒന്നുമില്ലാതെ വന്നതുപോൽ ഒന്നുമില്ലാതെ പോകുമേമന്നിലെ സൗഭാഗ്യമെല്ലാം വിട്ടകന്നു പോകണം;മാതാപിതാ സോദരരും ഭാര്യയും തനുജരുംമാനമേറും സ്നേഹിതരും മായയുടെ മായയേ;ധാന്യവും ധനലാഭവും വിശിഷ്ട പീടിക മാളികകീർത്തിയേറിയ ദേഹമെല്ലാം ശൂന്യമായി പോകുമേ;-മായയായ ചിന്ത നീക്കി കാര്യമായ യേശുവെവീര്യമോടെ സേവ ചെയ്താൽ മായയെല്ലാം നീങ്ങിപ്പോം;-

Read More 

മാഞ്ഞു പോകും മനുഷ്യ സ്നേഹം

മാഞ്ഞു പോകും മനുഷ്യ സ്നേഹം മറക്കിലോരിക്കലും ദൈവ സ്നേഹം മരു ഭൂവിലെന്നെ മലർവാടിയാക്കി മർന്‍റെ മുമ്പിൽ മാനിച്ച സ്നേഹം(2)ആ ദിവ്യ സ്നേഹം… അളവറ്റ സ്നേഹം അനുദിനമേന്നെ താങ്ങുന്ന സ്നേഹം(2)(മാഞ്ഞു പോകും)ആശയാറ്റു ഞാൻ തേങ്ങിയ നേരംതാങ്ങി നടത്തി കൃപയിൻ കരങ്ങൾ(2) ഈ ലോകെ ഞാൻ ഏതുമില്ല നാഥാ ഇവിടെ ഞാൻ എന്നും പരദേശിയാണെ(2)(മാഞ്ഞു പോകും)ഏതെന്നു ഞാൻ കരുതിയ നേരം ഏങ്ങലടിച്ചു ഞാൻ നീറിയ വേളയിൽ(2) കൈ വിടില്ലെന്ന് അരുളിയ നാഥാ കരം പിടിച്ചെന്നെ മാറോടണച്ചു…(2)(മാഞ്ഞു പോകും)മുള്ളു നിറഞ്ഞതാം പാതയിലെന്നുടെ […]

Read More 

മാ പാപി എന്നെയും തേടി വന്നതാൽ മേലോക

മാ പാപി എന്നെയും തേടി വന്നതാൽമേലോകവാസവും കൈവെടിഞ്ഞതാൽ ക്രൂശിൽ നീ ഏഴെയ്ക്കായ് ജീവൻ തന്നതാൽഞാൻ പാടും സ്തോത്രമെൻ ജീവനാളെല്ലാം(2)കാൽവറിക്രൂശിൽ കാണുന്നആ സ്നേഹമെന്നോടായ് ഓതുന്നുതന്നു ഞാൻ ജീവനെ നിൻ പേർക്കായ്തന്നാലും നിന്നെയും എൻ പേർക്കായ്(2)എത്ര നാൾ ഏഴ ഞാൻ കാത്തിരിക്കണംഎന്നു നീ വന്നിടും വാനമേഘത്തിൽ അത്ര നാൾ താങ്ങുക തൃക്കരങ്ങളിൽയേശുവേ നാം തമ്മിൽ കാണുവേളവും (2)

Read More 

മാപാപി എന്നെ തേടിവന്നൊരു മാ മനു സുതൻ

മാപാപി എന്നെ തേടിവന്നൊരു മാ മനു സുതൻ യേശുവേ മമആശതൻ വീണയിൽ കൂടെ മോദ ഗാനങ്ങൾ പാടും ഞാൻസ്വർ മഹിമകളാകവെ വെടി-ഞ്ഞിദ്ധരയതിൽ വന്നു താൻസർവ്വ ലോകത്തിൻ സർവ്വപാപവും തമ്പുരാൻ വഹിച്ചില്ലയോ?ഏകനാൽവന്നപാതകം തീർപ്പാൻ ഏകനായവൻ വന്നതോസ്നേഹമാണതിൻ കാരണമെന്ന തോർത്തുപാടി സ്തുതിക്കും ഞാൻസ്നേഹദീപം കൊളുത്തിയീലോക ഘോരമാം കൂരിരുട്ടിൽ നീനീതിമാർഗ്ഗത്തെ ഓതി എൻ പ്രിയ പ്രാണനായകനായവൻകാത്തുകാത്തുഞാൻ നാഥാ! നിന്നുടെ കാഹളസ്വരം കേൾക്കുവാൻയേശുവേ വേഗം വന്നീടണമേ! ആശ പൂർത്തിയാക്കേണമേ!

Read More 

ലോകെ ഞാനെൻ ഓട്ടം തികച്ചു സ്വർഗ്ഗഗേഹേ

ലോകെ ഞാനെൻ ഓട്ടം തികച്ചുസ്വർഗ്ഗഗേഹേ വിരുതിന്നായിപറന്നീടും ഞാൻ മറുരൂപമായ്പരനേശുരാജൻ സന്നിധൗദൂതസംഘമാകവെ എന്നെ എതിരേല്ക്കുവാൻസദാ സന്നദ്ധരായ് നിന്നിടുന്നേശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പിൽഹല്ലേലുയ്യാ പാടിടും ഞാൻഏറെനാളായ് കാണ്മാൻ ആശയായ്കാത്തിരുന്ന എന്‍റെ പ്രിയനെതേജസ്സോടെ ഞാൻ കാണുന്നനേരംതിരുമാർവ്വോടണഞ്ഞീടുമേ;-നാഥൻ പേർക്കായ് സേവചെയ്തതാൽതാതനെന്നെ മാനിക്കുവാനായ്തരുമോരോരോ ബഹുമാനങ്ങൾവിളങ്ങീടും കിരീടങ്ങളായ്;-നീതിമാന്മാരായ സിദ്ധന്മാർജീവനും വെറുത്ത വീരന്മാർവീണകളേന്തി ഗാനം പാടുമ്പോൾഞാനും ചേർന്നുപാടിടുമേ;-കൈകളാൽ തീർക്കപ്പെടാത്തതാംപുതുശാലേം നഗരമതിൽസദാകാലം ഞാൻ മണവാട്ടിയായ്പരനോടുകൂടെ വാഴുമേ;-

Read More 

ലോകത്തിൻ വഴി പാപ വഴി

ലോകത്തിൻ വഴി പാപ വഴിഅതിലേ കുഞ്ഞേ പോകരുതേസാത്താൻ നമ്മെ പിടികൂടുംമരണക്കുഴിയിൽ തള്ളിയിടുംസത്യത്തിൻ വഴി ജീവ വഴിദൈവം നമ്മുടെ വഴികാട്ടിഅവനുടെ പിമ്പേ പോയെന്നാൽഎത്തിക്കും തൻ ഭവനത്തിൽ(2)അപ്പനുമമ്മയുമോതീടുംഉപദേശങ്ങൾ കേൾക്കുക നാംഅനുസരണം അതു മേൽത്തരമാംബലിയേക്കാളുത്തമമല്ലോ (2)

Read More 

ലോകത്തിൻ സുഖങ്ങളിൽ മയങ്ങീടരുതേ പാപത്തിൻ

ലോകത്തിൻ സുഖങ്ങളിൽ മയങ്ങീടരുതേ പാപത്തിൻ മോഹങ്ങളിൽ രസിച്ചീടരുതേപാപം നിന്നെ അധീനമാക്കുംപാപത്തെ നീയോ ജയിച്ചിടേണം(2)ശിംശോൻ അഭിഷക്തനായിരുന്നുവീര്യപ്രവർത്തികൾ ചെയ്ത ധീരൻ (2)ദൈവീക കല്പന ലംഘിച്ചതിനാൽദൈവീക ശക്തിയും വിട്ടുപോയി(2)ശത്രുഗണങ്ങളാൽ ബന്ധിതനായ്വാനരൻ പോലെ പരിഹാസ്യനായ്(2)ദൈവീകമാർഗ്ഗം വെടിഞ്ഞിടുമേവർക്കുംശിംശോന്‍റെ ദുർഗതി തന്നെ വരും (2)

Read More 

ലോകത്തിൻ സ്നേഹം മാറുമെ

ലോകത്തിൻ സ്നേഹം മാറുമെയേശുവാണെന്‍റെ സ്നേഹിതൻഎന്നെ മുറ്റും അറിയുന്നവൻഎൻ ജീവന്‍റെ ജീവനാണവൻഎന്നുള്ളം ക്ഷീണിക്കും നേരംഞാൻ പാടും യേശുവിൻ ഗീതംചിറകിൽ ഞാൻ പറന്നുയരുംഉയരത്തിൽ നാഥൻ സന്നിധെവീഴുമ്പോൾ താങ്ങും എൻ പ്രീയൻകരയുമ്പോൾ മാറിൽ ചേർക്കും താൻതോളിലേറ്റും കണ്ണീരൊപ്പുംഉയർച്ച നൽകി മാനിക്കും;- എന്നുള്ളം…മണ്ണാകും ഈ ശരീരവുംമൺമയമാം സകലവും വിട്ടങ്ങു ഞാൻ പറന്നീടുംശാശ്വതമാം ഭവനത്തിൽ;- എന്നുള്ളം…

Read More 

ലോകത്തിൻ പാപം ചുമപ്പാൻ യേശുനായകൻ

ലോകത്തിൻ പാപം ചുമപ്പാൻയേശുനായകൻ ക്രൂശിലേറിതിരുരക്തമവൻ നിനക്കായ് ചൊരിഞ്ഞമഹാസ്നേഹത്തെ ഓർക്കുക നീനിന്‍റെ ദേഹവും ദേഹിയും ആത്മാവുംഒരുപോൽ പൂണ്ണമായ് സമർപ്പിക്കുകപാപങ്ങൾ ക്ഷമിക്കുവാനുംനിന്‍റെ രോഗങ്ങൾ നീക്കുവാനുംഅതിശക്തനായുള്ളൊരു നായകനാണവൻദൈവമെന്നോർത്തിടുക;-ലോകത്തെ മറന്നീടുകനിന്‍റെ ജീവനെ വെറുത്തീടുകനിന്നെ സ്വർഗ്ഗീയനാക്കുവാൻ ആത്മാവിനാൽഅവൻ അഭിഷേകം ചെയ്തിടുമേ;-കഷ്ടത പെരുകി വന്നാൽനൊടിനേരത്തിൽ തീരുമത്അതിൻ പ്രതിഫലമോ ദിവ്യ തേജസ്സിന്‍റെനിത്യ ഘനമാണെന്നോർത്തിടുകകാഹളം ധ്വനിച്ചിടാറായ്തന്‍റെ കാന്തയെ ചേർത്തിടാറായ്നീയും അതിവേഗം ഉണർന്നു നിൻരക്ഷകനെ എതിരേൽക്കുവാനൊരുങ്ങീടുക;-

Read More