മടങ്ങി പോകാം പ്രിയരേ നാം
മടങ്ങി പോകാം പ്രിയരേ നാം മടങ്ങി പോകാം ദൈവവിശ്വാസത്തിലേക്ക് മടങ്ങി പോകാം ശുദ്ധരോടോന്നിച്ചങ്ങാർത്ത് പാടാം ആ സ്വർഗ്ഗ കാനാനിൽ എത്തിടുവാൻകഴിഞ്ഞനാളുകളിൽ ശ്രവിച്ചതെല്ലാം പാഴാക്കാതെ ഹൃത്തിൽ കാത്തിടുക ഉറച്ചിടുക ജ്വലിച്ചിടുക ദൈവവിശ്വാസത്തിൽ മുന്നേറിടാംപാപത്തിൻ ക്ഷണിക സുഖങ്ങൾ വേണ്ട പാപത്തെ ജയിപ്പാൻ യേശുമതി ലോകം വേണ്ടതിൻ ഇമ്പം വേണ്ട ക്രൂശിൻ പാദനോക്കി യാത്ര ചെയ്യാം
Read Moreമടക്കി വരുത്തേണമേ യഹോവേ
മടക്കി വരുത്തേണമേ യഹോവേമടങ്ങി വരുവാനായി(2)പണ്ടത്തെപ്പോലൊരു കാലംവന്നിടണേ യഹോവേ(2)ആദിമ സ്നേഹം ആദിമ വിശുദ്ധിപെന്തിക്കോസ്തിൻ നാളെപ്പോൽ(2)അർപ്പണം ചെയ്യുവാൻ ആത്മാവിൻ ശക്തിയാൽആരാധ്യനെ ഞങ്ങൾ വന്നീടുന്നു(2);- മടക്കി… അനുതാപത്തോടും പൂർണ്ണമനസ്സോടുംയേശുവിൻ പാദത്തിൽ വന്നിടുന്നേ(2)തരുന്നു ഞങ്ങൾ മുറ്റുമായ് കരത്തിൽതിരുഹിതം ചെയ്വാൻ വന്നീടുന്നു(2);- മടക്കി…ആത്മാവിൻ ഫലത്താൽ നിറഞ്ഞു ഞങ്ങൾആരാധനയോടെ വന്നിടുന്നു(2)ആശിർവദിപ്പിപ്പോൻ യേശുനാഥാ വിണ്ടും ആയുഷ്കാലം നിൻ വേല ചെയ്വാൻ(2);- മടക്കി…
Read Moreമായയായ ലോകം സർവ്വവും മായയുടെ മായയേ
മായയായ ലോകം സർവ്വവും മായയുടെ മായയേകായവും സൗഭാഗ്യവും ആദായമെല്ലാം മായയേ;ഒന്നുമില്ലാതെ വന്നതുപോൽ ഒന്നുമില്ലാതെ പോകുമേമന്നിലെ സൗഭാഗ്യമെല്ലാം വിട്ടകന്നു പോകണം;മാതാപിതാ സോദരരും ഭാര്യയും തനുജരുംമാനമേറും സ്നേഹിതരും മായയുടെ മായയേ;ധാന്യവും ധനലാഭവും വിശിഷ്ട പീടിക മാളികകീർത്തിയേറിയ ദേഹമെല്ലാം ശൂന്യമായി പോകുമേ;-മായയായ ചിന്ത നീക്കി കാര്യമായ യേശുവെവീര്യമോടെ സേവ ചെയ്താൽ മായയെല്ലാം നീങ്ങിപ്പോം;-
Read Moreമാഞ്ഞു പോകും മനുഷ്യ സ്നേഹം
മാഞ്ഞു പോകും മനുഷ്യ സ്നേഹം മറക്കിലോരിക്കലും ദൈവ സ്നേഹം മരു ഭൂവിലെന്നെ മലർവാടിയാക്കി മർന്‍റെ മുമ്പിൽ മാനിച്ച സ്നേഹം(2)ആ ദിവ്യ സ്നേഹം… അളവറ്റ സ്നേഹം അനുദിനമേന്നെ താങ്ങുന്ന സ്നേഹം(2)(മാഞ്ഞു പോകും)ആശയാറ്റു ഞാൻ തേങ്ങിയ നേരംതാങ്ങി നടത്തി കൃപയിൻ കരങ്ങൾ(2) ഈ ലോകെ ഞാൻ ഏതുമില്ല നാഥാ ഇവിടെ ഞാൻ എന്നും പരദേശിയാണെ(2)(മാഞ്ഞു പോകും)ഏതെന്നു ഞാൻ കരുതിയ നേരം ഏങ്ങലടിച്ചു ഞാൻ നീറിയ വേളയിൽ(2) കൈ വിടില്ലെന്ന് അരുളിയ നാഥാ കരം പിടിച്ചെന്നെ മാറോടണച്ചു…(2)(മാഞ്ഞു പോകും)മുള്ളു നിറഞ്ഞതാം പാതയിലെന്നുടെ […]
Read Moreമഹൽ സ്നേഹം മഹൽ സ്നേഹം പരലോക
മഹൽ സ്നേഹം മഹൽ സ്നേഹം പരലോകപിതാവു തൻമകനെ മരിപ്പതിന്നായ് കുരിശിൽ കൈവെടിഞ്ഞോ-മക-(3)സ്വർഗ്ഗസ്ഥലങ്ങളിലുള്ളനുഗ്രഹം നമുക്കായ്സകലവും നൽകിടുവാൻ പിതാവിനുഹിതമായ്-സകല-(3)ഉലക സ്ഥാപനത്തിൻ മുമ്പുളവായൊരൻപാൽതിരഞ്ഞെടുത്തവൻ നമ്മെ തിരുമുമ്പിൽ വസിപ്പാൻ-തിര-(3)മലിനത മാറി നമ്മൾ മഹിമയിൽ വിളങ്ങാൻമനുവേലിൻ നിണം ചിന്തി നരരെ വീണ്ടെടുപ്പാൻ-മനു-(3)അതിക്രമ മോചനമാമനുഗ്രഹമവനിൽഅനുഭവിക്കുന്നു നമ്മൾ അവൻ തന്ന കൃപയാൽ-അനു-(3)മരണത്താൽ മറയാത്ത മഹൽ സ്നേഹപ്രഭയാൽപിരിയാബന്ധമാണിതു യുഗകാലം വരെയും-പിരി-(3)
Read Moreലോകെ ഞാനെൻ ഓട്ടം തികച്ചു സ്വർഗ്ഗഗേഹേ
ലോകെ ഞാനെൻ ഓട്ടം തികച്ചുസ്വർഗ്ഗഗേഹേ വിരുതിന്നായിപറന്നീടും ഞാൻ മറുരൂപമായ്പരനേശുരാജൻ സന്നിധൗദൂതസംഘമാകവെ എന്നെ എതിരേല്ക്കുവാൻസദാ സന്നദ്ധരായ് നിന്നിടുന്നേശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പിൽഹല്ലേലുയ്യാ പാടിടും ഞാൻഏറെനാളായ് കാണ്മാൻ ആശയായ്കാത്തിരുന്ന എന്‍റെ പ്രിയനെതേജസ്സോടെ ഞാൻ കാണുന്നനേരംതിരുമാർവ്വോടണഞ്ഞീടുമേ;-നാഥൻ പേർക്കായ് സേവചെയ്തതാൽതാതനെന്നെ മാനിക്കുവാനായ്തരുമോരോരോ ബഹുമാനങ്ങൾവിളങ്ങീടും കിരീടങ്ങളായ്;-നീതിമാന്മാരായ സിദ്ധന്മാർജീവനും വെറുത്ത വീരന്മാർവീണകളേന്തി ഗാനം പാടുമ്പോൾഞാനും ചേർന്നുപാടിടുമേ;-കൈകളാൽ തീർക്കപ്പെടാത്തതാംപുതുശാലേം നഗരമതിൽസദാകാലം ഞാൻ മണവാട്ടിയായ്പരനോടുകൂടെ വാഴുമേ;-
Read Moreലോകത്തിൻ വഴി പാപ വഴി
ലോകത്തിൻ വഴി പാപ വഴിഅതിലേ കുഞ്ഞേ പോകരുതേസാത്താൻ നമ്മെ പിടികൂടുംമരണക്കുഴിയിൽ തള്ളിയിടുംസത്യത്തിൻ വഴി ജീവ വഴിദൈവം നമ്മുടെ വഴികാട്ടിഅവനുടെ പിമ്പേ പോയെന്നാൽഎത്തിക്കും തൻ ഭവനത്തിൽ(2)അപ്പനുമമ്മയുമോതീടുംഉപദേശങ്ങൾ കേൾക്കുക നാംഅനുസരണം അതു മേൽത്തരമാംബലിയേക്കാളുത്തമമല്ലോ (2)
Read Moreലോകത്തിൻ സുഖങ്ങളിൽ മയങ്ങീടരുതേ പാപത്തിൻ
ലോകത്തിൻ സുഖങ്ങളിൽ മയങ്ങീടരുതേ പാപത്തിൻ മോഹങ്ങളിൽ രസിച്ചീടരുതേപാപം നിന്നെ അധീനമാക്കുംപാപത്തെ നീയോ ജയിച്ചിടേണം(2)ശിംശോൻ അഭിഷക്തനായിരുന്നുവീര്യപ്രവർത്തികൾ ചെയ്ത ധീരൻ (2)ദൈവീക കല്പന ലംഘിച്ചതിനാൽദൈവീക ശക്തിയും വിട്ടുപോയി(2)ശത്രുഗണങ്ങളാൽ ബന്ധിതനായ്വാനരൻ പോലെ പരിഹാസ്യനായ്(2)ദൈവീകമാർഗ്ഗം വെടിഞ്ഞിടുമേവർക്കുംശിംശോന്‍റെ ദുർഗതി തന്നെ വരും (2)
Read Moreലോകത്തിൻ സ്നേഹം മാറുമെ
ലോകത്തിൻ സ്നേഹം മാറുമെയേശുവാണെന്‍റെ സ്നേഹിതൻഎന്നെ മുറ്റും അറിയുന്നവൻഎൻ ജീവന്‍റെ ജീവനാണവൻഎന്നുള്ളം ക്ഷീണിക്കും നേരംഞാൻ പാടും യേശുവിൻ ഗീതംചിറകിൽ ഞാൻ പറന്നുയരുംഉയരത്തിൽ നാഥൻ സന്നിധെവീഴുമ്പോൾ താങ്ങും എൻ പ്രീയൻകരയുമ്പോൾ മാറിൽ ചേർക്കും താൻതോളിലേറ്റും കണ്ണീരൊപ്പുംഉയർച്ച നൽകി മാനിക്കും;- എന്നുള്ളം…മണ്ണാകും ഈ ശരീരവുംമൺമയമാം സകലവും വിട്ടങ്ങു ഞാൻ പറന്നീടുംശാശ്വതമാം ഭവനത്തിൽ;- എന്നുള്ളം…
Read Moreലോകത്തിൻ പാപം ചുമപ്പാൻ യേശുനായകൻ
ലോകത്തിൻ പാപം ചുമപ്പാൻയേശുനായകൻ ക്രൂശിലേറിതിരുരക്തമവൻ നിനക്കായ് ചൊരിഞ്ഞമഹാസ്നേഹത്തെ ഓർക്കുക നീനിന്‍റെ ദേഹവും ദേഹിയും ആത്മാവുംഒരുപോൽ പൂണ്ണമായ് സമർപ്പിക്കുകപാപങ്ങൾ ക്ഷമിക്കുവാനുംനിന്‍റെ രോഗങ്ങൾ നീക്കുവാനുംഅതിശക്തനായുള്ളൊരു നായകനാണവൻദൈവമെന്നോർത്തിടുക;-ലോകത്തെ മറന്നീടുകനിന്‍റെ ജീവനെ വെറുത്തീടുകനിന്നെ സ്വർഗ്ഗീയനാക്കുവാൻ ആത്മാവിനാൽഅവൻ അഭിഷേകം ചെയ്തിടുമേ;-കഷ്ടത പെരുകി വന്നാൽനൊടിനേരത്തിൽ തീരുമത്അതിൻ പ്രതിഫലമോ ദിവ്യ തേജസ്സിന്‍റെനിത്യ ഘനമാണെന്നോർത്തിടുകകാഹളം ധ്വനിച്ചിടാറായ്തന്‍റെ കാന്തയെ ചേർത്തിടാറായ്നീയും അതിവേഗം ഉണർന്നു നിൻരക്ഷകനെ എതിരേൽക്കുവാനൊരുങ്ങീടുക;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

