രക്ഷ തരുന്നൊരു ദൈവത്തിൻ കൈകൾ
രക്ഷ തരുന്നൊരു ദൈവത്തിൻ കൈകൾ നിർദ്ദയമെന്ന വിധംതോന്നും ശിക്ഷണമായവൻ ചെയ്തിടുമ്പോൾ ബഹുകർക്കശമായ് വിളങ്ങും ഭീരുതയാൽ പരിശോധനയിനിമേൽ വേണ്ടയെന്നോതിടും നാം എന്നാൽ പാരിന്നധീശ്വരൻ കാരുണ്യവനെന്നു കണ്ടിടും നാമൊടുവിൽ;- സഹ്യമല്ലൊട്ടുമേ വേദനയെന്നിഹ കല്ലുകൾ ചൊല്ലുകിലും-അവ മന്ദിരത്തിൻ പണിക്കൊത്തിടുവാനതു ചെത്തുന്നു ശിൽപ്പിവരൻ;- രൂപമില്ലാ വെറും കല്ലിതു മന്ദിരേ യുക്തവും ചന്തവുമായ്-ചേർന്നു നിത്യയുഗം നിലനിൽക്കുവാനീ വിധം ചെത്തുന്നു ശിൽപ്പിവരൻ;- കാൽകളിൻ കീഴ്മെതിയുണ്ടു കിടന്നിടും കററയാം തന്‍റെ ജനം-പീഢാ കാലമതിൽ കനകാഭ കലർന്നിടും നന്മണികൾ തരുമേ;- മർദ്ദനമേൽക്കവേ ശോഭയെഴും രസം മുന്തിരി നൽകിടുമേ-ദൈവം മർത്യനാമെന്നുടെ […]
Read Moreരാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ പ്രിയൻ
രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ പ്രിയൻ തൻ മണിനാദം അങ്ങു ദൂരെ കേൾക്കുന്നല്ലോ(2) പുതുമകൾ നിറയും പുലരിയിൽ നല്ലൊരു ജയ ജയ ഗീതം പാടീടാം ആനന്ദഗാനം പാടും വിശുദ്ധർ ഒന്നായ് ചേർന്നു വരുന്നല്ലോ(2);- ഉണരുക ഉണരുക ദൈവജനമെ ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് കാന്തൻ വന്നീടും കണ്ണീർ തുടക്കും ദുഃഖങ്ങൾ എല്ലാം തീരാറായ്(2);- ആയിരം ആയിരം ദൂതഗണങ്ങൾ ചുറ്റും നിന്നു സ്തുതി ചെയ്തിടുമ്പോൾ ആ നല്ല സുദിനം കാത്തുനിൽക്കുന്നെ ഞാൻ വേഗം വരേണം എൻ കാന്താ(2);-
Read Moreരാജാവ് ഉള്ളടത്തു രാജ കോലാഹലമുണ്ട്
രാജാവ് ഉള്ളടത്തു രാജ കോലാഹലമുണ്ട് ആത്മാവുള്ളടത്ത് ആത്മ പ്രവാഹമുണ്ട് ആരാധനയുണ്ട് ആരാധനയുണ്ട് യേശു രാജനുള്ളിടത്ത് ആരാധനയുണ്ട് ആരാധനയുണ്ട് ആരാധനയുണ്ട് ആത്മാവിന്‍റെ ആരാധനയുണ്ട് സൈന്യത്തിലല്ല ശക്തിയാലല്ല ദൈവത്തിന്‍റെ ആത്മ ശക്തിയാലത്രേ- വ്യർത്ഥവുമല്ല പാരമ്പര്യമല്ല കുഞ്ഞാടിന്‍റെ രക്തത്തിന്‍റെ ശക്തിയാലത്രേ;- രാജാവ്… മഹത്വത്തിനും സ്തോത്രത്തിനും സർവ്വബഹുമാനത്തിനും യോഗ്യനായവൻ യഹൂദഗോത്രത്തിൽ സിംഹമായവൻ രാജാധി രാജൻ കർത്താധി കർത്തൻ;- രാജാവ്… അറുക്കപ്പെട്ട ദൈവകുഞ്ഞാടേ-ക്രൂശിൽ തറയ്ക്കപ്പെട്ട ദൈവകുമാരാ ഒരുങ്ങീടുന്ന മണവാട്ടിയെ വാനിൽ എടുത്തിടുവാൻ വേഗം വരുന്നവനേ;- രാജാവ്…
Read Moreരാജരാജനേശു വാനിൽ വന്നിടുവാൻ
രാജരാജനേശു വാനിൽ വന്നിടുവാൻ കാലമായ് രാജ്ഞി ഓഫീർ തങ്കമാല്യം ചാർത്തിടുവാൻ കാലമായ് വേഗം വന്നിടും വാനിൽ വേഗം വന്നിടും യേശുരാജനെ കണ്ടിടുവാനായ് കൺകൾ കൊതിക്കുന്നേ ഉള്ളം തുടിക്കുന്നേ ഭാഗ്യ നാളോർക്കുമ്പോൾ എൻ പാദം പൊങ്ങുന്നേ;- സർവ്വദിക്കിൽ നിന്നും ചേർന്ന ശുദ്ധന്മാർ വാനമേഘേ തമ്മിൽ കാണുമ്പോൾ പ്രിയൻ തൻ പാദത്തിൽ മുത്തം ഞാൻ ചെയ്തിടും ഭാഗ്യനാളോർക്കുമ്പോൾ എൻ പാദം പൊങ്ങുന്നേ;- യേശു മണവാളൻ വന്നിടും നാളിൽ വാന മദ്ധ്യേ പന്തലൊരുങ്ങും പൂർവ്വ ഭക്തന്മാരെല്ലാം സാക്ഷികളായിടും സർവ്വാംഗ സുന്ദരൻ കാന്തയെ […]
Read Moreരാജരാജൻ മശിഹാ ന്യായാസനേ പുസ്തകമായ്
രാജരാജൻ മശിഹാ ന്യായാസനേ പുസ്തകമായ് വരുമ്പോൾ കോടാകോടി ദൂതർ മദ്ധ്യത്തിൽ രക്ഷകൻ വാടാമുടി ചൂടി വാഴുന്ന നാളതിൽ സ്നാനപ്പെട്ടിട്ടുള്ളോരും മറുഭാഷ തിട്ടമായി പേശിയോരും ഭാഷയെ വ്യാഖ്യാനം ചെയ്തിട്ടുള്ളവരും എല്ലാവരും അന്നു വന്നേ മതിയവൂ കണ്ണുകൾ കാട്ടിക്കൊണ്ട് അനേകരെ വീഴ്ത്തിയ നാരീ ജനം തീ ജ്വാല പോലുള്ള കണ്ണിൻ മുമ്പിൽ അവർ വിഭ്രമ ചിത്തരായ് സന്താപം തൂകിടും പാതിവ്രത്യമില്ലാത്ത ഭാര്യമാരും ഭർത്താക്കന്മാരിവരും സംഭവങ്ങൾ എല്ലം മുറയായി ചോദിക്കും ലജ്ജിച്ചവർ പിന്നെ പുറകോട്ടു പോയിടും രാജാക്കൾ മന്ത്രിമാരും എന്നുവേണ്ട ഉദ്യോഗസ്ഥർ […]
Read Moreരാജൻ മുൻപിൽ നിന്നു നാം കണ്ടിടും
രാജൻ മുൻപിൽ നിന്നു നാം കണ്ടിടും തൻ സൗന്ദര്യം ഹാല്ലേലുയ്യാ-ഹാല്ലേലുയ്യാ ദൂതന്മാർക്കു തുല്ല്യരായ് വാഴും നാം സന്തുഷ്ടരായ് ഹാല്ലേലുയ്യാ-ഹാല്ലേലുയ്യാ രാജൻ മുൻപിൽ നിന്നു നാം കണ്ടിടും തൻ സൗന്ദര്യം കീർത്തിക്കും തൻ മഹത്വം ഹാല്ലേലുയ്യാ വേഗത്തിൽ രാജൻ മുൻപിൽ നിന്നു നാം രാജൻ മുൻപിൽ നിന്നു നാം നീക്കും പോരിൻ ആയുധം തീർന്നു യുദ്ധാഭ്യാസവും തീർന്നെല്ലാ പ്രയാസവും രാജൻ മുൻപിൽ നിന്നു നാം പ്രാപിക്കും തൻ വഗ്ദത്തം-ഹല്ലേ നാം പിതാവിൻ രാജ്യത്തിൽ വാഴും നിത്യ തേജസ്സിൽ-ഹല്ലേ രാജൻ […]
Read Moreരാജാധിരാജനെ ശ്രീയേശുനാഥനെ
രാജാധിരാജനെ ശ്രീയേശുനാഥനെ ഞാനെന്നും സ്തുതിച്ചീടുമേ കർത്താധികർത്തനെ ലോകരക്ഷകനെ ഞാനെന്നും പുകഴ്ത്തിടുമേ കൺമണിപോലെന്നെ കാവൽ ചെയ്തിടും(2) ഉള്ളംകൈയിൽ എന്നെ വഹിക്കും ദിവ്യവചനത്താൽ ദിനവും നടത്തും വിശുദ്ധമാം വഴികളിൽ(2);- നിസ്തുലനേഹത്താൽ എന്നെയും വീണ്ടെടുത്ത സ്നേഹത്തെ ഓർത്തു ഞാൻ പാടും ശാപമകറ്റി പുതുജീവൻ നൽകി നിൻ സാക്ഷിയാക്കിയതാൽ(2);- ഇന്നലെയും ഇന്നും അനന്യൻ തന്നെ അൻപേറും നാഥൻ എന്‍റെ പ്രിയൻ ഞാൻ എൻ കൺകൾ ഉയർത്തിടുമ്പോൾ വൻകരം നീട്ടിടുമെ(2);-
Read Moreരാജാധി രാജാവു നീ കത്താധി കർത്താവും നീ
രാജാധി രാജാവു നീ കത്താധി കർത്താവും നീ ദേവാധി ദേവൻ നീയേ യേശുവെ എൻ സർവ്വവും നീയേയെൻ സമ്പത്തു സംതൃപ്തി സങ്കേതം നീയേയെൻ സൗഭാഗ്യം സന്തോഷം സംഗീതം അത്യന്തം സ്തുത്യൻ നീയത്യുന്നതൻ നിത്യവും നിന്നെ ഞാൻ വാഴ്ത്തും നാഥാ കൃത്യൾ നിന്നുടെയത്ഭുങ്ങൾ കൃത്യമായോർത്തു ഞാൻ സേ?ാത്രം ചെയ്യും;- ശോകം കലരാത്ത സന്തോഷവും ലോകം തരാത്ത സമാധാനവും ദാഹം വരാതുളള വെള്ളവും നീ നൽകും നിന്നാശ്രിതർക്കാവശ്യം പോൽ;- തീരാത്ത സ്നേഹം നിൻ സ്നേഹം മാത്രം മാറാത്ത കർത്താവും നീ […]
Read Moreരാജാധി രാജാവാം കർത്താധി കർത്താവാം
രാജാധി രാജാവാം കർത്താധി കർത്താവാം യേശു എൻ സ്നേഹിതൻ മാറാത്തവൻ ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും യേശുവിൻ വചനങ്ങൾ മാറുകില്ല യേശു മതിയെനിക്കേശു മതി രാവും പകലും തൻ കൃപ മതി വൻ മഴ ചെരിഞ്ഞാൽ വൻ കാറ്റിടിച്ചാൽ കാക്കുവാൻ രക്ഷിപ്പാൻ യേശുമതി;- രാജാധി… യേശുവിൽ ജീവിതം ആനന്ദം യേശുവിനോടുന്നും ചേർന്നിരിക്ക യേശുവെൻ വൈദ്യനും ഔഷധവും യേശുവിൽ ജീവിതം സുരക്ഷിതമാം;- രാജാധി… സ്വർഗ്ഗീയ ദർശനം തന്നവൻ സ്വഗ്ഗീയ മന്നയാൽ പോഷിപ്പിക്കും സ്വർഗ്ഗീയനാണെന്‍റെ സ്നേഹിതൻ താൻ എന്നെയും സ്വർഗ്ഗീയനാക്കി ചേർക്കും;- […]
Read Moreരാജാധി രാജനേശുവെ നിൻ സന്നിധിയിൽ
രാജാധി രാജനേശുവെ നിൻ സന്നിധിയിൽ ഞാൻ വരുന്നിതാ മോദമായ്(2) തിരുസന്നിധി എനിക്കതെത്രയോ ആനന്ദം(2) പോകില്ല അങ്ങേ വിട്ടെങ്ങും ഞങ്ങൾ(2) സോദരർ കൈവെടിയുമ്പോൾ-ഞാൻ ഏകനെന്നു തോന്നിടും വേളയതിലും(2) തളരാതെ എന്നെ നിൻ കരങ്ങളിൽ താങ്ങിടും(2) തക്കസമയത്തുയർത്തും-എന്നെ(2);- രാജാധി… ശത്രുവിൻ അസ്ത്രം പായുമ്പോൾ-ജഡത്തിൽ ശൂലം സഹിപ്പാൻ കഴിയാതാകുമ്പോൾ(2) എൻ നിലവിളിയതിൻ ശബ്ദം കേട്ടേശുവേ(2) നിൻ കൃപയേകണം അപ്പാ-എന്നും(2);- രാജാധി… നിൻ കൂടെയുള്ളവാസമോ-എനിക്കേ റെയിഷ്ടം നിത്യസൗഭാഗ്യം ഓർക്കുമ്പോൾ(2) ഓർക്കുന്നു പ്രിയനേ ഈ ലോകത്തിൻ വാസമോ(2) നശ്വരം എന്നും നശ്വരം (2);- രാജാധി… […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള