Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Author Archives: Jo Mathew

രോഗം ചുമന്നവനെ എന്‍റെ പാപം വഹിച്ച

രോഗം ചുമന്നവനെ എന്‍റെ പാപം വഹിച്ച പരാ രോഗാതുരന്മാരെ കണ്ടുളളലിഞ്ഞോനേ രോഗികളിൻ വൈദ്യനെ-നീയി രോഗിയെക്കണ്ടു മനസ്സറിഞ്ഞു സുഖം വേഗം നല്കീടണമേ;- രോഗികൾക്കു സുഖം നൽകുവാനാജ്ഞയെ നല്കിയ രക്ഷകനെ-ഇപ്പോൾ രോഗികളെത്ര പേർ നിൻ സഭയിൽ തന്നെ വേദനപ്പെട്ടീടുന്നു;- രോഗമീരോഗിക്കത്ത്യാവശ്യമെന്നു നീ കാണുന്നെങ്കിൽ പ്രിയനെ-അതീ രോഗി സന്തോഷമായ് സ്വീകരിക്കാൻ കൃപ ഏറെ നല്കീടണമെ;- നിൻ മനസ്സുണ്ടെങ്കിലെൻ മനക്ലേശങ്ങ- ളുന്മൂലം ചെയ്തിടാമെ – നാഥാ നിന്മനസ്സെന്മേലലിഞ്ഞീടണേ സുഖം തന്നീടണേ ദയവായ്;- പാടും ഞാനേശുവിന്ന് : എന്ന രീതി

Read More 

രാവും പകലും ഗീതങ്ങൾ പാടി പവിത്ര ജീവിത

രാവും പകലും ഗീതങ്ങൾ പാടി പവിത്ര ജീവിത ശോഭയെ നേടി ശൂലേമിയെപ്പോൽ കാത്തിരിക്ക നീ കാന്തൻ വരുമേ ഉണരൂ സീയോനേ തങ്കനിണത്തിൻ വിലയല്ലയോ നീ ചങ്കുപോൽ നിന്നെ സ്നേഹിച്ചതല്ലോ തങ്കൽ ഏക ചിന്തയതാലെ പങ്കമെന്യേ മേവുക സുതയേ;- ചാവിൻ നിഴലിൽ ഭയം നിനക്കെന്ത്? ജീവൻ ക്രിസ്തുവിൽ മറഞ്ഞിരിപ്പില്ലേ ജീവനായകൻ വെളിപ്പെടും നേരം തേജസ്സിൽ നീയും കണ്ടീടുമല്ലോ;- ഭരണകൂടങ്ങൾ തകരുവതെന്ത്? അരചവാഴ്ചയും നീങ്ങുവതെന്ത്? ഭരണം യേശു താനേറ്റിടുവാനായ് ത്വരിതമായതിൻ വഴിയൊരുക്കുമല്ലോ വീടും വയലും തോട്ടവുമെല്ലാം നേടുവാനുള്ള സമയമിതല്ല കാടും […]

Read More 

രാവിലെ തോറും പരനെ നിൻ ദയ രാത്രിയിൽ

രാവിലെ തോറും പരനെ നിൻ ദയ രാത്രിയിൽ നിൻ വിശ്വസ്തത വർണ്ണിപ്പതുചിതം സ്തുതിപ്പതുചിതം എൻ ദൈവമേ സ്തുതി നിനക്കുചിതം ദൈവമേ നിൻ മഹത്വനാമം വാഴ്ത്തിപ്പുകഴ്ത്തുന്നു ഞങ്ങൾ നിത്യ പിതാവേ നിൻ തിരുകൃപകൾ ഓർത്തു വണങ്ങീടുന്നേ ദൈവസ്വരൂപം വെടിഞ്ഞു വന്നു ക്രൂശിൽ മരണം വരിച്ചവൻ നമ്മെ വീണ്ടെടുത്ത പ്രിയ പിതാവിന് രാജ്യവും രാജപുരോഹിതരുമായ്;- സൗഖവും ശാന്തിയും ബലവും കൃപയും ദാനമായ് ദിനം തരുന്നവൻ ദിവ്യസ്വഭാവത്തിൽ നാം വളർന്നീടുവാൻ തൻ ദിവ്യശക്തിയും പകർന്നതിനാൽ;- നമുക്കൊരു വാസസ്ഥലം ഒരുക്കുവാൻ വാഗ്ദത്തം തന്നു […]

Read More 

രാവിൽ ഗദസമനേ പൂങ്കാവിലാകുല

രാവിൽ ഗതസമനേപൂങ്കാവിലാകുലനായ് ദൈവകോപം വഹിച്ചു വീണു പ്രാർത്ഥിച്ച നാഥാ പാപികളെ രക്ഷിപ്പാൻ പാപം ചുമന്നൊഴിപ്പാൻ പാപപരിഹാരത്തിൻയാഗമായ്ത്തീർന്ന നാഥാ കാൽവറിയിൽ കുരിശിൽ കാണുന്ന ദൈവസ്നേഹം ദൈവകുമാരനല്ലോ എൻ പേർക്കു യാഗമായി ഇന്നും എന്നും ശരണം രക്ഷകന്‍റെ ശരണം ഒന്നുമതിൽ നിന്നെന്നെ നീക്കുകില്ലന്ത്യം വരെ കാൽകരങ്ങളിലൂടെ ചിന്തിയേ പുണ്യരക്തം ആകവെ ശുദ്ധമാക്കും പാപിയാം എൻ ഹൃദയം

Read More 

രാത്രിയിൻ കാലങ്ങൾ തീർന്നിടാറായ്

രാത്രിയിൻ കാലങ്ങൾ തീർന്നിടാറായ് പകലേറ്റം നമുക്കിങ്ങടുത്തിടാറായ് ഇരുളിൻ ക്രിയകൾ വിട്ടോടി നാം വെളിച്ചത്തിൻ ആയുധം ധരിച്ചും കൊണ്ട് പുത്തനെറുശലേം വാസികളായി നാം കർത്തനോടെന്നും വാണിടുമെ;- രാത്രി… ചതഞ്ഞ ഓട ഒടിച്ചിടാത്തോൻ പുകയും തിരിയെ കെടുത്തിടാത്തോൻ ന്യായവിധി ജയത്തോളം നടത്തുന്നോൻ ജാതികൾ പ്രത്യാശ വെച്ചിടുന്നോൻ;- രാത്രി… ക്രിസ്തുവത്രെ എന്നിൽ ജീവിക്കുന്നു ക്രിസ്തുവിലേകമായ് ക്രൂശിച്ചതാൽ കർത്തൻ തൻ മഹിമയിൽ വലഭാഗമെനിക്കുണ്ട് കൈപ്പണിയല്ലാത്ത ഭവനമുണ്ട്;- രാത്രി…

Read More 

രാത്രിയിലും പരനേ അടിയനിൽ പാർത്തിടേണം

രാത്രിയിലും പരനേ അടിയനിൽ പാർത്തിടേണം ദയവായ് ചേർത്തിടേണം ചിറകിന്നടിയിൽ നീ കാത്തീടേണം സുഖമായ് കോഴി കുഞ്ഞുങ്ങളെ തൻ ചിറകതിൻ കീഴുസൂക്ഷിച്ചിടുമ്പോൽ ഏഴയാമീ എനിക്കും തൃക്കൈകളിൻ കീഴുറങ്ങാം നിശിയിൽ രാത്രിയിൽ കാഹളത്തിൻ ധ്വനികളെ ഓർത്തു കൊണ്ടിന്നുറങ്ങാൻ കർത്തനേ നീ തുണയ്ക്ക നിന്നാഗമം രാത്രിയിന്നാകുമെങ്കിൽ ഏതു നേരം പതിയിൻ ആർപ്പുവിളി കാതതിൽ തട്ടിയാലും ഭീതി കൂടാതുണർന്നു മണിയറ വാതിലിൽ പൂകിടുവാൻ രണ്ടു പേർ മെത്തയൊന്നിൽ കിടന്നുകൊണ്ടിണ്ടല്ലില്ലാതുറങ്ങി ക്കൊണ്ടിടുന്ന സമയം വരും പ്രിയൻ കണ്ടിടും തൻ ജനങ്ങൾ അന്ധകാരമതിന്‍റെ പലവിധ ബന്ധനങ്ങളകറ്റി […]

Read More 

രാത്രയിലുള്ള നിന്‍റെ കരുതലിനും

രാത്രിയിലുള്ള നിന്‍റെ കരുതലിനും രാവിലെയുള്ള നിന്‍റെ വിശ്വസ്തതയ്ക്കും(2) എന്തു യോഗ്യത എനിക്കെന്തു യോഗ്യത യേശുവിന്‍റെ ദാനമല്ലാതെന്തു യോഗ്യത(2) ഞാനവന്‍റെ മുമ്പിൽ താണിരുന്നപ്പോൾ എന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ(2) എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ എന്‍റെ യേശുവല്ലാതാരുമില്ലല്ലോ(2);- രാത്രി… അല്പനേരത്തേക്കവനെന്നെ മറന്നാൽ കോപത്തോടെ തന്‍റെ മുഖം തിരിച്ചാൽ(2) മനം തിരിഞ്ഞു മടങ്ങിവന്നാൽ അരികിൽ വന്നാശ്വാസം പകരുമവൻ(2);- രാത്രി… യേശുനാഥന്‍റെ വരവടുത്തുപോയി മാനസാന്തരത്തിന്‍റെ സമയമായി(2) നമുക്കുപോകാം യേശുനാഥന്‍റെ കൂടെ ധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ(2) അബ്രഹാമിന്‍റെ ദൈവം വിശ്വസ്തനല്ലോ മോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ(2) […]

Read More 

രാത്രിയില്ലാ സ്വർഗേ തത്ര വസിപ്പോർക്കു

രാത്രിയില്ലാ സ്വർഗേ; തത്ര വസിപ്പോർക്കു നിത്യപ്രകാശം ദൈവം താൻ ഇരുളും ഇല്ലാതാം പാപമില്ലാ സ്വർഗേ; ദൈവത്തിൻ സംസർഗേ; വളർന്നീടും തൻ പൈതങ്ങൾ പരിശുദ്ധതയിൽ കണ്ണീരില്ലാ സ്വർഗേ; വിശുദ്ധർ ആ ലോകേ നിത്യാനന്ദത്തെ പ്രാപിക്കും ദുഃഖം ഓടിപ്പോകും. വേർപാടില്ലാ സ്വർഗേ; യേശുവിന്നരികെ വിശ്വാസികൾ വസിച്ചീടും പിരിയാതെന്നേക്കും രോഗമില്ലാ സ്വർഗേ; നിത്യാരോഗ്യത്തോടെ കർത്താവിൽ മക്കൾ പാർത്തിടും ഉണ്ടാകാ ക്ഷീണവും ശത്രുവില്ലാ സ്വർഗേ, ആ ലോകേ പാർക്കുമെ ദൈവസുതർ എല്ലാവരും സ്നേഹത്തിൽ എപ്പോഴും മൃത്യുവില്ലാ സ്വർഗേ; അനന്ത ഭാഗ്യമെ ഉയർപ്പിൻ മക്കൾ […]

Read More 

രാത്രിയിൽ എന്നെ നന്നായ് കാത്തുസൂക്ഷിച്ചയെൻ

രാത്രിയിൽ എന്നെ നന്നായ് കാത്തുസൂക്ഷിച്ചയെൻ കർത്താവിനു ഞാൻ സ്തോത്രം ചെയ്തിടുന്നേൻ-എന്‍റെ നിദ്രയിലെന്നെയേറ്റം ഭ്രദമായ് പാലിച്ച ആർദ്രസ്നേഹം ഞാനിപ്പോൾ കാണേണമേ-നിന്‍റെ വാന ദൂതർഗണത്തിൽ ഗാനം വെടിഞ്ഞാരു മാനുവേലിനെ ധ്യാനിച്ചീടുന്നു ഞാൻ-എന്നി പ്രാണൻ വെടിഞ്ഞുയെന്നെ ത്രാണനം ചെയ്തത് കാണുവാൻ കൺകൾ തുറന്നീടണമേ-ഇപ്പോൾ ഇന്നു പകൽ മുഴുവൻ നിന്നുടെ ആത്മാവാൽ എന്നെ നടത്തേണമേ പൊന്നേശുവേ-നന്നായെ എന്നോടുള്ള നിൻ സർവ്വ : എന്ന രീതി

Read More 

രത്തം ജയം ഓ ഹോ രത്തം ജയം

രത്തം ജയം ഓ… ഹോ രത്തം ജയം കൽവാരി യേസുവിൻ രത്തം ജയം (2) കാരുണ്യ ദേവനിൻ രത്തം ജയം ഓ… ഹോ രത്തം എതിരിയെ തുരത്തിടും രത്തം ജയം എന്നാളും സുഖം തരും രത്തം ജയം അധികാരം തന്തിടും രത്തം ജയം അതിസയം സെയ്തിടും രത്തം ജയം ഓ… ഹോ രത്തം പാപങ്കൾ പോക്കിടും രത്തം ജയം പരിസുദ്ധമാക്കീടും രത്തം ജയം ശാപങ്കൾ നീക്കിടും രത്തം ജയം സമാധാനം തന്നീടും രത്തം ജയം ഓ… ഹോ […]

Read More