ക്രിസ്തുവിനൊടൊരുവൻ ചേർന്നിടുമ്പോൾ
ക്രിസ്തുവിനൊടൊരുവൻ ചേർന്നിടുമ്പോൾദൈവത്തോട് എകിഭവിച്ചീടുന്നുഏകാത്മാവായിടുന്നു (2)ഇനി ജീവനോ മരണമോഎന്നെ അവനിൽ നിന്നും അകറ്റുകില്ലാഅവനോടു ഞാൻ നിത്യമായ്പിരിയാത്തവണ്ണം ചേർന്നിരിക്കുന്നു (2)നിൻ തേജസ്സെന്നിൽ കവിഞ്ഞൊഴുകുന്നുനിൻ സ്നേഹമെന്നിൽ നിറഞ്ഞൊഴുകുന്നുനിൻ സമ്പൂർണത എന്നിൽ നദികളായ് വെളിപ്പെട്ടീടുന്നു പ്രിയ യേശുവേനിൻ ദൈവാത്മാവെന്നിൽ കവിഞ്ഞൊഴുകുന്നുനിൻ ജീവനെന്നിൽ നിറഞ്ഞൊഴുകുന്നുനിൻ സമ്പൂർണത എന്നിൽ നദികളായ്വെളിപ്പെട്ടീടുന്നു പ്രിയ യേശുവേദൂരസ്ഥനായിരുന്ന എന്നെ നിന്‍റെരക്തത്താൽ സമീപസ്ഥനാക്കിയല്ലോശത്രുത്വം നീക്കിയല്ലോജാതീയനായിരുന്ന എന്നെ നിന്നിൽകൂട്ടവകാശിയാക്കി മാറ്റിയല്ലോനിൻ പൈതലാക്കിയല്ലോഇനിമേൽ നാമന്യരല്ലാക്രിസ്തുയേശുവിൻ ഭവനക്കാരത്രേസർവ്വ വാഗ്ദത്തങ്ങൾക്കും നാംതന്‍റെ യോഗ്യതയാൽ പങ്കാളിയത്രേ (2)നിൻ തേജസ്സെന്നിൽ കവിഞ്ഞൊഴുകുന്നുനിൻ സ്നേഹമെന്നിൽ നിറഞ്ഞൊഴുകുന്നുനിൻ സമ്പൂർണത എന്നിൽ നദികളായ് വെളിപ്പെട്ടീടുന്നു […]
Read Moreക്രിസ്തുവിനായ് നാം വളരാം
ക്രിസ്തുവിനായ് നാം വളരാംക്രിസ്തുവിനോളം വളരാം ക്രിസ്തുവിലായ് ക്രിസ്തുവിനായ് ക്രിസ്തുവിൽ ചേർന്നു വളർന്നീടാം (2)വളരാം വളർന്നു വലുതാകാം ക്രിസ്തുവിനോളമുയർന്നീടാംക്രിസ്തുവിൻ സാക്ഷിയായ് തീർന്നിടാനായ്വളരാം വളർന്നുയർന്നീടാം (2)ക്രിസ്തുവിൻ വേല തികയ്ക്കാൻ ക്രിസ്തുവിനായ് നമുക്കുകേകാംക്രിസ്തുവിൽ ചേർന്നു പണിതീടാം നാംക്രിസ്തുവിൻ രാജ്യമീ ഭൂവിൽ (2) – വളരാം വളർന്നുക്രിസ്തുവിൻ കല്പന കാക്കാംക്രിസ്തുവിൻ ശബ്ദം ശ്രവിക്കാംക്രിസ്തുവിൻ വാക്ക് അനുസരിച്ചീടാംക്രിസ്തുവിൻ പാതയിൽ അണിചേരാം (2) – വളരാം വളർന്നു
Read Moreക്രിസ്തുവിൻ സേനവീരരെ ഉയർത്തിടുവിൻ
ക്രിസ്തുവിൻ സേനാവീരരേഉയർത്തിടുവിൻ കൊടിയെധീരരായ് പോരാടിടാം കർത്തൻ വേല ചെയ്തിടാംജയഗീതം പാടി ഘോഷിക്കാം പോക നാം പോക നാം(2)ക്രിസ്തുവിന്‍റെ പിമ്പേ-പോക നാംസത്യ പാത കാട്ടിത്തന്നിടുംനീതി മാർഗ്ഗമോതിത്തന്നിടുംക്രൂശിന്‍റെ സാക്ഷിയായ് ധീരപടയാളിയായ്ക്രിസ്തുവിന്നായ് യുദ്ധം ചെയ്തിടാം;-കണ്ണുനീർ തുടച്ചു നീക്കിടുംആശ്രിതർക്കാലംബമേകിടുംജീവനെ വെടിഞ്ഞു ലോകം ഇമ്പം വെറുത്തുക്രിസ്തുവിന്നായ് പോർ ചെയ്തിടുക;-പാപികൾക്കു രക്ഷയേകിടുംരോഗികൾക്കു സൗഖ്യം നൽകിടുംപാപത്തെ വെറുത്തും തൻഹിതം ചെയ്തുംരക്ഷകന്‍റെ പിൻപേ പോയിടാം;-
Read Moreക്രിസ്തുവിൻ സത്യസാക്ഷികൾ നാം
ക്രിസ്തുവിൻ സത്യസാക്ഷികൾ നാംക്രൂശിന്‍റെ ധീരസേനകൾ നാംപാരിടത്തിൽ പരദേശികളാം നാംപരലോക പൗരാവകാശികൾ നാംകൂടുക നാം ഉത്സുകരായ്പാടുക ജയ ജയ സ്തുതിഗീതങ്ങൾക്രൂശിൻ വചനം സുവിശേഷംദേശമശേഷമുയർത്തുക നാംഅലസത വിട്ടെഴുന്നേൽക്കുക നാംഅവിശ്രമം പോർപൊരുതിടുക നാംഅവിശ്വാസത്തിൻ തലമുറ തന്നിൽവിശ്വാസവീരരായ് പുലരുക നാംഅന്ധതയിൽ ജനസഞ്ചയങ്ങൾഹന്ത! വലഞ്ഞു നശിച്ചിടുന്നുരക്ഷകനേശുവിൻ സാക്ഷികളാംനാം രക്ഷണ്യമാർഗ്ഗമുരച്ചിടുകഎതിരുകളെത്രയുയർന്നാലുംവൈരികളെത്രയെതിർത്താലുംഅടിപതറാതെ വഴി പിശകാതെകൂശെടുത്തേശുവെയനുഗമിക്കാംഇന്നു നാം നിന്ദയും ചുമന്നുലകിൽഉന്നതൻ നാമമുയർത്തിടുകിൽതന്നരികിൽ നാം ചേർന്നിടുമ്പോൾതന്നിടും തങ്കം കിരീടമവൻയേശുവിൻ നാമം വിജയി : എന്ന രീതി
Read Moreക്രിസ്തുവിൻ നാമത്തെ സ്തുതിക്ക നാം ദിനവും
ക്രിസ്തുവിൻ നാമത്തെ സ്തുതിക്ക നാം ദിനവും സ്തുതിക്ക നാം ദിനവും സ്തുതിക്ക നാം ദിനവുംശത്രുവിൻ സകല ബലത്തെയും തകർത്തുനിത്യമാം ജീവനിലുയിർത്തെഴുന്നവനാം;-കരുണയിൻ ഭുജത്തിൻ ബലത്താലിന്നരരെദുരിതങ്ങൾ നീക്കി പരിപാലിച്ചിടുന്ന;-പാപത്തിൻ ഭാരത്താൽ വലയുന്ന ജനങ്ങൾ ദൈവത്തോടണയുവാൻ വഴി തുറന്നവനാം;-നാഥനെ നാമിന്നു സ്തുതിപ്പതു കേട്ടു മോദമോടവൻ തേജസ്സേവരുമറിവാൻ;-പാവന സുവിശേഷ പദവികളെങ്ങും കേവലമറിഞ്ഞീശ പദതളിർ വണങ്ങാൻ;-
Read Moreക്രിസ്തുവിൻ ജനങ്ങളേ നമുക്കു ഹാ! ജയം
ക്രിസ്തുവിൻ ജനങ്ങളേ നമുക്കു ഹാ! ജയംമൃത്യുവെ ജയിച്ചുയിർത്തു തീർത്തു താൻ ഭയം!നിത്യഭാഗ്യജീവിതം തരുന്നു നിശ്ചയംഹാ! എന്താശ്ചര്യം!നാൾക്കുനാൾ ദുഷിച്ചിടുന്ന ലോകജീവിതംമേൽക്കുമേൽ പ്രയാസമേകും ദൈവമക്കളിൽഓർക്ക, നാഥനേശുവിന്നു ലോകമേതുമേ യോഗ്യമായില്ലഅന്ധകാരമദ്ധ്യേയാണിരുപ്പതെങ്കിലുംബന്ധുവായവൻ നമുക്കു മുമ്പിലുണ്ടതാൽബന്ധുരപ്രകാശമേകി വഴി നടത്തിടുംഎന്തൊരാനന്ദം!ഉറ്റവർ പിരിഞ്ഞുനിന്നു ദുഷ്ടരെന്നപോൽചുറ്റിലും ഭയം വരുത്തുവാൻ ശ്രമിക്കിലുംപെറ്റതള്ളയിൽ കവിഞ്ഞു കരുതിടുന്നവൻക്രിസ്തുമാത്രമാംപാരിതിൽ പ്രവാസകാലമെന്ന കാരണംഭാരമായിത്തോന്നിടുമിജീവിത രണംസാരമില്ലിതൽപ്പകാലം വേഗം തീരണംവാനിൽ ചേരണംശത്രുവോടെതിർത്തു നിൽക്കുവാനവൻ തരുംശക്തിയതു ധരിച്ചു ധരയിൽ നമ്മളേവരുംശുദ്ധ യുദ്ധം ചെയ്ക, നല്ല വിരുതു താൻ തരുംവേഗം താൻ വരുംഅന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുന്നു നാംവീണ്ടെടുപ്പടുത്തു പോയി തലയുയർത്തുവിൻ!പണ്ടുതാൻ പറഞ്ഞവാക്കിലുണ്ടിതൊക്കെയുംവേണ്ട […]
Read Moreക്രിസ്തുവിൻ ഇമ്പഗാനമെന്നുമേ എന്നുടെ ജീവ
ക്രിസ്തുവിൻ ഇമ്പഗാനമെന്നുമേഎന്നുടെ ജീവവാക്യമെന്നുമേതന്നുടെ ജീവമൊഴിയെന്നുമേഎന്നുടെ ജീവന്നാധാരമേഞാൻ പിന്തുടർന്നിടും ഞാൻ പിൻഗമിച്ചിടുംഎന്നുടെ ജീവിതയാത്രയിൽഈ മരുവിൽ ചൂടതേൽക്കുമ്പോൾതൻ ചിറകെനിക്കു വിശ്രമംക്രിസ്തുവിൻ ദിവ്യയിഷ്ടമെന്നുമേഎന്നുടെ ജീവിതത്തിൻ ആശയേനാളെന്നും ക്രൂശെടുത്തു ഞാൻനാഥനിഷ്ടം നിറവേറ്റുമേ;-ക്രിസ്തുവിൻ നിന്ദ ഞാൻ വഹിക്കുമേഎന്നുടെ ഭൂഷണം അതെന്നുമേനാളെന്നും അതെണ്ണും എൻ നിക്ഷേപമായ് തേജസ്സായെനിക്കു ലഭ്യമേ;-ക്രിസ്തുവിൻ ശബ്ദം ഞാൻ ശ്രവിക്കുമേ എന്നുടെ പാതയിൽ അതെന്നുമേനാളെന്നും അതിൽ നടന്നു ഞാൻതേജസ്സിൻ തീരത്തെത്തുമേ;-ക്രിസ്തുവിൻ മുഖം ഞാൻ ദർശിക്കുമേ ഈ ഘോരമാം സമുദ്രത്തിൻ നടുവിലായ്അനന്തത വിദൂരവേ ഞാൻ കാണുമ്പോൾആ പൊൻമുഖം പ്രത്യാശയിൻ ഉറവിടം;-
Read Moreക്രിസ്തുവിൻ ധീരസേനകളെ കൂടിൻ
ക്രിസ്തുവിൻ ധീരസേനകളെ കൂടിൻ തന്നനുയായികളേ എന്തിനു ഭീതി, ജയിക്കും നാം-ജയി… (5)ഏതു വിപത്തിലും തോൽക്കാതെ ജയിക്കും നാംനമ്മുടെ നാഥൻ നല്ലവൻ വൈരികളേക്കാൾ വല്ലഭൻതൻ കരബലത്താൽ, ജയിക്കും നാം-ജയി… (5)തന്ത്രമെഴും വൻ സാത്താനെ ജയിക്കും നാംധരയിൽ ക്ലേശം നമുക്കുണ്ട് ദിനവുമെടുപ്പാൻ കുരിശുണ്ട്ബലം തരുവാനവനടുത്തുണ്ട്, ജയിക്കും നാംജയി… ( 5)മരണനിഴലിലുമഞ്ചാതെജയിക്കും നാംശോകം തീർക്കും സന്ദേശം ലോകം ജയിക്കും സുവിശേഷം ചൊല്ലാൻ വേണ്ടഭയലേശം, ജയിക്കും നാം-ജയി… ( 5)വെല്ലുവിളിപ്പിൻ വൈരികളെ ജയിക്കും നാംലൗകിർ കണ്ടാൽ ബലഹീനർ, ഭൗതികർ പാർത്താൽ ദയനീയർദൈവികദൃഷ്ടിയിൽ ഗണനീയർ, […]
Read Moreക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേ
ക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേകാന്തനാം കർത്താവിൻ പ്രത്യക്ഷത(2)തീരില്ലാ ചോരില്ലാ വിശ്വാസതീക്ഷ്ണ്ണത(2)കർത്തവിൻ വരവ് താമസ്സിച്ചെന്നാലും(2)കണ്ണുനീർ തോരുന്ന സന്തോഷനാൾസ്നേഹ ചുംബനത്തിൻ പൊന്നോർമ്മകൾ(2)മാറീടും വേദന ഖേദങ്ങളും(2)മാറോടു ചേർത്തങ്ങ് പുണരുന്ന നാളിൽ(2)ലോകമാം ജാരന്‍റെ മാറിടങ്ങൾമാടിവിളിക്കുന്ന വേളകളിൽ(2)കാണുന്നു ഞാനാ ക്രൂശിന്‍റെ ത്യാഗത്തെ(2)കാണാതെ പോകുവാൻ ശിലയല്ല്ലെൻ മാനസ്സം(2)കൂരിരുൾ മൂടുന്ന താഴ്വരയിൽകൂട്ടുകാർ കൈവിടും വേളകളിൽ(2)താണുവന്നെന്‍റെ കൂട്ടിനിരിക്കുന്ന(2)തുണയായ് കാന്തനെൻ കാവലിനയുണ്ട്(2)അടയാളങ്ങൾ കാണുന്നുണ്ടു ചുറ്റുംപ്രിയൻ വരവിൻ ദിനങ്ങൾ ചൊല്ലി(2)മാനിന്‍റെ കാംക്ഷപോൽ നീർത്തോടിനായ്(2)കാന്താ നിനക്കയി എന്നുള്ളം തുടിക്കുന്നേ(2)ഭക്തരിൻ ശാശ്വത വിശ്രാമമെ- എന്ന രീതി
Read Moreക്രിസ്തുവിലുള്ള എൻ പ്രത്യശയിത്
ക്രിസ്തുവിലുള്ള എൻ പ്രത്യശയിത്പുത്തനേരുശേലേമിൽ എത്തുമോരുന്നാൾമനുഷ്യരോടു കൂടെ ദൈവ കൂടാരത്തിങ്കൽ നിത്യമായ്തൻ ജനമായ് വാസം ചെയ്യും ഞാൻകണ്ണുനീരെല്ലാം തുടച്ചു നീക്കും നാളത്ദൈവമെന്നും കൂടിരിക്കൂo ശേഷ്ട നാളത്മൃത്യുവും ദു:ഖവും മുറവിളിയതുoകഷ്ടതയും ഇനിയുണ്ടാകുകയില്ല;- ക്രിസ്തു…ദൈവ തേജസ്സിൻ മഹത്ത്വനഗരമാണത്കുഞ്ഞാടതിൻ വിളക്കായി ജോതിസേകുമേഗോപുരം അടിസ്ഥാനം മുത്ത് രത്നമേവീതി സ്വഛ സ്പടിക തുല്ല്യ തങ്കനിർമ്മിതം;- ക്രിസ്തു…വീണ്ടെടുക്കപ്പെട്ട പൈതലേ നീക്ലേശ ദു:ഖ നാളതിൽ തളർന്നീടരുതിനിപാപവും ഭാരവും ഉപേക്ഷിക്കുകിൽപ്രാപിക്കാം ജയിക്കുകിൽ വിശുദ്ധ ഗേഹമേ;- ക്രിസ്തു…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

