ക്രിസ്തുവിൻ ഇമ്പഗാനമെന്നുമേ എന്നുടെ ജീവ
ക്രിസ്തുവിൻ ഇമ്പഗാനമെന്നുമേഎന്നുടെ ജീവവാക്യമെന്നുമേതന്നുടെ ജീവമൊഴിയെന്നുമേഎന്നുടെ ജീവന്നാധാരമേഞാൻ പിന്തുടർന്നിടും ഞാൻ പിൻഗമിച്ചിടുംഎന്നുടെ ജീവിതയാത്രയിൽഈ മരുവിൽ ചൂടതേൽക്കുമ്പോൾതൻ ചിറകെനിക്കു വിശ്രമംക്രിസ്തുവിൻ ദിവ്യയിഷ്ടമെന്നുമേഎന്നുടെ ജീവിതത്തിൻ ആശയേനാളെന്നും ക്രൂശെടുത്തു ഞാൻനാഥനിഷ്ടം നിറവേറ്റുമേ;-ക്രിസ്തുവിൻ നിന്ദ ഞാൻ വഹിക്കുമേഎന്നുടെ ഭൂഷണം അതെന്നുമേനാളെന്നും അതെണ്ണും എൻ നിക്ഷേപമായ് തേജസ്സായെനിക്കു ലഭ്യമേ;-ക്രിസ്തുവിൻ ശബ്ദം ഞാൻ ശ്രവിക്കുമേ എന്നുടെ പാതയിൽ അതെന്നുമേനാളെന്നും അതിൽ നടന്നു ഞാൻതേജസ്സിൻ തീരത്തെത്തുമേ;-ക്രിസ്തുവിൻ മുഖം ഞാൻ ദർശിക്കുമേ ഈ ഘോരമാം സമുദ്രത്തിൻ നടുവിലായ്അനന്തത വിദൂരവേ ഞാൻ കാണുമ്പോൾആ പൊൻമുഖം പ്രത്യാശയിൻ ഉറവിടം;-
Read Moreക്രിസ്തുവിൻ ജനങ്ങളേ നമുക്കു ഹാ! ജയം
ക്രിസ്തുവിൻ ജനങ്ങളേ നമുക്കു ഹാ! ജയംമൃത്യുവെ ജയിച്ചുയിർത്തു തീർത്തു താൻ ഭയം!നിത്യഭാഗ്യജീവിതം തരുന്നു നിശ്ചയംഹാ! എന്താശ്ചര്യം!നാൾക്കുനാൾ ദുഷിച്ചിടുന്ന ലോകജീവിതംമേൽക്കുമേൽ പ്രയാസമേകും ദൈവമക്കളിൽഓർക്ക, നാഥനേശുവിന്നു ലോകമേതുമേ യോഗ്യമായില്ലഅന്ധകാരമദ്ധ്യേയാണിരുപ്പതെങ്കിലുംബന്ധുവായവൻ നമുക്കു മുമ്പിലുണ്ടതാൽബന്ധുരപ്രകാശമേകി വഴി നടത്തിടുംഎന്തൊരാനന്ദം!ഉറ്റവർ പിരിഞ്ഞുനിന്നു ദുഷ്ടരെന്നപോൽചുറ്റിലും ഭയം വരുത്തുവാൻ ശ്രമിക്കിലുംപെറ്റതള്ളയിൽ കവിഞ്ഞു കരുതിടുന്നവൻക്രിസ്തുമാത്രമാംപാരിതിൽ പ്രവാസകാലമെന്ന കാരണംഭാരമായിത്തോന്നിടുമിജീവിത രണംസാരമില്ലിതൽപ്പകാലം വേഗം തീരണംവാനിൽ ചേരണംശത്രുവോടെതിർത്തു നിൽക്കുവാനവൻ തരുംശക്തിയതു ധരിച്ചു ധരയിൽ നമ്മളേവരുംശുദ്ധ യുദ്ധം ചെയ്ക, നല്ല വിരുതു താൻ തരുംവേഗം താൻ വരുംഅന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുന്നു നാംവീണ്ടെടുപ്പടുത്തു പോയി തലയുയർത്തുവിൻ!പണ്ടുതാൻ പറഞ്ഞവാക്കിലുണ്ടിതൊക്കെയുംവേണ്ട […]
Read Moreക്രിസ്തുവിൻ സത്യസാക്ഷികൾ നാം
ക്രിസ്തുവിൻ സത്യസാക്ഷികൾ നാംക്രൂശിന്‍റെ ധീരസേനകൾ നാംപാരിടത്തിൽ പരദേശികളാം നാംപരലോക പൗരാവകാശികൾ നാംകൂടുക നാം ഉത്സുകരായ്പാടുക ജയ ജയ സ്തുതിഗീതങ്ങൾക്രൂശിൻ വചനം സുവിശേഷംദേശമശേഷമുയർത്തുക നാംഅലസത വിട്ടെഴുന്നേൽക്കുക നാംഅവിശ്രമം പോർപൊരുതിടുക നാംഅവിശ്വാസത്തിൻ തലമുറ തന്നിൽവിശ്വാസവീരരായ് പുലരുക നാംഅന്ധതയിൽ ജനസഞ്ചയങ്ങൾഹന്ത! വലഞ്ഞു നശിച്ചിടുന്നുരക്ഷകനേശുവിൻ സാക്ഷികളാംനാം രക്ഷണ്യമാർഗ്ഗമുരച്ചിടുകഎതിരുകളെത്രയുയർന്നാലുംവൈരികളെത്രയെതിർത്താലുംഅടിപതറാതെ വഴി പിശകാതെകൂശെടുത്തേശുവെയനുഗമിക്കാംഇന്നു നാം നിന്ദയും ചുമന്നുലകിൽഉന്നതൻ നാമമുയർത്തിടുകിൽതന്നരികിൽ നാം ചേർന്നിടുമ്പോൾതന്നിടും തങ്കം കിരീടമവൻയേശുവിൻ നാമം വിജയി : എന്ന രീതി
Read Moreക്രിസ്തു നമ്മുടെ നേതാവു വീണു കുമ്പിടാം
ക്രിസ്തു നമ്മുടെ നേതാവു വീണു കുമ്പിടാംമൃത്യുവെ വെന്ന ജേതാവു വീണ്ടുംവന്നിടുംബേതലഹേമിൽ ജാതനായ് നമ്മി-ലാരെയും പോലെയായതിനാലെനാൾതോറും നമ്മുടെ ഭാരം ചുമക്കുംനല്ല സ്നേഹിതനാം എന്നുമേശുപാപം വഹിച്ചു പാടു സഹിച്ചു ക്രൂശിൽ മരിച്ചു വിജയം വരിച്ചുതാനേ ഉയിർത്തു സാത്താനെ തകർത്തുവാഴുന്നുന്നതത്തിൽ ഇന്നെന്നേശുമന്നവൻ വന്നാലന്നവനൊന്നായ് കണ്ണുനീർ തോർന്നാനന്ദമായ് നന്നായ്തൻമക്കൾ ചേർന്നാലസ്യങ്ങൾ തീർന്നാമോദമായ് വാഴും നാം എന്നുമെന്നുംഎന്നും സ്തുതിക്കാം വീണു നമിക്കാം ജേ ജേ ജയ കാഹളങ്ങൾ മുഴക്കാംനമ്മുടെ നേതാവു നിത്യം ജയിക്കആമേൻ ഹല്ലേലുയ്യാഹല്ലേലുയ്യാ
Read Moreക്രിസ്തുനാഥനെനിക്കുള്ളവൻ ഞാനുമവനുള്ളവനാം
ക്രിസ്തുനാഥനെനിക്കുള്ളവൻ ഞാനുമവനുള്ളവനാംതൻ നിത്യമാം ദയനിമിത്തം മിത്രമാക്കിത്തീർത്തുതന്നോടൊത്തുവാസം ചെയ്തിടുവാൻപ്രാർത്ഥന ചെവിക്കൊള്ളുവാൻ പ്രാപ്തനാണെനിക്കുള്ളവൻഞാനെപ്പൊഴുതപേക്ഷ ചെയ്താലപ്പൊഴേയുപേക്ഷ കൂടാ-തുത്തരം തരുന്ന പ്രിയൻതൻമൊഴികൾ കേൾക്കുകയാലെൻ മനം കുളിർക്കുകയാംതൻ കൺമണിപോൽ കാത്തിടുന്നു നന്മയിൽ നടത്തിടുന്നുകന്മഷമകറ്റിടുന്നുവീണ്ടെടുത്തു തൻ ചോരയാൽ വിണ്ണിലെത്തും നാൾവരെയുംവീഴ്ചയെന്യേ സൂക്ഷിച്ചെന്നെ തൻ മഹിമാസന്നിധിയിൽനിർത്തുവാൻ കഴിവുള്ളവൻയേശുവേ എൻ പ്രാണനായകാ : എന്ന രീതി
Read Moreക്രിസ്തുവിനായ് നാം വളരാം
ക്രിസ്തുവിനായ് നാം വളരാംക്രിസ്തുവിനോളം വളരാം ക്രിസ്തുവിലായ് ക്രിസ്തുവിനായ് ക്രിസ്തുവിൽ ചേർന്നു വളർന്നീടാം (2)വളരാം വളർന്നു വലുതാകാം ക്രിസ്തുവിനോളമുയർന്നീടാംക്രിസ്തുവിൻ സാക്ഷിയായ് തീർന്നിടാനായ്വളരാം വളർന്നുയർന്നീടാം (2)ക്രിസ്തുവിൻ വേല തികയ്ക്കാൻ ക്രിസ്തുവിനായ് നമുക്കുകേകാംക്രിസ്തുവിൽ ചേർന്നു പണിതീടാം നാംക്രിസ്തുവിൻ രാജ്യമീ ഭൂവിൽ (2) – വളരാം വളർന്നുക്രിസ്തുവിൻ കല്പന കാക്കാംക്രിസ്തുവിൻ ശബ്ദം ശ്രവിക്കാംക്രിസ്തുവിൻ വാക്ക് അനുസരിച്ചീടാംക്രിസ്തുവിൻ പാതയിൽ അണിചേരാം (2) – വളരാം വളർന്നു
Read Moreക്രിസ്തുവിൻ സേനവീരരെ ഉയർത്തിടുവിൻ
ക്രിസ്തുവിൻ സേനാവീരരേഉയർത്തിടുവിൻ കൊടിയെധീരരായ് പോരാടിടാം കർത്തൻ വേല ചെയ്തിടാംജയഗീതം പാടി ഘോഷിക്കാം പോക നാം പോക നാം(2)ക്രിസ്തുവിന്‍റെ പിമ്പേ-പോക നാംസത്യ പാത കാട്ടിത്തന്നിടുംനീതി മാർഗ്ഗമോതിത്തന്നിടുംക്രൂശിന്‍റെ സാക്ഷിയായ് ധീരപടയാളിയായ്ക്രിസ്തുവിന്നായ് യുദ്ധം ചെയ്തിടാം;-കണ്ണുനീർ തുടച്ചു നീക്കിടുംആശ്രിതർക്കാലംബമേകിടുംജീവനെ വെടിഞ്ഞു ലോകം ഇമ്പം വെറുത്തുക്രിസ്തുവിന്നായ് പോർ ചെയ്തിടുക;-പാപികൾക്കു രക്ഷയേകിടുംരോഗികൾക്കു സൗഖ്യം നൽകിടുംപാപത്തെ വെറുത്തും തൻഹിതം ചെയ്തുംരക്ഷകന്‍റെ പിൻപേ പോയിടാം;-
Read Moreക്രിസ്തുവിൽ ജയാളിയാണു നാം
ക്രിസ്തുവിൽ ജയാളിയാണു നാംക്രിസ്തുവിൽ പോരാളിയാണു നാംധീരരായ് പോരാടിടാം കർത്തൃസേവ ചെയ്തിടാംജയം നേടി മുന്നേറിടാംമുന്നേറിടാം നാം മുന്നേറിടാംക്രൂശിൻ പാത നോക്കി വേഗം മുന്നേറിടാം പാപ ശാപ ബന്ധനങ്ങൾ നീക്കി വേഗം നാംക്രിസ്തുവിൽ ജയാളിയായ് മുന്നേറിടാംആദ്യനൂറ്റാണ്ടിലെ ആത്മ ശക്തിപകർന്നീടട്ടെ ഇന്നു സഭകളിന്മേൽഅഭിഷേകത്തീ ഇന്നു പകർന്നീടുമ്പോൾ ഉണർന്നീടാം യേശുവെ എതിരേറ്റിടാം;-ആത്മാഭിഷേകത്തിൻ മാരി പെയ്യാൻപൂർണമായ് ഏകിടാം അവൻ സന്നിധെആത്മാവിൻ ഫലങ്ങളാൽ ആരാധിക്കാംഒരുങ്ങീടം യേശുവെ എതിരേറ്റിടാം;-ലോകപാപങ്ങളിൽ വീണിടാതെ ഓടിടാം യേശുവിൻ പാത നോക്കി രാജാധി രാജനെ എതിരേറ്റിടാം വിശുദ്ധിയോടെ നാം ഒരുങ്ങീടുക;- ഹല്ലേലുയ്യാ ആമേൻ […]
Read Moreക്രിസ്തുവിൽ നാം തികഞ്ഞവരാകുവാൻ
ക്രിസ്തുവിൽ നാം തികഞ്ഞവരാകുവാൻക്രിസ്തുവിൽ നാം പൂർണ്ണരാകുവാൻനിൻ തേജസ്സെന്നിൽ നിറഞ്ഞീടട്ടെനിൻ ഭാവമെന്നിൽ ആയീടട്ടെസാത്താന്യ തന്ത്രങ്ങൾ ഗ്രഹിച്ചീടുവാൻആത്മാവിൻ ശക്തിയിൽ പോരാടുവാൻക്രിസ്തുവിൻ വിശുദ്ധി പ്രാപിച്ചീടാൻജഡത്തിൻ ഇച്ചകൾ മരിപ്പിക്കുവാൻനിത്യതക്കായി ഞാൻ ഒരുങ്ങീടുവാൻനിത്യ ജീവകിരീടം പ്രാപിച്ചീടാൻ
Read Moreക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം കർത്താവിൻ
ക്രിസ്തീയ ജീവിതം സൗഭാഗ്യജീവിതം കർത്താവിൻ കുഞ്ഞുങ്ങൾക്കാനന്ദദായകം കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും ക്രിസ്തേശു നായകൻ കൂട്ടാളിയാണേ ലോകത്തിൻ താങ്ങുകൾ നീങ്ങിപ്പോയിടുമ്പോൾ ലോകക്കാരെല്ലാരും കൈവെടിഞ്ഞിടുമ്പോൾസ്വന്ത സഹോദരർ തള്ളിക്കളയുമ്പോൾയൗസേപ്പിൻ ദൈവമെൻ കൂട്ടാളിയാണേ;-അന്ധകാരം ഭൂവിൽ വ്യാപരിച്ചിടുമ്പോൾ രാജാക്കൾ നേതാക്കൾ ശത്രുക്കളാകുമ്പോൾഅഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലുംദാനിയേലിൻ ദൈവമെൻ കൂട്ടാളിയാണേ;-ഇത്ര നല്ലിടയൻ ഉത്തമ സ്നേഹിതൻനിത്യനാം രാജാവെൻ കൂട്ടാളിയായാൽഎന്തിനീ ഭാരങ്ങൾ എന്തിനീ വ്യാകുലംകർത്താവിൻ കുഞ്ഞങ്ങൾ പാട്ടുപാടും;-കാഹള ശബ്ദങ്ങൾ കേട്ടീടാൻ നേരമായ് കഷ്ടങ്ങൾ ഏറ്റ എൻപ്രിയനെ കാണാറായ്എന്നു നീ വന്നിടും എപ്പോൾ നീ വന്നിടുംഎത്രനാൾ നോക്കി ഞാൻ പാർക്കേണം പ്രിയനെ;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

