കൂരിരുൾ തിങ്ങിടും താഴ്വര കാൺകയിൽ
കൂരിരുൾ തിങ്ങിടും താഴ്വര കാൺകയിൽഭാരിച്ച ഭീതിയിൽ വീണു ഞാൻ;പാരിതിൽ ആലംബം ഇല്ലാത്തോരേഴയായ്തീരില്ലാ യാതൊരു കാലത്തും (2)എന്നെന്നും പാലിപ്പാൻ എന്നുടെ പാതയിൽഎന്നുടെ പാതയിൽ ദീപമായ് വിണ്ണിന്‍റെ നാഥനെൻ കൂടെയുള്ളതാലെ ഒന്നുമേ ഖേദിപ്പാനില്ലല്ലോമാനസവീണയിൽ മാധുര്യ വീചികൾസാനന്ദം മീട്ടി ഞാൻ ആർത്തിടുംഎന്നുള്ളിൽ വാഴണം ഈ നല്ല രക്ഷകൻഎന്നെന്നും രാജാധി രാജാവായ്;-ആപത്തു വേളയിൽ സാന്ത്വനം നൽകുവാൻശാന്തിയിൻ ദൂതുമായ് വന്നിടുംബന്ധുവാം യേശുവേ പോലിഹേ ആരുള്ളു സന്തതം സ്നേഹിതൻ ആയെന്നും;-
Read Moreകൂരിരുളിൽ ദീപമായ് അണയും
കൂരിരുളിൽ ദീപമായ് അണയുംവേദനയിൽ സാന്ത്വനം അരുളുംയേശു നീ നല്ല ഇടയൻരാവിലും പകലിലുംകാവലായ് കരുതുവാൻ കൂടെ നീ ഉള്ളതാൽ വാഴ്ത്തിടുംപാവനനാം അജപാലകൻ പാപികളാം മാനവർക്കായ് (2)പാണികളിൽ മുറിവേറ്റു താൻയേശു നീ നല്ല ഇടയൻ;- രാവിലും…യാതനകൾ സ്വയമേറ്റവൻകാൽവറിയിൻ ക്രൂശിൽ അവൻ (2)ആടുകൾക്കായ് സ്വയമേകിയോൻയേശു നീ നല്ല ഇടയൻ;- രാവിലും…
Read Moreകൂടുണ്ട് പ്രീയനെൻ ചാരവെ ചാരിടും ഞാൻ
കൂടുണ്ട് പ്രീയനെൻ ചാരവെചാരിടും ഞാൻ ആ മാർവ്വതിൽകേൾക്കുന്നു നാഥൻ ഇമ്പസ്വരംമുമ്പോട്ടു പോയിടാം(2)കാക്കയാൽ ആഹാരം തന്നീടുംശ്രേഷ്ഠമായ് എന്നെ നടത്തിടുംവിശ്വസ്തനെന്നെ വിളിച്ചതാൽനടത്തും അന്ത്യം വരെ(2)ഏകനായ് തീർന്നിടും നേരത്തിൽശോധന ഏറിടും വേളയിൽഇല്ല തെല്ലും നിരാശകൾഎൻ പ്രീയൻ കൂടുള്ളതാൽ(2)പാടും ഞാൻ ആയുസ്സിൽ നാളെല്ലാംവീണ്ടെടുത്ത എൻ പ്രീയനെസ്തോത്രം ഞാൻ ചെയ്തിടും സാനന്ദംആ നൽ സന്തോഷത്തെ(2)ആകുല ചിന്തകൾ വേണ്ടിനിആശ്വാസകാലമതുണ്ടല്ലോആത്മാവിനാലെ നടന്നീടാംക്രിസ്തുവിശ്വാസിയെ(2)യേശു താനെന്നെടു സമ്പത്തുംവാഗ്ദത്തമാം നിക്ഷേപവുംഭാഗ്യമേറും പ്രത്യാശയുംതേജസമ്പൂർണതയും(2)കാണുന്നു ഞാൻ വൻ സൈന്യത്തെശോഭന പൂർണ്ണരാം സംഘത്തെവിശുദ്ധന്മാരുടെ കൂട്ടത്തെനിത്യസന്തോഷത്തിൽ(2)
Read Moreകൂടാരമാം ഭവനം വിട്ടൊഴിഞ്ഞീടും
കൂടാരമാം ഭവനം വിട്ടൊഴിഞ്ഞീടുംചേർന്നീടും നാം കർത്തൻ ചാരതിൽ ഒന്നായ്(2)വന്നീടും താൻ രാജാവായ് കാഹളത്തിൻ നാദമോടെഅന്നു ഞാൻ കണ്ടീടും സുന്ദരനാം യേശുവിനെകണ്ണുനീരില്ല തെല്ലും ദുഃഖവും ഇല്ലവിടെപാരിലെ കഷ്ടങ്ങൾ മാറ്റും നൽ താതൻചേർത്തിടും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ…നിന്ദയൊന്നില്ല തെല്ലും നിരാശ ഇല്ലവിടെനിന്ദയിൻ ഭാരം നീക്കി എൻ നാഥൻമാനിക്കും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ…
Read Moreകൂടെ പാർക്ക നേരം വൈകുന്നിതാ
കൂടെ പാർക്ക നേരം വൈകുന്നിതാകൂരിരുളേറുന്ന പാർക്ക ദേവാആശ്രയം വേറില്ലനേരം തന്നിൽആശ്രിത വത്സലാ കൂടെ പാർക്കആയുസ്സാം ചെറുദിനമോടുന്നുഭൂസന്തോഷമഹിമ മുങ്ങുന്നുചുറ്റിലും കാണുന്നു മാറ്റം കേട് മാറ്റമില്ല ദേവാ കൂടെ പാർക്കരാജരാജൻപോൽ ഭയങ്കരനായ്സാധുവെ ദർശിച്ചീടരുതെ നിൻചിറകിൻകീഴ് സൗഖ്യവരമോടെനന്മ ദയ നല്കി കൂടെ പാർക്കഏകി കഷ്ടതയിൽ സഹതാപംഅപേക്ഷയിൽ മനസ്സലിവോടെനിസ്സഹായരിൻ സഹായകനായ്വന്നു രക്ഷിച്ചു നീ കൂടെ പാർക്കസദാ നിൻ സാന്നിദ്ധ്യം വേണം താതാപാതകന്മേൽ ജയം നിൻകൃപയാൽതുണ ചെയ്യാൻ നീയല്ലാതാരുള്ളു സന്തോഷ സന്താപേ കൂടെ പാർക്കശത്രു ഭയമില്ല നീയുണ്ടെങ്കിൽലോകക്കണ്ണീരിന്നില്ല കൈപ്പൊട്ടുംപാതാളമേ ജയമെവിടെ നിൻമൃത്യുമുൾ പോയ് ജയം […]
Read Moreകൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ ഭയങ്കരന്മാരുടെ
കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽഭയങ്കരന്മാരുടെ ആരവമുയരുമ്പോൾഎളിയവനൊരു ദുർഗ്ഗം ദരിദ്രനു തണലും നീകഷ്ടത്തിൽ കോട്ടയും ശരണവുമേകാണുന്നു ഞാൻ ബലമുള്ള പട്ടണംരക്ഷയതിന്‍റെ മതിലും കൊത്തളവുംയാഹിലാശ്രയിക്കും സ്ഥിരമാനസൻപൂർണ്ണ ശാന്തിയിൽ പാർക്കുമവിടെസാദ്ധ്യതകൾ തീർന്നാൽ സാരമില്ലസാഗരത്തെ കരതലത്തിൽ വഹിക്കുന്നോൻസാദ്ധ്യമാക്കിത്തീർക്കും ജയമവൻ നൽകീടുംഅസാദ്ധ്യമാം വാതിലുകൾ തുറക്കുംയാഹിൽ ശാശ്വതമാം പാറയതിൽആശയം വെച്ചിടും അവനിൽ ശാശ്വതമായ്നിർത്തിടും വൻ കൃപയിൽ ഉയർത്തിടും വൻഭുജത്തിൽചേർത്തിടും താൻ പാർക്കും വിൺഭവനേതകർക്കാൻ പാഞ്ഞെടുക്കും ശത്രുവിൻമേൽതകർക്കുന്ന ജയമവൻ നമുക്കായ് നൽകിടുമേഒരുക്കിടും മേശയവൻ പകർന്നിടും തെലമവൻഇരുത്തിടും താൻ സ്വർഗ്ഗീയ സിംഹാസനേ
Read Moreകൊടുങ്കാടിച്ചു അലയുയരും വൻ സാഗരത്തിൻ
കൊടുങ്കാറ്റടിച്ചു അലയുയരുംവൻസാഗരത്തിൻ അലകളിൻമേൽവരും ജീവിതത്തിൻ പടകിലവൻതരും ശാന്തി തന്‍റെ വചനങ്ങളാൽആഹാ ഇമ്പം ഇമ്പം ഇമ്പംഇനി എന്നും ഇമ്പമേഎൻ ജീവിതത്തിൻ നൗകയിൽതാൻ വന്ന നാൾ മുതൽപോകു നിങ്ങൾ മറുകരയിൽഎന്ന് മോദമായ് അരുളിയവൻമറന്നീടുമോ തൻ ശിഷ്യഗണത്തെസ്വന്തജനനിയും മറന്നീടിലുംവെറും വാക്കുകൊണ്ടു സകലത്തെയുംനറും ശോഭയേകി മെനഞ്ഞവൻ താൻചുടുചോര ചൊരിഞ്ഞല്ലോ രക്ഷിച്ചുതിരു ദേഹമായി നമ്മെ സൃഷ്ടിച്ചുവരും വേഗമെന്ന് അരുളിയവൻവരും മേഘമതിൽ അടുത്തൊരുനാൾതരും ശോഭയേറും കിരീടങ്ങളെതിരുസേവ നന്നായ് തികച്ചവർക്കായ്
Read Moreകൊണ്ടുവാ കൊണ്ടുവാ നീ പാപികളെ
കൊണ്ടുവാ കൊണ്ടുവാ നീ പാപികളെകൊണ്ടുവാ കൊണ്ടുവാ നീരണ്ടെജമാന്മാരെ സേവി- ച്ചിണ്ടലെന്യേ വസിക്കാമെ-ന്നുള്ള കൊണ്ടു നിനയ്ക്കുന്ന കള്ളരെ പിടിച്ചിവിടെ;- കൊണ്ടുവാ…അസ്സലായി കഴിയേണം ഡ്രസ്സു നന്നായിരിക്കേണംവസ്തുതന്നെ ദൈവമെന്നു തീർത്തു രയ്ക്കും ശഠന്മാരെ;- കൊണ്ടുവാ…പുള്ളിമൃഗക്കണ്ണിയുടെ-കള്ളമാർന്ന പുഞ്ചിരിയെഉള്ളുയരും ഭാഗ്യമെന്നു തുള്ളിയാടും വിടന്മാരെ;- കൊണ്ടുവാ…അക്രമമായാശമൂത്തി-ട്ടർത്ഥമെന്തെന്നറിയാതെചക്രമെന്നു കേൾക്കെ തല- ചെക്കിട്ടിക്കും ലോഭികളെ;- കൊണ്ടുവാ…അപ്പനമ്മമാർ പറയും ദുഷ്പ്രവൃത്തിക്കെരിവേറിശിൽപ്പമോടെ നടക്കുന്ന- ശപ്പരാകും ബാലകരെ;- കൊണ്ടുവാ…വഞ്ചിപ്പാൻ വിരുതുള്ള – വഞ്ചകിയാമിസ്സബേലിൻനഞ്ചുകുടിപ്പാൻ മുറിയിൽ – തഞ്ചിനിൽക്കും യുവാക്കളെ;- കൊണ്ടുവാ…സ്ത്രീജനത്തിൻ മിത്രമായ സൂപദേശം കൊടുക്കുന്നഭാവമതു നടിച്ചിടും പാപികളെത്തിരഞ്ഞിങ്ങു;- കൊണ്ടുവാ…ജോലിമൂലം വേദവാക്യ-ശോധനത്തിന്നിടയില്ലെന്നേതുമൊരു നാണം കൂടാ […]
Read Moreകൂട്ടിനായി യേശു എൻ കൂടെയുണ്ട്
കൂട്ടിനായി യേശു എൻ കൂടെയുണ്ട്എല്ലാ നാളിലും കൂടെ ഉണ്ട്അന്ത്യം വരെയും എൻ കൂടെ ഇരുന്ന്അനുദിനവും വഴി നടത്തും(2)ഭയം ഇല്ലിനി തെല്ലും ഭയം ഇല്ലിനിഎന്നും പ്രിയൻ എന്‍റെ കൂടെ ഉള്ളതാൽ(2)ഉറ്റവർ തള്ളിയ കാലത്തിലുംഉള്ളിൽ മുറിവേറ്റ നേരത്തിലും (2)എന്‍റെ ചാരെ വന്ന് നൽ സാന്ത്വനം ഏകിമാർവ്വോട് ചേർത്തണച്ചു(2);- ഭയം..പിഴ പറ്റി പോയൊരു പതിഥൻ എന്നെമോചിപ്പാൻ വന്നല്ലോ മോക്ഷ ദായകൻ (2)സ്വന്ത നിണം ഒഴുക്കി എന്നെ വീണ്ടെടുത്തുആമേൻ യേശുവേ പ്രാണനാഥാ(2);- ഭയം..
Read Moreകൂടാരമാം ഭൗമഭവനമൊന്നഴിഞ്ഞാൽ
കൂടാരമാം ഭൗമ ഭവനമൊന്നഴിഞ്ഞാൽസന്തോഷം നൽകും നിത്യഭവനമൊന്നുണ്ടേ ആ വാസമേ എത്ര മാധുര്യംആ രാജ്യമേ എത്ര ആനന്ദം സ്വർഗ്ഗീയമാം തിരുവസ്ത്രം ധരിക്കുവാൻസ്വർഗ്ഗത്തിലെന്നുമേ ജീവിച്ചീടുവാൻ(2)ധൈര്യപ്പെട്ടു നീ അവനിൽ ചേരുവാൻആ ദേശത്തിനായ് കാത്തിരിക്കുവാൻ(2);- ആ വാസയേശുക്രിസ്തുവിൻ രക്തം മൂലമായ്ശുദ്ധരായ് നാം വാനിൽ ചേരുവാൻജീവകിരീടം പ്രാപിച്ചാമോദാൽജീവിച്ചീടുമേ വിശുദ്ധ സംഘത്തിൽ;- ആ വാസക്രിസ്തുവിൻ സ്നേഹം നമ്മെ നിർബന്ധിക്കുന്നുക്രിസ്തുവിൻ വീരരായ് മുൻഗമിയ്ക്കുവാൻജഡീക മോഹങ്ങളൊഴിഞ്ഞു നാമിനിനിത്യ സൗഭാഗ്യമാം രാജ്യേ പോയിടാം;- ആ വാസ
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

