എന്നേശു വന്നിടും എന്നാശ ഒന്നിതേ
എന്നേശു വന്നിടും എന്നാശ ഒന്നിതേ അരുമയോടെൻ കരം പിടിച്ചു ശാന്തി ഏകിടാൻ എൻ ദുഃഖം തീർത്തിടാൻ കണ്ണീർ തുടച്ചിടാൻ എന്നേശു വീണ്ടും വന്നിടും ഈ ലോകവാരിധിയിൽ ഓളങ്ങലേറിടുമ്പോൾ താഴാതെ താങ്ങിടുന്നവൻ കാർമേഘതുല്ല്യമാം കളങ്കങ്ങൾ നീക്കിയെന്നെ തേജസ്സിൽ സ്വീകരിക്കുവാൻ;- എന്നേശു… സാറാഫിൻ ഗീതികളാൽ കാഹളനാദമോടെ മേഘാരൂടനയ് വരുന്നവൻ രാജധിരാജനേശു പൂർണ്ണ മഹിമകളിൽ എന്നെയും ചേർത്തിടുവാനയ്;- എന്നേശു… വിണ്ണിലെൻ വീടൊരുക്കി വേഗം വരാമെന്ന വാഗ്ദത്തം തന്ന നാഥനായ് നാൾതോറും കാത്തു പാർത്തു തൻ സേവ ചെയ്തു മോദാൽ കാന്തനെ സ്വീകരിക്കും […]
Read Moreഎന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻ
എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻ നിത്യതയോളവും നടന്നിടും(2) ജീവിത യാത്രയിൽ കൂടെയുണ്ടെന്ന് വാക്ക് പറഞ്ഞവൻ വിശ്വസ്തൻ നീ (2) എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻ നിത്യതയോളവും നടന്നിടും അന്നന്ന് വേണ്ടുന്നതെല്ലാം തന്നെന്നെ അതിശയകരമായി പുലർത്തുന്നവൻ (2) ഭയപ്പെടേണ്ടെന്നരുളിയ നാഥാ നിൻ മുഖം നോക്കി ഞാൻ യാത്ര ചെയ്യും (2) ഈശാനമൂലൻ ആഞ്ഞടിച്ചിടുമ്പോൾ ആശയറ്റവനായി തീർന്നിടുമ്പോൾ (2) കടലിൻ മീതെ നടന്നവനെന്നെ അത്ഭുത തീരത്ത് ചേർത്തണച്ചിടും (2) മാറാത്ത നാഥാ വിശ്വസ്തൻ നീയേ […]
Read Moreഎന്നേശു നാഥനെ എന്നാശ നീയേ
എന്നേശു നാഥനെ എന്നാശ നീയേ എന്നാളും മന്നിൽ നീ മതിയേ ആരും സഹായമില്ലാതെ പാരിൽ പാരം നിരാശയിൽ നീറും നേരം കൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻ കർത്താവേ നീയല്ലാതാരുമില്ല;- അല്ലലിൻ വഴിയിൽ ആഴിയിന്നലയിൽ അലയാതെ ഹൃദയം തകരാതെ ഞാൻ അന്ത്യം വരെയും നിനക്കായി നിൽപ്പാൻ അനുദിനം നിൻകൃപ നൽകണമേ;- ഉറ്റവർ സ്നേഹം അറ്റുപോയാലും ഏറ്റം പ്രിയർ വിട്ടുമാറിയാലും മാറ്റമില്ലാത്ത മിത്രം നീ മാത്രം മറ്റാരുമില്ല പ്രാണപ്രിയാ;- നിൻമുഖം നേരിൽ എന്നു ഞാൻ കാണും എന്മനമാശയാൽ കാത്തിടുന്നു നീ വരാതെന്‍റെ […]
Read Moreഎന്നേശു തൻ വിലതീരാ സ്നേഹമാർക്കു
എന്നേശു തൻ വിലതീരാ സ്നേഹമാർക്കു വർണ്ണിക്കാം തന്നന്തികെ ചേർന്നങ്ങായതറി ഞ്ഞോർത്തു താൻ സാധ്യം യേശുവിൻ സ്നേഹം ആശ്ചര്യസ്നേഹം യേശുവിൻ സ്നേഹം ആശ്ചര്യസ്നേഹമേ തൻ നാമം ചൊല്ലുന്നതെത്രമോദം എന്നകതാരിൽ വന്നു അവൻ ചിന്ത എങ്കിലെപ്പോ ലുണ്ടാമാനന്ദം;- മൽ പ്രാണനാഥന്‍റെ ശബ്ദം കാതിനെത്ര മോഹനം എപ്പോഴും കർത്തനോടൊന്നായ് പാർപ്പാനത്രെ എൻമനം;- വിശ്വാസമോടൽപ്പ നാളിഹെ ഞാൻ പാർത്തനന്തരം യേശു കൊണ്ടുപോകുമെന്നെ തൻ പിതാവിൻ വീടതിൽ
Read Moreഎന്നേ മറന്നോർ എൻ ഉള്ളു തകർത്തോർ
എന്നേ മറന്നോർ എൻ ഉള്ളു തകർത്തോർ കൂട്ടമായി കൂട്ടുകൂടി വന്നു എന്നാലും എന്നെ തളർത്താൻ എൻ ഉള്ളു തകർക്കാൻ എൻ ആത്മ നാഥൻ ഒരു നാളും സമ്മതിക്കില്ല എന്നെ വിളിച്ചോൻ എന്നിൽ കനിഞ്ഞൊൻ വാഗ്ദത്തതിൻ ആവിയാലെ എന്നെ നിറച്ചോൻ എന്നെ തളർത്താൻ എൻ ഉള്ളു തകർക്കാൻ എൻ ആത്മ നാഥൻ ഒരു നാളും സമ്മതിക്കില്ല വീണ്ടെടുത്തവൻ നൽ രക്ഷാ ദായകൻ കാൽവരിയിൽ എൻ പേർക്കായി ജീവൻ നല്കിയോൻ വേദനിക്കേണ്ട നീ കണ്ണീർ വാർക്കേണ്ട മാർവോടവൻ ചേർത്തണച്ചു ധൈര്യം […]
Read Moreഎന്നെന്നും പാടി ഞാൻ വാഴ്ത്തിടും
എന്നെന്നും പാടി ഞാൻ വാഴ്ത്തിടും എൻ രക്ഷകനാം യേശുവിനെ തന്നുടെ നാമത്തെ കീർത്തിക്കും ഞാൻ എന്‍റെ ആയുസ്സിൻ നാളെല്ലാം എന്നെത്തൻ തങ്കച്ചോരയാൽ വീണ്ടെടുത്തെന്തൊരത്ഭുതം എന്നെ നിത്യവും കാത്തിടും തന്നുടെ സ്നേഹം ഹാ വർണ്ണ്യമോ കൂരിരുളേറും പാതയിൽ തൻ മുഖത്തിൻ ശോഭ കാണും ഞാൻ ഈ മരുയാത്രയിൽ ചാരുവാൻ കർത്തനല്ലാതെയിന്നാരുള്ളു അല്ലലേറിടുമ്പോൾ താങ്ങുവാൻ നല്ലൊരു കൂട്ടാളി യേശു താൻ ഞാൻ സദാ തന്നുടെ ചാരത്തു മേവിടും നാളകലമല്ല മഴവില്ലും സൂര്യചന്ദ്രനും : എന്ന രീതി
Read Moreഎന്നെന്നും ഞാൻ നിന്നടിമ നിൻ വകയാം
എന്നെന്നും ഞാൻ നിന്നടിമ നിൻ വകയാം എന്നാളും നീ എൻ നാഥനാം എന്നുടെ ഏക ആശ്രയവും ശ്രേഷ്ട ഇടയൻ വിശ്വസ്ത മിത്രം ജീവനെ നല്കിയൊരുറ്റ സഖി നല്ല ഇടയനവൻ(2) തന്നുടെ പ്രാണൻ എൻപേർക്കായ് തന്ന പ്രാണസ്നേഹിതനവൻ;- ഈ ലോകലാഭം ചേതമെന്നെണ്ണി ലാക്കിലേക്കേകമായ് വന്നീടുന്നേ വിശ്വത്തിൻ നായകനേ(2) നീയല്ലാതൊന്നും വേണ്ട ഇപ്പാരിൽ വേണം നിൻ കാഴ്ചശബ്ദം;- ജീവന്‍റെ മാർഗ്ഗം ലോകത്തിനേകാൻ ജീവജോതിസ്സയിത്തീരേണം ഞാൻ ഒന്നേയെൻ ആശയിതേ(2) തന്നീടുന്നേ ഞാൻ എന്നെ ഇന്നേരം നിൻഹിതം നിറവേറ്റിടാൻ;-
Read Moreഎന്നെന്നും ആശ്രയിക്കാൻ യോഗ്യനായ് യേശു
എന്നെന്നും ആശ്രയിക്കാൻ യോഗ്യനായ് യേശു മാത്രം മണ്ണിലും വിണ്ണിലും ഈ സർവ്വലോകത്തും(2) ദുഃഖങ്ങൾ എല്ലാം തീർക്കും ആനന്ദത്താലെ നിറയ്ക്കും തൻ തിരു സന്നിധെ ഞാൻ ആരാധിക്കുമ്പോൾ(2) കൈകൾ കൊട്ടി പാടും ഞാൻ മോദാൽ നൃത്തം ചെയ്യും ഞാൻ എൻ നാഥന്‍റെ സന്നിധിയിൽ ആർത്തുഘോഷിച്ചീടും ഞാൻ ഹല്ലേലൂയ്യാ പാടും ഞാൻ എൻ നാഥന്‍റെ സന്നിധിയിൽ നീ മാത്രമല്ലോ നാഥാ എന്നാളും എൻ സന്തോഷം അങ്ങേ ഞാൻ ആരാധിച്ചീടും ഹല്ലേലൂയ്യാ (നീ മാത്രമല്ലോ) ഇനി എന്തെന്നോർത്തു നിൽക്കും നേരത്തെൻ ചാരത്തെത്താൻ […]
Read Moreഎന്നെനിക്കെൻ ദുഃഖം തീരുമോ
എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! നിൻ സന്നിധിയിലെന്നു വന്നുചേരും ഞാൻ നിനയ്ക്കിൽ ഭൂവിലെ സമസ്തം മായയും ആത്മ- ക്ലേശവുമെന്നു ശലോമോൻ നിനച്ച വാസ്തവമറഞ്ഞീസാധു ഞാൻ പരമസീയോന്നോടിപ്പോകുന്നു കോഴി തന്‍റെ കുഞ്ഞുകോഴിയെ-എൻ കാന്തനേ! തൻ കീഴിൽവച്ചു പുലർത്തും മോദമായ് ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്ത പോരുമതിന്നായ് വഴിക്കുനിന്നാൽ വിളിച്ചുകൂവുന്നതിന്‍റെ ചിറകിൽ സുഖിച്ചു വസിക്കുവാൻ;- തനിച്ചു നടപ്പാൻ ത്രാണിപോരാത്ത-കുഞ്ഞിനെ താൻ വനത്തിൽ വിടുമോ വാനരൻ പ്രിയാ! അനച്ചപറ്റി വസിപ്പാൻ മാർവുമിതിന്നുവേണ്ട സമസ്ത വഴിയും തനിക്കു ലഭിച്ച കഴിവുപോലെ കൊടുത്തുപോറ്റുന്നതിന്‍റെ […]
Read Moreഎന്നെ സ്നേഹിച്ച യേശുവേ നിൻ പ്രാണൻ
എന്നെ സ്നേഹിച്ച യേശുവേ നിൻ പ്രാണൻ എനിക്കായ് നൽകി(2) ഞാൻ നിന്നെ തേടിയതല്ല നീ എന്നെ തേടിവന്നു(2) യേശുവേ… നീ നല്ലവൻ യേശുവേ… നീ സ്നേഹവാൻ യേശുവേ… നീ എൻ ദൈവം യേശുവേ… എന്നിൽ വാഴണേ കുശവൻ കൈയ്യിൽ കളിമൺപോൽ നിൻ മുമ്പിൽ ഞാനിതാ തന്നീടുന്നു മാനപാത്രമായ് പണികയെന്നെ നിൻ കൃപ ദിനം തോറും നിറഞ്ഞിടുവാൻ;- നല്ലൊലിവോടെന്നെ ചേർത്തു നീ നൽ ഫലങ്ങൾ കായിപ്പാൻ നിന്നോട് ചേർന്നു ജീവിപ്പാൻ നിന്നോട് ചേർന്നു വാഴുവാൻ;- ഇരുളിൽ വെളിച്ചമായ് മാറുവാൻ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

