എനിക്കു തണലും താങ്ങുമായെൻ
എനിക്കു തണലും താങ്ങുമായെൻ യേശുനായകാ മനസ്സിന്നാധികൾ നീക്കിയെന്നെ നടത്തും നായകാ എനിക്കു നീ മതി പാരിലെങ്ങും എൻ പരാപരാ മനസ്സിൻ വേദന നീക്കിയെന്നെ അണയ്ക്കും നായകാ തനിച്ചു നടക്കാൻ പ്രാപ്തില്ലാത്തേഴ ഞാനയ്യോ എനിക്കു തണലും താങ്ങുമായെൻ ജീവനായകാ നിനച്ചിടാത്തതാം ദുരിതക്ലേശങ്ങൾ നടുവിലായീടിൽ അനർത്ഥവേളകളേറി എന്നെ അമർത്തി നടുക്കീടിൽ വിരക്തി തോന്നിടും ജീവിതത്തിൻ വേള ഏറീടിൽ ശരിക്കു സൽപ്രബോധനങ്ങൾ നൽകി അണച്ചീടും അരിയാം സാത്താൻ അടിമനുകത്തിൽ അമർത്താനടുത്തീടിൽ അരികിൽ വന്നെന്നെ അരുമസുതനായ് അണയ്ക്കും നായകാ
Read Moreഎനിക്കിനിയുമെല്ലാമായ് നീമതിയൂഴിയിൽ
എനിക്കിനിയുമെല്ലാമായ് നീ മതിയൂഴിയിൽ എന്നേശുവേ(4) മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കും പോലെ എന്മാനസ്സം നിന്നോടു ചേരാൻ കാംക്ഷിക്കും മൽപ്രിയാ ദുഃഖത്തിലും രോഗത്തിലും ആശ്വാസദായകനായ് കഷ്ടങ്ങളിൽ നഷ്ടങ്ങളിൽ ഉറ്റ സഖിയാണു നീ പകലിലും രാവിലുമെൻ പരിപാലകനായ് മയങ്ങാതെ ഉറങ്ങാതെ കാക്കുന്നതാൽ സ്തോത്രം
Read Moreഎനിക്കിനിയും എല്ലാമായ് നീ മതി
എനിക്കിനിയും എല്ലാമായ് നീ മതി ഊഴിയിൽ എൻ യേശുവേ (2) മാൻ നീർതോടുകളിലേക്കു ചെല്ലാൻ കാംഷിക്കും പോലെ എൻ മാനസം നിന്നോടു ചേരാൻ കാംഷിക്കുന്നു മൽ പ്രിയ;- എനി… ദുഃഖത്തിലും രോഗത്തിലും ആശ്വാസദായകനായ് കഷ്ടങ്ങളിൽ നഷ്ടങ്ങളിൽ ഉറ്റ സഖിയാമവൻ;- എനി… പകലിലും രാവിലും എൻ പരിപാലകനായി മയങ്ങാതെ ഉറങ്ങാതെ കാക്കുന്നതാൽ സ്തോത്രം;- എനി…
Read Moreഎനിക്കിനി ജീവൻ ക്രിസ്തുവത്രേ
എനിക്കിനി ജീവൻ ക്രിസ്തുവത്രേ മരിക്കിലുമെനിക്കതു ലാഭമത്രേ മനമേ യേശു മതി ദിനവും തൻചരണം ഗതി പലവിധ ശോധന നേരിടുകിൽ ഇനി മലപോൽ തിരനിരയുയർന്നിടുകിൽ കലങ്ങുകയില്ല ഞാനവനരികിൽ അലകളിൻ മീതെ വന്നിടുകിൽ;- മനമേ.. ഇരിക്കുകിൽ തൻ വയലിൽ പരിശ്രമിക്കുംഞാൻ മരിക്കുകിൽ തന്നരികിൽ വിശ്രമിക്കും ഒരിക്കലുമൊന്നിനും ഭാരമില്ലാതിരിക്കുമെൻ ഭാഗ്യത്തിനിണയില്ല;- മനമേ.. പരത്തിലാണെന്നുടെ പൗരത്വംഇനി വരുമവിടന്നെൻ പ്രാണപ്രിയൻ മൺമയമാമെന്നുടലന്നു വിൺമയമാം, എൻ വിന തീരും;- മനമേ..
Read Moreഎനിക്കായ് സ്വപുത്രനെ തന്നവൻ
എനിക്കായ് സ്വപുത്രനെ തന്നവൻ തൻ കൂടെല്ലാം നൽകാതിരിക്കുമോ എന്നെ മാത്രം കണ്ടു സ്വർഗ്ഗം വിട്ടവൻ എനിക്കായ് കരുതാതിരിക്കുമോ ഹാലേലുയ്യ സ്വർഗ്ഗത്തിൽ മുഴങ്ങട്ടെ ഹാലേലുയ്യ എൻ ഹൃത്തിൽ ഉയരട്ടെ ക്രൂശിൻ സ്നേഹം മാത്രമെന്‍റെ ഉള്ളത്തിൽ കീർത്തനമായ് എന്നും നില നിൽക്കട്ടെ എൻ പേർക്കായി യാഗ മൃഗമായവൻ എന്‍റെ കണ്ണീർ കാണാതിരിക്കുമോ? എല്ലാവരാലും ഒറ്റപ്പെട്ട കുഞ്ഞാടോ താണവരെ ഉയർത്താതിരിക്കുമോ? വ്യസന പുത്രൻ ആയ ഒരു യബ്ബേസിന്‍റെ അതിരുകൾ വിശാലമാക്കിയോൻ യിസ്സഹാക്കിനായ് ആട്ടുകൊറ്റനെ കരുതിയോൻ എനിക്കായ് കരുതാതിരിക്കുമോ?
Read Moreഎനിക്കായ് മരിച്ചവനെ എന്നെ നന്നായി
എനിക്കായ് മരിച്ചവനെ എന്നെ നന്നായി അറിയുന്നോനെ എൻ പാപമെല്ലാം പോക്കി തിരുരക്തത്തിൽ കഴുകീടണേ പണിയണമേ തിരുപാത്രമായ് ചൊരിയണമേ തിരുകൃപകളെന്നിൽ മെനയണമേ നിൻ തിരുഹിതംപോൽ സമർപ്പിക്കുന്നേഴയെ സമ്പൂർണ്ണമായ്;- കടുംചുവപ്പായതാം പാപങ്ങളും കഴുകേണമെ കനിവുളള ദൈവമേ നിൻ സന്നിധൗ എൻതല കുമ്പിടുമ്പോൾ മായിക്കണെ എൻ കുറവുകളേ;- നിൻവഴി ഏതെന്ന് കാണിക്കണേ അതിലേ നടപ്പാൻ അരുളേണമേ നീ തന്നതാം വേലയെ തികച്ചീടുവാൻ പകർന്നീടണെ നിൻ ആത്മശക്തി;- കയ്പ്പിന്‍റെ ശോധന പെരുകീടുമ്പോൾ ബലത്തോടെ നടപ്പാൻ പിടിക്കേണമേ നീ അടിക്കിലുമെന്നെ മറക്കാത്തവൻ ചേർത്തീടണെ നിൻ […]
Read Moreഎനിക്കായ് മരിച്ചവനെ എനിക്കായ്
എനിക്കായ് മരിച്ചവനെ എനിക്കായ് തകർന്നവനെ എന്‍റെ പാപപരിഹാരകൻ യേശു മാത്രമാം (2) കാൽവറിയിൽ കുരിശതിൽ തിരുനിണത്താൽ വീണ്ടെടുത്തു (2) കാൽകരങ്ങൾ ആണികളാൽ എന്നിക്കായി തുളക്കപ്പെട്ടു (2) തിരുശിരസ്സിൽ മുൾമുടികൾ എനിക്കായ് ആഴ്നിറങ്ങി (2) എൻ പാപങ്ങൾ പോക്കിടുവാൻ എനിക്കായ് യാഗമായി (2)
Read Moreഎനിക്കായ് ഭൂവിൽ വന്ന് ജീവൻ തന്നു
എനിക്കായ് ഭൂവിൽ വന്ന് ജീവൻ തന്നു എന്നെ വീണ്ട യേശുവേ നിനക്കായ് ജീവിക്കും എന്നന്ത്യശ്വാസം പോംവരെ;- എനിക്ക… ജീവനും തന്നഎന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തു കണ്ടെന്നിൽനീ എന്‍റെ സ്നേഹ നിധേ എന്നും നിൻ അടിമ ഞാൻ നിൻ നുകം ഏറ്റിടും;- എനിക്ക… എൻ സ്വയം നിൻ ക്രൂശിൽ നിന്നിറങ്ങീടാതെ എന്നും ഞാൻ ലോകത്തിനു മരിച്ചതായ് ജീവിക്കും പാപത്തെ തള്ളിയും സാത്താനെ ജയിച്ചും;- എനിക്ക… നിൻപരിഞ്ഞാനത്തിൻ ശ്രേഷ്ടത മൂലമായ് നിൻ ക്രൂശിൽ മാത്രം ഞാൻ എന്നും പ്രശംസിക്കും എൻ […]
Read Moreഎനിക്കായ് നീ മരിച്ചു എൻ
എനിക്കായ് നീ മരിച്ചു എൻ ആശ്രയമാകും യേശുവേ(2) കരയുന്നോർക്ക് കരുതൽ നൽകും കരുണാ സാഗരമേ (2) കാണുന്നു നിൻ കാൽ ചുവടുകൾ കാവലായ് എന്നും… കാവലായ് എന്നും;- എനിക്കായ്… ആശയറ്റ ആശ്രിതർക്ക് ആലംബം നീയേ അരുളു നിന്‍റെ അരുമ നാദം അലിവോടേറ്റെടുക്കാൻ അലിവോടേറ്റെടുക്കാൻ;- എനിക്കായ്… ആഴമേറും സാഗരത്തിൽ താണുപോകാതെ അണയു നീയെൻ ഹൃത്തിടത്തിൽ ബലവും ശക്തിയുമായ് ബലവും ശക്തിയുമായ്;- എനിക്കായ്…
Read Moreഎനിക്കായ് തകർന്നതല്ലേ
എനിക്കായ് തകർന്നതല്ലേ എന്നിൽ ജീവൻ നൽകിയതല്ലേ എന്‍റെ നിന്ദ മാറ്റിയതല്ലേ എന്നെ മകനാക്കിയതല്ലേ (2) ആരാധന…ആരാധന ജീവൻ തന്ന രക്ഷകന് ആരാധന ആരാധന…യേശുവിനാരാധന ജീവനുള്ള നാൾകളെല്ലാം ആരാധന തൃപ്പാദപീഠേ ആരാധന ത്രീയേക ദൈവത്തിനാരാധന ആത്മാവാം ദൈവത്തിനാരാധന ആത്മാവിൻ നിറവിൽ ആരാധന;- എനിക്കായ്… കൊത്തുപണി കൊണ്ട മൂലക്കല്ലേ നിന്‍റെ കാൽകരങ്ങൾ ചേർത്തടിച്ചതല്ലേ കാട്ടൊലിവാം എന്നെ കണ്ട കണ്ണെ എന്നെ നാട്ടൊലീവായ് ഒട്ടിച്ചേർത്തതല്ലേ(2);- ആരാധന… ഗബഥായിൽ അടികൊണ്ടതല്ലേ ഗോൽഗോഥായിൽ രക്തം ചിന്തി നീയേ കാൽവരിയിൽ ജയം കൊണ്ടതല്ലേ നീ സാത്താന്‍റെ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

