ഇതുവരെയെന്നെ കരുതിയ നാഥാ
ഇതുവരെയെന്നെ കരുതിയ നാഥാ ഇനിയെനിക്കെന്നും തവ കൃപ മതിയാം ഗുരുവരനാം നീ കരുതുകിൽ പിന്നെ കുറവൊരു ചെറുതും വരികില്ല പരനേ അരികളിൻ നടുവിൽ വിരുന്നൊരുക്കും നീ പരിമളതൈലം പകരുമെൻ ശിരസ്സിൽ പരിചിതർ പലരും പരിഹസിച്ചെന്നാൽ പരിചിൽ നീ കൃപയാൽ പരിചരിച്ചെന്നെ തിരുച്ചിറകടിയിൽ മറച്ചിരുൾ തീരും വരെയെനിക്കരുളുമരുമയൊടഭയം കരുണയിൻ കരത്തിൻ കരുതലില്ലാത്ത ഒരു നിമിഷവുമീ മരുവിലില്ലെനിക്കു ഇരവിലെന്നൊളിയായ് പകലിലെൻ തണലായ് ഒരു പൊഴുതും നീ പിരിയുകയില്ല മരണത്തിൻ നിഴൽ താഴ്വരയതിലും ഞാൻ ശരണമറ്റവനായ് പരിതപിക്കാതെ വരുമെനിക്കരികിൽ വഴിപതറാതെ കരം […]
Read Moreഇതുപോൽ നല്ലൊരു രക്ഷകൻ
ഇതുപോൽ നല്ലൊരു രക്ഷകൻ ശ്രീയേശുവല്ലാതില്ല മണ്ണിലും വിണ്ണിലുമേ പാപികളാകും മാനവർക്കായ് പരലോകം വിട്ടു ധരയിൽ വന്നു പരിശുദ്ധൻ ക്രൂശിൽ നിണം ചൊരിഞ്ഞു പാപിക്കു മോക്ഷത്തിൻ വഴി തുറന്നു മരണത്തിൻ ഭീതി പൂണ്ടിനിയും ശരണമറ്റാരും വലഞ്ഞിടാതെ മരണം സഹിച്ചു ജയം വരിച്ച് പരമരക്ഷകനിലാശ്രയിക്ക സത്യമായ് തന്നിൽ വിശ്വസിച്ചാൽ നിത്യശിക്ഷാവിധി നീങ്ങിടുമേ രക്ഷകനെയിന്നു തിരസ്കരിച്ചാൽ രക്ഷയ്ക്കായ് വേറില്ല വഴിയുലകിൽ മുൾമൂടി നൽകി നിന്ദിച്ചയീ മന്നിതിൽ മന്നനായ് വന്നിടുമേ പൊന്മുടി ചൂടി വന്ദിതനായ് മന്നിടം നന്നായ് ഭരിച്ചിടും താൻ
Read Moreഇടയൻ നല്ലിടയൻ യഹോവ
ഇടയൻ നല്ലിടയൻ യഹോവ നല്ലിടയൻ ആടിനെ തേടുന്ന ആടലകറ്റുന്ന യാഹെനിക്കിടയനല്ലോ പച്ചപ്പുൽപ്പുറങ്ങളിൽ കിടത്തുന്നവൻ സ്വച്ഛജലനിധി കാട്ടുന്നവൻ മരണത്തിൻ കൂരിരുൾ താഴ്വരയതിലും നൽശരണമങ്ങേകുന്നവൻ കൂടുവെടിഞ്ഞതാമാടിനെ തേടി വൻപാടുകളേറ്റവനാം നേടിയെടുത്തു തൻ വീടുവരെ തോളിലേറ്റി നടപ്പവനാം.
Read Moreആശ്രയംവെയ്പ്പാൻ ഒരാളില്ലേ
ആശ്രയംവെയ്പ്പാൻ ഒരാളില്ലേ എൻ മരൂവിൽ നീ മാത്രമേ ദുഃഖത്തിൽ ഭാരത്തിൻ ചൂളയിൽ എന്റെ ഹൃദയം നീ കണ്ടുവോ ചുറ്റും പുറമേ നോക്കുന്നവർ എന്നാൽ അകം നീ കണ്ടുവല്ലോ(2) മാർവിൽ ചാരിടുമേ സ്നേഹവാനയോനെ അങ്ങേന്റെ ശരണം വേറെ ആരുമില്ലേ(2) ലോകം മുഴുവൻ എതിരായ് തിരിഞ്ഞാലും ഭയമില്ല ലോകത്തേക്കാൾ വലിയവനെൻ കൂടെ ഉള്ളതാൽ(2) എതിരായ് വരുന്ന ശത്രുവിന്റെ രേഖയെ മാറ്റിയെഴുതുന്നോൻ(2) കണ്ണീർ വേളകളിൽ കൺകൾ തുടച്ചവനെ ഇന്നുമെന്നും നടത്തുവാൻ ശക്തനെ(2);- എൻ കൺകൾ എന്നുടെ ഉപദേഷ്ടാവിനെ കണ്ടല്ലോ തിമിരം ബാധിച്ച […]
Read Moreആശിഷം നൽകണമേ മിശിഹായേ
ആശിഷം നൽകണമേ മിശിഹായേ ആശിഷം നൽകണമേ മശിഹായേ ഈശനേ നീയെന്യേ ആശ്രയമാരുള്ളു? ആശ്രിതവത്സലനേ അനുഗ്രഹമാരി അയയ്ക്കണമെ;- ആഗ്രഹിക്കുന്നവർക്കായി നിന്നെത്തന്നെ ശീഘം നീ നൽകിടുമേ സന്ദേഹമില്ലോർത്തിതാ കെഞ്ചിടുന്നൻ;- ആശ്രയം നീ തന്നെ ദാസരാം ഞങ്ങൾക്ക് വിശ്രുത വന്ദിതനേ നിന്നെത്തന്നെ ശീഘ്രം നീ നൽകണമെ;- കാശിനു പോലുമീ ദാസർക്കില്ലേ വില മാശില്ലാ വല്ലഭനേ നിൻ നാമത്തിൽ ദാസരെ കേൾക്കണമേ;- രാജകുമാരനേ പൂജിത പൂർണ്ണനേ സർവ്വ ജനേശ്വരനേ അനാരതം കാത്തരുളും പരനേ;- തേജസ്സിനാൽ നിന്റെ ദാസരെയാകെ നീ ആശ്ചര്യമായ് നിറയ്ക്ക നിൻ […]
Read Moreആശിച്ച ദേശം കാണാറായി
പ്രാണപ്രിയൻ വരാറായി ക്ലേശമെല്ലാം തീരാറായി പ്രത്യാശയോടെ നിൽക്കാം നാം അനാദി സ്നേഹം തന്നവനേശു ആപത്തുവേളയിൽ കൈവിടുകില്ല പൊൻകരം നീട്ടി നമ്മെ ചേർത്തണച്ചിടും-നേരം ആനന്ദത്തോടെ നാം സ്തോത്രം പാടിടും;- കാഹളം ധ്വനിച്ചാൽ മരിച്ച വിശുദ്ധർ കാന്തനോടൊത്തു പറന്നുപോയിടും ആരാധിച്ചിടാം ഇന്നു സന്തോഷത്തോടെ നമ്മൾ നിത്യതയിൽ കർത്തൻ കൂടെ എന്നും വാഴുമേ;- ശോഭിതമാകും സ്വർഗ്ഗത്തിൽ എന്നും യുഗായുഗം നാം കൂടെ വാഴുമേ ഇരവുമില്ല പിന്നെ പകലുമില്ല തെല്ലും കഷ്ടങ്ങളോ കണ്ണുനീരോ അവിടെയില്ല;-
Read Moreആശയെറുന്നേ അങ്ങേ കാണുവാൻ
ആശയെറുന്നേ അങ്ങേ കാണുവാൻ ആർത്തിയേറുന്നേ ആ മർവിൽ ചാരുവാൻ (2) ആകുലങ്ങലില്ലിനി നിരാശ തെല്ലും ഇല്ലിനി ആത്മ നാഥനെശുവേ കണ്ടാൽ മതി (2) അബ്രഹാം ഇസ്സാക്കു കണ്ട ദൈവ തേജസ് ഞങ്ങളിൽ ഇന്ന് നീ പകർന്നിടെണമെ (2) കാത്തിരിക്കുന്നേ അവലോഡിതാ അങ്ങു വന്നു ഞങ്ങളിൽ നിറഞ്ഞിടെണമെ(2);- ആശ… സീനായി മലയിൽ മോശ കണ്ട ദർശനം കാണ്മാൻ കണ്ണുകൾ തുറന്നിടെണമെ (2) കാത്തിരിക്കുന്നേ പ്രത്യയാശയോഡിതാ വേഗം വന്നു ഞങ്ങളെ ചേർത്തിടെണമെ(2);- ആശ… മാർക്കോസിൻ മാളികയിൽ വന്നിറങ്ങിയ ആത്മ ശക്തി […]
Read Moreആശയറ്റോർക്കൊരു സങ്കേതമാം
ആശയറ്റോർക്കൊരു സങ്കേതമാം മാറ്റമില്ലാത്തവനേ ആശ്രയിക്കുന്നിതാ നിന്നെ ഞങ്ങൾ ആയുസ്സിൻ നാൾകളെല്ലാം ഞാനുരുവായതിൻ മുമ്പേ തന്നെ എന്നെ അറിഞ്ഞാരുകർത്താവു നീ(2) എൻ നിയോഗം ഭൂവിലെന്താണെന്ന് വെളിവാക്കു ദൈവപുത്രാ(2) എൻ ബലഹീനത അറിയുന്നവൻ എൻബലം കോട്ടയും സങ്കേതവും(2) തൻ കരം തന്നവൻ നടത്തുമെന്നെ തൻ ഹിതം പോലെയെന്നും(2) യേശുവേ നീയല്ലാതാരുമില്ല എൻമനം പൂർണ്ണമായ് അറിയുന്നവൻ(2) മറഞ്ഞിടും പാപങ്ങൾ പൊക്കിയെന്നിൽ നിൻകൃപ ചൊരിയേണമേ(2);-
Read Moreആവസിക്ക നീയെന്നും വിശുദ്ധ
ആവസിക്ക നീയെന്നും വിശുദ്ധ ആത്മാവേ നീ വസിക്ക ഈ സഭമേൽ കരുണയോടെന്നും നിന്നാത്മശക്തി ധരിച്ചു ഞങ്ങൾ നവ്യമായിന്ന് തീർന്നിടുവാൻ നിൻ കൃപകൾ നൽകിടേണമേ ഉണങ്ങിയോരസ്ഥിസമാനർ ഞങ്ങളീ ഭൂവിൽ മരുപ്പച്ചകൾ തേടി അലഞ്ഞീടുന്നു ഉണർവ്വിൻ കാറ്റായ് വീശുക നീ പരിശുദ്ധാത്മാവേ ഉയിരേകും മഴയായ് പെയ്തനുഗ്രഹിക്ക-നീ;- തകർന്ന മതിലുകൾ പോലെ ജീവിതങ്ങളും ആശയറ്റു തകരും മാനവ സ്വപ്നങ്ങളും എഴുന്നേറ്റു ഞങ്ങൾ പണിഞ്ഞിടുവാൻ ദൈവമേ ഏകുക ആത്മാവിൻ ശക്തിയായ് നീ മുറ്റും;- ഉയർന്നു പൊങ്ങിയ സിംഹാസനത്തിൻ ദർശനം ഞങ്ങളുള്ളിലേകിടേണം നീ ദൈവമേ […]
Read Moreആരിവർ ആരിവർ നിലയങ്കി ധരിച്ച
ആരിവർ ആരിവർ നിലയങ്കി ധരിച്ച ഇവർ ആർ? അല്ലയോ ഏറിയ ഉപദ്രവം അതിൽ നിന്നു വന്ന മനുജരിവർ അങ്കികൾ കുഞ്ഞാട്ടിൻ തിരു ചങ്കതിൽ നിന്നൊഴുകും തങ്കച്ചോരയിൽ കഴുകി അവർ നന്നായ് അങ്കികൾ വെളുപ്പിച്ചഹോ;- ആരിവർ… ആകയാൽ അവർ- ഇനിയും- ദൈവ സിംഹാസനത്തിൻ മുന്നിൽ ആകവെ ഇരുന്നുതന്നാലയ-ത്തിൽ രാപ്പകലവർ സേവ ചെയ്യും;- ആരിവർ… സിംഹാസനസ്ഥനീശൻ വാസമാകുമ-വർ നടുവിൽ ദാഹം വിശപ്പുമില്ല വെയിൽ ചൂടുമില്ല സുഖം അവർക്കെന്നുമഹോ;- ആരിവർ… ജീവ നീരുറവ കൾക്കുവഴി ജീവനായകൻ നടത്തും ദൈവം തുടച്ചീടും കൺകളിൽ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള


 
    
                            
