അന്ത്യനാളു വന്നുപോയി
പെന്തക്കോസ്തിൻ ആവിവന്നു ചന്തമുള്ള വേല ചെയ്തു ചിന്തുന്നിതാ പിന്മഴയും അപ്പോസ്തല കാലമതിൽ മുമ്പഴയിന്നാവി വന്നു ഇപ്പോൾ തന്‍റെ ആത്മാവിനാൽ തൻ ജനത്തെ ഒരുക്കുന്നു;- പാപി മനം തിരിഞ്ഞിതാ ജ്ഞാനസ്നാനമേറ്റിടുന്നു താപമെന്യേ ജീവിച്ചിടാൻ ആത്മസ്നാനം പ്രാപിക്കുന്നു ഭാഷകളിൽ പേശിടുന്നു രോഗശാന്തി ലഭിക്കുന്നു ദർശനങ്ങൾ പ്രവചനം ഇത്യാദികളുണ്ടാകുന്നു മണവാളന്റെ വരവിൻ ലക്ഷങ്ങളും കാണുന്നുണ്ട് മണവാട്ടി ഉണരുക നിൻ കാന്തനെ എതിരേൽപാൻ സന്തോഷമേ സന്തോഷമേ എന്നെന്നേക്കും സന്തോഷമേ സ്വർഗ്ഗത്തിലും സന്തോഷമേ വിശ്വാസിക്കും സന്തോഷമേ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ നിത്യകാലം പാടിടാമേ ഹല്ലേലുയ്യാ ഹല്ലേലുയ്യാ […]
Read Moreഅന്ത്യത്തോളം നിന്നിടുകിൽ
അന്ത്യത്തോളം നിന്നിടുകിൽ സന്തോഷത്തെ പൂകാംനമുക്ക് അസ്ഥിരരായ്യോർക്കിത്തിരി സൗഖ്യം കിട്ടാനെളുതാമോ? മനസ്സിൽ തട്ടാ സുഖലേശം സമസ്തം കുഴച്ചിലായ് പോകും ഓട്ടമതിന്നായ് പാർത്തിഹ നിൽക്കുന്നാത്മികരാം നമ്മൾ നിറുത്താ തോടുകയല്ലേ നാം കുറിക്കുവരൊല്ല തെറ്റൽപ്പം സോവാറിൽ നിന്നേറി വസിക്കാം പർവ്വതമദ്ധ്യത്തിൽ ഭയത്തി ന്നില്ലിട മാർഗ്ഗത്തിൽ സ്ഥിരത്വം വിടാതെ പാലിച്ചീ ദോസിൻകുഴി വെള്ളി നിറഞ്ഞു കാണുന്നു കുഴിയിൽ മറിഞ്ഞു വീഴൊല്ലാ കുറിയിൽ ധനം താൻ സമസ്തദോഷാർത്ഥം
Read Moreഅനുദിന ജീവിതയാത്രയിൽ
അനുദിന ജീവിതയാത്രയിൽ അനുഗ്രഹത്തിൻ കലവറയെനിക്ക് മനുവേലൻ തുറന്നിടും ആകയാലെന്നും അനുനിമിഷം എനിക്കേശുമതി അപ്പനായ് അമ്മയായ് സ്നേഹിതനായ് അവനുണ്ടെനിക്കിന്നുയരത്തിൽ അവനെന്നെ അറിയുന്നു നാൾതോറും നടത്തുന്നു അവനിയിലെന്നും അതിശയമായ് മാറ്റമില്ലാത്ത തൻ വചനമെനിക്കേറ്റം ബലം തരുമാകയാൽ ഞാൻ ധ്യാനിച്ചിടും അതു മാനിച്ചിടും എനിക്കത് തേനിലും മധുരമത്രേ ഒരുകുറവും കൂടാതെന്നുമെന്നെ കരുതുന്നു ദൈവം പുലർത്തിടുന്നു അന്നന്നുവേണ്ടുന്ന മന്ന തന്നെന്നെ ഉന്നതൻ പോറ്റുന്നു കരുണയോടെ
Read Moreഅനുതാപമുതിരും ഹൃദയമതിൻ
അനുതാപമുതിരും ഹൃദയമതിൻ യാചനകേട്ടിടും സ്വർഗതാതാ കണ്ണുനീർ തൂകിടും അടിയരിൻ പ്രാർത്ഥന കേൾക്കാതെ പോകരുതേ നാഥാ-കേൾക്കാതെ പോകരുതേ തളരുന്ന നേരം നിൻ പാദാന്തികെ ആശ്രയം തേടുവാൻ അണഞ്ഞിടുന്നു കാൽവറിനാഥാ നീ ചിന്തിയ രക്തമെൻ പാപക്കറകളെ തുടച്ചുവല്ലോ;- അനുതാപ… വഴിയേതെന്നറിയാതെ ഉഴറിയപ്പോൾ വഴികാട്ടിയായി നീ വന്നുവല്ലോ ഇടയനായ് നടന്നു നീ എൻ വഴിത്താരയിൽ കാലിനു ദീപമാം വചനമതായ്;- അനുതാപ… നിരാശയെൻ ജീവിത നിനവുകളിൽ കണ്ണീരിൻ ചാലുകൾ തീർത്ത നേരം മരണത്തെ ജയിച്ചുയിർപൂണ്ട നാഥാ നിൻ വരവിനായ് ഭൂവിതിൽ മരുവിടുന്നു;- അനുതാപ…
Read Moreഅനുതാപ കടലിന്‍റെ അടിത്തട്ടിൽ
അനുതാപ കടലിന്‍റെ അടിത്തട്ടിൽ നിന്നും ഞാൻ സമർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു തോരത്തോരൻ കണ്ണുനീരിൽ നീ സ്പർശ്ശിച്ചു നിനക്കെന്നും വസിപ്പാൻ ഞാൻ പാത്രമായി സമർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു എന്നെ നിൻറ്റെ ഹിതത്തിനായ് അർപ്പിക്കുന്നു നന്ദിയോടെ നാഥാ ഞാൻ അർപ്പിക്കുന്നു എന്നെ നിൻറ്റെ ഹിതത്തിനായ് അർപ്പിക്കുന്നു നിൻ തിരുമേനി എനിക്കായി യാഗമായ് തന്നു അതാൽ എൻ പാപം മുറ്റുമായ് ക്ഷെമിച്ചു തന്നു എൻ പാപം ഹിമംപോലെ കഴുകീ വെടിപ്പാക്കാൻ നിൻ രക്തം വൻ ചാലായ് എനിക്കായൊഴുകി(2);- സമർപ്പിക്കുന്നു… ക്രൂശ്സ്സിൽ ചൊരിഞ്ഞ […]
Read Moreഅനുകൂലമോ ഉലകിൽ
അനുകൂലമോ ഉലകിൽ പ്രതികൂലമോ എനിക്കെന്തായാലും എൻ യേശു മതി ഒരു നാളും അകലാത്ത സഖിയാണു താൻ തിരുപ്പാദം തേടും അഗതിക്കു തുണയാണു താൻ വരുമോരോ ദുഃഖങ്ങൾ ഭാരങ്ങളിൽ തെല്ലും പരിഭ്രമം വേണ്ടെനിക്കേശു മതി;- ദിനം തോറും കരുതുവാൻ അടുത്തുണ്ടു താൻ മനം കലങ്ങാതെ അവനിലെന്നവലംബമാം കനിവേറും കരങ്ങളാൽ കാത്തിടും താൻ എന്നെ പാലിപ്പാനിതുപോലെ വേറാരുള്ളു?;- ഇരുൾ മൂടും വഴിയിൽ നല്ലൊളിയാണു താൻ പകൽ മരുഭൂവിൽ ചുടുവെയിലിൽ തണലാണു താൻ വരളുന്ന നാവിനു ജലമാണു താൻ എന്നിൽ പുതുബലം […]
Read Moreഅനാദിയാം മഹദ് വചനം
അനാദിയാം മഹദ് വചനം അത്യുന്നതൻ മഹോന്നതൻ സൃഷ്ടികൾക്കെല്ലാം ആദ്യജാതൻ രക്ഷിതാവായ് അവതരിച്ചു എത്ര നല്ല നാമമേ എന്നേശു ക്രിസ്തുവിൻ നാമം എത്ര നല്ല നാമമേ തുല്യമില്ലാ നാമമേ എത്ര നല്ല നാമമേ എന്നേശുവിൻ നാമം മൃത്യുവിന് നിന്നെ തോല്പിക്കാനായില്ല പാതാള ശക്തിയെ നീ ജയിച്ചുയിർത്തു സ്വർഗമാർത്തിരബി ജയാഘോഷം മുഴക്കി മഹിമയിൻ രാജനായ് വാഴുന്നവൻ ഈല്ലില്ല നാമം തുല്യമായ് വേറെ യേശുവിൻ നാമം അതുല്യ നാമം രാജ്യവും ശക്തിയും മാനവും ധനവും സ്വീകരിപ്പാനെന്നും നീ യോഗ്യൻ സ്വർഗ്ഗരാജ്യം ഭൂവിൽ […]
Read Moreഅടിയന്‍റെ ആശ അടിയന്‍റെവാഞ്ച
അടിയന്‍റെ ആശ അടിയന്‍റെവാഞ്ച അടിയന്‍റെ ചിന്ത അടിയന്‍റെ ദാഹം യേശുവേ നീ മാത്രം (4) എന്നെ വീണ്ടെടുക്കുവാൻ സ്വന്ത മകനാക്കുവാൻ പാപപരിഹാര യാഗമായ് ഉയിരേകിയോൻ യേശുവേ നീ മാത്രം (4) അങ്ങേ സ്നേഹിച്ചിടാൻ അങ്ങേ സേവിച്ചിടാൻ ഒരു പാനീയ യാഗമായ് ഒഴുകീടുവാൻ എന്നെ ഞാൻ നൽകീടാം(4)
Read Moreഅടഞ്ഞ വാതിലും വറ്റിയ ഉറവയും
അടഞ്ഞ വാതിലും വറ്റിയ ഉറവയും അനുഗ്രഹമായി എന്നിൽ(2) എന്നെ പുലർത്തും വിധങ്ങൾ ഓർത്താൽ കൺകൾ നിറഞ്ഞുകവിഞ്ഞീടുമേ(2) അരുമനാഥന്‍റെ അരികിൽ അണഞ്ഞത് അനുഗ്രഹം അത്രയേ(2) ആരും അറിയാതെ ക്ഷേമം ആയി ഞാൻ പാരിൽ പാർത്തിടുന്നു(2);- അടഞ്ഞ… ആർക്കും വേണ്ടാതെ പുറം പറമ്പിൽ പുച്ഛിച്ചു തള്ളപ്പെട്ട(2) എന്നെ കലവറയിലെ പാത്രം ആക്കിയ കർത്തന് സ്തുതി സ്തോത്രം(2);- അടഞ്ഞ… ശ്രേഷ്ഠമായോരു വീഞ്ഞു നുകർന്നതാം വിരുന്നുശാലയിൽ(2) യേശുവിൻ സ്നേഹം പകർന്നു നൽകിയ പാത്രം ആക്കി എന്നേ(2);- അടഞ്ഞ…
Read Moreഅഴലേറുമീ ലോക വാരിധിയിൽ
അഴലേറുമീ ലോക വാരിധിയിൽ വിശ്വാസനൗകയിൽ ഞാൻ ക്രൂശിതനാമെൻ കർത്താവിനെ നോക്കി യാത്ര ചെയ്യുന്നു ഞാൻ വിശ്വാസ കൺകളാൽ കാണുന്നു ഞാൻ ശാശ്വത ഭവനമിതാ പിൻപിലുള്ളതിനെ മറന്നു കൊണ്ടോടുന്നു മുൻപിലെൻ വിരുതിനായി വേല വിശാലവും വിപുലവുമേ വേലക്കാർ ചുരുക്കവുമേ അൻപേറും പ്രീയനിൻ മാധുര്യമേറിടും വിളികേട്ടു ഞാൻ വരുന്നേ കാൽവറി സ്നേഹത്തിൻ ആഴമതിൽ നിമഗ്നനായ് അന്ത്യം വരെ ക്രൂശതിൽ സാക്ഷിയായ് അടരാടുവാൻ നാഥാ അമിതബലം തരണേ ബലഹീനതയിൽ തികെഞ്ഞു വരും അത്യന്ത ശക്തിയിനാൽ ബലഹീനനെന്നെ നടത്തേണമേ നീ നന്നായ് നിൻ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

