Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അരുമയുള്ളേശുവേ കുരിശിൽ

അരുമയുള്ളേശുവേ കുരിശിൽ മരിച്ച-എൻ ജീവനെ വീണ്ട രക്ഷിതാവേ സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ ദുർഘടമലകൾ കടന്നു വരുന്നേ വീടും മറന്നു ഞാൻ നാടും മറന്നു ഞാൻ ഉടയവനേ നിന്റെ തിരുമുഖം കാൺമാൻ അടിയനെ വഴിയിൽ പലവിധയാപത്തിൻ നടുവിൽ നീ നടത്തി പരിപാലിച്ചു അപ്പനേക്കാളുമെന്നമ്മയെ കാളുമെൻ- ഓമനയുള്ളെൻ രക്ഷിതാവേ സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ അരുമയുള്ളേശുവേ നിന്നെ മതിയേ കീറിയ വസ്ത്രവും നാറുന്ന ദേഹവും പൊഴിയുന്ന കഷണവും എന്നുടെ പ്രിയനെ ലാസറെ പോലെനിക്കീധരയേകിലും […]

Read More 

അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ

അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേ അങ്ങേപ്പോലാരുമില്ല വേറൊരു പാറയില്ലാ ഉള്ളം തകർന്നടിയൻ കേണു കരഞ്ഞീടുമ്പോൾ ഓടിയെൻ ചാരെയെത്തി മാർവ്വതിൽ ഏറ്റുവേനേ ക്രൂശതിലെന്റെ പേർക്കായ് പാടുകൾ ഏറ്റവനേ പാപക്കറകൾ നീക്കി സ്വർലോകേ ചേർക്കുവോനെ പൊൻനിണം എൻ വിലയായ് ക്രൂശതിൽ ഉറ്റിയോനേ മന്നിലെന്നും സ്തുതിപ്പാൻ എന്നെ നിറയ്ക്കേണമേ വാക്കു മാറാത്തവനേ പ്രാണനേ എൻ പ്രിയനേ വിൺമേഘത്തേരിലേറാൻ ഉള്ളമോ വാഞ്ചിക്കുന്നേ

Read More 

അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻ

അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻ ആരാധനക്കെന്നും യോഗ്യൻ(2) അവൻ യോഗ്യൻ(3) അവൻ മാത്രം ആരാധനക്കെന്നും യോഗ്യൻ അവൻ മാത്രം അവൻ മാത്രം അവൻ മാത്രം അവൻ മാത്രം ആരാധനക്കെന്നും യോഗ്യൻ (2) ലോകപാപഭാരം ഏറ്റവൻ ശാപബന്ധം തകർത്തവൻ മുൾമുടി ശിരസ്സിലേറ്റവൻ ആരാധനക്കെന്നും യോഗ്യൻ മരണഭയം മായ്ച്ചുതന്നവൻ മരണത്തെ ജയിച്ചുയർത്തവൻ മരണമില്ലാതിന്നും ജീവിപ്പോൻ ആരാധനക്കെന്നും യോഗ്യൻ മാറിടാത്ത വാക്കുതന്നവൻ മാറ്റമില്ലാതിന്നും വാഴുന്നോൻ മടങ്ങിവരും നാളടുത്തിതാ ആരാധനക്കെന്നും യോഗ്യൻ

Read More 

അർഹിക്കുന്നതിലും അധികമായ്

അർഹിക്കുന്നതിലും അധികമായ് നിനക്കുന്നതിലും അതീതമായി അനുഗ്രഹം അനവധി ചൊരിഞ്ഞിടുന്ന നാഥാ ആയിരം സ്തോത്രങ്ങൾ അർപ്പിക്കുന്നു ഒന്നുമില്ലയ്മയിൽ നിന്നെന്നെ ഉൺമയിലേക്കു നയിച്ചവൻ നീ ഒന്നിനും ഒരുനാളും കുറവു വരാതെ ഉയിരോടെ ഉണർവോടെ നടത്തിയല്ലോ കാലുകൾ ഇടറിയ വീഥികളിൽ കൂരിരുൾ ഏറിയ വേളകളിൽ കരുതുവാൻ കാക്കുവാൻ കരുണയോടെയെന്നും കരം നൽകി ഇടറാതെ താങ്ങിയല്ലോ

Read More 

ആരാധിപ്പാൻ നമുക്കു കാരണമുണ്ട്

ആരാധി പ്പാൻ നമുക്കു കാരണമുണ്ട് കൈകൊട്ടി പാടാൻ ഏറെ കാരണമുണ്ട് ഹല്ലേലുയ്യാ ഹല്ലേലുയ്യാ നമ്മുടെ യേശു ജീവിക്കുന്നു കാലുകൾ ഏറെക്കുറെ വഴുതിപ്പോയി ഒരിക്കലും ഉയരില്ല എന്നു നിനച്ചു എന്റെ നിനവുകൾ ദൈവം മാറ്റിയെഴുതി പിന്നെ കാൽ വഴുതുവാൻ ഇടവന്നില്ല;- ഹല്ലേ.. ഉന്നതവിളിയാൽ വിളിച്ചു എന്നെ ലഭിച്ചതോ ഉള്ളിൽ പോലും നിനച്ചതല്ല ദയതോന്നി എന്റെ മേൽ ചൊരിഞ്ഞതല്ലേ ആയുസ്സെല്ലാം നിനക്കായി നൽകിടുന്നു;- ഹല്ലേ.. ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും നീ മാത്രമാണെന്നെ ഉയർത്തിയത് സന്തോഷത്തോടെ […]

Read More 

അപ്പം നുറുക്കീടുമ്പോൾ

അപ്പം നുറുക്കീടുമ്പോൾ നിനയ്ക്കുന്നു ക്രിസ്തൻ ബലി മരണം അപ്പൻ തൻ ഓമന പുത്രനെ നൽകിയീ മർത്യരെ സ്നേഹിച്ചതെത്രയോ അത്ഭുതം ഏകൻ പാപം ചെയ്താതൽ കുരിശതിൽ ഏകൻ പാടു സഹിച്ചു ഏക ബലിയായ് തൻ ദേഹം തന്നായവൻ ഏക രൂപമാക്കി തന്നോടൊത്തെന്നെയും എന്നെ ഭുജിച്ചീടുന്നോർ ജീവിച്ചിടും എൻ മൂലം എല്ലാ നാളും നിൻ മേനിയെൻ സാക്ഷാൽ ഭക്ഷണമാക്കി നീ നിന്നാത്മം തന്നിൽ ലയിപ്പിക്കുന്നെന്നെയും തന്നെ കാണിച്ച രാവിൽ തൃക്കൈകളിൽ അപ്പമൊന്നേന്തിയവൻ വാഴ്ത്തി നുറുക്കി സ്വശിഷ്യർക്കു നൽകി ചൊന്നോർത്തു കൊള്ളേണമിതെൻ […]

Read More 

അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കു

അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കു കൈപ്പേറിടുന്നിതാ ജീവിതം കാടുണ്ടു പക്ഷിക്കു സ്വൈര്യമായ് വാഴുവാൻ വീടില്ലെനിക്കിഹേ-നിത്യമായ് സ്വർപ്പുരിയിൽ നിത്യവീടഹോ അപ്പനും അമ്മയും തള്ളിക്കളഞ്ഞാലും തള്ളാതെ പോറ്റുന്നോ-രപ്പനേ അന്തികെ അണച്ചീടെന്നെ നീ മിസ്രയിം വിട്ടോടി മിദ്യാനിൽ പാർത്തതാം മോശെയ്ക്കു സങ്കേതമായോനേ അന്തികെ അണച്ചീടെന്നെ സ്വന്തസഹോദരർ തള്ളിക്കളഞ്ഞതാം യോസേഫിൻ കൂടെയിരുന്നോനെ അന്തികെ അണച്ചീടെന്നെ 5 കൂട്ടുകുടുംബക്കാർ തള്ളിക്കളഞ്ഞാലും തള്ളാതെ പോറ്റുന്നോരപ്പനെ തൃപ്പാദം-പണിയുന്നേഴ ഞാൻ

Read More 

അനുപമായ സ്നേഹം

അനുപമായ സ്നേഹം അമ്മയേക്കാൾ ആഴമുള്ള സ്നേഹം പാപികൾക്കായ് ജീവൻ തന്ന സ്നേഹം ആ സ്നേഹം എൻ ഗാനമേ (2) ആശാഹീനനായായിരുന്ന എന്നിൽ ആനന്ദതൈലം പകർന്നീശൻ അന്ധകാരകൂപത്തിൽ നിന്നെന്നെ അത്ഭുത പ്രകാശത്തിൽ നടത്തി (2);- അനു… കണ്ണുനീരിൻ താഴ്വരയിൽ എന്നെ കൺമണി പോൽ കാത്തരുളും സ്നേഹം കാലിടറും വേളകളിലെന്നെ കോരിയെടുത്തിടും ദിവ്യസ്നേഹം(2);- അനു… വിണ്ണിലൊരുക്കുന്ന നിത്യ വീട്ടിൽ വന്നുചേർക്കും എന്നെ എന്റെ പ്രീയൻ അന്നവന്റെ കൂടെ എന്റെ വാസം ആ നാളതാ ആസന്നമേ (2);- അനു…

Read More 

അനുപമ ഗുണഗണനീയൻ ക്രിസ്തു

അനുപമ ഗുണഗണനീയൻ ക്രിസ്തു അരുണോദയ പ്രഭപൂരിതൻ അകമേ ആനന്ദദായകൻ ശോകോന്മുഖ നര ആശ്രയം അവൻ പാപോന്മുഖ നര രക്ഷകൻ രോഗോന്മുഖ ജഡ സൗഖ്യദായകൻ വീരോന്മുഖ ബലകാരണൻ ജീവൻ ഏകുന്ന ദൈവവും ജീവജലത്തിനുറവിടവും ജീവാമൃതമൊഴി തൂകിടും അനുദിനം ജീവൻ വഴിയും സത്യവും വിനയം തന്നുടെ സാഗരം അഭയം ഏവർക്കും സാദരം ദൈവത്തിന്നുടെ സാരാംശം-പര മാത്മാവിന്നും ജീവാംശം ചിത്തേ മംഗളകാരണൻ മൃത്യു ഭീതിസംഹാരകൻ പാർത്താൽ പാരിടമാകെയും-പ്രഭു ഓർത്താൽ ജീവിതസാരവും വാനൊളിയിൽ തെളിവേറിടും വാനവരിൽ മഹിമാസനൻ വാനേ പോയുടയോൻ വരും-വീണ്ടും വാനിൽ […]

Read More 

അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാ

അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാ സ്വർഗ്ഗീയ അനുഗ്രഹത്താൽ ക്യപകൾക്കധിപതിയെ പകരൂ പുതുക്യപ ദാസരിന്മേൽ(2) സർവ്വജഡത്തിന്മേൽ-നിന്‍റെ ആത്മാവെ പകരുമെന്നല്ലോ നിന്‍റെ വാഗ്ദത്തംനാഥാ അന്ത്യകാലമല്ലോ-യാചിക്കുന്നടിയാൻ അയയ്ക്കേണം-ആത്മമാരി(2) വീശീടുക കാറ്റേ-ഇന്നീ തോട്ടത്തിൽ സുഗന്ധം പരന്നീടുവാൻ എന്‍റെ പ്രിയൻ കാറ്റടിക്കുന്നതോ-ഇഷ്ടമുള്ളിടത്ത് ആഞ്ഞടിക്കട്ടെയിന്നിവിടെ(2) ഒടിയട്ടെ എല്ലാ-അന്യകൊമ്പുകൾ തകരട്ടെ ശത്രുവിന്‍റെ കോട്ടകളെല്ലാം ഉയരട്ടെ ഇന്ന്-യേശുവിന്‍റെ നാമം നിറയട്ടെ തൻ ജനങ്ങൾ(2) അസാദ്ധ്യമല്ലൊന്നും-എന്‍റെ ദൈവത്താൽ കുഴികൾ നീ വെട്ടുമോ ഈ മരുഭൂമിയിൽ കാറ്റുകാണുകില്ല-കോളും കാണില്ല നിറയ്ക്കും നിൻ കുഴികൾ അവൻ(2)

Read More