അത്യന്തശക്തി എൻ സ്വന്തമെന്നല്ല
അത്യന്തശക്തി എൻ സ്വന്തമെന്നല്ല വൻ കൃപയാൽ തന്ന ദിവ്യദാനം (2) വിണ്ണിന്റെ ശക്തി ഈ മൺ പാത്രത്തിൽ നിക്ഷേപമായ് ഇന്നും നിറച്ചീടുന്നു (2) ആത്മാവിൻ ശക്തി അളവറ്റ ശക്തി അത്ഭുത ശക്തി ആ മഹാശക്തി(2) മേൽക്കുമേൽ വ്യാപരിക്കും ദിവ്യശക്തി ബലഹീനനാമെന്നിൽ വർദ്ധിക്കും ശക്തി(2) ആത്മാ.. രോഗക്കിടക്കയിൽ ദേഹം ക്ഷയിക്കുമ്പോൾ വേഗത്തിൽ സൗഖ്യമാക്കും ദിവ്യശക്തി (2) ക്ഷീണത്താൽ വാടിത്തളർന്നീടുമ്പോൾ തൽക്ഷണം താങ്ങി തലോടും ശക്തി(2);- ആത്മാ.. നിന്ദകൾ കഷ്ടങ്ങൾ ഏറീടുമ്പോൾ ആനന്ദാത്താലെന്നെ നയിക്കും ശക്തി(2) വാട്ടം മാലിന്യം ക്ഷയം […]
Read Moreഅതി വേഗത്തിൽ ഓടിപ്പോകും
അതിവേഗത്തിൽ ഓടിപ്പോകും നിന്റെ എതിരുകൾ എന്നേക്കുമായ്(2) തളർന്നുപോകരുതേ നീ തളർന്നുപോകരുതേ(2) പഴിയും ദുഷിയും വന്നിടുമ്പോൾ ഭാരങ്ങൾ നിന്നിൽ ഏറിടുമ്പോൾ(2) ബലഹീനനെന്നു നീ കരുതിടുമ്പോൾ ക്യപമേൽ ക്യപയവൻ പകർന്നിടുമേ(2) കോട്ടകൾ എതിരായ് ഉയർന്നിടുമ്പോൾ തകർക്കുവാൻ അവൻ പുതുബലം തരുമേ(2) അഗ്നിയിൽ ശോധന പെരുകുമ്പോൾ നാലാമനായവൻ വെളിപ്പെടുമേ(2) വൈരിയൊരലറുന്ന സിംഹം പോൽ വിഴുങ്ങുവാനായ് നിന്നെ എതിരിടുമ്പേൾ(2) പെറ്റമ്മ നിന്നെ മറന്നാലും മറക്കാത്തനാഥൻ കൂടെയുണ്ട്(2) ആഴിയിന്നലകളുയർത്തിടുമ്പോൾ അമരക്കാരനവനുണർന്നിടുമേ(2) രാജാധിരാജൻ വരുന്നു അക്കരെ നാട്ടിൽ ചേർത്തിടുവാൻ(2)
Read Moreഅതിശയമേ യേശുവിൻ സ്നേഹം
അതിശയമേ യേശുവിൻ സ്നേഹം ആനന്ദമേ ആയതിൻ ധ്യാനം(2) ആഴമുയരം നീളം വീതി (2) ആർക്കു ഗ്രഹിക്കാം, ഈ ഭൂവിൽ മമ മണാളാ നിൻ പ്രേമത്താലെ (2) നിറയുന്നേ എൻ ഉള്ളം ഇന്നേരം മറന്നു സ്വർഗ്ഗ സുഖം അഖിലവും നീ അലഞ്ഞ എന്നെ മാർവ്വിലണപ്പാൻ(2) മഹത്വമെ നിൻ നാമത്തിനു (2) മഹത്വമെ എന്നും എന്നേക്കും കാത്തു കൃപയിൻ കാലം മുഴുവൻ നീ കൈവിടാതെന്നെ കണ്മണിപോലെ(2) കലങ്ങിയുള്ളം നീറുന്നേരം (2) അരികിൽ വന്നേകി, ആശ്വാസം തളർന്ന നേരം തിരുഭുജം അതിനാൽ […]
Read Moreഅതിശയമേ അതിശയമേ ദൈവത്തിന്‍റെ
അതിശയമേ അതിശയമേ ദൈവത്തിന്‍റെ സ്നേഹം വർണ്ണിപ്പാൻ വാക്കുകൾ പോരാ പാപി ആയിരുന്നെന്നെ തേടി പാരിടത്തിൽ വന്നൊരു ദൈവത്തിന്റെ സ്നേഹം ആശ്ചര്യം എന്നെ സ്നേഹിച്ചതിനാൽ എന്നെ വീണ്ടെടുത്തല്ലോ ഒരു ദൈവ പൈതലാക്കി തീർത്തല്ലോ ഞാൻ ആരാധിച്ചിടും എന്നും സ്തുതി പാടിടും ഹലേലൂയ്യാ ഹലേലൂയ്യാ പാപത്തിന്‍റെ അന്ധകാര ബന്ധനത്തിൽ ഞാൻ ഈ ലോകത്തിൽ സുഖങ്ങൾ തേടി പോയി സ്നേഹ താതൻ തന്റെ സ്നേഹം തള്ളിക്കളഞ്ഞു ഒരു ധൂർത്ത പുത്രൻ ആയി പോയി ഞാൻ;- എന്നെ ദൈവത്തിന്റെ പൈതൽ എന്നു വിളിക്കപ്പെടാൻ […]
Read Moreഅത്ഭുത വിസ്മയ സ്നേഹം
അത്ഭുത വിസ്മയ സ്നേഹം എൻ ആത്മാവിൽ ആനന്ദം ജീവനെ നൽകിയ സ്നേഹം എൻ ജീവന്‍റെ ആധാരം ഓ ഓ എൻ ജീവന്‍റെ ആധാരം ക്രൂശിലെൻ യേശുവിൻ യാഗം എൻ പാപത്തിൻ മോചനം ക്രൂശിലെൻ യേശുവിൻ ത്യാഗം എന്നാത്മാവിൻ സ്വാന്തനം ഓ ഓ എന്നാത്മാവിൻ സ്വാന്തനം നീയാണെന്നുള്ളിലെ ഗാനം നീയാണെൻ നാവിലെ ഗീതം നീ തന്നെയെന്നുമെന്നാശ നിൻ മുൻപിൽ വണങ്ങുന്നു ഓ ഓ നിൻ മുൻപിൽ വണങ്ങുന്നു സൗഖ്യദായകൻ യേശു ആത്മാവിൽ ശാന്തിയേകും ജീവന്‍റെ നായകൻ ക്രിസ്തു ജീവനിൽ […]
Read Moreഅത്ഭുതം യേശുവിൻ നാമം
അത്ഭുതം യേശുവിൻ നാമം ഈ ഭൂവിലെങ്ങും ഉയർത്തിടാം എല്ലാരും ഏകമായ് കൂടി സന്തോഷമായ് ആരാധിക്കാം നല്ലവനാം കർത്തനവൻ വല്ലഭനായ് വെളിപ്പെടുമേ നീട്ടിയ തൃക്കരത്താലും പരിശുദ്ധാത്മ ശക്തിയാലും തിരുവചനം അതിധൈര്യമായ് ഉരച്ചീടുക സഹോദരരേ മിന്നൽപിണരുകൾ വീശും പിന്മാരിയെ ഊറ്റുമവൻ ഉണരുകയായ് ജനകോടികൾ തകരുമപ്പോൾ ദുർശക്തികളും വെള്ളിയും പോന്നൊന്നുമല്ല ക്രിസ്തേശുവിൻ നാമത്തിനാൽ അത്ഭുതങ്ങൾ അടയാളങ്ങൾ നടന്നീടുമേ തൻ ഭുജബലത്താൽ കുരുടരിൻ കണ്ണുകൾ തുറക്കും കാതു കേട്ടിടും ചെകിടർക്കുമെ മുടന്തുള്ളവർ കുതിച്ചുയരും ഊമരെല്ലാം സ്തുതി മുഴക്കും ഭൂതങ്ങൾ വിട്ടുടൻ പോകും സർവ്വബാധയും […]
Read Moreഅത്ഭുതം ഇതത്ഭുതം ഈ
അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം നിൻ ക്രൂശെനിക്ക് ജീവൻ തന്നല്ലോ ഈ സ്നേഹത്തെ വർണ്ണിച്ചിടാൻ ആർക്കു സാദ്ധ്യമേ മഹത്തരം ഹാ ശ്രേഷ്ഠമേ അത് രാജാധി രാജാവാം കർത്താധി കർത്തൻ നീ ആരാധനക്കേവം യോഗ്യനും നീ അത്ഭുതത്തിൻ നാഥനാം സർവ്വശക്തൻ നീ അസാദ്ധ്യമായ് നിൻ മുമ്പിലെന്തുള്ളൂ ഈ ലോകത്തെ നിർമ്മിച്ചവൻ നമ്മെ സ്നേഹിച്ചു പുകഴ്ത്തീടും സ്തുതിച്ചീടും ഞങ്ങൾ രോഗികൾക്കു സൗഖ്യമായ് പാരിൽ വന്നു നീ പാപികൾക്കു മോചനം നൽകി ക്രൂശിൽ നീ ചൊരിഞ്ഞതാം ദിവ്യരക്തത്താൽ എൻ പാപം മുറ്റും […]
Read Moreഅത്ഭുതം അത്ഭുതം എന്നേശു ചെയ്യും
അത്ഭുതം അത്ഭുതം എന്നേശു ചെയ്യും വിടുതൽ വിടുതൽ ശ്രീയേശു നൽകും ഇന്നെനിക്കായ് ഒരത്ഭുതം ചെയ്വാൻ വാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട് കാനാവിൽ തൻ പ്രവൃത്തി ഞാൻ കണ്ടതല്ലയോ പച്ചവെള്ളം വീഞ്ഞാക്കിയ അത്ഭുതമന്ത്രി ഇന്നെനിക്കായ് ഒരത്ഭുതം ചെയ്വാൻ വാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട് നയിനിൽ തൻ പ്രവൃത്തി ഞാൻ കണ്ടതല്ലയോ മരണത്തെ ജയിച്ചൊരു ജയവീരൻ ഇന്നെനിക്കായ് ജീവൻ പകരാൻ വാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട്
Read Moreഅസാധ്യമേ വഴി മാറുക മാറുക
അസാധ്യമേ വഴി മാറുക മാറുക യേശുവിൻ നാമത്തിനാൽ(2) മരുഭൂമിയെ നീ മലർവാടിയാക യേശുവിൻ നാമത്തിനാൽ(2) രോഗശക്തികളെ വിട്ടു പോയിടുക യേശുവിൻ നാമത്തിനാൽ(2) ശത്രുവിൻ ആയുധമേ തകർന്നു പോയിടുക യേശുവിൻ നാമത്തിനാൽ (2) തടസ്സങ്ങളേ പൊട്ടിച്ചിതറിപ്പോയിടുക യേശുവിൻ നാമത്തിനാൽ (2) ഞെരുക്കങ്ങളേ വഴി മാറിപ്പോയിടുക യേശുവിൻ നാമത്തിനാൽ (2)
Read Moreഅസാധ്യമായ് എനിക്കൊന്നുമില്ലാ
അസാധ്യമായ് എനിക്കൊന്നുമില്ല എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാൽ എന്‍റെ ദൈവം എന്നെ നടത്തിടുന്നു സാദ്ധ്യമെ എല്ലാം സാദ്ധ്യമെ എൻ യേശു എൻ കൂടെയുള്ളതാൽ ഭാരം പ്രയാസങ്ങൾ വന്നീടിലും തെല്ലും കുലുങ്ങുകയില്ല ഇനി ബുദ്ധിക്കതീതമാം ദിവ്യ സമാധാനം എന്റെ ഉള്ളത്തിലവൻ നിറയ്ക്കുന്നു സാത്താന്യ ശക്തികളെ ജയിക്കും ഞാൻ വചനത്തിൻ ശക്തിയാൽ ജയിക്കും ഞാൻ ബുദ്ധിക്കതീതമാം ശക്തി എന്നിൽ നിറച്ചെന്നെ ജയാളിയായ് നടത്തുന്നു
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

