Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു ദൈവമേ നിന്‍റെ മുഖം കാണുവാൻ എന്‍റെ മാനസം വാഞ്ഛിക്കുന്നു നാഥാ നിന്‍റെ ശബ്ദം കേൾക്കുവാൻ പാപഇമ്പങ്ങൾ നിറഞ്ഞ ലോകത്തിൽ പാവനമായ് ഞാൻ നിൻ സേവ ചെയ്യുവാൻ ആത്മശക്തിയാൽ ശുദ്ധീകരിക്കണേ ആദ്യസ്നേഹത്താൽ ജ്വലിക്കുവാൻ;- ഒന്നുമാത്രം… ഞാൻ വെറും പൊടി മാത്രമെന്നറിഞ്ഞവൻ എന്നിലുള്ള കുറവുകൾ പരിഹരിക്കുന്നു ദുർഘടങ്ങളെ തരണം ചെയ്യുവാൻ ബലവും ജ്ഞാനവും നൽകേണമേ;- ഒന്നുമാത്രം… കറകളങ്കമോ തെല്ലുമേശിടാതിഹെ തിരുഹിതങ്ങൾ മാത്രം ചെയ്തു ജീവിപ്പാൻ സകല നിനവിലും പ്രവൃത്തിയിലും ഭയവും ഭക്തിയും തരേണമേ;- ഒന്നുമാത്രം… ഇനിയും […]

Read More 

ഒന്നും പുകഴുവാനില്ലാ

ഒന്നും പുകഴുവാനില്ലാ ഒന്നും പ്രശംസയായില്ലാ ഒന്നിനും യോഗ്യതയില്ല ആശ്രയം യേശു മാത്രം ആ കുരിശെന്‍റെ യേശു ചുമന്നു സ്നേഹം ആ കരിശിൽ തെളിഞ്ഞു എൻ ശിക്ഷകൾ എല്ലാം വഹിച്ചു എൻ വേദന യേശു സഹിച്ചു എന്‍റെ യാചനയിൽ ഫലം കണ്ടു എന്‍റെ കണ്ണുനീർ യേശുതുടച്ചു രോഗബന്ധനം യേശു അഴിച്ചു സൗഖ്യദായകൻ യേശു എൻ പ്രീയൻ വാനമേഘത്തിൽ യേശു വന്നീടും എന്നെ ചേർത്തീടുമേ സ്വർഗ്ഗവീട്ടിൽ കഷ്ട നഷ്ടങ്ങളില്ലാത്ത വീട്ടിൽ എന്‍റെ കർത്താവിനെ സ്തുതിച്ചാർക്കും

Read More 

ഒന്നും ഭയ​പ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽ

ഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽ ഓരോ നിമിഷവും നിൻ ആയുസ്സിൻ കാലത്തിൽ ഞാൻ ചെയ്തീടുന്നതു നീ അറിഞ്ഞിടായ്കിലും നിന്നരികിൽ വരുവാൻ ഞാൻ താമസിക്കിലും ഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽ ഓരോ നിമിഷവും നിൻ ആയുസ്സിൻ കാലത്തിൽ ലോകാന്ധകാരത്തൂടെ നീ സഞ്ചരിക്കെ നിൻ കാൽ വഴുതീടാ നിന്‍റെ നിത്യപ്രകാശം ഞാൻ വെള്ളങ്ങളിൽ കൂടെ നീ പോകുന്ന നേരത്തിൽ പ്രളയങ്ങൾ നിന്മീതെ കവിഞ്ഞൊഴുകുമ്പോൾ;- ഒന്നും.. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകിലും എൻ വാക്കുകൾ ഒഴിഞ്ഞുപോകാ ഒരുനാളും ഞാൻ ഇന്നലെയും ഇന്നും എന്നേക്കും […]

Read More 

ഒന്നു വിളിച്ചാൽ ഓടിയെന്‍റെ

ഒന്നു വിളിച്ചാൽ ഓടിയെന്‍റെ അരികിലെത്തും ഒന്നു സ്തുതിച്ചാൽ അവൻ എന്‍റെ മനം തുറക്കും ഒന്നു കരഞ്ഞാൽ ഓമനിച്ചെൻ മിഴി തുടയ്ക്കും ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ(2) ഒന്നു തളർന്നാൽ അവൻ എന്‍റെ കരം പിടിക്കും പിന്നെ കരുണാമയനായി താങ്ങി നടത്തും (2) ശാന്തി പകരും എന്‍റെ മുറിവുണക്കും എത്ര നല്ല സ്നേഹം എന്‍റെ ഈശോ ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ;- തന്നെ അനുഗമിക്കാൻ അവൻ എന്നെ വിളിക്കും തിരുവചനം പകർന്നെന്‍റെ വഴി തെളിക്കും(2) […]

Read More 

ഒന്നു ചേർന്നു പോയിടാം

ഒന്നു ചേർന്നു പോയിടാം സൺഡേ സ്കൂളിൽ പോയിടാം ക്രിസ്തുവിൻ വചസ്സുകൾ ഭംഗിയായ് പഠിച്ചിടാം;- ഒന്നു… സത്യവേദപുസ്തകം രക്ഷകൻ മൊഴികളെ സത്യമായ് പഠിച്ചിടാം മോദമോടെ പാടിടാം;- ഒന്നു… പാപമാകെ നീക്കിടും ശോകമാകെ പോക്കിടും മോദമായ് വിളിച്ചിടും യേശുവേ ഗമിച്ചിടാം;- ഒന്നു…

Read More 

ഒന്നേയുള്ളെന്‍റെ ആശയിന്ന്

ഒന്നേയുള്ളെന്‍റെ ആശയിന്ന് വിണ്ണിൽ സ്വർലോകം പൂകിടുവാൻ, മന്നിൽ ചെയ്യേണ്ട വേല തീർത്ത് എന്‍റെ നാഥന്‍റെ ചാരേ ചേരാൻ (2) വരുമെന്ന വാഗ്ദത്തം സ്വന്തമായ് തന്നതെന്നാശ്വാസം എന്നുമേ അലയാതെ ഉലയാതെ കാക്കണേ അണയാനായ് പാദത്തിൽ വെമ്പുന്നു വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ ആരാധനാ ദൈവമേ (2) ദൂരത്തായ് കാണുന്നെൻ ദേശമേ കൈപ്പണിയല്ലാത്ത നാടത് ഇളകാത്തടിസ്ഥാനം ഉണ്ടതിൽ ഇരുട്ടില്ല നാഥൻ പ്രകാശിക്കും വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ ആരാധനാ ദൈവമേ (2) (ഒന്നേയുള്ളെന്‍റെ ആശയിന്ന്)

Read More 

ഒന്നേയുള്ളെനിക്കാനന്ദമുലകിൽ യേശുവിൻ സന്നിധി

ഒന്നേയുള്ളെനിക്കാനന്ദമുലകിൽ യേശുവിൻ സന്നിധിയണയുവതേ അന്നേരം മമ മാനസഖേദം ഒന്നായകലും വെയിലിൽ ഹിമം പോൽ മാനം ധനമീ മന്നിൻ മഹിമകളെന്നും ശാന്തിയെ നൽകാതെ ദാഹം പെരുകും തണ്ണീരൊഴികെ ലോകം വേറെ തരികില്ലറിക നീർത്തോടുകളിൽ മാനേപ്പോലെൻ മാനസമീശനിൽ സുഖം തേടി വറ്റാ ജീവജലത്തിൻ നദിയെൻ വറുമയെയകറ്റി നിവൃതിയരുളി തൻ ബലിവേദിയിൽ കുരുകിലും മീവലും വീടും കൂടും കണ്ടതുപോൽ എൻ ബലമാം സർവ്വേശ്വരനിൽ ഞാൻ സാനന്ദമഭയം തേടും സതതം കണ്ണുനീർ താഴ്വരയുണ്ടെനിക്കനവധി മന്നിൽ ജീവിതപാതയതിൽ എന്നാലും ഭയമെന്തിനെന്നരികിൽ നന്നായവൻ കൃപമഴപോൽ ചൊരികിൽ

Read More 

ഞാനെന്‍റെ കണ്ണുകളെ ഉയർത്തിടും വൻഗിരിയിൽ

ഞാനെന്‍റെ കണ്ണുകളെ ഉയർത്തിടും വൻഗിരിയിൽ ഉയരത്തിൻ നാഥൻ യാഹെൻ യഹോവ അവനെന്നെ നടത്തിടുന്നു(2) മാറുകില്ലവനെന്നെ വിളിച്ചതിനാൽ കൈവിടില്ലവനെന്നെ ഒരുനാളിലും മാറ്റമില്ലാത്ത വാക്കുമാറാത്ത വാഗ്ദത്തം ഉണ്ടെനിക്ക്(2) നിനയാത്ത നിമിഷത്തിൽ അവൻ വരുമേ നൊടിനേരത്തിൽ ലോകം ഭ്രമിച്ചീടുമേ അവനോടു കൂടെ അനന്തതയിൽ നാം അവനിടം പറന്നുയരും(2)

Read More 

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടുന്നു

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടുന്നു എൻ സഹായം എവിടെ നിന്നു വരും എൻ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയിങ്കൽ നിന്നല്ലോ നിന്‍റെ കാൽ വഴുതുവാൻ സമ്മതിക്കുകില്ല നിന്നെ കാക്കുന്നവൻ മയങ്ങുകില്ല അവൻ മയങ്ങുകില്ല അവൻ ഉറങ്ങുകില്ല യിസ്രായേലിൻ പരിപാലകൻ;- യഹോവ നിന്‍റെ പരിപാലകൻ യഹോവ വലഭാഗേ നിനക്കു തണൽ പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ യാതൊന്നും ബാധിക്കയില്ല;- യഹോവ നിന്നെ പരിപാലിക്കും നിന്‍റെ പ്രാണനെയും അവൻ പരിപാലിക്കും നിന്‍റെ ഗമനത്തെയും ആഗമനത്തെയും ഇന്നും എന്നേക്കും പരിപാലിക്കും;-

Read More 

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടും

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടും നാഥൻ മുഖത്തു നോക്കിടും ആകാശവും ഭൂമിയും സൃഷ്ടിച്ച നാഥനെ വണങ്ങിടും ആ ഹാ …ഹാലേലുയ്യ (4) നിന്‍റെ കാൽ വഴുതാൻ കർത്തൻ സമ്മതിക്കില്ല നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല യിസ്രായേലിന്‍റെ പരിപാലകൻ അവൻ മയങ്ങില്ല ഉറങ്ങില്ല;- ആ ഹാ… പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും എന്നെ ബാധിക്കില്ല ദോഷം ഭവിക്കയില്ല കർത്തൻ മേഘത്തിൽ മീതെവരും കീഴെ ശാശ്വത ഭുജം തരും;- ആ ഹാ… എന്‍റെ ഗമനത്തിലും ആഗമനത്തിലും എന്നെ സൂക്ഷിക്കുന്നോൻ എന്നും പാലിക്കുന്നോൻ എന്‍റെ […]

Read More