കർത്തൻ വന്നിടും മേഘമതിൽ നമ്മെ ചേർത്തിടും
കർത്തൻ വന്നീടും മേഘമതിൽനമ്മെ ചേർത്തിടും തന്നരികിൽ(2)സ്വർഗ്ഗദൂതരോടൊത്ത് ഞൊടിയിടയിൽ നാം പറന്നീടുമേ വാനിൽ (2)എന്തു സന്തോഷമാണവിടെ എന്തോരാനന്ദമാണവിടെ മന്നിലെ ദുഃഖങ്ങൾ മറന്നീടുമേ വിണ്ണതിൽ സന്തോഷം പ്രാപിക്കുമ്പോൾതങ്ക നിർമ്മിതമാം ഭവനം താതൻഒരുക്കുന്നു തൻ മക്കൾക്കായി (2) തരും പ്രതിഫലം നിശ്ചയം വാഗ്ദത്തം ചെയ്തതപോൽ വാക്കുമാറാത്തവനായ (2)കണ്ണീരില്ലാത്ത രാജ്യത്തിൽ നാം എണ്ണിതീരാത്ത ദൂതരുമായ (2) വാഴും നിത്യ നിത്യ യുഗം രാജാധിരാജന്‍റെനിർമ്മല കാന്തയായി(2)
Read Moreകാണുന്നു ഞാൻ വിശ്വാസത്താൽ എൻ മുൻപിൽ
കാണുന്നു ഞാൻ വിശ്വാസത്താൽഎൻ മുൻപിൽ ചെങ്കടൽ രണ്ടാകുന്നു(2)കാണാത്ത കാര്യങ്ങൾ കൺമുൻപിലെന്നപോൽ(2)വിശ്വസിച്ചീടുന്നു എൻ കർത്താവേ(2)യരിഹോ മതിലുകൾ ഉയർന്നുനിന്നാലുംഅതിന്‍റെ വലിപ്പമോ സാരമില്ല(2)ഒന്നിച്ചു നാം ആർപ്പിടുമ്പോൾ(2)വന്മതിൽ വീഴും കാൽച്ചുവട്ടിൽ(2);-അഗ്നിയിൻ നാളങ്ങൾ വെള്ളത്തിനോളങ്ങൾഎന്നെ തകർക്കുവാൻ സാധ്യമല്ല(2)അഗ്നിയിലിറങ്ങി വെള്ളത്തിൽ നടന്ന(2)സർവ്വ ശക്തൻ കൂടെയുണ്ട്(2);-നാലുനാളായാലും നാറ്റം വമിച്ചാലുംകല്ലറമുമ്പിൽ കർത്തൻ വരും(2)വിശ്വസിച്ചാൽ നീ മഹത്വം കാണും(2)സാത്താന്‍റെ പ്രവൃത്തികൾ തകർന്നിടും(2);-
Read Moreകർത്തൻ വരുന്നു വേഗം വരുന്നു
കർത്തൻ വരുന്നു വേഗം വരുന്നു കാത്തിരിക്കും ഭക്തർക്കായ് വാനിൽ വരുന്നുഉണരുക നാം ഒരുങ്ങുക നാം ഉത്സുകരായിരിക്കാം ഉലകിലെങ്ങും നമുക്കിനിയും ഉയർത്തീടാം ക്രിസ്തുവിനെനിന്ദകളും എതിരുകളും നാമിന്ന് സഹിച്ചുകൊണ്ട്നിന്നീടുക അന്ത്യം വരെ നൽകിടും പ്രതിഫലം താൻസാക്ഷികളായ് ഇക്ഷിതിയിൽ രക്ഷകൻ കൊടിക്കീഴിൽ നാം അണിനിരക്കാം ജയ് മുഴക്കാം അതിധൈര്യം നമുക്കു നിൽക്കാംമന്നവരിൽ മന്നവനായ് മന്നിടം ഭരിച്ചിടുവാൻ തന്നിടത്തിൽ ഇരുത്തിടുവാൻ വന്നിടും ഇനിയുമവൻ
Read Moreകാണുന്നു ഞാൻ വിശ്വാസത്തിൻ കൺകളാൽ
കാണുന്നു ഞാൻ വിശ്വാസത്തിൻ കൺകളാൽഎൻ സ്വർഗ്ഗീയ ഭവനംആകാശ ഗോള ഗണങ്ങൾക്കപ്പുറം സീയോൻ നഗരിയതിൽവെറുമൊരു ശ്വാസം മാത്രം ആകും ഞാൻഒരുനാൾ മണ്ണോടു മണ്ണായി മറഞ്ഞു പോയിടുംമേഘാരുടനായ് മമ-മണവാളൻ വരുമ്പോൾഎന്നെയും ഉയർപ്പിക്കും – എത്തിക്കും എൻ സ്വർഗ്ഗീയ വീട്ടിൽകനാനിലേക്കു കല്ദയരിൻ ഊരുവിട്ടുഅബ്രഹാം യാത്ര ചെയ്തപ്പോൾകാഴ്ചയാലല്ല വിശ്വാസത്താൽ ഞാനുംദിനവും മുന്നേറുന്നു.ബാബേൽ പ്രവാസത്തിൽ യെറുശലേം നേർസ്വന്ത പർപ്പിടത്തിൻ ജനൽ തുറന്നു പ്രാർത്ഥിച്ച ദാനിയേൽ പോൽപ്രത്യാശിക്കുന്നു ഞാനും;- വെറുമൊരു ശ്വാസം…പൊത്തിഫേറിൻ ഭാര്യയിൻ പ്രലോഭനത്തിൽവീഴാതെ നിന്നവനാം യേസേഫിനേപ്പോൽഎൻ വിശുദ്ധിയെയും ദിനവും ഞാൻ കാത്തിടുന്നുബഥാന്യയിൽ മരിച്ചു നാലു […]
Read Moreകർത്തനാണെൻ തുണ പേടിക്കയില്ല ഞാൻ
കർത്തനാണെൻ തുണ പേടിക്കയില്ല ഞാൻമർത്ത്യനിന്നെന്നോടു എന്തു ചെയ്യും?ധൈര്യമായീവിധം ഓതി ഞാൻ ജീവിതംചെയ്തിടും ഭൂവിതിൽ ഹല്ലേലുയ്യാവൈരിയിൻ ആളുകൾ പെരുകുമീ നാളുകൾ ധൈര്യം തരുന്നതെന്നേശുനാഥൻഎളിയവനാകിലും ധനികനല്ലായ്കിലുംകരുതുന്നെന്നെയവൻ ഹല്ലേലുയ്യാഅലറുന്ന സിംഹമായ് ഒളിചിന്നും ദൂതനായ് അരി വന്നു നേരിടും നേരമെല്ലാംഅലയാതെ നിന്നിടാൻ ബലമെനിക്കേകുവാൻഅരികിലുണ്ടേശു താൻ ഹല്ലേലുയ്യാഇത്ര വലിയവൻ മിത്രമായുള്ളപ്പോൾ ഇദ്ധര തന്നിൽ ഞാൻ ഭീതനാമോകർത്താധീകർത്തനായ് രാജാധിരാജനായ് ശക്തനുമാണവൻ ഹല്ലേലുയ്യാഎന്ന രീതി: കാത്തുകാത്തേകനായ്
Read Moreകാണുന്നു ഞാൻ യാഹിൽ എനിക്കാശ്രയമായൊരു
കാണുന്നു ഞാൻ യാഹിൽ എനിക്കാശ്രയമായൊരു ശാശ്വതപാറസുസ്ഥിര മാനസനേവനുമെൻ യാഹിൽആശ്രയം വയ്ക്കുകിൽ അനുദിനം നാഥൻകാത്തിടുമവനെ നൽ സ്വസ്ഥതയോടെപാർത്തിവനവൻ തിരുകരങ്ങളിലെന്നും;-കുന്നുകളകലും വൻ പർവ്വതനിരയും തന്നിടം വിട്ടു പിന്മാറിയെന്നാലുംനീങ്ങുകില്ലവൻ ദയ എന്നിൽ നിന്നതുപോൽനിലനിൽക്കും സമാധാന നിയമവും നിത്യം;-ജ്വലിക്കിലുമവൻ കോപം ക്ഷണനേരം മാത്രം നിലനിൽക്കും പ്രസാദമോ ജീവാന്ത്യത്തോളംവസിക്കിലും നിലവിളി രാവിലെൻകൂടെ ഉദിക്കുമേ ഉഷസ്സതിൽ ആനന്ദഘോഷം;-ചെയ്‌വതില്ലവൻ നമ്മൾ പാപത്തിനൊത്തപോൽ പ്രതിഫലമരുളുന്നില്ല കൃത്യങ്ങൾ ഗണിച്ചുംവാനമീ ഭൂവിൽ നിന്നുയിർന്നിരിപ്പതുപോൽപരൻ ദയ ഭക്തൻമേൽ വലിയതു തന്നെ;-ഒടിക്കുകില്ലവനേറ്റം ചതഞ്ഞതാം ഓടകെടുത്തുകില്ലവൻ തിരി പുക വമിക്കുകിലുംനടത്തും തൻ വിധി ജയം ലഭിക്കും […]
Read Moreകാണുന്നു ഞാൻ യാഹിൽ ശാശ്വത സങ്കേതം
കാണുന്നു ഞാൻ യാഹിൽ ശാശ്വത സങ്കേതംചാരും ഞാനാ മാറിൽ തീരുമെന്‍റെ ഖേദംകൂരിരുൾ മൂടുന്ന വേളയിൽ കാർമുകിൽ ഉയരുന്ന നേരംവാനിൽ മിന്നും വാർമഴവില്ലിൽ കാണുമെൻ പ്രിയൻ വാഗ്ദത്തംആയതിൽ തീരും ഭാരങ്ങൾആവശ്യങ്ങൾ ഏറിടുമ്പോൾ ആകുലങ്ങൾ മൂടിടുമ്പോൾസങ്കടത്തിൻ വൻകടൽ നടുവിൽ നങ്കൂരമൊന്നു കാണും ഞാൻഎൻ പടകതിൽ ഭദ്രമാംകെരീത്തിന്നുറവ വററിടുമ്പോൾ കാക്ക തൻ വഴി മറന്നിടുമ്പോൾഭീതിയില്ലാ സാരെഫാത്തിൽ വേതെല്ലാം ഒരുക്കിടുംക്ഷാമകാലം പോറ്റിടുംപൊട്ടക്കിണർ കാരാഗ്രഹവും പൊത്തിഫറിൻ പീഢനവുംനിന്‍റെ സ്വപ്നം തകർക്കുകില്ല രാജത്വത്തിൽ നീ എത്തിടുംനിന്ദിച്ചോർ നിന്നെ വണങ്ങിടും
Read Moreകാണുന്നു ഞാൻ യേശുവിനെ
കാണുന്നു ഞാൻ യേശുവിനെസർവ്വശക്തനാം സൃഷ്ടികർത്താവിനെഅലറും തിരകൾ നടുവിൽ ഞാൻകാണുന്നു എൻ കർത്താവിനെഎൻ ബലവും എൻ സങ്കേതവുംകോട്ടയും യേശുവല്ലോഒരിക്കലും എന്നെ പിരിയാത്തഉത്തമ സ്നേഹിതനാംരോഗ നിരാശകൾ നടുവിൽ ഞാൻകാണുന്നു എൻ കർത്താവിനെപ്രശ്നങ്ങളെ ഞാൻ നോക്കുന്നില്ലനോക്കുന്നു എൻ യേശുവിനെ;-തീച്ചൂളയതിൻ നടുവിൽ ഞാൻകാണുന്നു എൻ കർത്താവിനെഎതിർപ്പുകളെ ഞാൻ നോക്കുന്നില്ലനോക്കുന്നു എൻ യേശുവിനെ;-
Read Moreകാണുന്നു ഞാനൊരു വിശുദ്ധസഭ
കാണുന്നു ഞാനൊരു വിശുദ്ധസഭഭൂമിയിലില്ലിതിനിണ ചൊല്ലുവാൻപരിശുദ്ധന്മാരുടെ സംഘമിതാപരിശുദ്ധനല്ലേലുയ്യാ പാടുന്നുപരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെന്നാർക്കുന്ന ദൂതരും പരിശുദ്ധരും;-കുഞ്ഞാടും പരിശുദ്ധൻമാരുമായിമേയുന്നിതാ സീയോൻ മലമുകളിൽവിശപ്പില്ല ദാഹമില്ലിവർക്കിനിയുംവിശുദ്ധി കൊണ്ടലങ്കാര-മവർക്കെന്നേക്കും;-യെരുശലേമെന്ന വിശുദ്ധനഗരം-തന്‍റെഭർത്താവിന്നായലങ്കരിക്കപ്പെട്ടശുദ്ധവും ശുഭ്രവുമായുള്ളൊരുനീതിനിലയങ്കി ധരിച്ചതല്ലോ
Read Moreകരകവിഞ്ഞൊഴുകും കരുണയിൻ കരങ്ങൾ
കരകവിഞ്ഞൊഴുകും കരുണയിൻ കരങ്ങൾ ഭൂമിയിൽ ആരുടേത് ആകുലമാം ലോകത്തിൽ അനുദിനവുംശാന്തിതരും ചൈതന്യമാരുടേത്എൻമനമേ നീ പറയൂ നിന്‍റെ ജീവന്‍റെ ജീവനേത്(2)പ്രാർത്ഥന കേൾക്കും അനുഗ്രഹമരുളും ദാനങ്ങൾ ആരുടേത് കാൽവറി മലയിൽനിന്നും ഒഴുകിവരും രുധിരത്തിൻ രോദനമാരുടേത്എൻമനമേ നീ പറയൂ നിന്‍റെ ജീവന്‍റെ ജീവനേത്(2)സുരസുഖമഖിലം മനുജൻ ചൊരിയും ദാനങ്ങൾ ആരുടേത് ബേത്ലഹേം പുൽക്കൂട്ടിൽ മാനുജരിൻ മകനായ് ജീവിതമാരുടേത്എൻമനമേ നീ പറയൂ നിന്‍റെ ജീവന്‍റെ ജീവനേത്(2)
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

