Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

കാണുന്നു ഞാൻ യാഹിൽ എനിക്കാശ്രയമായൊരു

കാണുന്നു ഞാൻ യാഹിൽ എനിക്കാശ്രയമായൊരു ശാശ്വതപാറസുസ്ഥിര മാനസനേവനുമെൻ യാഹിൽആശ്രയം വയ്ക്കുകിൽ അനുദിനം നാഥൻകാത്തിടുമവനെ നൽ സ്വസ്ഥതയോടെപാർത്തിവനവൻ തിരുകരങ്ങളിലെന്നും;-കുന്നുകളകലും വൻ പർവ്വതനിരയും തന്നിടം വിട്ടു പിന്മാറിയെന്നാലുംനീങ്ങുകില്ലവൻ ദയ എന്നിൽ നിന്നതുപോൽനിലനിൽക്കും സമാധാന നിയമവും നിത്യം;-ജ്വലിക്കിലുമവൻ കോപം ക്ഷണനേരം മാത്രം നിലനിൽക്കും പ്രസാദമോ ജീവാന്ത്യത്തോളംവസിക്കിലും നിലവിളി രാവിലെൻകൂടെ ഉദിക്കുമേ ഉഷസ്സതിൽ ആനന്ദഘോഷം;-ചെയ്‌വതില്ലവൻ നമ്മൾ പാപത്തിനൊത്തപോൽ പ്രതിഫലമരുളുന്നില്ല കൃത്യങ്ങൾ ഗണിച്ചുംവാനമീ ഭൂവിൽ നിന്നുയിർന്നിരിപ്പതുപോൽപരൻ ദയ ഭക്തൻമേൽ വലിയതു തന്നെ;-ഒടിക്കുകില്ലവനേറ്റം ചതഞ്ഞതാം ഓടകെടുത്തുകില്ലവൻ തിരി പുക വമിക്കുകിലുംനടത്തും തൻ വിധി ജയം ലഭിക്കും […]

Read More 

കാണും ദൈവത്തിൻ കരുതൽ

കാണും ദൈവത്തിൻ കരുതൽകേൾക്കും ദൈവത്തിൻ ശബ്ദം(2)അവനെന്നെ താങ്ങിടുംഅവനെന്നെ ഉയർത്തീടും(2)ഹാ-ലേല്ലൂയാ ഹാ-ലേല്ലൂയാ(2)ഇമ്മാനുവേൽ എന്‍റെ ഇമ്മാനുവേൽ(2)ദൈവം നൽകും ദാനത്തെ ഞാൻഓർക്കുമ്പോൾ കൺകൾ നിറയുന്നപ്പാ(2)എൻ നാവാൽ വർണ്ണിപ്പാനാവതില്ലേനന്ദിയല്ലാതെനിക്കൊന്നുമില്ലേ(2)(ഹാ-ലേല്ലൂയാ)മുട്ടുമടക്കുമ്പോൾ യേശു ഇറങ്ങി വരുംമുട്ടിപ്പായ് പ്രാർത്ഥിക്കുമ്പോൾ വഴി തുറക്കും(2)എൻ മുന്നിൽ നിന്നുടെ ഇമ്പസ്വരംകേട്ടു ഞാനെപ്പോഴും യാത്ര ചെയ്യും(2)(ഹാ-ലേല്ലൂയാ)സ്വർഗ്ഗം ചാഞ്ഞ് ഇറങ്ങി വരുംസ്വർഗ്ഗസ്ഥൻ എനിക്കായ് പ്രവർത്തിച്ചീടും(2)എൻ കണ്ണാൽ അങ്ങേ ഞാൻ കണ്ടിടുംസ്വർഗ്ഗീയ നാട്ടിൽ ചേരും നാളിൽ(2)(ഹാ – ലേല്ലൂയാ)

Read More 

കാണും ഞാൻ എൻ യേശുവിൻ രൂപം

കാണും ഞാൻ എൻ യേശുവിൻ രൂപംശോഭയേറും തൻ മുഖ കാന്തിഅന്നാൾ മാറും ഖേദം ശോക ദുഖമെല്ലാംചേരും ശുദ്ധർ സംഘം കൂടെവെൺമയേറും സ്വർപ്പുരിയിൽചേർന്നുല്ലസിച്ചിടും എന്നേശു രാജനൊപ്പംമൃത്യുവിലും തെല്ലും ഭയംഏതുമില്ല സന്തോഷമെവേഗം ചേരും എന്‍റെ നിത്യ ഭവനത്തിൽകാണും നീതിയിൽ സൂര്യനെ മുന്നിൽഹാ എന്താനന്ദം ഏറും ഉള്ളിൽപാടും ചേർന്നു പാടും യേശു രാജനൊപ്പം;- കാണും…കഷ്ടനഷ്ടം ഏറിടുമ്പോൾപ്രീയരെല്ലാം മാറിടുമ്പോൾഇല്ല തുമ്പമില്ല യേശു എന്‍റെ സഖിഓപ്പുമെന്‍റെ കണ്ണുനീരെല്ലാംമാർവ്വിൽ ചേർക്കും ആശ്വാസമേഅന്നാൾ പാടും എന്‍റെ യേശു രാജനൊപ്പം;- കാണും…

Read More 

കാണും ഞാൻ കാണും ഞാൻ

കാണും ഞാൻ കാണും ഞാൻഅക്കരെ ദേശത്തിൽ കാണുംപോകും ഞാൻ, പോകും ഞാൻപറന്നു വാനിൽ പോകും ഞാൻ (2)ഒരുങ്ങിയോ നിങ്ങൾ ഒരുങ്ങിയോരാജാധിരാജനെ കാണുവാൻ (2)മദ്ധ്യാകാശത്തിലെ പൂപ്പന്തൽമാടിവിളിക്കുന്നു കേൾക്കണേ (2)വാങ്ങിപ്പോയ വിശുദ്ധരെസീയോൻ നാടതിൽ കാണും ഞാൻയേശുവിന്‍റെ തിരുരക്തത്താൽമുദ്രയണിഞ്ഞാരെ കാണും ഞാൻ (2);- ഒരുങ്ങി.കർത്താവിൻ ഗംഭീരനാദവുംമീഖായേൽ ദൂതന്‍റെ ശബ്ദവുംദൈവത്തിൻ കാഹള ധ്വനിയതുംകേൾക്കുമ്പോൾ പറന്നുപോകും ഞാൻ (2);- ഒരുങ്ങി.യേശുവിൻ പൊൻമുഖം കാണും ഞാൻചുംബിക്കും പാവനപാദങ്ങൾകണ്ണിമയ്ക്കാതെ ഞാൻ നോക്കിടുംഎനിക്കായ് തകർന്ന തൻ മേനിയെ(2);- ഒരുങ്ങി.ക്രിസ്തുവിൽ നിദ്ര പ്രാപിച്ചവർഏവരുമുയിർക്കുമാദിനംഅന്നു ഞാൻ സന്തോഷിച്ചാർത്തിടുംഎൻ പ്രിയ ജനത്തെക്കാണുമ്പോൾ(2);- ഒരുങ്ങി…കർത്താവിൽ […]

Read More 

കാണും ഞാനെൻ മോക്ഷപുരേ

കാണും ഞാനെൻ മോക്ഷപുരേതാതൻ ചാരേ ശാലേം പുരേ (2)കാൺമതിനധികാലമായ് കൺകൊതിച്ചൊരു നാഥനേഅതിശയവിധമഗതിയെ ഭൂവി വീണ്ടെടുത്തൊരു നാഥനേആയിരം പതിനായിരങ്ങളിൽ അഴകു തിങ്ങുമെൻ പ്രിയനെഇവിടെനിക്കു നൽസേവ ചെയ്യും അദൃശ്യരാം പല ദൂതരെഅവിടെ ഞാനവർ സമമാം തേജസിൻ ഉടൽ അണിഞ്ഞു വസിക്കവേവാഴ്ചകൾ അധികാരമാദിയാം ദൂതസഞ്ചയ ശ്രേഷ്ടരെഇവിടെ നമ്മളെ പിരിഞ്ഞു മുൻവിഹം ഗമിച്ച വിശുദ്ധരെവിവധ വേളയിൽ മരിച്ചു മൺമറഞ്ഞു അകന്നുപോയ വിശ്വസ്തരെഅരുണ തുല്യമാം ദ്യുതി വിളങ്ങിടും പല പല പ്രിയ മുഖങ്ങളെപരത്തിലുന്നതൻ പരിശുദ്ധർക്കായ് പണിചെയ്യും മണിസൗധങ്ങൾപരിചിലായവർക്കായൊരുക്കിടും വിവിധ മോഹന വസ്തുക്കൾവിമല സ്ഫടിക തുല്യമാം […]

Read More 

കാണുംവരെ ഇനി നാം തമ്മിൽ കൂടെ

കാണും വരെ ഇനി നാം തമ്മിൽ കൂടെ ഇരിക്കട്ടെ ദൈവം തൻ ദിവ്യ നടത്തിപ്പാലെ കാത്തു പാലിക്കട്ടെ നിങ്ങളെഇനി നാം – ഇനി നാംയേശു മുൻചേരും വരെഇനി നാം – ഇനി നാംചേരുംവരെ പാലിക്കട്ടെ താൻകാണുംവരെ ഇനി നാം തമ്മിൽ തൻ തിരുചിറകിൻ കീഴിൽ നൽകി എന്നും ദിവ്യ മന്നാ കാത്തു പാലിക്കട്ടെ നിങ്ങളെ;- ഇനി നാം…കാണുംവരെ ഇനി നാം തമ്മിൽ തൻ തൃക്കരങ്ങളിൽ ഏന്തി അനർത്ഥങ്ങളിൽ കൂ..ടെയും കാത്തു പാലിക്കട്ടെ നിങ്ങളെ;- ഇനി നാം…കാണുംവരെ ഇനി […]

Read More 

കാണും വരെ ഇനി നാം തമ്മിൽ കൂടെ

കാണും വരെ ഇനി നാം തമ്മിൽ കൂടെ വസിക്കട്ടെ ദൈവം ചേർത്തു തൻചിറകിൻ കീഴിൽ കാത്തു സൂക്ഷിക്കട്ടെ നിങ്ങളെയേശുവിൻ പാദത്തിൽ ചേർന്നു നാം വരുവോളംയേശുവിൻ പാദത്തിൽ ചേരുവോളം പാലിച്ചിടട്ടെകാണുംവരെ ഇനി നാം തമ്മിൽ ദിവ്യ മന്ന തന്നു ദൈവം ഒന്നും ഒരു കുറവെന്യേ കാത്തു സൂക്ഷിക്കട്ടെ നിങ്ങളെകാണുംവരെ ഇനി നാം തമ്മിൽ ദുഃഖം വന്നു നേരിട്ടെന്നാൽ സ്നേഹക്കൈയിൽ ഏന്തിക്കൊണ്ടുകാത്തു സൂക്ഷിക്കട്ടെ നിങ്ങളെ

Read More 

കാണും വേഗം ഞാൻ എന്നെ സ്നേഹിച്ചവനെ

കാണും വേഗം ഞാൻ എന്നെ സ്നേഹിച്ചവനെകേൾക്കും വേഗം ഞാനവൻ ഇമ്പ സ്വരം;ചാരിടും ഞാൻ മാർവ്വതിൽമുത്തിടും ആ പൊൻമുഖത്ത്(2)വിദൂരമല്ല വിദൂരമല്ല ആ മഹൽ സംഗമംവിദൂരമല്ല വിദൂരമല്ല ആ മഹൽ സംഗമം(2)പാപിയാമെന്നിൽ ചൊരിഞ്ഞ സ്നേഹം അത്ഭുതംവർണ്ണിപ്പാൻ അധരങ്ങൾക്കാവതില്ല(2)ഒന്നുകാണാൻ എനിക്കാശയായ്എന്‍റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര…ശത്രുവിൻ പ്രതീക്ഷ തകർത്തു ജയമേകിപ്രതിയോഗിയുടെ മുമ്പിൽ വിരുന്നൊരുക്കി(2)യേശു എന്‍റെ വീണ്ടെടുപ്പുകാരൻഎന്‍റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര…കണ്ടു ഞാനത്ഭുതങ്ങൾ നിൻ വഴിയിൽഇരുത്തിയെന്നെ ശ്രേഷ്ഠരുടെ നടുവിൽ(2)അവനെന്നെ മാനിക്കും ദൈവംഎന്‍റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര…

Read More 

കാന്ത താമസമെന്തഹോ? വന്നിടാനേശു

കാന്താ! താമസമെന്തഹോ? വന്നിടാനേശുകാന്താ! താമസമെന്തഹോ!കാന്താ! നിൻ വരവിന്നായ് കാത്തിരുന്നെന്‍റെ മനംവെന്തുരുകുന്നു കണ്ണും മങ്ങുന്നെൻ മാനുവേലേവേഗത്തിൽ ഞാൻ വരുന്നെന്നു പറഞ്ഞിട്ടെത്രവര്‍ഷമതായിരിക്കുന്നുമേഘങ്ങളിൽ വരുന്നെന്നു പറഞ്ഞതോർത്തുദാഹത്തോടെയിരിക്കുന്നുഏകവല്ലഭനാകും യേശുവേ! നിന്‍റെ നല്ലആഗമനം ഞാൻ നോക്കി ആശയോടിരിക്കയാൽ;- കാന്താ…ജാതികൾ തികവതിന്നോ? ആയവർ നിന്‍റെപാദത്തെ ചേരുവതിന്നോ?യൂദന്മാർ കൂടുവതിന്നോ? കാനാനിലവർകുടികൊണ്ടു വാഴുവതിന്നോ?ഏതു കാരണത്താൽ നീ ഇതുവരെ ഇഹത്തിൽ വ-രാതിരിക്കുന്നു? നീതിസൂര്യനാകുന്ന യേശു;- കാന്താ…എത്രനാൾ ഭരിച്ചു കൊള്ളും? പിശാചീലോകംഎത്രനാൾ ചതിച്ചുകൊള്ളും?എത്രനാൾ പറഞ്ഞുകൊള്ളും? അപവാദങ്ങൾശുദ്ധിമാന്മാരുടെ മേലും കർത്താവേ! നോക്കിക്കാൺക പാർത്തലത്തിൻ ദുരിതംസാത്താന്‍റെ ധിക്കാരത്തെ നീക്കുവാനായി പ്രിയ;- കാന്താ…ദുഃഖം നീ നോക്കുന്നില്ലയോ? […]

Read More 

കാണുന്നു ദൂരെ സുരനാടിനെ ഞാൻ

കാണുന്നു ദൂരെ സുരനാടിനെ ഞാൻഅതു ധ്യാനിച്ചെന്നുള്ളം നിറയുന്നു മോദാൽ(2)സൗഭാഗ്യ നാടെ ഇനിയെത്ര നാൾ അലയേണംഇഹലോകെ ഞാൻ നിന്നിലാവാൻ(2)ഒരു നാളിൽ യേശു എൻ പാപത്തെ നീക്കിരുധിരം തന്നെന്നേയും തൻ പൈതലാക്കി(2)നിറയുന്നു കൺകൾ ആ സ്നേഹമോർക്കിൽഎഴുതിയന്നെ താൻ സ്വർഗ്ഗീയ നിരയിൽ(2)ഹാ എത്ര ആനന്ദം ഹാ എത്ര മോദംപരനൊത്തു വാഴുന്ന നാൾ എത്ര ധന്യംആ നൽ സുദിനം വന്നെന്ന് അണയുംഅതു ധ്യാനിച്ച് എന്നുള്ളം നിറയുന്നു മോദാൽ(2)അവിടില്ല കണ്ണീർ അവിടില്ല ഭീതിദുരിതമോ രോഗമോ ലെവലേശമില്ലാ(2)തൻ ശുദ്ധർ കണ്ണീർ ദൈവം തുടയ്ക്കുംമൃതിയും വിലാപവും ഇനി […]

Read More