കാണുക നീ കാൽവറി
കാണുക നീ കാൽവറിമാറുമോ നീ നിൻ നാഥനായ് (2)വഹിച്ചവൻ നിന്നുടെ പാപം സകലവുംവാസമൊരുക്കുവാൻ നിത്യതയിൽ (2)വഴുതിടാൻ സാദ്ധ്യത ഏറുന്ന വേളയിൽതാങ്ങി നടത്തുന്ന വൻകരമായ് (2);- കാണുക…മധുര നാദത്തിന്‍റെ മൃദുല ധ്വനികളാൽഹൃദയ കാഠിന്യം നീ അകറ്റി (2)അരുളു പ്രത്യാശ സത്യങ്ങൾ നിത്യവുംഅഴലാതെ നിന്നെ അനുഗമിപ്പാൻ(2);- കാണുക…
Read Moreകാണുക നീ യേശുവിൻ സ്നേഹത്തെ
കാണുക നീ യേശുവിൻ സ്നേഹത്തെ കാൽവരി മലയിലെ ക്രുശിന്മേൽ ചിന്തിച്ചീടുവിൻ നീ സോദരാ സ്വന്തമായ് നിന്നെ നാഥൻ തീർക്കുവാൻ ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ ബന്ധനസ്ഥനായ് കിടന്ന നിന്നേയും ബന്ധനത്തിൽ നിന്നും വിടുവിചീടാൻ ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ അന്ധകാരത്തിൽ കിടന്ന നിന്നേയും കാന്തയായ് തന്‍റെ കൂടെ വാഴുവാൻ ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ
Read Moreകാണുക നീയാ കാൽവറിയിൽ
കാണുക നീയാ കാൽവറിയിൽകേൾക്കുക നീയെൻ യേശുവിൻ ശബ്ദംമുള്ളിൻ കിരീടം ശിരസ്സിൽ ചൂടിരക്തം മുഴുവൻ വാർന്നവനായ്പാപവഴികളിൽ നീ നടന്നു-തൻപാദങ്ങളിൽ അവർ ആണി തറച്ചുപാപക്കറ നിന്‍റെ കൈകളിൽ ഉള്ളതാൽപാണികളെയും ക്രൂശിൽ തറച്ചുദുഷ്ട വിചാരത്തിൽ നീ രസിച്ചതാൽമുൾക്കിരീടം താൻ ചൂടി നിനക്കായ്ഇത്രത്തോളം നിന്നെ സ്നേഹിച്ചെന്നോതികൈകൾ വിരിച്ചു താൻ ജീവൻ വെടിഞ്ഞുതൂകുക തുള്ളി കണ്ണുനീർ നിന്‍റെപാപച്ചുമടവൻ പാടെയൊഴിക്കുംഹൃത്തിൻ മുറിവുകൾക്കേകും താൻ സൗഖ്യംപൂർണ്ണസമാധാനം ഉള്ളിൽ നിറയ്ക്കും
Read Moreകാണുക നീയി കാരുണ്യവാനേ കുരിശതിൽ
കാണുക നീയി കാരുണ്യവാനേ കുരിശതിൽ കാൽവറിയിൽകേണു കണ്ണീർ തൂകുന്നു നോക്കൂ കാൽവറി മേടുകളിൽഎന്തൊരു സ്നേഹം എന്തൊരു സ്നേഹം പാപികളാം നരരിൽനൊന്തു നൊന്തു ചങ്കുടഞ്ഞു പ്രാണൻ വെടിയുകയായ്പാപത്താൽ ഘോരമൃത്യു കവർന്ന ലോകത്തെ വീണ്ടീടുവാൻആണിമൂന്നിൽ പ്രാണനാഥൻ കാണുക ദൈവസ്നേഹം;-ജയിച്ചവനായി വിൺപുരി തന്നിൽ ജീവിക്കുന്നേശുപരൻജയിച്ചിടാം പോരിതിങ്കൽ അന്ത്യത്തോളം ധരയിൽ;-എന്തിനു നീയി പാപത്തിൻ ഭാര വൻ ചുമടേന്തിടുന്നുചിന്തി രക്തം സർവ്വപാപബന്ധനം തീർത്തിടുവാൻ;-
Read Moreകാണുക നീയാ കാൽവറി തന്നിൽ കാരിരു
കാണുക നീയാ കാൽവറി തന്നിൽ കാരിരുമ്പാണികളാൽ കാൽകരങ്ങൾ ബന്ധിതനായി കർത്തനാമേശുപരൻപാപത്തിൻ ശാപം നീക്കിടുവാനായ് പാരിതിൽ വന്നവനാം പ്രാണനാഥൻ പാപികൾക്കായ് പ്രാണൻ വെടിഞ്ഞിടുന്നുമന്നവനാകും യേശുമഹേശൻ മാനവനായ് ധരിയിൽ വന്ദനത്തിനു യോഗ്യനായോൻ നിന്ദിതനായ്ത്തീർന്നുആകുലമാകെ നീക്കിടുവാനായ് വ്യാകുലനായ്ത്തീർന്ന പതിനായിരങ്ങളിൽ സുന്ദരനാം നാഥൻവീടുകളൊരുക്കി വിണ്ണതിൽ ചേർപ്പാൻ വീണ്ടും വരുന്നവനാംവീണ്ടെടുത്തൊരു തൻ ജനത്തിനു വിശ്രമം നൽകിടുവാൻകാണുക നീയീ കാരുണ്യവാനേ : എന്ന രീതി
Read Moreകാണും ദൈവത്തിൻ കരുതൽ
കാണും ദൈവത്തിൻ കരുതൽകേൾക്കും ദൈവത്തിൻ ശബ്ദം(2)അവനെന്നെ താങ്ങിടുംഅവനെന്നെ ഉയർത്തീടും(2)ഹാ-ലേല്ലൂയാ ഹാ-ലേല്ലൂയാ(2)ഇമ്മാനുവേൽ എന്‍റെ ഇമ്മാനുവേൽ(2)ദൈവം നൽകും ദാനത്തെ ഞാൻഓർക്കുമ്പോൾ കൺകൾ നിറയുന്നപ്പാ(2)എൻ നാവാൽ വർണ്ണിപ്പാനാവതില്ലേനന്ദിയല്ലാതെനിക്കൊന്നുമില്ലേ(2)(ഹാ-ലേല്ലൂയാ)മുട്ടുമടക്കുമ്പോൾ യേശു ഇറങ്ങി വരുംമുട്ടിപ്പായ് പ്രാർത്ഥിക്കുമ്പോൾ വഴി തുറക്കും(2)എൻ മുന്നിൽ നിന്നുടെ ഇമ്പസ്വരംകേട്ടു ഞാനെപ്പോഴും യാത്ര ചെയ്യും(2)(ഹാ-ലേല്ലൂയാ)സ്വർഗ്ഗം ചാഞ്ഞ് ഇറങ്ങി വരുംസ്വർഗ്ഗസ്ഥൻ എനിക്കായ് പ്രവർത്തിച്ചീടും(2)എൻ കണ്ണാൽ അങ്ങേ ഞാൻ കണ്ടിടുംസ്വർഗ്ഗീയ നാട്ടിൽ ചേരും നാളിൽ(2)(ഹാ – ലേല്ലൂയാ)
Read Moreകാണും ഞാൻ എൻ യേശുവിൻ രൂപം
കാണും ഞാൻ എൻ യേശുവിൻ രൂപംശോഭയേറും തൻ മുഖ കാന്തിഅന്നാൾ മാറും ഖേദം ശോക ദുഖമെല്ലാംചേരും ശുദ്ധർ സംഘം കൂടെവെൺമയേറും സ്വർപ്പുരിയിൽചേർന്നുല്ലസിച്ചിടും എന്നേശു രാജനൊപ്പംമൃത്യുവിലും തെല്ലും ഭയംഏതുമില്ല സന്തോഷമെവേഗം ചേരും എന്‍റെ നിത്യ ഭവനത്തിൽകാണും നീതിയിൽ സൂര്യനെ മുന്നിൽഹാ എന്താനന്ദം ഏറും ഉള്ളിൽപാടും ചേർന്നു പാടും യേശു രാജനൊപ്പം;- കാണും…കഷ്ടനഷ്ടം ഏറിടുമ്പോൾപ്രീയരെല്ലാം മാറിടുമ്പോൾഇല്ല തുമ്പമില്ല യേശു എന്‍റെ സഖിഓപ്പുമെന്‍റെ കണ്ണുനീരെല്ലാംമാർവ്വിൽ ചേർക്കും ആശ്വാസമേഅന്നാൾ പാടും എന്‍റെ യേശു രാജനൊപ്പം;- കാണും…
Read Moreകാണും ഞാൻ കാണും ഞാൻ
കാണും ഞാൻ കാണും ഞാൻഅക്കരെ ദേശത്തിൽ കാണുംപോകും ഞാൻ, പോകും ഞാൻപറന്നു വാനിൽ പോകും ഞാൻ (2)ഒരുങ്ങിയോ നിങ്ങൾ ഒരുങ്ങിയോരാജാധിരാജനെ കാണുവാൻ (2)മദ്ധ്യാകാശത്തിലെ പൂപ്പന്തൽമാടിവിളിക്കുന്നു കേൾക്കണേ (2)വാങ്ങിപ്പോയ വിശുദ്ധരെസീയോൻ നാടതിൽ കാണും ഞാൻയേശുവിന്‍റെ തിരുരക്തത്താൽമുദ്രയണിഞ്ഞാരെ കാണും ഞാൻ (2);- ഒരുങ്ങി.കർത്താവിൻ ഗംഭീരനാദവുംമീഖായേൽ ദൂതന്‍റെ ശബ്ദവുംദൈവത്തിൻ കാഹള ധ്വനിയതുംകേൾക്കുമ്പോൾ പറന്നുപോകും ഞാൻ (2);- ഒരുങ്ങി.യേശുവിൻ പൊൻമുഖം കാണും ഞാൻചുംബിക്കും പാവനപാദങ്ങൾകണ്ണിമയ്ക്കാതെ ഞാൻ നോക്കിടുംഎനിക്കായ് തകർന്ന തൻ മേനിയെ(2);- ഒരുങ്ങി.ക്രിസ്തുവിൽ നിദ്ര പ്രാപിച്ചവർഏവരുമുയിർക്കുമാദിനംഅന്നു ഞാൻ സന്തോഷിച്ചാർത്തിടുംഎൻ പ്രിയ ജനത്തെക്കാണുമ്പോൾ(2);- ഒരുങ്ങി…കർത്താവിൽ […]
Read Moreകാണും ഞാനെൻ മോക്ഷപുരേ
കാണും ഞാനെൻ മോക്ഷപുരേതാതൻ ചാരേ ശാലേം പുരേ (2)കാൺമതിനധികാലമായ് കൺകൊതിച്ചൊരു നാഥനേഅതിശയവിധമഗതിയെ ഭൂവി വീണ്ടെടുത്തൊരു നാഥനേആയിരം പതിനായിരങ്ങളിൽ അഴകു തിങ്ങുമെൻ പ്രിയനെഇവിടെനിക്കു നൽസേവ ചെയ്യും അദൃശ്യരാം പല ദൂതരെഅവിടെ ഞാനവർ സമമാം തേജസിൻ ഉടൽ അണിഞ്ഞു വസിക്കവേവാഴ്ചകൾ അധികാരമാദിയാം ദൂതസഞ്ചയ ശ്രേഷ്ടരെഇവിടെ നമ്മളെ പിരിഞ്ഞു മുൻവിഹം ഗമിച്ച വിശുദ്ധരെവിവധ വേളയിൽ മരിച്ചു മൺമറഞ്ഞു അകന്നുപോയ വിശ്വസ്തരെഅരുണ തുല്യമാം ദ്യുതി വിളങ്ങിടും പല പല പ്രിയ മുഖങ്ങളെപരത്തിലുന്നതൻ പരിശുദ്ധർക്കായ് പണിചെയ്യും മണിസൗധങ്ങൾപരിചിലായവർക്കായൊരുക്കിടും വിവിധ മോഹന വസ്തുക്കൾവിമല സ്ഫടിക തുല്യമാം […]
Read Moreകാണുംവരെ ഇനി നാം തമ്മിൽ കൂടെ
കാണും വരെ ഇനി നാം തമ്മിൽ കൂടെ ഇരിക്കട്ടെ ദൈവം തൻ ദിവ്യ നടത്തിപ്പാലെ കാത്തു പാലിക്കട്ടെ നിങ്ങളെഇനി നാം – ഇനി നാംയേശു മുൻചേരും വരെഇനി നാം – ഇനി നാംചേരുംവരെ പാലിക്കട്ടെ താൻകാണുംവരെ ഇനി നാം തമ്മിൽ തൻ തിരുചിറകിൻ കീഴിൽ നൽകി എന്നും ദിവ്യ മന്നാ കാത്തു പാലിക്കട്ടെ നിങ്ങളെ;- ഇനി നാം…കാണുംവരെ ഇനി നാം തമ്മിൽ തൻ തൃക്കരങ്ങളിൽ ഏന്തി അനർത്ഥങ്ങളിൽ കൂ..ടെയും കാത്തു പാലിക്കട്ടെ നിങ്ങളെ;- ഇനി നാം…കാണുംവരെ ഇനി […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

