Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

കാൽപതിക്കും ദേശമെല്ലാം

കാൽപതിക്കും ദേശമെല്ലാംഎന്‍റെ രക്ഷകനു സ്വന്തമാകുംകൺമുമ്പിൽ കാൺമതിൽകാൽവരികൊടി പറക്കുംപറക്കട്ടെ പറക്കും കൂശിന്‍റെ ജയക്കൊടിഹാലേലൂയ്യാഉയരട്ടെ ഉയരട്ടെ യേശുവിന്‍റെ തിരുനാമംഹാലേലൂയ്യാഉണരട്ടെ ഉണരട്ടെ ഗിദയോനിൽ സൈന്യം പോൽഹാലേലൂയ്യാമുഴങ്ങട്ടെ മുഴങ്ങട്ടെ യേശു താൻ ദൈവമെന്നുഹാലേലുയ്യാതുറക്കട്ടെ തുറക്കട്ടെ സുവിശേഷ വാതിലുകൾഹാലേലൂയ്യാവളരട്ടെ വളരട്ടെ വചനത്തിൽ വളരട്ടെഹാലേലൂയ്യാ

Read More 

ജീവിതയാത്രയതിൽ ക്ലേശങ്ങൾ ഏറിടുമ്പോൾ

ജീവിതയാത്രയതിൽ ക്ലേശങ്ങൾ ഏറിടുമ്പോൾതളരാതെ താങ്ങുന്നവൻ പ്രിയനാഥൻ ചാരേയുണ്ട് (2)ഏവരുമെന്നെ തള്ളീടുമ്പോൾസ്നേഹത്തിൻ സാന്ത്വനം ഏകിടും താൻഎന്നുമെന്നും നൽ സഖിയായിടുംയേശുനാഥൻ എൻ ഇടയൻവാഴ്ത്തിടും ഞാനെന്നും എൻ നാഥനെ കീർത്തിക്കും ഞാനെന്നും തവനാമത്തെ(2);- ജീവിത…രോഗിയായ് ഞാനേറ്റം തളർന്നിടുമ്പോൾഅണഞ്ഞിടും നാഥൻ നൽ ഔഷധമായ്പാപിയായ് ഞാനേറ്റം കരഞ്ഞിടുമ്പോൾപാപത്തിൻ മോചനം ഏകിടും താൻവാഴ്ത്തിടും ഞാനെന്നു എൻ നാഥനെകീർത്തിക്കും ഞാനെന്നും തവനാമത്തെ (2);- ജീവിത…വചനത്തിൻ ദീപ്തിയാൽ തമസ്സകറ്റിആത്മാവിൻ കിരണമായ് നീയണഞ്ഞുഹൃദയത്തിൽ സ്നേഹം പകർന്നു നൽകിനവഗീതം ഉയരും പൊൻ വീണയാക്കിവാഴ്ത്തീടും ഞാനെന്നും എൻ നാഥനെകീർത്തിക്കും ഞാനെന്നും തവനാമത്തെ(2);- ജീവിത…

Read More 

കാഹളം മുഴങ്ങിടും ദൂതരാർത്തു പാടിടും

കാഹളം മുഴങ്ങിടും ദൂതരാർത്തു പാടിടുംകുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ ദൈവ കുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ(2)ശുദ്ധരങ്ങുയർത്തിടും ഹല്ലേലുയ്യാ പാടിടുംവല്ലഭന്‍റെ തേജസ്സെന്നിലും വിളങ്ങിടുംഎന്‍റെ പ്രിയനെ പൊന്നുകാന്തനെ എന്നു വന്നുചേർക്കുമെന്നെ സ്വന്ത വീട്ടിൽ നീ(2)നിൻ മുഖം കാണുവാൻ കാൽ കരം മുത്തുവാൻആശയേറുന്നേ വൈകിടല്ലേ നീ (2);- കാഹളം…ഈ മരുവിലെൻ ക്ലേശ മഖിലവുംതീർന്നിടും ജയോത്സവത്തിനുജ്വലാരവം(2)കേൾക്കുമെൻ കാതുകൾ കാണുമെൻ കണ്ണുകൾനാവാൽ വർണ്യമോ ആ സുദിനത്തെ (2);- കാഹളം…

Read More 

ജീവിത യാത്രയിൽ അനുദിനവും

ജീവിത യാത്രയിൽ അനുദിനവുംഎന്നെ താങ്ങുവാൻ യേശുവുണ്ട്ഭാഗ്യവാൻ ഞാനെന്നും ഭാഗ്യവാൻ ഞാൻയേശു എൻ കൂടെയുള്ളതിനാൽസ്നേഹിതരെല്ലാം വെറുത്തിടുമ്പോൾഏകനായെന്നു തോന്നിടുമ്പോൾഏകനല്ല ഞാൻ ഏകനല്ലസർവ്വശക്തൻ എൻ കൂടെയുണ്ട്; – ജീവിത…ദേഹം ക്ഷയിച്ചിടുമ്പോൾകണ്ണുകൾ മങ്ങിടുമ്പോൾദേഹസഹിയായ് ഞാൻ കണ്ടിടുമേഎൻ പ്രിയനേ ആ തീരമതിൽ;- ജീവിത…

Read More 

കാഹളനാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ

കാഹള നാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേവ്യാകുലകാലം തീരാറായ് ക്രൂശിൻ സാക്ഷികളെആയാറിൽ നീ കണ്ടീടും ദൂതസേനകളെഅവരുടെ നടുവിലെൻ പ്രിയനെക്കാണാം മേഘത്തിൽബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽഅതിലൊരുനാളും തളരാതെ പാർത്താലതു ഭാഗ്യംവ്യാകുലയായവളെ പ്രാവേ ബാഖായാണിവിടെകുതുഹലാമോടൊരുനാളിൽ നീ പാടിടും വേഗംതാമസമില്ലാ തിരുസഭയേ കാലം തീരാറായ്ക്രൂശിൽ മരിച്ചവനെ വേഗം കാണാം തേജസ്സിൽഅരികളെതിർത്തതിനാലേറ്റം ക്ഷീണിച്ചോ പ്രാവേവിരുതുലഭിച്ചവരന്നാളിൽ ചൂടും പൊന്മുടിയെപലവിധ മൂഢർക്കടിമകളായ് പാർക്കുന്നേ പ്രാവേവരുമേ നിന്നുടെ പ്രിയ കാന്തൻ ഖേദം തീർപ്പാനായ്ക്രൂരജനത്തിൻ നടുവിൽ നീ പാർക്കുന്നോ പ്രാവേ ദൂതഗണങ്ങളൊരുനാളിൽ പൂജിക്കും നിന്നെദുഷികളസംഖ്യം കേട്ടാലും ദുഃഖിച്ചീടരുതേപ്രതിഫലമെല്ലാം പ്രിയകാന്തൻ […]

Read More 

ജീവിതം മേദനിയിൽ ശോഭിക്കുന്നോർ

ജീവിതം മേദനിയിൽ ശോഭിക്കുന്നോർനിശ്ചയം യേശു ഭക്തർദൈവത്തോടും എല്ലാ മനുഷ്യരോടും സ്നേഹംജീവിതത്തിൽ ലഭിക്കും മനുജരിൽസൂക്ഷ്മമായ് ദൈവമു്;- ജീവിതം…ആശയമാകുന്ന ജീവിതക്കപ്പലിൽവിശമനാട്ടിലെത്തീട്ടനന്തമായ്വാണു സുഖിക്കുമവർ;- ജീവിതം…പാപത്തിന്നന്ധത സ്വപ്നത്തിൽ പോലുമാംജീവിത നിഷ്ഠരിലില്ലവർ മുഖംതേജസ്സിശോഭിച്ചീടും;- ജീവിതം…സുവിശേഷഘോഷണ സേവകരായവർസുവിശേഷ പോർക്കളത്തിൽ തോല്ക്കാത്തവർസൂക്ഷമത്തിൽ ലാക്കിലെത്തും;- ജീവിതം…ലോകത്തിന്നാശിഷം സത്യമായ് ഭക്തന്മാർലോകത്തിൽ ജീവിക്കുന്നതോർക്കെല്ലാവർക്കുംനന്മയായത്തീരുമവർ; – ജീവിതം…നിത്യാനന്ദാത്മാവിൻ സന്തോഷ സംതൃപ്തിനിത്യവും ആസ്വദിച്ചീവിശ്വാസികൾവാഴുന്നീപോർക്കളത്തിൽ;- ജീവിതം…പരമ മണവാളൻ യേശുമഹാരാജൻതിരിച്ചുവരും ദിനത്തിൽ കാൽ കൊതിതീരാത്തഭാഗ്യമത്;- ജീവിതം…

Read More 

കാഹളനാദം കേൾക്കാൻ നേരമായ്

കാഹളനാദം കേൾക്കാൻ നേരമായ്ഒരുങ്ങീടുക ദൈവജനമേഅന്ത്യകാലത്തിൽ എത്തീടുന്നു നാംവിളിച്ചവന്‍റെ പ്രവർത്തി ചെയ്യാംഒരുങ്ങീടുക നാഥൻ വേലയ്ക്കായിപകൽ തീരാറായ് രാത്രി വരുന്നുവിളിച്ച ദൈവം എന്നും കൂടെയുണ്ട്അന്ത്യം വരേയും നടത്തുന്നവൻപാപക്കുഴിയിൽ കിടന്ന നമ്മതൻ ജീവൻ തന്നു സ്നേഹിച്ചനാഥൻകാൽവറി ക്രൂശിൽ രക്ടം ചൊരിഞ്ഞുമാനവർക്കായ് ജീവൻ വെടിഞ്ഞു…ഇന്നു തന്നെയോ നാളെയെന്നതോനമ്മുടെ രാത്രിയെന്നറിയുന്നില്ലഅല് പകലിൽ നാഥൻ സേവയ്ക്കായ്നമ്മെത്തന്നെ നാം സമർപ്പിച്ചീടാം…ദുഃഖങ്ങൾ മാറും ഭാരങ്ങൾ തീരുംപ്രാണപ്രീയന്‍റെ കൂടെ വാഴുമ്പോൾആ നൽ സുദിനം എണ്ണിയെണ്ണി നാംനോക്കി പാർത്തിടാം ഈ പാരിടത്തിൽ…

Read More 

ജീവിതം ഒന്നേയുള്ളു അത്

ജീവിതം ഒന്നേയുള്ളു അത്വെറുതെ പാഴാക്കിടല്ലെമരിക്കും മുമ്പെ ഒന്നോർത്തിടുകഇനിയൊരു ജീവിതം ഭൂവിതിലില്ലാ(2)ടിവിടെ മുന്നിലിരുന്ന് വാർത്തകൾ കണ്ടു രസിച്ച്കോമഡി കണ്ടു ചിരിച്ച് സീരിയൽ കണ്ടു കരഞ്ഞ്റിമോട്ട് ഞെക്കി ഞെക്കി ചാനലുകൾ മാറ്റി മാറ്റിബോറടി നീക്കി നീക്കി അലസനായ് കുത്തിയിരുന്ന്സമയത്തിൻ വിലയറിയാതെ ജീവിതം പാഴാക്കുന്നഓരോ ഓരോ വ്യക്തികളും വ്യക്തമായി ചിന്തിച്ചീടുഘടികാര സൂചി സദാ നിർത്താതെ ചലിക്കുന്നുജീവിതം… there is only one life;-ഫെയ്സ് ബുക്കും ട്വിറ്ററും പിന്നെ വാട്സ് അപ്പും കയറി ഇറങ്ങിഅന്യന്‍റെ വാളിൽ നോക്കി ഗോസിപ്പും തേടിനടന്ന്ചുമ്മാതെ കമന്റുകൾ ഇട്ടും […]

Read More 

കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ

കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽയേശുരാജൻ വരവേററം സമീപമായ്ഒരുങ്ങീടാം പ്രിയരേ നാം പോയീടുവാൻയേശുരാജൻ സംഘമതിൽ ചേർന്നീടുവാൻപറന്നീടാൻ നേരമായ് പറന്നീടാൻ നേരമായ്ഇഹലോകം വിട്ടു നാം പറന്നീടാൻ നേരമായ് (2)ചേർന്നിടാൻ കാലമായ് ചേർന്നിടാൻ കാലമായ്സ്വർലോകത്തേശുവോടു ചേർന്നിടാൻ കാലമായ് (2)മണവാട്ടി സഭയേ ചേർത്തീടുവാൻമണവാളൻ യേശു എഴുന്നെള്ളാറായ്കാഹള ധ്വനിയതു കേട്ടീടാറായ്ഓർക്കുക പ്രിയരേ നാം പറന്നിടാറായ്;- പറന്നിടാൻ..ലോകയാത്രയോ ഇനി ഏറെയില്ലപ്രത്യാശാപുരിയിൽ ചേർന്നിടാറായ്കഷ്ടങ്ങൾ മാറിടും കദനങ്ങൾ തീർന്നിടുംപ്രിയൻതാൻ മേഘത്തിൽ വന്നിടുമ്പോൾ;- പറന്നിടാൻ..

Read More 

ജീവിതത്തിൻ നാഥാ ജീവനാകും

ജീവിതത്തിൻ നാഥാജീവനാകും ദേവാജീവൻ തന്നു നമ്മെ വീണ്ടടുത്ത ആ ആ1.നിത്യ ജീവൻ നമ്മിൽ സത്യമാക്കീടാൻനിത്യ താതനെ വിട്ടു നിത്യ മരണമേറ്റുനിത്യ ദൈവാവിയാൽ അർപ്പിച്ചതാലീനിത്യ സ്വാതന്ത്യം മർത്ത്യർക്കു് നല്ല്കും;- ജീവിതത്തിൻ2.ശത്രുവിൻ വലയിൽ വീണിടാതെ നമ്മെമാത്രതോറും തൻ ആത്മാവാൽ കാത്തുകരുത്തനാമവൻ തൻ കരങ്ങളിൽ വഹിച്ചുകരുണയോടെന്നും തൻ കൃപയിൽ നടത്തും;- ജീവിതത്തിൻ3.വിൺമയ രാജ്യം ചേർക്കുവാനായിമണവാളനാം കാന്തൻ വന്നിടും വേഗംമൺമയരാം നമ്മെ തൻ ദിവ്യരുപത്തോടു്അനുരൂപരാക്കി മാറ്റിടും അന്നു്;- ജീവിതത്തിൻ

Read More