എല്ലാം നിൻ കൃപയാലേശുവേ
എല്ലാം നിൻ കൃപയാലേശുവേ എല്ലാം നിൻ കൃപയാലെ എൻ ജീവനുമെല്ലാ നന്മകളും എല്ലാം നിൻ കൃപയാലെ പാപകൂപത്തിൽ കിടന്നെന്നെ ഉദ്ധരിച്ചീടുവാൻ സ്വർഗ്ഗം വിട്ടിദ്ധരെ വന്ന നിൻ കൃപ മനോഹരമെ;- എല്ലാം… ശോധന വേളകൾ തന്നിലെൻ മാനസ്സം മോദത്താൽ നിന്നെപാടിപുകഴ്ത്തിടും നിൻ കൃപയാലേശുവേ;- എല്ലാം… ശത്രുവിന്മേൽ ജയം കൊള്ളുവാൻ മുന്നേറിച്ചെല്ലുവാൻ ശക്തിയെനിക്കു തരുന്നവൻ നീയല്ലോ മൽപ്രിയനെ;- എല്ലാം… എൻ ബലഹീനതയിൽ തുണ നൽകുന്നവൻ നീയെ നിൻ കൃപമതിയെനിക്കെന്നും ജീവിത കാലമെല്ലാം;- എല്ലാം… ക്രൂശിന്‍റെ സാക്ഷിയായ് ജീവിച്ചെൻ നാൾകൾ കഴിച്ചിഹേ […]
Read Moreഎല്ലാ പ്രതികൂലങ്ങളും മാറും
എല്ലാ പ്രതികൂലങ്ങളും മാറും ശുഭ ദിനം ആഗതമാകും (2) തളരാതെ നിന്നാൽ പതറാതെ നിന്നാൽ ലജ്ജിച്ചു പോകയില്ല നാം ലജജിച്ചു പോകയില്ല ഒന്നുമില്ലായ്മയിലും എല്ലാമുള്ളവനെപ്പോൽ എന്നെ നടത്തുന്നവൻ എന്നുമെന്നും കൂടെയുള്ളവൻ വാതിലുകൾ അടയുമ്പോൾ ചെങ്കടൽ പിളർന്നതു പോൽ എന്നെ നടത്തുന്നവൻ എന്നുമെന്നും കൂടെയുള്ളവൻ ആരുമില്ലാതേകനാകുമ്പോൾ കൂടെയുണ്ടെന്നരുളിയവൻ എന്നെ നടത്തുന്നവൻ എന്നുമെന്നും കൂടെയുള്ളവൻ
Read Moreഎല്ലാം യേശുവേ എനക്കെല്ലാം യേശുവേ
എല്ലാം യേശുവേ എനക്കെല്ലാം യേശുവേ തൊല്ലൈമീകും ഈയുലകിൽ തുണയേശുവേ ആയനും സഹായനും മേയനും ഉപായനും നായനും എനിക്കൻപാന്ന ജ്ഞാനമണവാളനും;- തന്തൈതായിനം ജനം ബന്ധുള്ളോർ സിനേകിതർ സന്തോഷസകല യോഗസംപൂരണ പാക്യവും;- പോതകപ്പിതാവുമെൻ പോക്കിനിൽ വരത്തിനിൽ ആദരവു ചെയ്തീടും കൂട്ടാളിയുമെൻ തോഴനും;- കവലൈയിൽ ആറുതലും കൺകളിലെൻ ജോതിയും കഷ്ടനോയ് പടുക്കയിലെ കൈകണ്ട ഔഷധവും;- അണിയുമാപരണവും ആസ്തിയും സമ്പാദ്യവും പിണിയാളിയും മീൾപ്പെരുമെൻ പ്രിയ മത്തിയസ്തനും;- വാനജീവ അപ്പവും ആവലുമെൻ കാവലും ജ്ഞാനകീതവും സദൂരും നാട്ടവും കൊണ്ടാട്ടവും;-
Read Moreഎല്ലാ പ്രശംസക്കും യോഗ്യൻ നീയേ
എല്ലാ പ്രശംസക്കും യോഗ്യൻ നീയേ എല്ലാ പുകഴ്ചക്കും യോഗ്യൻ നീയേ എല്ലാറ്റിനും മീതെ ഉയർന്നവനെ എല്ലാറ്റിലും സർവ്വജ്ഞാനിയുമേ നീ മാത്രം എന്നേശുവേ നീ മാത്രം എന്നെന്നും ആരാധ്യനെ നീ മാത്രം എന്നെന്നും ആശ്വാസമേ നീ മാത്രം എന്നെന്നും ആശ്രയമേ… യേശുവേ ക്രൂശിൽ എൻ പേർക്കായി മരിച്ചവനെ ക്രൂരമാം പീഡകളേറ്റവനെ ക്രൂശിലും സ്നേഹത്തെ പകർന്നവനെ നിത്യമാം സ്നേഹത്തിൻ ഉറവിടമേ.. നീ മാത്രം എന്നേശുവേ നീ എൻ ആശ്വാസം നീ എൻ ആശ്രയവും നിൻ കരുതൽ എൻ വിശ്വസവും നീ […]
Read Moreഎല്ലാമെല്ലാം നിന്‍റെ ദാനം
എല്ലാം എല്ലാം നിന്‍റെ ദാനം എല്ലാം എല്ലാം നിന്‍റെ ദാനം (2) നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2) എൻ രക്ഷയതോ നിന്‍റെ ദാനം പുത്രനെ തന്നല്ലോ നിന്‍റെ ദാനം (2) നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2) എൻ ദർശനമോ നിന്‍റെ ദാനം എൻ ലക്ഷ്യമതോ നിന്‍റെ ദാനം (2) നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2) എൻ പുത്രാത്വമോ നിന്‍റെ ദാനം എൻ നീതിയതോ നിന്‍റെ ദാനം (2) നേടിയതൊന്നുമില്ലാ എല്ലാം […]
Read Moreഎല്ലാ മഹത്വവും യേശുനാഥന്
എല്ലാ മഹത്വവും യേശുനാഥന് എല്ലാ പുകഴ്ചയും രാജരാജന് സ്തുതിയും ബഹുമാനവും സ്വീകരിപ്പാൻ യോഗ്യനാം യേശുവേ നീ മാത്രം എന്നും യേശുവേ നീ എൻ പ്രാണനായകൻ യേശുവേ നീ എൻ സൗഖ്യദായകൻ യേശുവേ നീ എൻ ഏക രക്ഷകൻ യേശുവേ നീ മാത്രം ആശ്രയം ആദിയും അന്തവും നീയാണേശുവേ നിത്യ പ്രകാശം നീയാണെന്നുമേ ആഴമാം സ്നേഹവും നീ പകർന്നു ദാനമായ് രക്ഷയും ഏകിടുമേ ഭൂമി മാറിടും നിൻ വാക്കു മാറില്ല വാനം നീങ്ങിടും നിൻ ദയ നീങ്ങില്ല നീറിടും […]
Read Moreഎല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ നല്ല ദൈവമേ നന്മ സ്വരൂപാ എല്ലാ സൃഷ്ടികളെക്കാളും ഉപരിയായി നിന്നെ സ്നേഹിച്ചിടുന്നിതാ ഞാൻ എന്‍റെ സ്രഷ്ടാവാം രക്ഷനാഥനെ ഞാൻ മുഴുവാത്മാവും ഹൃദയവുമായ് മുഴുമനമോടെയും സർവ്വ ശക്തിയോടും സദാ സ്നേഹിച്ചിടും മഹിയിൽ;- വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാൻ വല്ലഭാ അനുവദിക്കരുതേ നിന്നോടെളിയോനേറ്റം ചെയ്യുന്നതിനുമുമ്പേ നഷ്ടമാക്കിടാമഖിലവും ഞാൻ;-
Read Moreഎല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായ
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായ എന്‍റെ അൻപുള്ള രക്ഷകനെ നിന്‍റെ സന്നിധിയിൽ എന്‍റെ നേരം എല്ലാം ഭക്തിയോടെ ഞാൻ ആരാധിക്കും എന്‍റെ കുറവുകൾ ഓർക്കരുതെ അകൃത്യങ്ങൾ നീ കണക്കിടല്ലേ എന്നിൽ വന്നതാം തെറ്റുകൾ എല്ലാം എന്നോടു നീ ഓർക്കരുതെ;- എല്ലാ… എന്‍റെ മറവിടമാം യേശുവേ ഉയരത്തിലെ എൻ നാഥനെ അനർത്ഥങ്ങളിൽ നിന്നെന്നെ കാത്തതിനാൽ സർവ്വ കാലവും സ്തുതിച്ചിടുമേ;- എല്ലാ…
Read Moreഎല്ലാം അങ്ങേ മഹത്വത്തിനായ് എല്ലാം അങ്ങേ
എല്ലാം അങ്ങേ മഹത്ത്വത്തിനായ് എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ് തീർന്നിടേണമേ പ്രിയനേ തിരുനാമമുയർന്നിടട്ടെ എല്ലാം അങ്ങേ മഹത്ത്വത്തിനായ് സ്നേഹത്തിലൂടെയെല്ലാം കാണുവാൻ സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ എന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ തേജസ്സാലെന്നെ നിറയ്ക്കണമേ;- ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ ആത്മദായകാ! നിരന്തരമായെന്നി- ലാത്മദാനങ്ങൾ പകരണമേ;- നിന്‍റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾ ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ;- വക്രത നിറഞ്ഞ പാപലോകത്തിൽ നീ വിളിച്ചു […]
Read Moreഎല്ലാം അറിയുന്ന ഉന്നതൻ നീയേ
എല്ലാം അറിയുന്ന ഉന്നതൻ നീയേ എന്നെയും നന്നായ് അറിയുന്നു നീ എന്നാകുലങ്ങൾ എൻ വ്യാകുലങ്ങൾ എല്ലാം അറിയുന്ന സർവ്വേശ്വരാ ആശയറ്റു ഞാൻ അലഞ്ഞനേരം ആശ്വാസമായ് എൻ അരികിലെത്തി നീ മതി എനിക്കിനി ആശ്രയമായ് നീ എന്‍റെ സങ്കേതം എന്നാളുമേ വീഴാതെ താങ്ങിടും പൊൻ കരത്താൽ വിണ്ണിലെ വീട്ടിൽ ചെല്ലുവേളം വന്നിടും വേഗം വാനമേഘത്തിൽ വാനവിതാനത്തിൽ ചേർത്തിടുവാൻ
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

