എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും
എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും എന്റേതല്ല എല്ലാം എല്ലാം തന്നതല്ലേ ഇതൊന്നും ഞാൻ നേടിയതല്ല ജീവനും ജീവനിയോഗങ്ങളും പ്രാണനും പ്രാണപ്രതാപങ്ങളും നാഥാ നിൻ ദിവ്യമാം ദാനങ്ങളല്ലേ ഇതൊന്നും എന്‍റെതല്ല നിമിഷങ്ങളിൽ ഓരോ നിമിഷങ്ങളിൽഎന്നെ പൊതിയുന്ന നിൻ ജീവ കിരണങ്ങളും ഒരുമാത്ര പോലും പിരിയാതെ എന്നെ കരുതുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം… നയനങ്ങളെ നിന്നിൽ ഉയരങ്ങളിൽ ചേർത്തു കരുണാർദ്ര സവിധത്തിൽ കരയുന്നേരം കുരിശിൽ വിരച്ചോരാ കനിവിൻ കരങ്ങളാ അരുളും സഹായവും ദാനമല്ലേ;- എല്ലാം… ബന്ധങ്ങളിൽ എന്‍റെ കർമ്മങ്ങളിൽ-എന്നെ നിൻ […]
Read Moreഎല്ലാം കാണുന്ന ദൈവം
എല്ലാം കാണുന്ന ദൈവം എല്ലാം അറിയുന്ന ദൈവം എന്നെ പോറ്റുന്ന ദൈവം എന്നെ നടത്തുന്ന ദൈവം ആഴക്കടലിൽ ഞാൻ താഴാതെ വലംകൈ പിടിച്ചെന്നെ നടത്തിടുന്നു ജീവിതമാം പടകിൽ നാഥനോ- ടൊത്തു ഞാൻ യാത്ര ചെയ്യും;- ഉറ്റവർ സ്നേഹിതർ ബന്ധുക്കൾ ഏവരും കൈവിടും സമയത്ത് അമ്മ തൻ കുഞ്ഞിനെ മറന്നാലും മറക്കാത്ത പൊന്നേശു കൂടെയുണ്ട്;-
Read Moreഎല്ലാം തകർന്നു പോയി
എല്ലാം തകർന്നു പോയി എന്നെ നോക്കി പറഞ്ഞവർ ഇനി മേലാൽ ഉയരുകയില്ല എന്ന് പറഞ്ഞു ചിരിച്ചവർ എങ്കിലും എന്നെ നീ കണ്ടതോ അത് അതിശയം എൻ ഉണർവിൻ പുകഴ്‍ച്ചയെല്ലാം നിനക്കൊരുവൻ മാത്രമേ നീ മാത്രം വളരണം (3) നീ മാത്രം യേശുവേ ഉടഞ്ഞുപോയ പാത്രമാണേ ഉപയോഗം അറ്റിരുന്നു ഒന്നിനും ഉതകാതെ തള്ളപ്പെട്ടു കിടന്നിരുന്നു കുശവനെ നിൻ കരം നീട്ടിയെന്നെ മെനഞ്ഞെല്ലോ വീണുപോയ ഇടങ്ങളിലെല്ലാം എൻ തലയെ ഉയർത്തിയെ നീ മാത്രം വളരണം (3) നീ മാത്രം യേശുവേ
Read Moreഎല്ലാം ദൈവം നന്മയായ് ചെയ്തു
എല്ലാം ദൈവം നന്മയായ് ചെയ്തു എത്രയോ അൽഭുതമേ എണ്ണിയാൽ തീരാത്ത നന്മകൾ തന്നത് എത്രയോ ആശ്ചര്യമേ (2) കൺകൾ നിറഞ്ഞപ്പോൾ ഹൃദയം തകർന്നപ്പോൾ കൂട്ടിനായ് വന്നേശുവേ അങ്ങേ മറന്നെങ്ങും പോകില്ല മാറില്ലെൻ ജീവൻ പോകും വരെ കാന്തൻ വരവോർത്തു നാളുകളേറയായ് കാത്തിരിന്നീടുന്നു ഞാൻ പാരിലെ കഷ്ടങ്ങൾ സാരമില്ലെന്നെണ്ണി കാതോർത്തിരിക്കുന്നു ഞാൻ;- കൺകൾ-എല്ലാം വാതിൽ അടഞ്ഞപ്പോൾ വഴികൾ തടഞ്ഞപ്പോൾ പുതു വഴി തുറന്നവനെ ദോഷമായൊന്നും ചെയ്യാത്ത യേശുവേ ക്ലേശിപ്പാനൊന്നുമില്ല;- കൺകൾ-എല്ലാം
Read Moreഎരിയുന്ന തീയുള്ള നരകമതിൽ
എരിയുന്ന തീയുള്ള നരകമതിൽ വീണു കരിഞ്ഞു പൊരിഞ്ഞിടല്ലേ നരരെ കര കയറീടുവാൻ ഒരു വഴിയും ഇല്ല പെരിയ പുഴുക്കളും നുരയ്ക്കുന്നതിൽ കെടുത്തുവാൻ ഒരുത്തനും സാദ്ധ്യമല്ല അതു കടുത്തയൊരഗ്നിയിൻ ചൂളയത്രെ പിടിച്ചതിൽ നിന്നെയും കുടുക്കിലാക്കാനൊരു മിടുക്കനാം സാത്താനും അടുക്കലുണ്ട് സങ്കടമയ്യയ്യോ എൻ പ്രിയരേ യമ കിങ്കരരനവധി ഉണ്ടവിടെ ചെങ്കടലിൽ അന്നു താണ യോദ്ധാക്കളും ചുങ്കം പിരിക്കുന്നവരുമുണ്ട് ആഖാനോ അവിടെന്നെ നോക്കിടുന്നു അപ്പോൾ എന്തെടാ നീയിത്ര ഖേദിക്കുന്നു ഉന്തു കൊണ്ടെന്‍റെ വെള്ളിക്കട്ടി പോയെ കിങ്കരരാരാണ്ടോ കൊണ്ടു പോയേ അതിനിടയിൽ ഒരു […]
Read Moreഎല്ലാ നല്ല നന്മകളും നിന്‍റെതത്രേ
എല്ലാ നല്ല നന്മകളും നിന്‍റെതത്രേ സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രേ പ്രാപിക്കാം വിശ്വാസത്താലെ നമുക്ക് ആനന്ദിക്കാം ആത്മാവിന്നാഴങ്ങളിൽ വാഗ്ദത്തം ചെയ്ത ദൈവം എന്നോടൊപ്പമുണ്ടല്ലോ കുന്നുകളും, മലകളും പ്രയാസമെന്യേ കയറീടും ഗൂഡമായതൊന്നും നിന്നാൽ മറഞ്ഞിരിക്കില്ല അംശമായതെല്ലാം പാടെ നീങ്ങിപ്പോയീടും; ആത്മാവിൻ പുതുമഴയിന്നു സഭയിൽ പെയ്യേണമേ അഭിഷേകത്തിൻ അഗ്നി നാവിന്നെന്നിൽ പതിയേണമേ(2) നിന്നോടൊപ്പം ഞാൻ വസിച്ചീടുവാൻ എന്നാത്മാവിൻ ദാഹം ശമിച്ചീടുവാൻ നിൻ സ്വരമൊന്നു കേൾപ്പാൻ നിൻ മാർവ്വിൽ ചാരിടാൻ തിരുകൃപ എന്നിൽ നിറഞ്ഞു നിറഞ്ഞു നിറഞ്ഞു കവിയേണമേ;- എല്ലാ നല്ല… ക്ഷാമകാലത്തതിശയമായി […]
Read Moreഎല്ലാ നാവും പാടി വാഴ്ത്തും
എല്ലാ നാവും പാടി വാഴ്ത്തും ആരാധ്യനാം യേശുവേ സ്തോത്രയാഗം അർപ്പിച്ചെന്നും അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു (2) യോഗ്യൻ നീ യേശുവേ സ്തുതികൾക്ക് യോഗ്യൻ നീ യോഗ്യൻ നീ യോഗ്യൻ നീ ദൈവ കുഞ്ഞാടെ നീ യോഗ്യൻ നിത്യമായി സ്നേഹിച്ചെന്നെ തിരുനിണത്താൽ വീണ്ടെടുത്തു ഉയിർത്തെന്നും ജീവിക്കുന്നു മരണത്തെ ജയിച്ചവനെ (2) സൗഖ്യദായകൻ എൻ യേശു അടിപ്പിണരാൽ സൗഖ്യം നൽകി ആശ്രയം നീ എന്‍റെ നാഥാ എത്ര മാധുര്യം ജീവിതത്തിൽ (2)
Read Moreഎന്‍റെതെല്ലാം ദൈവമെ
എന്‍റെതെല്ലാം ദൈവമെ അങ്ങ് ദാനം മാത്രമേ എന്‍റെതായിട്ടൊന്നുമേ ചോൽവാനില്ലെൻ താതനേ ജന്മവും എൻ ആയുസ്സും അനുഭവിക്കും നന്മയും നിന്‍റെ എല്ലാ നടത്തിപ്പും വൻ കൃപയല്ലോ നന്ദി ദൈവമേ സ്തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ… നേരിടുന്ന ദുരിതവും ഖേദവും നീ അറിയുന്നു സർവ്വമെന്‍റെ നന്മകൾക്കായ് കരുതിടുന്നതിനാൽ നന്ദി ദൈവമേ തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ… നിന്നിലുള്ള വിശ്വാസവും ശരണവും പ്രാത്യാശയും മാത്രമേയെൻ സമ്പത്തെന്നു ഞാനറിയുന്നു നന്ദി ദൈവമേ തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ…
Read Moreഎപ്പോഴാണെന്‍റെ സോദരാ മൃത്യു വരുന്ന
എപ്പോഴാണെന്‍റെ സോദരാ മൃത്യു വരുന്നതോർക്കായ്കിലെന്തു കഷ്ടമേ ഇപ്പാരിൽ നിൻ ജനങ്ങൾക്കു തൃപ്തിയില്ലാഞ്ഞു ലോകത്തൊത്തപോൽ ജീവിച്ചിട്ടു ആത്മാവേ കരുതായ്കിൽ ദൂരവെയല്ല മരണം എന്നാർക്കറിയാം ലേശം ഇല്ലാസമയങ്ങൾ രാജാക്കന്മാർ വലിയ ധീരന്മാരായവരും തീരെ സാധുക്കളും ഈ ലോകം വെടിഞ്ഞുപോകും;- കട്ടിലിൽ കിടക്കയിൽ വച്ചോ അയ്യോ സോദരാ വീട്ടിൽ വസിച്ചിടുമ്പോഴോ കാട്ടിൽ മലകളിലോ റോഡിൽ തെരുക്കളിലോ കൂട്ടുകാർ ചേർന്നു വഴിയാത്രകൾ ചെയ്യുമ്പോഴോ;- വെള്ളത്തിൽ യാത്രയിൽ വച്ചോ ആരാധനയ്ക്കായ് പള്ളിയിൽ പോകും നേരത്തോ കള്ളം പറഞ്ഞു ചിലർ വ്യാപരചന്തയിലോ കള്ളക്കേസിനുപോയി കച്ചേരിത്തിണ്ണയിലോ;- വാളിനാൽ […]
Read Moreഎപ്പോഴും ഞാൻ സന്തോഷിക്കും എൻ യേശു
എപ്പോഴും ഞാൻ സന്തോഷിക്കും എൻ യേശു എന്‍റെ ഗാനം എല്ലാടവും ആഘോഷിക്കും എൻ രക്ഷകന്‍റെ ദാനം യേശുവേ നീ സ്വർഗ്ഗത്തിൽ എന്‍റെ നാമം എഴുതി ആരും എടുക്കാത്ത ഈ ഭാഗ്യം എൻ സന്തോഷം നിൻ രാജ്യത്തിനൊരന്യനായ് ഭൂമിയിൽ ഞാൻ ഉഴന്നു നീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു;- മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വർഗ്ഗവാതിൽ സ്വർഗ്ഗീയ ഗീതങ്ങൾ ഇതാ ധ്വനിക്കുന്നെന്‍റെ കാതിൽ;- ഈ ലോകത്തിൻ ഓർ മാനവും എനിക്കില്ലെങ്കിലെന്ത് സ്വർഗ്ഗീയ പേരും സ്ഥാനവും തരും എൻ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

