എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നും
എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നും യേശു മാത്രം സമ്പത്താകുന്നു ചാവിനെവെന്നുയിർത്തവൻ വാനലോകമതിൽച്ചെന്നു സാധുവെന്നെ ഓർത്തു നിത്യം താതനോടു യാചിക്കുന്നു ക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെ സ്വർഗ്ഗകനാൻ നാട്ടിലാക്കുവാൻ പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേൽ ജയമേകി വേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നൽകി;- എന്‍റെ… തന്‍റെ പേർക്കായ് സർവ്വസമ്പത്തും യാഗമായ് വച്ചി- ട്ടെന്നെന്നേയ്ക്കും തന്നിൽ പ്രേമമായ് തന്‍റെ വേല ചെയ്തുകൊണ്ടും തന്‍റെ ക്രൂശു ചുമന്നിട്ടും പ്രാണപ്രിയൻ സേവയിൽ തന്നായുസ്സെല്ലാം കഴിക്കേണം;- എന്‍റെ… നല്ല ദാസൻ എന്നു ചൊല്ലുന്നാൾ-തന്‍റെ മുമ്പാകെ […]
Read Moreഎന്‍റെ സഹായവും എന്‍റെ സങ്കേതവും
എന്‍റെ സഹായവും എന്‍റെ സങ്കേതവും നീ മാത്രമാണേശുവേ എന്‍റെ ജീവന്‍റെ ബലം നീ ജീവന്‍റെ പൊരുൾ നീ ജീവ പ്രത്യാശയും നീ (2) നീ വിശുദ്ധിയിൽ വെളിപ്പെടും ദൈവമല്ലോ നിത്യം വിശുദ്ധരിൻ സ്തുതികളിൽ വസിപ്പോനല്ലോ വിശുദ്ധിയിൽ നിൻ ഹിതമാചരിക്കാൻ എന്നെ ആത്മാവിൽ നിറച്ചിടുക (2) ഞാൻ വിളിച്ചാൽ എനിക്കുത്തരമരുളീടും കാത്തിരുന്നാൽ പുതുശക്തി പകർന്നു തരും(2) കഴുകനെപ്പോൽ ചിറകടിച്ചുയരും സ്വർഗ്ഗസന്തോഷമെനിക്കു തരും(2) ഈ മരുവിൽ തിരുമുഖം നോക്കിടും ഞാൻ അനുദിനം നിൻ വചനത്തിൽ രസിച്ചീടും ഞാൻ (2) തിരുക്കരം […]
Read Moreഎന്‍റെ സ്തുതിയും പാട്ടുമേ
എന്‍റെ സ്തുതിയും പാട്ടുമേ എന്‍റെ സകല പ്രശംസയും(2) യേശുവിൻ ക്രൂശിൽ മാത്രം എന്‍റെ കൂടാരം പൊളിയുവോളം(2) എനിക്കായി ജീവൻ തന്ന യേശുവിലാണെക്കെല്ലാം(2) അവനെന്നെ നടത്തീടുന്നു തിരുഹിതം പോലെയെന്നും (2) അനുഗ്രഹത്താലനുദിനവും ആശ്വാസത്താലനുനിമിഷം(2) നിറക്കുവാൻ എൻ ജീവ നാഥൻ യേശു മതിയായവൻ(2) കഷ്ടങ്ങളിൽ രോഗ ദുഃഖത്തിൽ എനിക്കേറ്റമടുത്തതുണയായ്(2) യേശു നല്ല നാഥൻ എനിക്കേശുമതിയായവൻ(2) എന്‍റെ ധനവും ജ്ഞാനവും എന്‍റെ നീതി വിശുദ്ധിയും(2) എല്ലാം യേശുവിലാം അവനെന്നും മതിയായവൻ(2)
Read Moreഎന്‍റെ സ്നേഹിതരും വിട്ടുമാറി പോയിടും
എന്‍റെ സ്നേഹിതരും വിട്ടുമാറി പോയിടും ലോക ബന്ധങ്ങൾ വിട്ടുമാറി പോയിടും ലോക സുഖങ്ങളെല്ലാം തകർന്നു പോയിടും (2) ലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ (2) നീയെന്‍റെ പ്രാർത്ഥന കേൾക്കണെ നീയെന്‍റെ യാചന നൽകണേ (2) നീ തന്നതാണെന്റ ജിവിതം നിനക്കായ് നൽകുന്നു ഞാനിതാ (2) ആശ്വാസമേകുവാൻ നീ വരണേ ആലബംമേകുവാൻ നിവരണേ (2) ആരിലും ആശ്രയം വെയ്ക്കില്ല ആശ്രയം നീ മാത്രം ഉന്നതാ (2) നിൻ രക്തം എനിക്കായ് ചൊരിഞ്ഞു ക്രൂശിൽ നി എനിക്കായ് മരിച്ചു (2) […]
Read Moreഎന്‍റെ യേശു വാക്കു മാറാത്തോൻ
എന്‍റെ യേശു വാക്കു മാറാത്തോൻ ( 2) ഈ മൺമാറും വിൺമാറും മർത്യരെല്ലാം വാക്കുമാറും എന്‍റെ യേശു വാക്കു മാറാത്തോൻ 1 പെറ്റതള്ള മാറിപ്പോയാലും ഇറ്റുസ്നേഹം തന്നില്ലെങ്കിലും അറ്റുപോകയില്ലെൻ യേശുവിന്‍റെ സ്നേഹം എന്‍റെ യേശു വാക്കു മാറാത്തോൻ 2 ഉള്ളം കയ്യിലെന്നെ വരച്ചു ഉള്ളിൽ ദിവ്യശാന്തി പകർന്നു തന്‍റെ തൂവൽകൊണ്ട് എന്നെ മറയ്ക്കുന്ന എന്‍റെ യേശു വാക്കു മാറാത്തോൻ 3 ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു പ്രാണപ്രിയൻ പാദമേൽക്കുവാൻ കണ്ണുനീരു തോരും നാളടുത്തു സ്തോത്രം എന്‍റെ യേശു വാക്കു മാറാത്തോൻ
Read Moreഎന്‍റെ യേശു എനിക്കു സഹായി
എന്‍റെ യേശു എനിക്കു സഹായി എന്‍റെ യേശു എനിക്കെന്നും തുണയായ് എനിക്കോടി അണയാൻ എല്ലാം പറയാൻ അവനൊരു നല്ല സങ്കേതം (2) ഞാനവന്‍റെ അരുകിൽ ചെല്ലും എൻ സങ്കടങ്ങൾ ഏങ്ങി പറയും അവനെന്‍റെ യാചനകൾക്ക് ഉത്തരം നൽകി തന്നിടും (2);- എന്‍റെ… അവനെന്‍റെ ഉപനിധിയായ് അന്ത്യത്തോളം കൂടെയുള്ള താൽ എന്‍റെ വിശ്വാസം കുറയുകില്ല വാഗ്ദത്തം പ്രാപിച്ചിടും ഞാൻ (2);- എന്‍റെ…
Read Moreഎന്‍റെ യേശു ജയിച്ചവൻ
എന്‍റെ യേശു ജയിച്ചവൻ ലോകത്തെ ജയിച്ചവൻ (2) ഇന്നും അവന്‍റെ ശക്തി എന്നിൽ ഉണ്ടല്ലോ (2) ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (2) എന്‍റെ യേശു ജയിച്ചവൻ മരണത്തെ ജയിച്ചവൻ (2) ഇന്നും അവന്‍റെ അഭിഷേകം എന്നിൽ ഉണ്ടല്ലോ (2)
Read Moreഎന്‍റെ യേശു മതിയായവൻ ആപത്തിലും
എന്‍റെ യേശു മതിയായവൻ ആപത്തിലും രോഗത്തിലും (2) വൻ പ്രയാസങ്ങൾ നേരിടുമ്പോൾ എന്‍റെ യേശു മതിയായവൻ (2) കൂട്ടുകാർ നിന്നെ തള്ളിടുമ്പോൾ ഉറ്റവർ നിന്നെ നിന്ദിക്കുമ്പോൾ (2) വചനം തന്നെ ആശ്വസിപ്പിക്കും എന്‍റെ യേശു മതിയായവൻ (2) ജീവിത നൗക മുങ്ങിടുമ്പോൾ ഭാരത്താൽ ഹൃദയം തകരുമ്പോൾ (2) കാറ്റിനെ അമർത്തി ശാന്തത നല്കും എന്‍റെ യേശു മതിയായവൻ (2) ഇരുളേറും ജീവിത പാതയിൽ ചെങ്കടൽ മുമ്പിൽ ആർത്തിടുമ്പോൾ (2) യിസായേലിൻ ദൈവം പരിപാലകൻ ശത്രു-കൈയ്യിൽ ഏല്പ്പിക്കില്ല (2) […]
Read Moreഎന്‍റെ യേശു എനിക്കു നല്ലവൻ അവനെന്നെന്നും
എന്‍റെ യേശു എനിക്കു നല്ലവൻ അവനെന്നെന്നും മതിയായവൻ ആപത്തിൽ രോഗത്തിൽ വൻപ്രയാസങ്ങളിൽ മനമേ അവൻ മതിയായവൻ കാൽവറി മലമേൽക്കയറി മുൾമുടി ശിരസ്സിൽ വഹിച്ചു-എന്‍റെ വേദന സർവ്വവും നീക്കി എന്നിൽ പുതുജീവൻ പകർന്നവനാം;- അവനാദ്യനും അന്ത്യനുമേ ദിവ്യസ്നേഹത്തിൻ ഉറവിടമേ പതിനായിരത്തിലതിശ്രേഷ്ഠനവൻ സ്തുത്യനാം വന്ദ്യനാം നായകൻ;- മരുഭൂയാത്ര അതികഠിനം പ്രതികൂലങ്ങളനുനിമിഷം പകൽ മേഘസ്തംഭം രാത്രി അഗ്നിത്തൂണായ് എന്നെ അനുദിനം വഴി നടത്തും;- എന്‍റെ ക്ലേശമെല്ലാം നീങ്ങിപ്പോം കണ്ണുനീരെല്ലാം തുടച്ചിടുമേ അവൻ രാജാവായ് വാനിൽ വെളിപ്പെടുമ്പോൾ ഞാൻ അവനിടം പറന്നുയരും;-
Read Moreഎന്‍റെ മണവാളനെ എന്നിൽ കനിഞ്ഞവനെ
എന്‍റെ മണവാളനെ എന്നിൽ കനിഞ്ഞവനെ-നിന്‍റെ വരവിനു താമസമേറെയാകുമോ വരവിനുതാമസമേറയോ നിന്‍റെ വരവിനെ വെളിവാക്കും അടയാളമഖിലവും നിറവേറുന്നതു കാണുന്നേ പ്രിയ വരവിനായ് താമസമേറയോ-പ്രിയ- വരവിനായ് താമസമേറയോ;- മഹാപരിശുദ്ധഗുരുവേ നിൻ തിരുമുമ്പിലടിയനും പരിശുദ്ധമണവാട്ടിയായി ശോഭിപ്പാൻ പരിശുദ്ധനാക്കീടണേ എന്നെ പൂർണ്ണ- പരിശുദ്ധനാക്കീടണേയെന്നെ;- മഹാമഹത്വത്തിൻ പ്രഭുവേ നിൻ വെളിച്ചത്തിൻ പ്രഭയാൽ ഞാൻ ജ്വലിച്ചെങ്ങും ഇരുളെല്ലാം നീക്കി മേവുവാൻ വെളിച്ചത്തിൻ സുതനായി കാക്കണെ-എന്നെ വെളിച്ചത്തിൻ സുതനായി കാക്കണെ;- മഹാകരുണയോടടിയനെ സദാകാല വിവാഹത്തി- ന്നൊരുങ്ങുന്ന മണവാട്ടിയായി തീരുവാൻ തിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ-എന്നെ തിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ;- ഇനി ഉലകത്തിൽ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

