എന്‍റെ പ്രിയൻ യേശുരാജൻ വീണ്ടും വരാറായി
എന്‍റെ പ്രിയൻ യേശുരാജൻ വീണ്ടും വരാറായി ഹല്ലേലുയ്യ-വേഗം വരാറായ് ആയിരം പതിനായിരങ്ങളിൽ അതി സുകുമാരനവൻ-എനിക്ക്-അതി… കുരിശിൽ രക്തം ചെരിഞ്ഞു വീണ്ടെടു- ത്താവിയെ നൽകിയവൻ-എനിക്ക്-ആവി… വല്ലഭനെന്‍റെ അല്ലൽ തീർത്തവൻ നല്ലവനെല്ലാമവൻ-എനിക്കു-നല്ലവ… നാളുകളിനിയേറെയില്ലെന്നെ വേളികഴിച്ചിടുവാൻ-എൻ കാന്തൻ-വേളി… മണിയറയതിൽ ചേർത്തിടുവാൻ മണവാളൻ വന്നിടാറായ്-മേഘത്തിൽ-മണ… ആമയം തീർത്താമോദം പൂ- ണ്ടോമന പുലരിയതിൽ ചേർത്തിടും-ഓമന… രാത്രികാലം കഴിഞ്ഞിടാറായ് യാത്രയും തീരാറായ്-ഈ ലോക-യാത്രയും… ആർപ്പുവിളി കേട്ടിടാറായ് കാഹളം മുഴക്കിടാറായ്-ദൂതന്മാർ-കാഹളം… ഉണർന്നു ദീപം തെളിയിച്ചുകൊൾക വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട… അന്തിക്രിസ്തൻ വെളിപ്പെടാറായ് ഹന്ത ഭയങ്കരമെ-തൻ വാഴ്ച്ച-ഹന്ത… കാന്തയോ അവൾ കാന്തനുമായ് […]
Read Moreഎന്‍റെ പ്രിയ രക്ഷകനെ നിന്നെക്കണ്ടിടുവാൻ
എന്‍റെ പ്രിയ രക്ഷകനെ നിന്നെക്കണ്ടിടുവാൻ പ്രത്യാശയോടെ നോക്കി പാർത്തുകാലം കഴിയുന്നു കാത്തിടുന്നു കാത്തിടുന്നു എന്‍റെ രക്ഷകനെ വാനമേഘ എന്നുവന്നു എന്നെ ചേർത്തുകൊള്ളും ലോകത്തിലെ വാഴ്ചകളെല്ലാം അല്പകാലം മാത്രം നിലനിൽക്കുന്ന സ്വർഗ്ഗരാജ്യം എന്നും വാഴാമല്ലോ;- ഈ ലോകത്തിൽ ദുഃഖങ്ങൾ സഹിച്ചീടുന്നവരെല്ലാം എന്നേക്കുമായ് ദുഃഖം തീർന്നു സന്തോഷമായ് വാഴും;- രാത്രി ഇല്ലാത്ത നാടാം സ്വർഗ്ഗദേശമതിൽ ക്രിസ്തനുമായി അവിടെ വാഴാൻ ഭാഗ്യം ലഭിച്ചല്ലോ;- നിത്യമായ സന്തോഷങ്ങൾ ലോകം തരികയില്ല സ്വർഗ്ഗത്തിലെ നിത്യസന്തോഷം പ്രാപിച്ചെന്നും വാഴാം; മദ്ധ്യാകാശെ ക്രിസ്തുനാഥൻ വന്നീടുന്ന നാളിൽ ക്രിസ്തനെ […]
Read Moreഎന്‍റെ പ്രിയൻ യേശുരാജൻ വന്നിടുവാൻ
എന്‍റെ പ്രിയൻ യേശുരാജൻ വന്നിടുവാൻ കാലമായ് പ്രിയൻ മുഖം കണ്ടിടുവാൻ ആനന്ദിപ്പാൻ നേരമായ് യാത്ര തീരാൻ വീട്ടിലെത്താൻ വിശ്രമിപ്പാൻ കാലമായ് കണ്ണീരെല്ലാം തോർന്നിടുവാൻ ആശ്വസിപ്പാൻ നേരമായ് കഷ്ടതകൾ വേദനകൾ മാറിടുവാൻ കാലമായ് ദുഖമെല്ലാം തീർന്നിടുവാൻ ആനന്ദിപ്പാൻ നേരമായ് ലോകവാഴ്ച ദുർഭരണം അസ്തമിപ്പാൻ കാലമായ് ദൈവരാജ്യം സൽഭരണം ആരംഭിപ്പാൻ നേരമായ് വാനം ഭൂമി പണിയെല്ലാം അഴിഞ്ഞീടാൻ കാലമായ് നീതി സൂര്യൻ ശോഭയോടെ ഉദിച്ചിടാൻ നേരമായ് സ്വർഗ സീയോൻ പുരവാസം ആരംഭിപ്പാൻ കാലമായ് ആ സുദിനം നേരിൽ കണ്ട് ആസ്വദിപ്പാൻ […]
Read Moreഎന്‍റെ പ്രാണസഖി യേശുവേ
എന്‍റെ പ്രാണ സഖി യേശുവെ എന്‍റെ ഉള്ളത്തിന്നാനന്ദമേ എന്നെ നിൻ മാർവിങ്കൽ ചേർപ്പാനായ് വന്നിതാ ഇപ്പോൾ നിൻ പാദത്തിൽ അരുൾകാ അരുൾകാ ഞാൻ പ്രാർത്ഥിക്കുമ്പോൾ കർത്താവേ ഈ നിന്‍റെ ദാസർക്കു- ദിവ്യഹിതത്തെ നീ കാട്ടുക(2) നിന്നെ സ്നേഹിക്കുന്ന മക്കൾക്കു ഉള്ളതാം എല്ലാ പദവികളും അടിയാനും തിരിച്ചറിവാൻ അപ്പനെ ബുദ്ധിയെ തെളിക്ക;- എലിയ എലിശ പ്രവരർ ബലമായ് ചെയ്ത ക്രിയകൾ കാണ്മാൻ എലോഹിം എന്നെയും ഒരുക്ക വേല നിന്നുടെയെന്നോർക്കുക;- പാപികൾക്കു നിന്‍റെ സ്നേഹത്തെ എന്‍റെ ശീലത്തിൽ ഞാൻ കാട്ടുവാൻ […]
Read Moreഎന്‍റെ നവിൽ പുതു പാട്ട്
എന്‍റെ നവിൽ പുതു പാട്ട് യേശു രാജൻ തരുന്നിതാ ആനന്ദത്തോടെ ഞാൻ പാടി സ്തുതിച്ചിടും ജീവനുള്ള കാലമെല്ലാം-ഹല്ലേലുയ്യാ പാപാന്ധകാരത്തിൽ ഞാൻ ആണ്ടുപോയപ്പോൾ പാതകനാം എന്നെ നാഥൻ വീണ്ടെടുത്തല്ലോ;- ആനന്ദ… ബാധ വ്യാധി പീഡകളാൽ ഞാൻ വലഞ്ഞപ്പോൾ പാതകാട്ടി ദുഃഖമെല്ലാം പോക്കി രക്ഷിച്ചു;- ആനന്ദ… ചേറ്റിൽ വീണ എന്നെ അവൻ കോരി എടുത്തു നാറ്റമെല്ലാം ജീവ രക്തം കൊണ്ടു മായിച്ചു;- ആനന്ദ… മാതാ പിതാ ഉറ്റ സഖി സർവ്വമേകിയ മന്നവനെ എന്നെന്നും ഞാൻ വാഴ്ത്തി സ്തുതിക്കും;- ആനന്ദ… ഇഹലോക […]
Read Moreഎന്‍റെ നാഥൻ അതിശയമായെന്നെ
എന്‍റെ നാഥൻ അതിശയമായെന്നെ നടത്തുന്നതെന്തൊരതിശയമേ (2) എന്‍റെ ജീവനും, ഇന്നുള്ളതെല്ലാം ഇന്നെന്‍റെ നാഥന് പുകഴ്ചയായ്… (2) എന്‍റെ സ്നേഹിതനായവൻ എന്നുമെന്‍റെ കൂട്ടാളിയായ് (2) അഗ്നിത്തൂണുകളാലെന്നെ കാത്തീടുന്നു പുതു ജീവൻ നൽകീടുന്നു;- എന്‍റെ നാഥൻ… എന്‍റെ സാന്നിധ്യമാകേണം നീ എന്നെ കൈകളിൽ താങ്ങേണം നീ മേഘസ്തംഭങ്ങളാലെന്നെ നടത്തീടുന്നു പുതു ശക്തി പകർന്നീടുന്നു;- എന്‍റെ നാഥൻ…
Read Moreഎന്‍റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ
എന്‍റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ എന്നും സഖി എനിക്കാശ്വാസമേ പാരിൽ പരദേശിയാമെനിക്കെന്നുമാ പാവന നാഥന്‍റെ കാവൽ മതി പാതയിൽ പാദദമിടറാതെ നാഥന്‍റെ പാദം പതിഞ്ഞിടം പിൻചെല്ലും ഞാൻ കാവലിനായ് ദൂതസംഘത്തെ നൽകിയെൻ കാന്തനനുദിനം കാക്കുന്നതാൽ കൂരിരുൾ താഴ്വരയിലേകനായാലും കൂട്ടിൻ യേശു ഉണ്ടായാൽ മതി ഉറ്റവർ കൂടെയില്ലെങ്കിലും മുറ്റുമെൻ ഉറ്റസഖിയായി യേശു മതി ഉള്ളം കലങ്ങിടും വേളയിലും യേശു ഉള്ളതാൽ ചഞ്ചലമില്ലെനിക്ക് രാത്രിയിലും ദീർഘയാത്രയിലും എന്നും ധാത്രിയേപോലെനിക്കേശു മതി മാത്രനേരം ഉറങ്ങാതെന്നെ കാക്കുന്ന മിത്രമാണെൻ ദൈവം എത്ര […]
Read Moreഎന്‍റെ നാഥൻ നിണം ചൊരിഞ്ഞോ
എന്‍റെ നാഥൻ നിണം ചൊരിഞ്ഞോ? എന്‍റെ രാജാ മരിച്ചുവെന്നോ? പുഴുവിനൊത്തോരെനിക്കുവേണ്ടി വിശുദ്ധമാം ശിരസ്സവൻ കുനിച്ചുവെന്നോ? യേശുനാഥൻ എനിക്കുമപ്പോൽ നിനക്കും വേണ്ടിമരിച്ചുപാപി സകലർക്കുമായവൻ മരിച്ചു രക്ഷ വെറും ദാനമത്രേ തനിക്കു സ്തുതി നാം നശിച്ച കാരണത്താൽ ക്രൂശിലവൻ തൂങ്ങുന്നിതാ ഭ്രമിച്ചുപോകും ദയവിതുതാൻ അറിയാതുള്ളൊരു കൃപ പരമസ്നേഹം പാപത്തിനാൽ നശിച്ച നമ്മെ കരുതിയല്ലോ പരൻ മരിച്ചു അഭിഷിക്തന്‍റെ മരണം മൂലം അരുണൻ തന്നുടെ കരം മറച്ചിരുണ്ടു സ്നേഹമുള്ള ക്രൂശു കണ്ടു ഞാനും മുഖം താഴ്ത്തുന്നിതാ നന്ദിചൊൽവാനെന്‍റെ മനം ഉരുക്കണമെൻ കണ്ണുകളലിക്കണമേ […]
Read Moreഎന്‍റെ നാഥൻ വല്ലഭൻ താൻ
എന്‍റെ നാഥൻ വല്ലഭൻ താൻ അല്ലലെല്ലാം മാറ്റിടുമേ തന്‍റെ നാളിൽ എന്തുമോദം ആർത്തിയോടാവലായ് നോക്കിടുമേ ഓ പാദങ്ങൾ പൊങ്ങിടുന്നേ ചേരുവാൻ നിൻ സവിധേ(2)-എന്‍റെ… പാരിടത്തിൽ പാടുപെട്ട പാവനരെ ചേർത്തിടുവാൻ വരുമന്ന് ദൂതരുമായ് തന്നെ മാനിച്ചോരെ ചേർത്തിടുവാൻ;- മരുഭൂവിൽ ഞരങ്ങുന്ന തൻ വിശുദ്ധ സംഘമേ നീ പരനോട് ചേർന്ന് നിത്യം എണ്ണമില്ലായുഗം അങ്ങ് വാഴും;- വിശ്വാസത്തിൻ കൺകളാൽ ഞാൻ ഇന്നവയെ കണ്ടിടുന്നു ആശ്വാസമേ നേരിൽ കാണും അന്നവൻ പൊൻമുഖം മുത്തിടുമേ;-
Read Moreഎന്‍റെ നാവിൽ നവഗാനം
എന്‍റെ നാവിൽ നവ ഗാനം എന്‍റെ നാഥൻ തരുന്നല്ലോ ആമോദാലെന്നുമേ അവനെ ഞാൻ പാടുമേ ഉയിരുള്ള നാൾ വരെയും ഹല്ലേലുയ്യാ എന്നെ തേടി മന്നിൽ വന്നു സ്വന്തജീവൻ തന്നവൻ ഒന്നിനാലുമേഴയെന്നെ കൈവിടാത്തവൻ പാപച്ചേറ്റിലാണ്ടിരുന്നയെന്നെ വീണ്ടെടുത്തല്ലോ പാപമെല്ലാം പോക്കിയെന്നെ ശുദ്ധി ചെയ്തല്ലോ ഇല്ല ഭീതിയെന്നിലിന്നുമെത്ര മോദമുള്ളത്തിൽ നല്ല നാഥനേശുവിന്‍റെ പാത വന്നതാൽ ഹല്ലെലുയ്യാ സ്തോത്രഗീതം പാടി വാഴ്ത്തുമേശുവേ എല്ലാക്കാലം നന്ദിയോടെ എന്‍റെ നാളെല്ലാം
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

