എന്‍റെ നവിൽ പുതു പാട്ട്
എന്‍റെ നവിൽ പുതു പാട്ട് യേശു രാജൻ തരുന്നിതാ ആനന്ദത്തോടെ ഞാൻ പാടി സ്തുതിച്ചിടും ജീവനുള്ള കാലമെല്ലാം-ഹല്ലേലുയ്യാ പാപാന്ധകാരത്തിൽ ഞാൻ ആണ്ടുപോയപ്പോൾ പാതകനാം എന്നെ നാഥൻ വീണ്ടെടുത്തല്ലോ;- ആനന്ദ… ബാധ വ്യാധി പീഡകളാൽ ഞാൻ വലഞ്ഞപ്പോൾ പാതകാട്ടി ദുഃഖമെല്ലാം പോക്കി രക്ഷിച്ചു;- ആനന്ദ… ചേറ്റിൽ വീണ എന്നെ അവൻ കോരി എടുത്തു നാറ്റമെല്ലാം ജീവ രക്തം കൊണ്ടു മായിച്ചു;- ആനന്ദ… മാതാ പിതാ ഉറ്റ സഖി സർവ്വമേകിയ മന്നവനെ എന്നെന്നും ഞാൻ വാഴ്ത്തി സ്തുതിക്കും;- ആനന്ദ… ഇഹലോക […]
Read Moreഎന്‍റെ നാഥൻ അതിശയമായെന്നെ
എന്‍റെ നാഥൻ അതിശയമായെന്നെ നടത്തുന്നതെന്തൊരതിശയമേ (2) എന്‍റെ ജീവനും, ഇന്നുള്ളതെല്ലാം ഇന്നെന്‍റെ നാഥന് പുകഴ്ചയായ്… (2) എന്‍റെ സ്നേഹിതനായവൻ എന്നുമെന്‍റെ കൂട്ടാളിയായ് (2) അഗ്നിത്തൂണുകളാലെന്നെ കാത്തീടുന്നു പുതു ജീവൻ നൽകീടുന്നു;- എന്‍റെ നാഥൻ… എന്‍റെ സാന്നിധ്യമാകേണം നീ എന്നെ കൈകളിൽ താങ്ങേണം നീ മേഘസ്തംഭങ്ങളാലെന്നെ നടത്തീടുന്നു പുതു ശക്തി പകർന്നീടുന്നു;- എന്‍റെ നാഥൻ…
Read Moreഎന്‍റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ
എന്‍റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ എന്നും സഖി എനിക്കാശ്വാസമേ പാരിൽ പരദേശിയാമെനിക്കെന്നുമാ പാവന നാഥന്റെ കാവൽ മതി പാതയിൽ പാദദമിടറാതെ നാഥന്റെ പാദം പതിഞ്ഞിടം പിൻചെല്ലും ഞാൻ കാവലിനായ് ദൂതസംഘത്തെ നൽകിയെൻ കാന്തനനുദിനം കാക്കുന്നതാൽ കൂരിരുൾ താഴ്വരയിലേകനായാലും കൂട്ടിൻ യേശു ഉണ്ടായാൽ മതി ഉറ്റവർ കൂടെയില്ലെങ്കിലും മുറ്റുമെൻ ഉറ്റസഖിയായി യേശു മതി ഉള്ളം കലങ്ങിടും വേളയിലും യേശു ഉള്ളതാൽ ചഞ്ചലമില്ലെനിക്ക് രാത്രിയിലും ദീർഘയാത്രയിലും എന്നും ധാത്രിയേപോലെനിക്കേശു മതി മാത്രനേരം ഉറങ്ങാതെന്നെ കാക്കുന്ന മിത്രമാണെൻ ദൈവം എത്ര […]
Read Moreഎന്‍റെ നാഥൻ നിണം ചൊരിഞ്ഞോ
എന്‍റെ നാഥൻ നിണം ചൊരിഞ്ഞോ? എന്‍റെ രാജാ മരിച്ചുവെന്നോ? പുഴുവിനൊത്തോരെനിക്കുവേണ്ടി വിശുദ്ധമാം ശിരസ്സവൻ കുനിച്ചുവെന്നോ? യേശുനാഥൻ എനിക്കുമപ്പോൽ നിനക്കും വേണ്ടിമരിച്ചുപാപി സകലർക്കുമായവൻ മരിച്ചു രക്ഷ വെറും ദാനമത്രേ തനിക്കു സ്തുതി നാം നശിച്ച കാരണത്താൽ ക്രൂശിലവൻ തൂങ്ങുന്നിതാ ഭ്രമിച്ചുപോകും ദയവിതുതാൻ അറിയാതുള്ളൊരു കൃപ പരമസ്നേഹം പാപത്തിനാൽ നശിച്ച നമ്മെ കരുതിയല്ലോ പരൻ മരിച്ചു അഭിഷിക്തന്റെ മരണം മൂലം അരുണൻ തന്നുടെ കരം മറച്ചിരുണ്ടു സ്നേഹമുള്ള ക്രൂശു കണ്ടു ഞാനും മുഖം താഴ്ത്തുന്നിതാ നന്ദിചൊൽവാനെന്റെ മനം ഉരുക്കണമെൻ കണ്ണുകളലിക്കണമേ […]
Read Moreഎന്‍റെ ദൈവം മഹത്വത്തിൽ
എന്‍റെ ദൈവം മഹത്ത്വത്തിൽ ആർദ്രവാനായ് ജീവിക്കുമ്പോൾ സാധു ഞാനീ ക്ഷോണി തന്നിൽ ക്ലേശിപ്പാൻഏതും കാര്യമില്ലെന്നെന്‍റെയുള്ളം ചൊല്ലുന്നു വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊൾവാൻ രക്ഷകനെൻ കാലുകൾക്കു വേഗമായ്തീർന്നെൻ പാതയിൽ ഞാൻ മാനിനെപ്പോലോടിടും ആരുമെനിക്കില്ലെന്നോ ഞാൻ ഏകനായി തീർന്നുവെന്നോ മാനസത്തിലാധിപൂണ്ടുഖേദിപ്പാൻസാധു അന്ധനായി തീർന്നിടല്ലേ ദൈവമേ! എന്‍റെ നിത്യസ്നേഹിതന്മാർ ദൈവദൂതസംഘമത്രേ ഇപ്പോളവർ ദൈവമുമ്പിൽ സേവയാംഎന്നെ കാവൽചെയ്തു ശുശ്രൂഷിപ്പാൻ വന്നിടും ദുഃഖിതനായോടിപ്പോയ് ഞാൻ മരുഭൂവിൽ കിടന്നാലും എന്നെ ഓർത്തു ദൈവദൂതർ വന്നിടുംഏറ്റം സ്നേഹ ചൂടോടപ്പവുമായ് വന്നിടും നാളെയെക്കൊണ്ടെൻ മനസ്സിൽ ലവലേശം ഭാരമില്ല ഓരോ […]
Read Moreഎന്‍റെ ദൈവം വലിയദൈവം
എന്‍റെ ദൈവം വലിയദൈവം വൻകാര്യം ജീവിതത്തിൽ ചെയ്തീടുമേ(2) ശത്രുക്കൾ മുൻപാകെ മേശ ഒരുക്കും പകയ്ക്കുന്നോർ മുൻപാകെ തല ഉയർത്തും(2) കരുതിടുന്നു നടത്തിടുന്നു ദിനവും തളരാതെ മരുഭൂമിയിൽ അത്ഭുതങ്ങൾ ചെയ്ത കർത്താവിനെ സ്തോത്രഗാനം പാടി ഉയർത്തിടാം(2):- എന്‍റെ… ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടാ വാഗ്ദത്തം നൽകിയ ദൈവമല്ലയോ എല്ലാ പ്രതികൂലങ്ങളും മാറുന്നു വാഗ്ദത്തം ഒന്നൊന്നായി നിറവേറുന്നു(2):- എന്‍റെ…
Read Moreഎന്‍റെ ദൈവം വാനിൽ വരുമേ
എന്‍റെ ദൈവം വാനിൽ വരുമേ മേഘാരൂഢനായ് അവൻ വരുമേ എന്‍റെ കഷ്ടങ്ങളെല്ലാം മാറീടുമേ എന്‍റെ ദുഖങ്ങളെല്ലാം തീർന്നീടുമേ(2) കഷ്ടദുരിതങ്ങളേറിടും നേരം ക്രൂശിൽ പിടയുന്ന നാഥനെ കാണും(2) രക്തം ധാരയായ് ചിന്തിയതെല്ലാം കണ്ണുനീരോടെ ഞാൻ നോക്കി നിൽക്കും(2) സ്വന്തബന്ധുക്കൾ സ്നേഹിതരെല്ലാം കഷ്ടനാളിലെന്നെ വിട്ടു പോകും(2) സ്വന്തം പ്രാണനെ നൽകിയ ഇടയൻ കൈവിടാതെന്നെ എന്നും നടത്തും(2) ദുഃഖസാഗരതീരത്തു നിന്നും നിത്യ സന്തോഷമേകിടുവാനായ്(2) വെള്ളിത്തേരിലെൻ നാഥൻ വരുമേ സ്നേഹത്തോടെന്നെ ചേർത്തിടുവാനായ്(2)
Read Moreഎന്‍റെ ദൈവം സങ്കേതമായ് ബലമായ്
എന്‍റെ ദൈവം സങ്കേതമായ് ബലമായ് കഷ്ടതകളിൽ അടുത്ത തുണയായ് എന്നെ നടത്തീടുന്നു എത്രയോ ഭാഗ്യവാൻ ഞാൻ നാളയെ ഓർത്തു ഞാൻ നീറണമോ എൻ മനം ഉരുകണമോ പ്രയാസങ്ങളെ പ്രമോദമാക്കുവാൻ എന്നേശു ശക്തനല്ലോ എന്നും വിശ്വസ്തനല്ലോ അത്തിവൃക്ഷം തളിർത്തില്ലെങ്കിലുമോ മുന്തിരിയിൽ ഫലമില്ലെങ്കിലുമോ പേടമാൻ പോൽ പ്രിയനാൽ നടക്കും മേടുകളിൽ;- നാളെയെ… കൂരിരുൾ താഴ്വരകളിൽക്കൂടി ഞാൻ നടന്നാലും തെല്ലും ഭയപ്പെടില്ല എൻ കർത്തൻ കൂടെയുണ്ട് ഇരുൾ പ്രകാശമാക്കാൻ;- നാളെയെ… പർവ്വതങ്ങൾ അടർന്നു കുലുങ്ങിയാലും ആഴിയിന്നാഴത്തിൽ വീണാലും അലകൾ അലറിയാലും ഭയപ്പെടുകില്ല […]
Read Moreഎന്‍റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ
എന്‍റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ ജനിച്ചു; എനിക്കുള്ള ശിക്ഷയ്ക്കായി യേശു ക്രൂശു ചുമന്നു (2) എന്‍റെ പാപം പോക്കുവാനായ് യേശു ക്രൂശിൽ മരിച്ചു; എനിക്കായി എനിക്കായി ശിക്ഷ എല്ലാം വഹിച്ചു (2) ചാട്ടവാറിൻ ആഞ്ഞടിയാൽ കീറിയ ശരീരത്തിൽ; വീണ്ടും വീണ്ടും ക്രൂരരായോർ കുത്തി മുറിവേൽപ്പിച്ചു (2) മുൾകിരീടം പൊൻശിരസ്സിൽ യേശു ഏറ്റെടുത്തതോ; പൊൻ കിരീടം എനിക്കായി വാർത്തെടുക്കുവാനത്രെ (2) കാരിരുമ്പിൻ ആണികൾ കൈകാൽകളിൽ തറച്ചപ്പോൾ; വേദനയാൽ നിലവിളിച്ച യേശുവെ അവർ നിന്ദിച്ചു (2) പാപമൊട്ടും ഏശിടാത്ത പാവനനാം […]
Read Moreഎന്‍റെ ദൈവം സർവ്വശക്തനല്ലോ
എന്‍റെ ദൈവം സർവ്വശക്തനല്ലോ സർവ്വജ്ഞാനിയല്ലോ സർവ്വവ്യപിയല്ലോ(2) വാനവും ഭൂമിയും താരാപഥങ്ങളും സർവ്വം ചമച്ചവൻ ദൈവമല്ലോ സർവ്വചരാചര സൃഷ്ടിതാവും പരിപാലകനും എന്‍റെ ദൈവമല്ലോ;- അന്ധനു കാഴ്ചയും ബധിരനു കേൾവിയും മുടന്തനു കാൽകളും ദൈവമല്ലോ ഊമനു ശബ്ദവും രോഗിക്കു സൗഖ്യവും പാപിക്കു രക്ഷയും ദൈവമല്ലോ;- ശൈലവും കോട്ടയും പരിചയും ബലവും സങ്കേതവും ആത്മ സ്നേഹിതനും മാറ്റമില്ലാത്തവൻ വാക്കു മാറാത്തവൻ വിശ്വസ്തനും എന്‍റെ ദൈവമല്ലോ;- കൃപയും നീതിയും കരുണയും ന്യായവും ദയയും ഉള്ളവൻ ദൈവമല്ലോ ധനവും മാനവും കീർത്തി പുകഴ്ചയും സകലവും […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

