Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

എന്‍റെ ദൈവം അറിയാതെ എനിക്കൊന്നും

എന്‍റെ ദൈവം അറിയാതെ എനിക്കൊന്നും വരികയില്ല എന്‍റെ ദൈവം അരുളാതെ എനിക്കൊന്നും ലഭിക്കയില്ല എന്‍റെ കൺകൾ നിറയുമ്പോൾ എന്നെ കടന്നു പോയിടാതെ; എന്‍റെ നിലവിളി കേൾക്കുന്നവൻ യേശു എന്നെന്നും എൻ രക്ഷകൻ(2);-എന്‍റെ… പെറ്റ അമ്മ മറന്നാലും കുറ്റം എന്തു പറഞ്ഞാലും; കറ്റയെല്ലാം വണങ്ങീടും സ്വപ്നമെല്ലാം നടന്നീടും(2);-എന്‍റെ… ക്ഷാമം ക്ഷീണം ക്ഷോണിയതിൽ ക്ഷണനേരം മാത്രമത്; ക്ഷീണം മാറ്റും യേശു മതി ക്ഷാമം തീരും നാളുവരെ(2);-എന്‍റെ…

Read More 

എന്‍റെ ദൈവം എന്നെ പാലിക്കും

എന്‍റെ ദൈവം എന്നെ പാലിക്കും എന്‍റെ ദൈവം എന്നെ നടത്തിടും ദഃഖവേളയിൽ ആശ്വാസമായ് വേദനകളിൽ സൗഖ്യമായ് ആകുലചിന്തകൾ മനസ്സിലുയർന്നപ്പോൾ ആശ്വാസമായ് നാഥൻ ചാരെയെത്തി സാന്ത്വന വചനങ്ങൾ തന്നു തലോടി നിത്യതക്കായെന്നെ ഒരുക്കിയല്ലോ ഈ ലോക കഷ്ടങ്ങൾ സാരമില്ലെനിക്ക് തേജസ്സിൻ നിത്യഘനം ഓർത്തിടുമ്പോൾ ആ പൊന്മുഖം ഒന്നു കണ്ടിടുവാനായ് ആവലോടെ ഞാൻ കാത്തിടുന്നെ

Read More 

എന്‍റെ ദൈവം എന്നെ പോറ്റുന്നു

എന്‍റെ ദൈവം എന്നെ പോറ്റുന്നു എന്നെ കാക്കുന്നു തന്‍റെ ചിറകടിയിൽ അനർത്ഥങ്ങളിൽ ഞെരുക്കങ്ങളിൽ അതിശയമായെന്നെ പുലർത്തിടുന്നു ഇടയനെപ്പോലെ കരുതിടുന്നു അമ്മയെപ്പോലെ വളർത്തിടുന്നു ഓരോ ദിവസമതും ഓരോ നിമിഷമതും അവനെനിക്കായ് കരുതിടുന്നു;- എന്‍റെ… കഴുകൻ തൻ കുഞ്ഞിനെ കാക്കും പോലെ കോഴി തൻ കുഞ്ഞിനെ നോക്കുംപോലെ ആ ചിറകടിയിൽ ആ മറവിടത്തിൽ അവനെന്നെ സൂക്ഷിക്കുന്നു;- എന്‍റെ…

Read More 

എന്‍റെ ദൈവം എല്ലാനാളും അനന്യൻ

എന്‍റെ ദൈവം എല്ലാനാളും അനന്യൻ തന്നെ അണച്ചിടും അനുദിനം ചിറകടിയിൽ ഏഴകളിൻ ഭാരം നിത്യം ചുമക്കുന്നതാൽ ഏതുനേരത്തും ഞാൻ നിന്നെ സ്തുതിച്ചിടുമെ നാവു പോരാ വർണ്ണിച്ചിടാൻ നന്മ ഓരോന്നും നന്ദികൊണ്ടെന്‍റെ ഉള്ളം നിറയുന്നപ്പാ;- കഷ്ട നഷ്ട രോഗദു:ഖം വന്നിടുന്നേരം ഇഷ്ടനായകനാം യേശു ആശ്വാസമേകും കഷ്ടത ഏറ്റ പ്രിയൻ കൂടെയുള്ളതാൽ പോയിടാം ധൈര്യമായെൻ നാഥൻ പാതയിൽ;- എന്നുകേൾക്കും പ്രിയൻ ശബ്ദം വാനവിരവിൽ അന്നുമാറുമെന്‍റെ കണ്ണീർ സമ്പൂർണ്ണമായി മണിയറവാസം ഭൂവിൽ ആനന്ദിച്ചീടാൻ വാഞ്ചിക്കുന്നെന്‍റെ ഉള്ളം ദിനം ദിനമായ്;-

Read More 

എന്നും നല്ലവൻ യേശു എന്നും നല്ലവൻ

എന്നും നല്ലവൻ യേശു എന്നും നല്ലവൻ ഇന്നലെയുമിന്നുമെന്നുമന്യനല്ലവൻ ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും സാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും;- സംഭവങ്ങൾ കേൾവെ കമ്പമുള്ളിൽ ചേർക്കവെ തമ്പുരാന്‍റെ തിരുവചനമോർക്കവെ പോമാകവെ;- ഉലകവെയിൽകൊണ്ടു ഞാൻ വാടിവീഴാതോടുവാൻ തണലെനിക്കു തന്നീടുവാൻ വലഭാഗത്തായുണ്ടു താൻ;- വിശ്വസിക്കുവാനുമെന്നാശ വെച്ചീടാനുമീ വിശ്വമതിലാശ്വസിക്കാനാശ്രയവുമേശുവാം;- രാവിലും പകലിലും ചേലോടു തൻ പാലനം ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം;-

Read More 

എന്നും ഞാൻ യേശുവേ നിനക്കായ്

എന്നും ഞാൻ യേശുവേ നിനക്കായ് ജീവിക്കും നിൻ നാമത്തിലാണെൻ ആശ്രയം നാഥനേ(2) ഉന്നതത്തിൻ മഹിമയിൽ വാണവനേ എന്നേത്തേടി ഈ മന്നിൽ നീ വന്നുവല്ലോ(2) തിരമാല പോൽ ശാപം നീ വഹിച്ചുകൊണ്ട് തിരു ജീവനെനിക്കായ് നീ തന്നുവല്ലോ(2) നീർത്തോടിലേക്കോടുന്ന മാൻപോലെ ഞാൻ ആർത്തിപോക്കുവാനെന്നു നീ വന്നീടുമോ(2) വീട്ടിൻ മുകളിൽ തനിച്ചു രാപാർത്തിടുന്ന കൂട്ടില്ലാകുരികിൽ സമം ഞാൻ എന്നാലും(2) കഷ്ടതയുണ്ട് നിങ്ങൾക്കിഹേ എങ്കിലും ഒട്ടും ഭീതിവേണ്ടെന്നുര ചെയ്തതിനാൽ (2)

Read More 

എന്നും എന്നെന്നും എൻ ഉടയവൻ

എന്നും എന്നെന്നും എൻ ഉടയവൻ മാറാതെ കൃപ തീരാതെ (2) കെട്ട മകനെപ്പോലെ ദുഷ്ട വഴികളിൽ എൻ ഇഷ്ടം പോൽ ഞാൻ നടന്നു(2); എന്നെ കെട്ടിപിടിച്ചു മുത്തമിട്ടങ്ങു സ്വീകരിപ്പ‍ാൻ ഇഷ്ടപ്പ‍െടുന്നപ്പനാം(2);- എന്നും.. എല്ലാം തുലച്ചു നീച പന്നിയിൻ തീറ്റ തിന്നു വല്ലാതെ നാൾ കഴിച്ചു(2) എന്നെ തള്ളാതെ മേൽത്തരമാം അങ്കിയും മോതിരവും എല്ലാം തരുന്നപ്പനാം(2);- എന്നും… പാപചെളിക്കുഴിയിൽ വീണു മരിച്ചവൻ ഞാൻ വീണ്ടും ജീവൻ ലഭിച്ചു (2) തീരെ കാണാതെ പോയവൻ ഞാൻ കണ്ടുകിട്ടി മഹത്വം മുറ്റും […]

Read More 

എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ

എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ നിത്യം ധരിക്കേണം കർത്തൻ ശക്തിയെ മനസ്സിങ്കൽ ഭാരംക്ഷീണം മയക്കം വ്യാപിച്ചിടും നേരംദുഷ്ടൻ തക്കമാം എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ നിത്യം ധരിക്കേണം കർത്തൻ ശക്തിയെ സാത്താൻ സിംഹംപോലെ വന്നു ഗർജ്ജിക്കും ലോകയിമ്പമോടു നിന്നോടണയും ദൈവദൂതൻ വേഷം അതും ധരിപ്പാൻ ലജ്ജയില്ലശഷം നിന്നെ വഞ്ചിപ്പാൻ എന്നും ഉണരേണം നല്ല ദാസനായ് നിത്യം ശ്രദ്ധിക്കേണം കർത്തൻ ആജ്ഞയ്ക്കായ് തിരുമുമ്പിൽനിന്നും പ്രാർത്ഥിച്ചിടുവാൻ തിരുഹിതം ഗ്രഹിച്ചുടനനുസരിപ്പാൻ എന്നും ഉണരേണം ലോകേ അന്യനനായ് അരകെട്ടിടേണം സ്വർഗ്ഗയാത്രയ്ക്കായ് വചനത്തിൻ ദീപം […]

Read More 

എന്നു വരും എ​പ്പോൾ വരും

എന്നു വരും എപ്പോൾ വരും പോയതുപോലെൻ മണവാളൻ എത്രനാളായ് കാത്തിരുന്നെൻ കൺകളിതാ മങ്ങിടുന്നേ എതിർ ക്രിസ്തുക്കൾ എഴുന്നേറ്റപ്പോൾ തൻ വരവേ എന്നുണർന്നു ഞാൻ അതു നേരത്തും കണ്ടില്ല അരുമയുള്ള എൻ മണവാളനെ;- എന്നു മഹായുദ്ധ സമയത്തെല്ലാം തൻ വരവെന്നുണർന്നു ഞാൻ ഹാ ഇനി ഞാനെന്നു കാണും കുരിശിൽ ജീവൻ വെടിഞ്ഞവനെ;- എന്നു കഷ്ടത്തിൽ നിനച്ചു ഞാൻ മണവാളൻ വരുന്നെന്ന് കഷ്ടമേറ്റ കരുണേശനെൻ കരച്ചിൽ തീർപ്പാൻ എന്നു വരും;- എന്നു ഇതുപോലെ വെണ്മയുള്ള മണവാളനാരുമില്ല പതിനായിരം പേർകളിൽ അതിശ്രേഷ്ഠമണവാളനെ;- […]

Read More 

എന്നു മേഘേ വന്നിടും എന്‍റെ പ്രാണ നായകാ

എന്നു മേഘേ വന്നിടും എന്‍റെ പ്രാണനായകാ നിന്നെ കാണ്മാൻ ആശയേറുന്നേ; സ്വർലോക വാസം ഓർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ ലോകവെയിൽ ഏറ്റതാൽ വാടിത്തളർന്നീടിലും തന്‍റെ കാന്ത എത്ര സുന്ദരി; കേദാര്യ കൂടാരങ്ങളെ സോളമൻ തിരശീലകളെ വെല്ലുന്നതാം ശോഭയുള്ളവൾ ശാരോനിലെ പനിനീർപൂ താഴ്വരയിലെ താമര മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ; കൊടികളേന്തിയ സൈന്യം പോൽ സൂര്യ ചന്ദ്ര ശോഭപോൽ മോഹിനിയാം കാന്തയെ ചേർപ്പാൻ കണ്ണീരില്ല നാടതിൽ ശോകമില്ല വീടതിൽ എന്നു വന്നു ചേർത്തിടും പ്രിയാ; നിന്നെ […]

Read More