Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

എന്‍റെ ദൈവത്തെക്കൊണ്ട്

എന്‍റെ ദൈവത്തെക്കൊണ്ട് അസാദ്ധ്യമായതൊന്നുമില്ല(2) കണ്ണുനീരലിഞ്ഞു കേഴുമ്പോൾ കരളാകെ അലിയുന്നവൻ(2) കരുണാമൃതമായ് കരുതീടുന്നവൻ കൃപയാലെ നടത്തീടുന്നു(2);- എന്‍റെ… എന്‍റെ പ്രാണൻ വിട്ടു പോകുവാൻ പരിഭ്രാന്തി തുടങ്ങിയപ്പോൾ(2) മരണാ കരങ്ങൾ തിരികെ എടുപ്പാൻ സ്വർഗ്ഗീയ കരം വരുന്നു(2);- എന്‍റെ… കഷ്ടകാലങ്ങൾ വരുമ്പോൾ ദുഷ്ടൻ നേരെ എതിർത്തിടുമ്പോൾ(2) എളിമയിൽ നിന്നും അഭയം നല്കി ആശ്വാസം അരുളുന്നവൻ;- എന്‍റെ…

Read More 

എന്‍റെ പേർക്കായ് ജീവൻ വെടിഞ്ഞ

എന്‍റെ പേർക്കായ് ജീവൻ വെടിഞ്ഞ നിന്‍റെ സ്വന്തം ഞാനിനി അന്തരംഗേമാം വാഴുക നീയേ സന്തതമേശു നായകാ! മമ കൊടുംപാതക ശിക്ഷകളേറ്റ തിരുവുടൽ ക്രൂശിൽ കണ്ടേൻ ഞാൻ ഹൃദി വളരുന്നേ പ്രിയം നിന്നിൽ മതിയിനി പാപ ജീവിതം സ്വന്തനിണമതാൽ എൻ മഹാപാപ വൻകടം തീർത്ത നാഥനേ! എന്തേകിടും നിൻ കൃപയ്ക്കായിട്ടെൻ ജീവിതം പുൽപോലെയാം! കൃപയെഴുമങ്ങേ വിളിയെക്കേട്ടു വരുന്നിതാ ഞാനും നായകാ! അരുളിച്ചെയ്താലും അനുസരിച്ചിടാം അടിമ നിനക്കെന്നാളുമേ കടലിൻമീതെ നടന്നവനേ! ലോകക്കടലിൻമിതേ നടത്തണമെന്നെ കടലിൽ താഴും പേത്രനെയുയർത്തിയ കരമതിലെന്നെയുമേറ്റണേ അലഞ്ഞുഴലും […]

Read More 

എന്‍റെ ദൈവത്തെപോൽ ആരുമില്ലാ

എന്‍റെ ദൈവത്തെപോൽ ആരുമില്ലാ(2) ആരുമേ ആരുമേ (2) എൻ യേശുപോൽ ആരുമില്ലാ(2) എന്നെ സ്നേഹിക്കുവാൻ എന്നെ കരുതിടുവാൻ എൻ യേശുപോൽ ആരുമില്ലാ(2) മന്നാ നൽകീടുവാൻ മാറാ മധുരമാക്കാൻ എൻ യേശുപോൽ ആരുമില്ലാ(2);- (എന്‍റെ ദൈവത്തെപോൽ ) എന്‍റെ പാപം നീക്കാൻ എൻ ഭാരം മാറ്റാൻ എൻ യേശുപോൽ ആരുമില്ലാ (2) നിന്ദ ചുമന്നിടുവാൻ ദുഃഖം മാറ്റിടുവാൻ എൻ യേശുപോൽ ആരുമില്ലാ (2);- (എന്‍റെ ദൈവത്തെപോൽ ) എന്നെ അനുഗ്രഹിപ്പാൻ എന്നെ ഉയർത്തിടുവാൻ എൻ യേശുവെപ്പോൽ ആരുമില്ലാ (2) […]

Read More 

എന്‍റെ പ്രാണപ്രിയനെ പ്രത്യാശ കാരണനെ

എന്‍റെ പ്രാണപ്രിയനെ പ്രത്യാശ കാരണനെ നിന്‍റെ വരവു നിനെക്കുമ്പോൾ എനിക്കാനന്ദം ഏറെയുണ്ട്(2) ആനന്ദം ഏറെയുണ്ടു എനിക്കാനന്ദം ഏറെയുണ്ട് യേശുവിൻ കൂടുള്ള നിത്യത ഓർക്കുമ്പോൾ ആനന്ദം ഏറെയുണ്ട്;- എന്‍റെ… നമ്മുടെ ആഗ്രഹം അല്ലല്ലോ ദൈവത്തിൻ പദ്ധതികൾ എന്നാൽ ദൈവത്തിൻ ആഗ്രഹം അല്ലോ ഏറ്റം നല്ല അനുഗ്രഹം(2) ആയതിനാൽ എൻ കൺമഷം നീക്കി കർത്തനെ നോക്കിടാം സ്വർഗ്ഗീയ താതന്‍റെ ഇഷ്ടങ്ങൾ ചെയ്തു സ്വർപ്പൂരം പൂകിടാം;- ആനന്ദം… ഗോതമ്പു മണി പോൽ മന്നിൽ നമ്മുടെ ജീവനെ ത്യജിച്ചീടാം ആത്മ നാഥനെ അനുസരിക്കുമ്പോൾ […]

Read More 

എന്‍റെ ദൈവമായ രാജാവേ തിരുനാമം

എന്‍റെ ദൈവമായ രാജാവേ തിരുനാമം വാഴ്ത്തിടും(2) നിൻ മഹിമ അഗോചരമെ നിൻ ക്രിയകളും അത്ഭുതമെ നിൻ കൃപകളെ ധ്യാനിച്ചീടും നിൻ മഹിമയെ വർണ്ണിച്ചിടും നിന്‍റെ നീതിയെ ഘോഷിച്ചീടും നിന്‍റെ നന്മയെ ഓർമ്മിച്ചിടും മഹാ കരുണയും കൃപയുമുള്ളോൻ ദീർഘക്ഷമയും ദയയുമുള്ളാൻ നിത്യരാജത്വം നിനക്കുള്ളത് ആധിപത്യവും നിന്‍റെതല്ലോ;- നിന്‍റെ… സത്യമായ് തന്നെ വിളിച്ചിടുമ്പോൾ നിത്യജീവൻ താനരുളിടുമേ തന്നെ സ്നേഹിക്കും ഏവരെയും ദയയാലവൻ പരിപാലിക്കും;- നിന്‍റെ…

Read More 

എന്‍റെ പ്രാണപ്രിയനെൻ കൂടെയുള്ളതാൽ

എന്‍റെ പ്രാണപ്രിയനെൻ കൂടെയുള്ളതാൽ എന്‍റെ പാദമിടറുവാൻ ഇട വരില്ല കൂരിരുട്ടിന്‍റെ താഴ്വരയിൽ നടന്നാൽ ഒരനർത്ഥവും ഭവിക്കാതെ കാത്തിടുമെ(2) ഹാലേലൂയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ നീയെൻ ആശ്രയമെ ഹാലേലുയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ നീയെൻ മറവിടമെ(2) ഒരു കണ്ണും കണ്ടിടാത്ത സ്വർഗ്ഗ നന്മകളാൽ എന്നെ പുലർത്തുന്നോനെ ഒരു കാതും കേട്ടിടാത്ത ഇമ്പ സ്വരത്താൽ എന്നെ നടത്തുന്നോനെ(2);- പ്രിയരെല്ലാം കൈവിടുമ്പോൾ ഉറ്റ സഖിയായ് യേശു എൻ അരികിലുണ്ട് രോഗമെന്നെ പിടിച്ചിടുമ്പോൾ സൗഖ്യദായകനായവൻ കൂടെയുണ്ട്(2);-

Read More 

എന്‍റെ ദൈവമെന്നും വിശ്വസ്തൻ തന്നെ

എന്‍റെ ദൈവമെന്നും വിശ്വസ്തൻ തന്നെ എന്‍റെ ദൈവമെന്നും അനന്യൻ തന്നെ വാഗ്ദത്തം തന്നവൻ വാക്കു മാറാത്തവൻ വലങ്കരത്താൽ എന്നെ വഴി നടത്തും കണ്ണുനീർ താഴ്വരയിൽ നടന്നാൽ കഷ്ടങ്ങൽ നഷ്ടങ്ങൾ ഏറിവന്നാൽ കണ്ണുനീരെല്ലാം തുടച്ചീടുമേ കരം പിടിച്ചെന്നെ നടത്തിടുമേ;- വാഗ്ദത്തം… രോഗങ്ങളാൽ ഞാൻ വലഞ്ഞിടുമ്പോൾ ഭാരങ്ങളാൽ മനം നീറിടുമ്പോൾ അടിപ്പിണരാൽ അവൻ സൗഖ്യം തരും വചനമയച്ചെന്നെ വിടുവിച്ചിടും;- വാഗ്ദത്തം… ശത്രുവെനിക്കെതിരായ് വന്നിടുമ്പോൾ ശക്തിയില്ലാതെ ഞാൻ വലഞ്ഞിടുമ്പോൾ ശത്രുവിൻ വഴിയെ തകർത്തിടുവാൻ ശക്തിയവനെന്നിൽ പകർന്നിടുമേ;- വാഗ്ദത്തം…

Read More 

എന്‍റെ പ്രാണപ്രിയാ നീ എന്നു വന്നിടും

എന്‍റെ പ്രാണപ്രിയാ നീ എന്നു വന്നീടും എനിക്കു നിന്നേ കാണ്മാൻ ആർത്തിയായ് എന്നേ നിൻ അരികിൽ ചേർത്തിടുവാനായ് എൻ ജീവനാഥാ നീ എന്നു വന്നിടും(2) ഏറെ കഷ്ടമേറ്റെന്നെ വീണ്ടവനെ എന്നേ കൂട്ടവകാശിയാക്കിയോനേ എനിക്കു വേണ്ടതെല്ലാം നല്കുവോനെ എന്നേച്ചേർത്തിടുവാൻ നീ എന്നു വന്നിടും എനിക്കായ് വീടൊരുക്കാൻ പോയവനെ എത്രകാലം ഇനി കാത്തീടേണം എൻ ചുറ്റും ശത്രുക്കൾ കൂടീടുന്നേ എൻ പ്രിയ വേഗം നീ വന്നീടണേ;- ഏറെ… എനിക്കായ് മദ്ധ്യാകാശേ വരുന്നവനേ എന്നാധി തീർത്തിടുവാൻ വരുന്നവനേ എന്നു നീ വന്നെന്നെ […]

Read More 

എന്‍റെ നവിൽ പുതു പാട്ട്

എന്‍റെ നവിൽ പുതു പാട്ട് യേശു രാജൻ തരുന്നിതാ ആനന്ദത്തോടെ ഞാൻ പാടി സ്തുതിച്ചിടും ജീവനുള്ള കാലമെല്ലാം-ഹല്ലേലുയ്യാ പാപാന്ധകാരത്തിൽ ഞാൻ ആണ്ടുപോയപ്പോൾ പാതകനാം എന്നെ നാഥൻ വീണ്ടെടുത്തല്ലോ;- ആനന്ദ… ബാധ വ്യാധി പീഡകളാൽ ഞാൻ വലഞ്ഞപ്പോൾ പാതകാട്ടി ദുഃഖമെല്ലാം പോക്കി രക്ഷിച്ചു;- ആനന്ദ… ചേറ്റിൽ വീണ എന്നെ അവൻ കോരി എടുത്തു നാറ്റമെല്ലാം ജീവ രക്തം കൊണ്ടു മായിച്ചു;- ആനന്ദ… മാതാ പിതാ ഉറ്റ സഖി സർവ്വമേകിയ മന്നവനെ എന്നെന്നും ഞാൻ വാഴ്ത്തി സ്തുതിക്കും;- ആനന്ദ… ഇഹലോക […]

Read More 

എന്‍റെ നാഥൻ അതിശയമായെന്നെ

എന്‍റെ നാഥൻ അതിശയമായെന്നെ നടത്തുന്നതെന്തൊരതിശയമേ (2) എന്‍റെ ജീവനും, ഇന്നുള്ളതെല്ലാം ഇന്നെന്‍റെ നാഥന് പുകഴ്ചയായ്… (2) എന്‍റെ സ്നേഹിതനായവൻ എന്നുമെന്‍റെ കൂട്ടാളിയായ് (2) അഗ്നിത്തൂണുകളാലെന്നെ കാത്തീടുന്നു പുതു ജീവൻ നൽകീടുന്നു;- എന്‍റെ നാഥൻ… എന്‍റെ സാന്നിധ്യമാകേണം നീ എന്നെ കൈകളിൽ താങ്ങേണം നീ മേഘസ്തംഭങ്ങളാലെന്നെ നടത്തീടുന്നു പുതു ശക്തി പകർന്നീടുന്നു;- എന്‍റെ നാഥൻ…

Read More