എനിക്കായി ചിന്തി നിൻ രക്തം
എനിക്കായി ചിന്തി നിൻ രക്തം ഇല്ലിതല്ലാതൊരു ന്യായം ഇപ്പോഴും നിൻ വിളി ഓർത്തു ദേവാട്ടിൻ കുട്ടീ വരുന്നേൻ വിവിധ സംശയങ്ങളാൽ വിചാര പോരാട്ടങ്ങളാൽ വിപത്തിൽ അകപ്പെട്ടു ഞാൻ ദേവാട്ടിൻ കുട്ടീ വരുന്നേൻ ദാരിദ്രാരിഷ്ടൻ കുരുടൻ ധനസ്ഖ്യങ്ങൾ കാഴ്ച്ചയും ദാനമായ് നിങ്കൽ ലഭിപ്പാൻ ദേവാട്ടിൻ കുട്ടീ വരുന്നേൻ എന്നെ നീ കൈകൊണ്ടിടുമേ എൻ പിഴ പോക്കി രക്ഷിക്കും എന്നല്ലോ നിൻ വാഗ്ദത്തവും ദേവാട്ടിൻ കുട്ടീ വരുന്നേൻ അഗോചരമാം നിൻ സ്നേഹം അഗാധപ്രയാസം തീർത്തു അയ്യോ നിന്‍റെ നിന്‍റെതാവാൻ ദേവാട്ടിൻ […]
Read Moreഎനിക്കാനന്ദമുണ്ട് ആനന്ദമുണ്ട്
എനിക്കാനന്ദമുണ്ട് ആനന്ദമുണ്ട് മഹാ സന്തേഷമുണ്ട് ഉല്ലാസമുണ്ട്(2) എന്നെ വീണ്ടെടുത്തവൻ എന്‍റെ പ്രാണവല്ലഭൻ എന്‍റെ കൂട്ടായിതൻ കൂടെയുണ്ടല്ലോ (2) എത്ര ദുഃഖം നിന്നെ നേരിട്ടെന്നാലും എത്ര ശത്രു നിന്നെ പകച്ചെന്നാലും(2) നിന്നെ കണ്ടിടുന്നവൻ നിന്നെ മാറോടണക്കും നിന്‍റെ ദുഃഖമെല്ലാം തീര്ർത്തിടുന്നവൻ(2) നിന്നെ നിത്യമായ രാജ്യത്തെത്തിക്കും അവിടെ ദുഃഖമില്ല ഭീതിയിമില്ല(2) നിന്‍റെ നിത്യനാണവൻ നിന്‍റെ രാജാവാണവൻ നിന്‍റെ പ്രീയനാണെന്നോർത്തുകൊള്ളുക(2)
Read Moreഎനിക്കല്ല ഞാൻ ക്രിസ്തുവിനത്രെ
എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ അവനായിതാ സമർപ്പിക്കുന്നേ അവൻ നടത്തിപ്പിൻ കാവൽ കൊണ്ടോ- രോ നിമിഷവും നടത്തുന്നെന്നെ വഴിയേ എല്ലാ പാപങ്ങളുമകറ്റിനീച പാപിയെന്നെ രക്ഷിപ്പാൻ തിരുരക്തത്തിൻ ശക്തിയാൽ തീർത്തിടും വെണ്മയായ് സ്വർഭാഗ്യം ചേരുവോളം;- ഈ എൻ കൈകളെ സമർപ്പിക്കുന്നേ സേവയ്ക്കായി എൻ ജീവനെയും കാൽകൾ ഓടട്ടെ നിൻപാത ചേരട്ടെ എൻ ചിന്ത തിരുരാജ്യ വ്യാപ്തിക്കായി;- കൺകൾ കാണട്ടെ നിൻമുഖത്തെ ദർശിപ്പാൻ ഈ വൻ ഭാരത്തെയും എൻ ചെവികൾ ശ്രവിക്കുന്നേ ഹൃദയം വഴങ്ങുന്നേ രക്ഷകാ നിൻ വകയായ്;-
Read Moreഎൻയേശു എനിക്കായ് കരുതിടുമ്പോൾ
എൻയേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ എനിക്കൊരു കുറവുമില്ലെൻ മനമേ പാപികളിൽ പരമൻപു കലർന്നവൻ പാരിതിൽ മനുസുതനായ് വന്നവൻ ജീവനെത്തന്നവൻ ചാവിനെ വെന്നവൻ ജീവനിലുയിർത്തവൻ വൈരിയെ തകർത്തവൻ കൂരിരുൾ വഴികളിലായി ഞാൻ വലയുകിൽ കൂടെയുണ്ടിനിയവനെന്നരികിൽ കന്മഷമകറ്റും കണ്ണുനീർ തുടയ്ക്കും കൈവിടാതൊടുവോളം നൽവഴിയിൽ നടത്തും സങ്കടത്തിൽ സഖിയും സർവ്വ സഹായിയും സദ്ഗുരുനാഥനും നായകനും എൻജീവയപ്പവുമൻപെഴുമപ്പനും സർവ്വവുമെനിക്കവൻ സങ്കടമില്ലിനി വാനവും ഭൂമിയുമാകൃതി ചെയ്തവൻ താനെനിക്കാശ്രയം ഭയമെന്തിന്നായ്? വയലിലെ താമര വളരുവതില്ലയോ വാനിലെപ്പറവകൾ പുലരുവതില്ലയോ പിമ്പിലുള്ളതിനെ ഞാൻ പൂർണ്ണമായ് മറന്നും മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടും പരമവിളിയുടെ […]
Read Moreഎൻപ്രിയാ നിന്നെ ഞാൻ എന്നു കാണും
എൻപ്രിയാ നിന്നെ ഞാൻ എന്നു കാണും പൊൻമുഖം ഞാനെന്നു കാണും വാനിൽ വന്നന്തികേ എന്നു ചേർക്കും വൻ വിനകൾ എന്നു തീരും മന്ദിരം നീ തീർത്തു വേഗം വന്നു ചാരേ ചേർക്കുമെന്ന ആശയിൽ ഞാൻ പാർത്തിടുന്നു എന്നു നീ വന്നിടും യേശു നാഥാ നിൻമുഖം ഞാനെന്നു കാണും വീഞ്ഞു വീട്ടിൽ കൊണ്ടു വന്ന എന്‍റെ പ്രിയൻ എന്നുമെൻ ഞാനവന്റേതെന്നുമെന്നും ലോകത്തിൻ മോഹങ്ങൾ വേണ്ട തെല്ലും ജീവിതേശാ! നീ മതിയേ ദണ്ഡനങ്ങളേറെയേറ്റു ചോര ചിന്തി ജീവനേകി സ്നേഹിച്ചല്ലോ വൻ […]
Read Moreഎൻപേർക്ക് ജീവൻ തന്ന നാഥനേ
എൻ പേർക്കായ് ജീവൻ തന്ന നാഥനേ അങ്ങേയ്ക്കായെന്തു നൽകാൻ കഴിയുമോ അതാണെന്നാശയേ അതാണെന്നാഗ്രഹം എൻപേർക്കായ് ജീവൻ തന്ന നാഥനേ മണ്ണിൽ നിന്നെന്‍റെ രൂപം നെയ്തവൻ തൻ രൂപം എന്‍റെയുള്ളിൽ തന്നവൻ എൻ ചിന്ത സർവ്വവും ശോധന ചെയ്യുന്നോൻ നടപ്പും കിടപ്പും അറിയുന്നോൻ;- ഉള്ളത്തെ ഉള്ളതുപോലറിയുന്ന ഉണ്മയായിന്നയോളം നടത്തിയ ഇല്ലായ്മയിൽ നിന്നെന്നെ ഉള്ളപോൽ വിളിച്ചവൻ ഇന്നെന്‍റെയില്ലായ്മകൾ നീക്കുന്നു;- ഉദരത്തിലുരുവാകും മുന്നമേ ഉയരത്തിൽ നിന്നെന്നെ കണ്ടവൻ ഉന്നതവിളിയെന്നുള്ളിൽ നിറച്ചവൻ ഉയരത്തിലെ ശക്തി തന്നവൻ;-
Read Moreഎൻപേർക്കായ് ജീവനെ തന്ന എന്നേശുവേ
എൻ പേർക്കായ് ജീവനെ തന്ന എന്നേശുവെ എന്നുള്ളം തുള്ളുന്നു നിൻ സ്നേഹമോർക്കുമ്പോൾ പാപിയാം എന്നെയും സ്നേഹിപ്പാൻ നാഥനെ യാതൊരു നന്മയും ഇല്ല ജീവിതത്തിൽ ക്രൂശിൽ ചൊരിഞ്ഞനിൻ രക്തത്താലെന്നെയും ശുദ്ധീകരിച്ചു നിൻ സന്നിധേ നിർത്തുവാൻ മാലിന്യം നീക്കിനിൻ മാർവ്വോടണച്ചല്ലോ കാൽകളെ പാറമേൽ സുസ്ഥതിരമാക്കി നീ ദുഃഖം പ്രയാസങ്ങൾ ഓരോദിവസവും വൻ തിരപോലെന്മേൽ ആഞ്ഞടിച്ചീടുമ്പോൾ ലോകം തരാത്തതാം സന്തോഷം തന്നു നീ മാർവ്വോടണച്ചെന്നെ താങ്ങി നടത്തുന്നു ആശ്വാസമില്ലാത്ത ഈ മരുവാസത്തെ എത്ര നാൾ തള്ളി ഞാൻ നീക്കണം പ്രീയനെ പ്രത്യാശയേറുന്നെൻ […]
Read Moreഎൻപേർക്കായി ജീവൻ വെടിഞ്ഞ
എൻ പേർക്കായി ജീവൻ വെടിഞ്ഞ എൻ പ്രാണ പ്രീയനാകും യേശുവേ നിൻ സ്നേഹത്തെ ഞാൻ ഓർത്തീടുന്തോറും എൻ മാനസം നന്ദിയാൽ പൊങ്ങുന്നേ എൻ വീണ്ടെടുപ്പിൻ വില കൊടുപ്പാൻ നീ മാത്രമല്ലാതാരുള്ളേശുവേ നിൻ കാരുണ്യത്തിൻ മഹാത്മ്യത്തെ ഞാൻ സദാ കാലവും പുകഴ്ത്തീടുമേ;- പേയിൻ ബലത്തെ തകർത്തതിനാൽ എൻ മരണഭയം നീ നീക്കിയല്ലോ നിൻ കാൽവറിയിൽ തിരുബലിയാൽ സീയോൻ മാർഗ്ഗവും തുറന്നെനിക്കായ്;- നിൻ സ്നേഹത്താൽ ഞാൻ ജ്വലിച്ചീടുവാൻ ശുദ്ധാത്മാവിനാൽ നിറച്ചവനെ അനുദിനവും ജയജീവിതം നയിച്ചീടുവാൻ കൃപയരുൾക;- പ്രിയൻ പോയതാം പാതെ […]
Read Moreഎൻ ഹൃദയം ശുഭവചനത്താൽ കവിയുന്നു
എൻ ഹൃദയം ശുഭവചനത്താൽ കവിയുന്നു എന്മനമാനന്ദത്താൽ നിറഞ്ഞിടുന്നു എൻപ്രിയനീയേഴ-യ്ക്കേകിയ നന്മകൾ ക്കെന്തിഹെ ഞാൻ പകരം പരനേകും ആനന്ദമേ ക്രിസ്ത്യജീവിതം ആശ്വാസമുണ്ടീപ്പാതയിൽ നിത്യപിതാവെൻ കൂടെയിരുന്ന് നിത്യവുമെൻപോർ ചെയ്തീടുന്നതിനാൽ നിർഭയവാസമെനിക്കുണ്ടുലകിൽ നിത്യവുമീ മരുയാത്രയിലെല്ലാം;- ആനന്ദ… എൻപ്രിയനെനിക്കായ് കരുതുന്നതിനാൽ തൻ തിരുമാർവ്വിൽ ഞാൻ വിശ്രമിച്ചീടുന്നു ജീവനും ഭക്തിക്കും വേണ്ടിയതൊക്കയും തൻ ദിവ്യമാം ശക്തി ദാനം ചെയ്തതിനാൽ;- ആനന്ദ… ആപത്തനർഥങ്ങൾ രോഗാകുലങ്ങളാ- ലാശയറ്റയ്യോ ഞാനാകെത്തളർന്നപ്പോൾ ആശ്വസിപ്പിക്കും കരങ്ങളാലെൻ പ്രിയൻ അത്ഭുതസൗഖ്യവും ശാന്തിയും തന്നതാൽ;- ആനന്ദ… അന്ധകാരത്തിൽ നിന്നെന്നെ വിളിച്ചവ- നത്ഭുതശോഭയിലേക്കു നടത്തുന്നു അല്പകാലത്തെയീ […]
Read Moreഎൻ ഹൃദയം മാറ്റുക തിരുഹിതം പോലെ
എൻ ഹൃദയം മാറ്റുക തിരുഹിതം പോലെ താഴ്ത്തുന്നു എന്നെ തിരുഹിതം ചെയ്യുവാൻ തിരു ഇഷ്ടംപോലെ മെനഞ്ഞീടുക കളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽ നിൻ രക്തത്താലെ കഴുകീടുക എന്നെ ചൊരിയുക നിൻ കൃപ അടിയന്മേൽ ഇന്ന് തിരു ഇഷ്ടംപോലെ മെനഞ്ഞീടുക കളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽ എന്നുള്ളം നിന്നിൽ ആനന്ദിക്കുവാൻ പകരുക നിൻ ശക്തി അടിയന്മേൽ ഇന്ന് തിരു ഇഷ്ടംപോലെ മെനഞ്ഞീടുക കളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽ
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

