Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Category Archives: Malayalam

എൻ മനമേ നീ വാഴ്ത്തിടുക

എൻ മനമേ നീ വാഴ്ത്തിടുക ഉപകാരങ്ങളൊന്നും മറന്നിടാതെ അന്തരംഗം മുറ്റും നിറയെട്ടെ ദൈവ നന്മയിൻ ഓർമ്മകളാൽ യഹോവാ ഒരുക്കിയ ദിവസമിത് ഇന്നു നാം ആത്മാവിൽ ആരാധിക്ക വാനത്തോളം അങ്ങു സ്വർഗ്ഗത്തോളം സ്തുതി സൗരഭ്യം ഉയർന്നിടട്ടെ;- മനുഷ്യരിൽ ആശ്രയം വയ്ക്കുകില്ല പ്രഭുക്കളിൽ ഒരിക്കലും ചാരുകില്ല വാനവും ഭൂമിയും നിർമ്മിച്ചവൻ എന്‍റെ ആശ്രയമിന്നുമെന്നും;- എന്‍റെ ബലവും ഗീതവും താൻ ഞെരുക്കത്തിലെന്‍റെ ആശ്രയവും ഉല്ലാസനാദങ്ങൾ ജയഘോഷം എന്‍റെ പാർപ്പിടത്തിലുയർന്നിടും;- എന്നെ പകയ്ക്കുന്നോർ ലജ്ജിക്കുവൻ നന്മയിൻ അടയാളം നല്കിയോനെ ശത്രുവിൻ വലയിൽ ഞാൻ […]

Read More 

എൻ മനമേ ദിനം വാഴ്ത്തുക നീ

എന്മനമേ ദിനം വാഴ്ത്തുക നീ എന്‍റെ സർവ്വാന്തരംഗവുമേ യഹോവയെ എന്മനമേ ദിനം വാഴ്ത്തുക നീ തന്നുപകാരങ്ങൾ ഓർത്തു നിരന്തരം നന്ദിയാൽ പ്രിയനെ വാഴ്ത്തിപുകഴ്ത്തിടാം നിന്നകൃത്യങ്ങൾ മോചിച്ചിടുന്നു നിന്നുടെ രോഗങ്ങൾ സൗഖ്യമാക്കുന്നു നിൻ ജീവനവൻ വീണ്ടെടുത്തിടുന്നു;- എന്മനമേ… നിന്നുടെ യൗവ്വനം കഴുകൻ പോൽ പുതുക്കി നന്മയാൽ വായ്ക്കവൻ തൃപ്തിയെ തരുന്നു പീഢിതർക്കായ് നീതി ന്യായം നടത്തി തൻ ദയ നമ്മെ അണിയിക്കുന്നോൻ കൃപയും കരുണയും നിറഞ്ഞവൻ താൻ;- എന്മനമേ… നമ്മുടെ പാപങ്ങൾക്കൊത്ത വിധം പരൻ പകരം നമ്മോടു പ്രവർത്തിക്കുന്നില്ല […]

Read More 

എൻ മനമെന്നെന്നും വാഴ്ത്തീടുമേ

എൻ മനമെന്നെന്നും വാഴ്ത്തീടുമേ സ്തുത്യനാം ദൈവത്തെ പുകഴ്ത്തിടുമെ സർവ്വ മഹത്വത്തിനും യോഗ്യനവൻ യാഹെന്നല്ലോ അവൻ ശ്രേഷ്ട നാമം ഹാ.. എന്‍റെ ദൈവമോ അവനുന്നതനല്ലോ എന്‍റെ കർത്തനോ അവൻ വല്ലഭനല്ലോ മഹത്വവും തേജസ്സും ധരിച്ചിടുന്നോൻ തിരശീല പോൽ വാനത്തെ വിരിപ്പോൻ മേഘങ്ങളെ തന്‍റെ തേരാക്കിയും കാറ്റിൻ ചിറകിന്മീതെ സഞ്ചരിക്കുന്നോൻ;- ഹാ.. എന്‍റെ കാറ്റിനെ തൻ ദൂതന്മാരായ് നിയമിക്കുന്നോൻ അഗ്നിജ്വാലയെ തന്‍റെ സേവകരായും മരണ പാതാളത്തിൻ താക്കോലുള്ളവൻ എന്നന്നേക്കും നിത്യജീവനേകിടുന്നവൻ;- ഹാ.. എന്‍റെ മാറത്തു പൊൻകച്ച അണിഞ്ഞവനായ് ഏഴു നക്ഷത്രം […]

Read More 

എൻ മനമെ യഹോവയെ വാഴ്ത്തുക

എൻ മനമേ യഹോവയെ വാഴ്ത്തുക നീ എൻ സർവ്വാന്തരംഗമെ തിരുനാമം വാഴ്ത്തുക അവൻ ചെയ്തതാം ഉപകാരങ്ങൾ ഒരുനാളും നീ മറന്നിടാതെ (2) അവൻ നിന്‍റെ അകൃത്യം മോചിക്കുന്നു നിൻ രോഗങ്ങൾ ഒക്കെയും സൗഖ്യമാക്കുന്നു അവൻ നിന്‍റെ ജീവനെ വീണ്ടെടുക്കുന്നു ദയയും കരുണയും നിന്നെ അണിയിക്കുന്നു;- നിൻ യൗവ്വനം കഴുകനെപോലെ പുതുക്കും ദിനം നന്മയാൽ നിറയ്ക്കും കർത്താവിൻ ദയയോ എന്നുമെന്നേക്കും തൻ ഭക്തർക്കും തൻ നീതി മക്കൾക്കും;-

Read More 

എൻ മനമെ നിൻ ആധാരമെൻ

എൻ മനമെ നിൻ ആധാരമെൻ മശിഹാ രാജരാജൻ താൻ മാനം ധനം മഹിമ-മഹിമയതിൻ പെരുമ സർവ്വവുമെൻ മശിഹാ മഹാ രാജൻ തൻ കൃപയാം വൻ കരത്തിൻ കീഴമർന്നു നീ ആനന്ദിക്ക നിക്ഷേപമവൻ തന്നെ-അക്ഷയ ധനം തന്ന് രക്ഷ ചെയ്തീടുമെന്നെ അന്ത്യത്തോളം;- എൻ.. ഈ മരുയാനം കഴിപ്പാനായ് കൃപാദാനം മതിയെന്നും അഗ്നിമേഘത്തിൻ കീഴിൽ-ശക്തിയേറും തൻ തോളിൽ നിത്യവും ഈ ഇരുളിൽ നടത്തുന്നോൻ;- എൻ.. നിൻ പിതൃസ്നേഹമവർണ്ണനീയം മൃദുനാദം മനോഹരം നാളെയെകൊണ്ടെൻ ചിത്തം കലങ്ങാതെന്നും സത്യം അരുളിയവൻ നിത്യം പാലിക്കുന്നോൻ;- […]

Read More 

എൻ മനം പുതുഗീതം പാടി

എൻമനം പുതുഗീതം പാടി വാഴ്ത്തിപ്പുകഴ്ത്തിടുമേ ഉന്നതനേശുവിനെ നിത്യജീവനെനിക്കരുളാനവൻ തിരു ജീവനെത്തന്നല്ലോ എനിക്കവൻ തൻജീവനെത്തന്നല്ലോ സന്തതം തന്നുപകാരങ്ങളെ-ന്നന്തരംഗമോർത്തു പാടിടുമേ അന്തമില്ലാ കൃപ പകർന്നെൻ ബന്ധനമഴിച്ചവൻ വീണ്ടെടുത്തു സ്വന്തമാക്കി ദൈവപൈതലാക്കി ലോകം തരാത്ത സമാധാനവും ശോകം കലരാത്തൊരാനന്ദവും അനുദിനവും അരുളിയെന്നെ അനുഗ്രഹിക്കുന്നവനത്ഭുതമായ് അനുഗമിക്കുന്നു ഞാനിന്നവനെ പാരിടമിതിൽ പല ശോധനകൾ നേരിടുകിലും ഭയമില്ലെനിക്കു ചാരിടും ഞാനെൻപെഴും തൻ മാറിടമതിലഭയം തിരയും മാറിടുമെൻ മനഃക്ലേശമെല്ലാം നല്ല പോരാട്ടം പോരാടിടും ഞാൻ മുമ്പിലുള്ളോട്ടം തികച്ചിടും ഞാൻ വിശ്വാസത്തെ കാത്തിടുമെന്നാശ്വാസനാട്ടിൽ ഞാനെത്തിടുമേ ദർശിക്കുമേശുവിൻ പൊൻമുഖം ഞാൻ

Read More 

എൻ ഭവനം മനോഹരം എന്താനന്ദം

എൻ ഭവനം മനോഹരം എന്താനന്ദം വർണ്യാതീതം സമ്മോദകം ദൂരെ മേഘപാളിയിൽ ദൂരെ താരാപഥ വീചിയിൽ ദൂത വൃന്ദങ്ങൾ സമ്മോദരായ് പാടീടും സ്വർഗ്ഗവീഥിയിൽ പൊന്മണിമേടകൾ മിന്നുന്ന ഗോപുരം പത്തും രണ്ടു രത്നക്കല്ലുകളാൽ തീർത്തതാം മന്ദിരം കണ്ടെൻ കണ്ണുകൾ തുളുമ്പിടും ആനന്ദാശ്രു പൊഴിച്ചിടും;- എൻ പ്രേമകാന്തനും മുൻപോയ ശുദ്ധരും കരം വീശി വീശി മോദാൽ ചേർന്നു സ്വാഗതം ചെയ്തിടും മാലാഖ ജാലങ്ങൾ നമിച്ചെന്നെ ആനയിക്കും എൻ സ്വർഭവനേ;- എന്തു പ്രകാശിതം എന്തു പ്രശോഭിതം ഹല്ലേലുയ്യ പാടും ശുദ്ധർ ഏവം ആലയം […]

Read More 

എൻ ബലം എന്നേശുവേ

എൻ ബലം എന്നേശുവേ തൻ ചിറകിൽ എന്നെ മറയ്ക്കും വൻ തിരയിൽ എൻ നൗകയിൽ ഉളതാൽ താങ്ങിടും (2) ഇരമ്പും ആഴിമേൽ ഇമ്പനാഥൻ നടത്തിടും(2) ഭയമെന്തിനു, ഞാനല്ലയോ എന്ന അൽഭുത ധ്വനി നീ കേട്ടിടും(2);- എൻ ബലം… ലോകം നിന്ദ്യമായി കുഴിയിൽ തള്ളിടും(2) യോസേഫിൻ ദൈവം ഉയർത്തിടും ഉന്നതൻ നിനക്കായ് കരുതിടും(2);- എൻ ബലം…

Read More 

എൻ പ്രേമഗീതമാം എൻ യേശുനാഥാ

എൻ പ്രേമഗീതമാം എൻ യേശുനാഥാ നീ എൻ ജീവനെക്കാളും നീ വലിയതാണെനിക്ക് (2) ആരാധന… ആരാധന… ആരാധന… ആരാധന… തുല്യം ചൊല്ലാൻ ആരുമില്ലേ അങ്ങേപ്പോലേ യേശുവേ(2) ജീവനേ സ്വന്തമേ അങ്ങേ മാർവ്വിൽ ചാരുന്നു ഞാൻ (2);- ആരാധന… അങ്ങേപ്പോലേ സ്നേഹിച്ചീടാൻ ആവതില്ല ആർക്കുമേ(2) സ്നേഹമേ പ്രേമമേ അങ്ങേ മാർവ്വിൽ ചാരുന്നു ഞാൻ(2);- ആരാധന…

Read More 

എൻ പ്രേമകാന്തനാം യേശുവേ

എൻ പ്രേമകാന്തനാം യേശുവേ ആ സുന്ദരനെ നിൻ മുഖകാന്തിയെൻ പ്രിയനെ എന്താശ്ചര്യമെ എൻ നയനങ്ങൾക്കതി മോദം നിൻ രൂപമേ സ്തുതികളിൽ വാണിടും നാഥനാം യേശുവേ ആയിരം പതിനായിരങ്ങളിൽ സുന്ദരനേ സുന്ദരനേ സുന്ദരനേ എൻ യേശുവേ കണ്ണുകളിൽ മിന്നൽപോലെ പാദങ്ങളോ സ്വർണ്ണശോഭ(2) വിരൽ തുമ്പിലും നീ അധികാരവുമായി വരികയായ് പൊൻ കിരീടവും ചൂടി തേജപൂർണ്ണനായ് വരികയായ്;- നിൻ വചനം എന്‍റെ കാതിൽ ആനന്ദമേകും സംഗീതമേ (2) നിന്‍റെ കൈകളിൽ എൻ ആശ്രയമേ എൻ ആരാധ്യനെ നിന്‍റെ മാർവ്വതിൽ എൻ […]

Read More