Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Category Archives: Malayalam

എൻ യേശുവുണ്ട് കൂടെ തെല്ലും

എൻ യേശുവുണ്ട് കൂടെ തെല്ലും ഭയമെനിക്കില്ല(2) തൻ ആത്മ ബലത്താലെ ജീവിച്ചീടും ഞാൻ എന്നും(2) എൻ യേശുവുണ്ട് കൂടെ (എൻ യേശു) നിത്യമായ വാസം നാഥനൊരുക്കുന്നു പുത്തനഭിഷേകംഎന്നിൽ പകരുന്നു (2) എന്നാവശ്യങ്ങളെല്ലാം അറിഞ്ഞീടുന്ന നാഥാ(2) നീ എന്നുമെന്‍റെ കൂടെ;- എൻ യേശു… കാൽവറിയിൽ എനിക്കായ് മരിച്ചെന്‍റെ നാഥൻ കാൽകരങ്ങൾ എനിക്കായ് തകര്ർന്നെന്‍റെ താതൻ(2) നിൻ രുധിരമെന്നിൽ പുതുജീവനെ നൽകി(2) പാടീടും ഞാനെന്നും;- എൻ യേശു..

Read More 

എൻ യേശുവിൻ സന്നിധിയിൽ എന്നും

എൻ യേശുവിൻ സന്നിധിയിൽ എന്നും ഗീതങ്ങൾ പാടിടും ഞാൻ തന്‍റെ മാധുര്യമേറിടും നാമമത് സ്തുതി ഗീതങ്ങൾ പാടിടും ഞാൻ കണ്ണുനീരവൻ തുടച്ചീടുമേ കരുണയിൻ കരം നീട്ടിടുമേ എന്‍റെ കാൽവറി നായകൻ യേശുമതി എന്‍റെ പാപങ്ങൾ അകറ്റിടുവാൻ;- പരമൻ വിളി കേട്ടിടുമ്പോൾ പരമാനന്ദം ലഭിച്ചിടുമേ എന്‍റെ അകൃത്യങ്ങളൊക്കെയും അവൻ കൃപയാൽ അതിവേഗമകറ്റിടുമേ;-

Read More 

എൻ യേശുവല്ലാതില്ലെനിക്കൊരാശ്രയം

എൻ യേശുവല്ലാ തില്ലെനിക്കൊരാശ്രയം ഭൂവിൽ നിൻ മാർവ്വിൽ അല്ലാതില്ലെനിക്കു വിശ്രാമം വേറെ ഈ പാരിലും പരത്തിലും നിസ്തുല്യൻ എൻ പ്രിയൻ എൻ രക്ഷകാ എൻ ദൈവമേ നീയല്ലാതില്ലാരും എൻ യേശുമാത്രം മതിയെനിക്കേതു നേരത്തും വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹസഖിയായ് ഈ ലോകസഖികളെല്ലാരും മാറിപ്പോയാലും;- എൻ… എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻ മറ്റാരേയും ഞാൻ കാണുന്നില്ലെൻ രോഗശാന്തിക്കായ് നിൻ മാർവ്വിടം എൻ ആശ്രയം എൻ യേശു കർത്താവേ;- […]

Read More 

എൻ യേശു രക്ഷകൻഎൻ നല്ല ഇടയൻ

എൻ യേശു രക്ഷകൻഎൻ നല്ല ഇടയൻ തൻ ആടുകളിൽ ഒന്നിനും ഇല്ലൊരു കുറവും നന്മ മാത്രമേ പൂർണ്ണകൃപയും യേശുവേ! നിൻആടിനെ എപ്പോഴും പിൻചെല്ലും ഞാൻ നാശവഴിയിൽ തെറ്റിടും നേരത്തിൽ തൻ സ്വർഗ്ഗഭാഗ്യം വിട്ടു താൻ എന്നെ അന്വേഷിപ്പാൻ തൻ ശബ്ദം കേട്ടു ഞാൻ സന്തോഷത്തോടെ താൻ തൻ മാർവ്വിൽ എന്നെ അണച്ചു എൻകണ്ണീർ തുടച്ചു എൻ പാപമുറിവു യേശു പൊറുപ്പിച്ചു തൻ സ്വന്തം രക്തം തന്നവൻ ഹാ! നല്ല ഇടയൻ പിതാവിൻ ഭവനം ഇപ്പോൾ എൻ പാർപ്പിടം […]

Read More 

എൻ യേശു നാഥന്‍റെ പാദത്തിങ്കൽ ഞാൻ

എൻ യേശു നാഥന്‍റെ പാദത്തിങ്കൽ ഞാൻ ഇനി എന്നാളും ഈ മന്നിൽ ജീവിച്ചിടും എന്തോരം ക്ലേശങ്ങൾ നേരിട്ടാലും ഞാൻ എന്‍റെ കർത്താവിൻ സ്നേഹത്തിലാനന്ദിക്കും ദൂരെപ്പോകുന്ന നിമിഷങ്ങളിൽ തേടിപാഞ്ഞെത്തും ഇടയനവൻ ആരും കാണാതെ കരഞ്ഞിടുമ്പോൾ തോളിലേന്തി താൻ തഴുകിടുന്നു സ്വർഗ്ഗ സീയോനിൽ നാഥനെ കാണ്മതിനായ് എന്‍റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂ ആരെയും ഞാൻ ഭയപ്പെടില്ല എന്‍റെ കർത്താവെൻ കൂടെ വന്നാൽ ഇല്ല താഴുകിൽ ഞാൻ തകരുകില്ല എന്നും തന്നോടു ചേർന്നു നിന്നാൽ യാത്രയിൽ ഞാൻ തളർന്നിടുമ്പോൾ എന്നാത്മ ധൈര്യം […]

Read More 

എൻ യേശു എൻ സംഗീതം എൻബലം

എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു താൻ ജീവന്‍റെ കിരീടം എനിക്കു തരുന്നു തൻമുഖത്തിൻ പ്രകാശം ഹാ! എത്ര മധുരം! ഹാ! നല്ലൊരവകാശം എന്റേതു നിശ്ചയം! എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു എനിക്കു വിപരീതം ആയ കൈയെഴുത്ത് തൻക്രൂശിൻ തിരുരക്തം മായിച്ചുകളഞ്ഞു ശത്രുത തീർത്തു സ്വർഗ്ഗം എനിക്കു തുറന്നു എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു എൻഹൃദയത്തിൻ ഖേദം ഒക്കെ താൻ തീർക്കുന്നു എൻവഴിയിൽ പ്രയാസം ഞെരുക്കം […]

Read More 

എൻ യേശു എൻ പ്രിയൻ എനിക്കുള്ളോൻ

എൻ യേശു എൻ പ്രിയൻ എനിക്കുള്ളോൻ നീ നിൻ പേർക്കു വെടിയുന്നു പാപോല്ലാസം എൻ കാരുണ്യ വീണ്ടെടുപ്പു രക്ഷ നീ എപ്പോൾ സ്നേഹിച്ചോ ഞാൻ എപ്പോൾ സ്നേഹിച്ചോ ഞാൻ എപ്പോൾ സ്നേഹിച്ചോ, ആയതിപ്പോൾ തന്നെ ഞാൻ സ്നേഹിക്കുന്നു നീ മുൻ സ്നേഹിച്ചെന്നെ എൻ മോചനം വാങ്ങി നീ കാൽവറിയിൽ ഞാൻ സ്നേഹിക്കുന്നു മുൾമുടി ഏറ്റതാൽ;- എപ്പോൾ… ഞാൻ സ്നേഹിക്കും ജീവമരണങ്ങളിൽ ഞാൻ ജീവിക്കും നാൾ എന്നും വാഴ്ത്തും നിന്നെ എൻ ഗാനം അന്ത്യവായു പോകുമ്പോഴും;- എപ്പോൾ… അനന്ത […]

Read More 

എൻ മനസുയരുന്നഹോ നന്മയേറും

എന്മനസ്സുയരുന്നഹോ! നൻമയേറും വചനത്താൽ ചിന്മയരാജനെക്കുറിച്ചു പാടിയ കഥ ചെമ്മയോടറിയിച്ചിടുന്നു ലേഖകന്‍റെ വേഗമേറും ലേഖനി താനെന്‍റെ ജിഹ്വ ലോകപാലക! നീയെത്രയും നരസുതരിലാകവേ സുന്ദരനാകുന്നു;- നിന്നധരങ്ങളിൽ കൃപമന്നനേ സംക്രമിക്കുന്നു ഉന്നതനാം ദേവനതിനാൽ നിന്നെയങ്ങഹോ! എന്നുമാശീർവ്വദിച്ചിടുന്നു ശൂരനേ! നിൻവാളരയ്ക്കു വീര്യമഹിമയോടൊത്തു ചാരുതരമായ് ബന്ധിച്ചിട്ടു നീതി സൗമ്യത നേരിവയാൽ മഹത്വത്തോടു വാഹനമേറുക തവ വാമേതരമായ ബാഹു ഭീമസംഗതികൾ നിനക്കു പറഞ്ഞുതരും ആഹവ വിഷയമായഹോ! വൈരികളിൻ ഹൃത്തടത്തിൽ പാരമാം മൂർച്ചയുള്ള നിൻ ക്രൂരശരങ്ങൾ തറച്ചിടും ശത്രുഗണങ്ങൾ വീണടിപെടും നിൻസന്നിധൗ നിന്നുടെ സിംഹാസനമോ എന്നുമുള്ളതത്രേ ചെങ്കോൽ […]

Read More 

എൻ മനമേ നീ വീണ്ടും ശാന്തമായിരിക്ക

എൻ മനമേ നീ വീണ്ടും ശാന്തമായിരിക്ക(2) അളവെന്യേ പകരുന്ന നന്മകളോർത്തു പാടുക വീണ്ടും വീണ്ടും പാടുക പ്രാണനെ മരണത്തിൻ ഭീതിയിൽ നിന്നും കാലുകളെ വീഴ്ചയിൽ നിന്നും(2) താങ്ങിയ സ്നേഹത്തിൻ പാലനമോർത്തു വീണ്ടും വീണ്ടും പാടുക;- എൻ മനമേ… കണ്ണിനെ കണ്ണീരിൻ താഴ്വര നിന്നും കാത്തുവല്ലോ വൻ കൃപയിൽ(2) രക്ഷയിൻ പാനപാത്രമുയർത്തി വീണ്ടും വീണ്ടും പാടുക;- എൻ മനമേ… സ്തോത്രഗാനത്തിൻ പല്ലവി എന്നും നന്ദിയോടെ പാടിടുക(2) രക്ഷയിൻ സന്ദേശവാഹകരായി വീണ്ടും വീണ്ടും പാടുക;- എൻ മനമേ…

Read More 

എൻ മനമേ നീ വാഴ്ത്തീടുക നിൻ

എൻ മനമേ നീ വാഴ്ത്തീടുക നിൻ സഷ്ടാവിനെ ജീവകാലമെല്ലാം ഭയപ്പെടേണ്ടാ തെല്ലും ഭ്രമിച്ചിടേണ്ടാ യാഹെന്ന ദൈവം നിൻ ഇടയൻ നിന്‍റെ പരിപാലകൻ മാൻപേട പോൽ എൻ കാലുകളെ നാഥൻ ഗിരികളിൽ നിർത്തിടുന്നു ഞാനെന്‍റെ രക്ഷയിൽ പാനപാത്രം ഏന്തി ദൈവത്തിൻ നാമത്തെ സ്തുതിച്ചീടുമെ;- മാറാത്തതാം തൻ വാഗ്ദത്തങ്ങൾ നിത്യം പ്രാണനെ തണുപ്പിക്കുന്നു ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടും നേരം വൈരിയിൽ കോട്ടകൾ തകർന്നീടുമെ;- മാധുര്യമേറും എൻ പ്രാണപ്രിയൻ സ്വരം ഞാൻ നിത്യം ശ്രവിച്ചിടുന്നു ഞാനെന്‍റെ സർവ്വവും സമർപ്പിച്ചിടുന്നു സർവ്വേശ്വരാ നിൻ […]

Read More