Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

പ്രാണനാഥാ യേശുദേവാ പാരിൽ നീ

പ്രാണനാഥാ യേശു ദേവാ പാരിൽ നീ മതിയേ പാദമെൻ ഗതിയേ നീ മതി വേറാരും വേണ്ടീ- നീചഭൂമിയിലാശ്രയിപ്പാൻ നിമിഷംതോറും മാറിടുന്ന മനുഷ്യനിൽ ഞാൻ ചാരുകയോ?;- കൂട്ടുകാരും കൈവെടിഞ്ഞാൽ കൂടെ നിന്നിടും നീ തുണയായ് കഠിന ക്ഷാമകാലത്തും നീ കാക്കയാലും കാക്കുകയായ്;- തീയണച്ചും സിംഹത്തിന്‍റെ വായടച്ചും കാത്തിടും നീ ശക്തി നൽകും ശത്രുവോടു യുദ്ധം ചെയ്‌വാൻ പ്രാപ്തി തരും;- പെരിയ ശത്രുരഥങ്ങൾ വന്നാൽ ചെറിയ ഭീതിയുമില്ലെനിക്ക് അതിലുമധികം നിൻരഥങ്ങൾ മതിലുപോലുണ്ടെന്നരികിൽ;- ഇത്ര നല്ല കർത്തനെന്‍റെ മിത്രമാണിന്നായതിനാൽ എത്ര ഗീതം […]

Read More 

പോർക്കളത്തിൽ നാം പൊരുതുക ധീരരായ്

പോർക്കളത്തിൽ നാം പൊരുതുക ധീരരായ് യേശുവിൻ നാമമതേന്തി പോയിടാം സുവിശേഷം ഓതിടാം നാടെങ്ങും അനന്ത സന്തോഷമുണ്ടൊടുവിൽ ആയിരങ്ങൾ പതിനായരങ്ങളിതാ പാപത്തിന്നാഴത്തിൽ വീണു കയറുവാൻ കരകാണാതുഴലുന്ന നേരം നേടിടാം സ്നേഹക്കൊടിയാൽ;- കണ്ണീരിൽ വിതച്ചീടിൽ ആർപ്പോടു കൊയ്യും പോയിടാമവൻ തിരുമുമ്പിൽ വാങ്ങാം പ്രതിഫലം ചൂടാം കിരീടങ്ങൾ പാടിടാം സ്തോത്ര സംഗീതം;- കഷ്ടങ്ങൾ വന്നാലും ക്ലേശം സഹിക്കിലും ഓടും നിൻ പാത തേടി കുരിശിലെ സ്നേഹം ഓർത്തിടുംനേരം വേണ്ടെനിക്കീ ലോകസൗഖ്യം;- ഐക്യമായ് നിന്നു നാം വേല ചെയ്തീടുകിൽ ഇടിച്ചിടാം പേയിൻ കോട്ട […]

Read More 

പോയിടാം നമുക്കിനിയും പോയിടാമല്ലോ

പോയിടാം നമുക്കിനിയും പോയിടാമല്ലോ പ്രാണപ്രിയനേശു പിൻപേ പോയിടാമല്ലോ പോകാം വേഗത്തിൽ വാഴാം സീയോനിൽ സേനയിൻ അധിപനവൻ മുമ്പിലുള്ളതാൽ ഭീതി തെല്ലുമേശിടാതെ പോയിടാമല്ലോ വാനസേനയും കാവൽ ചെയ്തിടും;-പോയി ബോബുകളനവധിയായ് സജ്ജമായിതാ തൻ വാർത്തപോലെ ലോകമാകേ വെന്തഴിയുവാൻ എത്ര ഭീകരം യുദ്ധനാളതിൽ;- പോയി ലോകജാതികളുണർന്നു പോയിടുന്നിതാ അന്തിക്രിസ്തുവിൻ വഴി വിപ്ളവത്തിനായ് അന്ത്യനാളതിൻ ലക്ഷ്യമാണിവ;- പോയി യൂദജാതികൾ മടങ്ങി സ്വന്തനാടതിൽ വന്നു തങ്ങൾ രാജ്യവും പുതുക്കീടുന്നിതാ പ്രിയൻ വന്നിടാൻ കാലമായിതാ;- പോയി ദൈവമക്കൾ വേഗമായുണർന്നുകൊള്ളുവിൻ ഇനി കാലമേറെ ഇല്ലയെന്നുമോർത്തുകൊള്ളുവിൻ ശക്തരാകുവിൻ ശുദ്ധരാകുവിൻ;- […]

Read More 

പോയിടും ഞാൻ നിൻകൃപയാൽ

പോയിടും ഞാൻ നിൻകൃപയാൽ ഇടറിടാതെ പിന്മാറിടാതെ പാഴ്മരുഭൂമിയിൽ തളർന്നിടാതെ(2) യേശുവേ! രക്ഷകാ! കർത്തനേ! നാഥനേ(2) കൂരിരുളിൻ താഴ്വരയിൽ നടന്നീടിലും ഭയപ്പെടില്ല(2) ദീപമെന്‍റെ പാതയ്ക്കവൻ ജീവനാഥൻ നയിക്കുമെന്നെ(2) ജീവനാഥൻ നയിക്കുമെന്നെ;- പോയിടും… മാനം ധനം ലോകസുഖം മാടിയെന്നെ വിളിച്ചീടിലും(2) മായസുഖം വേണ്ടെനിക്ക് യേശു പോയ പാതമതി(2) യേശുപോയ പാതമതി;- പോയിടും… പഴി നിന്ദ പരിഹാസം ഏറ്റെന്നാകിലും മാറുകില്ല(2) കാൽവറിയിൽ പ്രാണനാഥൻ ഏറ്റതെല്ലാം ഓർത്തിടും ഞാൻ(2) ഏറ്റതെല്ലാം ഓർത്തിടും ഞാൻ;- പോയിടും…

Read More 

പ്രഭാകരനുദിച്ചു തൻ പ്രഭ ചിന്തി

പ്രഭാകരനുദിച്ചുതൻ പ്രഭ തിങ്ങി വിളങ്ങുമീ പ്രഭാതത്തിൽ ദേവേശനെ സഭയായ് സ്തുതിക്ക നാം ഇരുൾ മാറി വെളിവിതാ ധരണിമേൽ തിളങ്ങുന്നു മറവിനുള്ളടങ്ങിന പൊരുളുകൾ തെളിയുന്നു അതിതരാം ശ്രമം മൂലം മതി തളർന്നുറങ്ങിന ക്ഷിതിതല നിവാസികൾ അതിസുഖമുണരുന്നു മരണതുല്യമാം നിദ്രാഭാരമതിന്നധീനമാ യിരുന്നൊരു ജഗദാകെ പുതുജീവൻ ധരിക്കുന്നു വരിക നാമൊരുമിച്ചു പരന്നടിപണിഞ്ഞിടാം തിരുഹിതമല്ലോ ഭൂവിൽ പരിവർത്തിച്ചിടുന്നതു തിരുപ്പദമകാലത്തിൽ തിരക്കുകിലലഭ്യമാം മരിക്കിലുമിരിക്കിലും നമുക്കതു ശരണ്യമേ തിരുസ്വരമെഴുതിന കുറിപ്പുകൾ പഠിക്ക നാം തിരുവചസ്സറിവില്ലാത്തരങ്ങളെ തുരത്തുന്നു ദുരിതത്തിൻ ഫലമായ മരണത്തെ തുലയ്ക്കുന്നു കരയുന്ന ജനങ്ങൾക്കു പുരുമോദമരുളുന്നു

Read More 

പ്രഭാതത്തിൽ നിൻ പ്രഭ

പ്രഭാതത്തിൽ നിൻ പ്രഭ കണ്ടുണർന്നീടുന്നു പരനെ പ്രഭ ചിന്തിയെന്നുള്ളത്തിൽ സ്തുതിച്ചീടുന്നു രാത്രികാലമെന്നെ നിന്‍റെ തൂവലിൽ മറച്ച നാഥാ(2) ഈ പകലുമെന്നെ നിന്‍റെ കൃപയിൽ കാത്തിടേണെ ഈ ദിനം മുഴുവനെന്നെ പതറാതെ നിർത്തിടേണെ(2) പാപത്തിൻ ചേറ്റിലെന്നെ വീണിടാതെ കാത്തിടേണെ

Read More 

പ്രകാശിതരായ് ഞങ്ങൾ നിന്മുഖ

പ്രകാശിതരായ് ഞങ്ങൾ നിന്മുഖ ദർശനത്തിൽ നാഥാ നിന്നരികിൽ ഞങ്ങൾ ലജ്ജിതരാകില്ല നിന്മുഖകാന്തി കണ്ടു ജീവിത പാതകളെ ശോഭിതമാക്കിടുവാൻ നീ കനിവേകിയാലും ഇടറാതെ നിൻഹിതങ്ങൾ അറിഞ്ഞു നടന്നിടുവാൻ ഇടയനായ് നീ നയിക്ക നിരന്തരമീ വഴിയിൽ;- പ്രകാശി… അരികത്തു വന്നിടുന്നോർക്കഭയം നീ തന്നിടുന്നു അഴലേറും വേളകളിൽ ആശ്വാസം പകർന്നിടുന്നു അടിതെറ്റിവീഴുന്നേരം താങ്ങി നടത്തിടുന്നു അടിയാർക്കുനിൻ സവിധം അനുഗ്രഹദായകമെ;- പ്രകാശി… തമസ്സിന്‍റെ താഴ്വരയിൽ ഭയന്നിടാനേതുമില്ല തവകൃപയെന്നുമെന്നും ചാരത്തു കാവലുണ്ട് തരികനിൻ നൽവരങ്ങൾ തിരുകൃപയാസ്വദിച്ച് ചിരകാലം നിന്നരികിൽ അണഞ്ഞു വസിച്ചിടുവാൻ;- പ്രകാശിത…

Read More 

പ്രാക്കളെ പോൽ നാം പറന്നീടുമേ പ്രാണപ്രീയൻ

പ്രാക്കളെ പോൽ നാം പറന്നീടുമേ പ്രാണപ്രിയൻ വരവിൽ പ്രത്യാശയേറുന്നേ പൊന്മുഖം കാണുവാൻ പ്രാണപ്രിയൻ വരുന്നു കഷ്ടങ്ങളെല്ലാം തീർന്നിടുമേ കാന്തനാം യേശു വരുമ്പോൾ കാത്തിരുന്നിടാം ആത്മബലം ധരിക്കാം കാലങ്ങളേറെയില്ല;- പ്രാക്കളെ.. യുദ്ധങ്ങൾ ക്ഷാമങ്ങളേറിടുമ്പോൾ ഭാരപ്പെടേണ്ടതുണ്ടോ? കാഹളം ധ്വനിക്കും വാനിൽ മണവാളൻ വരും വിശുദ്ധിയോടൊരുങ്ങി നിൽക്കാം;- പ്രാക്കളെ.. ഈ ലോക ക്ലേശങ്ങളേറിടുമ്പോൾ സാരമില്ലെന്നെണ്ണീടുക നിത്യ സന്തോഷം ഹാ എത്രയോ ശ്രേഷ്ഠം നിത്യമായങ്ങു വാണിടും;- പ്രാക്കളെ.. വീണ്ടെടുക്കപ്പെട്ട നാം പാടീടും മ്യത്യവെ ജയമെവിടെ? യുഗായുഗമായ് നാം പ്രീയൻ കൂടെന്നും തേജസ്സിൽ വാസം […]

Read More 

പ്രാകാരം വിട്ടു ഞാൻ വന്നിടട്ടെ

പ്രാകാരം വിട്ടു ഞാൻ വന്നിടട്ടെ ചേർക്കുമോ എന്നെ നിന്‍റെ സന്നിധെ തീർക്കുമോ എന്നെ നിന്‍റെ പൈതലായ് പാർക്കുമേ നിന്‍റെ ചാരെ നാളെല്ലാം(2) പാപിയായി ഞാൻ ഉഴന്നിഹത്തിൽ ജീവനായി ഞാൻ ഓടി വലഞ്ഞു ഒരുക്കി നീ എനിക്കായ് സങ്കേതം വരുന്നു ഞാൻ നിൻ നഗരമതിൽ(2) എന്‍റെ കൺകൾ നിൻ മുഖം കാണട്ടെ എന്‍റെ കൈകൾ നിൻ വേല ചെയ്യട്ടെ എന്‍റെ കാൽകൾ നിൻ പാതെ ഓടട്ടെ നീ വസിക്കും മന്ദിരമാണല്ലോ ഞാൻ(2)

Read More 

പ്രാണനാഥാ ജീവനാഥാ

പ്രാണനാഥാ ജീവനാഥാ പ്രാണപ്രീയ എന്നേശുവേ ആരാധിക്കും അങ്ങേയെന്നും ആയുസ്സിൻ നാൾകൾ നന്ദിയാൽ ഹാലേലുയ്യാ. ഹാലേലുയ്യാ.. ഹാലേലുയ്യാ.. ഹാലേലുയ്യാ…… ഹാലേലുയ്യാ..… ഹാലേലുയ്യാ…… ഹാലേലുയ്യാ..… ചേറ്റിൽ കിടന്ന എന്നെ ഉയർത്തിയേ പാപക്കുഴിയിൽ നിന്നും കയറ്റിയേ ക്രിസ്തവാം പാറമേൽ ഏറ്റമുയർത്തിയേ പൊൻ കരത്താലെന്നെ താങ്ങിയേ;- ശത്രുവാമെന്നെ മിത്രമാക്കിയേ ദോഷിയാമെന്നെ പക്ഷമാക്കിയേ ആ മഹാസ്നേഹം ഇത്രമേലേകാൻ യോഗ്യനായ് തീർത്തതി മോദാൽ ദാസനാമെന്നെ പുത്രനാക്കിയേ നിത്യമാം അവകാശമേകിയേ ക്രുശിലെ സ്നേഹം ആ മഹാസ്നേഹം യോഗ്യനായ് തീർത്തതി മോദാൽ

Read More