ഇന്നലകളിലെന്നെ നടത്തിയ
ഇന്നെലകളിലെന്നെ നടത്തിയ ദൈവം ഇന്നോളം കരുതിയ താതൻ തൻ സ്നേഹം ഇനിയും നടത്തുവാൻ മതിയായതാൽ ഇഹത്തിലാധികൾക്കിടയില്ലഹോ(2) കരുതുന്നവൻ എന്നെ കാക്കുന്നവൻ കരുമനയിലും എന്നെ പുലർത്തുന്നവൻ കരം പിടിക്കുന്നവൻ കൂടെയുള്ളതാൽ കലങ്ങുകയില്ല കൃപ അനുഭവിക്കാം ഇടറിപ്പോയാലും ഈ ഇരുൾ വഴിയിൽ ഇനിയും നടത്തിടും എൻ പ്രിയ ഇടയൻ ഇല്ലായ്മകൾ ഈശനിൽ അർപ്പിക്കിൽ ഇരട്ടി ബലമവൻ ഏകും നിശ്ചയം;- പരാ നിൻ സന്നിധൗ നിന്നിടും ഞാനെന്നും പൂർണ്ണമല്ലാത്ത എൻ പണിയാലല്ല പാപി എനിക്കായ് ചൊരിഞ്ഞതാം നിണത്തിൻ പാവന ശക്തിയിൻ യോഗ്യതയിൽ;- […]
Read Moreഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലർത്തി എന്റെ യേശു എത്ര നല്ലവൻ അവൻ എന്നെന്നും മതിയായവൻ എന്‍റെ പാപ ഭാരമെല്ലാം തന്‍റെ ചുമലിൽ ഏറ്റുകൊണ്ട് എനിക്കായ് കുരിശിൽ മരിച്ചു എന്‍റെ യേശു എത്ര നല്ലവൻ എന്‍റെ ആവശ്യങ്ങളറിഞ്ഞ് ആകാശത്തിൻ കിളിവാതിൽ തുറന്ന് എല്ലാം സമൃദ്ധിയായ് നൽകിടുന്ന എന്റെ യേശു എത്ര നല്ലവൻ രോഗ ശയ്യയിലെനിക്കു വൈദ്യൻ ശോക വേളയിലാശ്വാസകൻ കൊടും വെയിലതിൽ തണലുമവൻ എന്റെ യേശു എത്ര വല്ലഭൻ:- മനോഭാരത്താലലഞ്ഞ് മനോവേദനയാൽ നിറഞ്ഞ് മനമുരുകി ഞാൻ […]
Read Moreഇനിയെത്ര നാളിപ്പടകിൽ ഞാൻ
ഇനിയെത്ര നാളിപ്പടകിൽ ഞാൻ വിനയാം കല്ലോലങ്ങൾ താണ്ടി മനതാർ തണുപ്പാൻ നാഥാ-വീടതിൽ ചേരുവാൻ ദിനങ്ങൾ കഴിയണമോ എന്തു ഖേദമണെഞ്ഞീടിലും സ്വന്ത ജീവനെ ഏകിയോനെ നിൻ ദയകൊണ്ടെൻ ജീവിതനൗക നടത്തുക സന്താപ സാഗരത്തിൽ;- ഇനിയെത്ര പാറപോലുള്ള വൈഷമ്യങ്ങൾ മാറാതെന്നും തുടരുകയോ മാറായെ മധുരമാക്കിത്തീർത്തോനാം നീ തന്നെ പേറുകയോ എൻഭാരം;- ഇനിയെത്ര നിത്യ ജീവിതായോധനത്തിൽ ശക്തി ഹീനത തോന്നിടുമ്പോൾ മുക്തി തൻ പുത്തനാലയം എത്തുവാനായ് നിൻ കരുത്തേകുക ദിനവും;- ഇനിയെത്ര
Read Moreഇനിയും നിന്നോടു പറ്റിച്ചേരാൻ
ഇനിയും നിന്നോടു പറ്റിച്ചേരാൻ ആത്മമാരിയാൽ നിറയ്ക്ക ആദ്യസ്നേഹം എന്നിൽ പകർന്നു അത്ഭുതസൃഷ്ടിയായ് അലങ്കരിക്ക നല്ലമുന്തിരിവള്ളിയായ് നിന്നിൽ ചേർന്നു ജീവിക്കുവാൻ അധികം ഞാൻ ഫലം തരുവാൻ ചെത്തിയെന്നെ പണിയണമേ;- ബലഹീനനെൻ സവിധെ തരുന്നീ ബലം നല്കിടാൻ ഫലങ്ങൾ ഞാൻ തന്നീടുവാൻ പുതുവീഞ്ഞ് പകരണമെ;-
Read Moreഇനിയും കൃപ ഒഴുകി വരും
ഇനിയും കൃപ ഒഴുകി വരും ഈ വീഥിയിൽ യേശു വരും ഇരുകണ്ണാൽ നാം കാണും ഒരു വീട്ടിൽ നാം ചേരും മിഴി നീരും കനവുകളും പനിനീരിൽ മലരാകും മിഴിപൂട്ടിയ സോദരങ്ങൾ ചിരിതുകി ഉയിർ കൊള്ളും മരുഭൂവിൽ പൂക്കൾ പൂത്തുലയും ഇളംതെന്നൽ മേഞ്ഞുവരും;- ഇനിയും അലതല്ലും വാരിധിയിൽ തിരമുറിയും വഴിതെളിയും അകതാരിൽ വേദനകൾ മഴവില്ലായ് വിടപാറും അഴലില്ലാതായിരം വത്സരങ്ങൾ പറുദീസയിൽ നാം വാഴും;- ഇനിയും വിലയേറിയ ജീവിതങ്ങൾ വിടപറയും വേളകളിൽ വഴിപിരിയാതോർമ്മകളിൽ വിരഹത്താൽ ഉരുകുമ്പോൾ വിലപിക്കും മാനസം തഴുകുമവൻ […]
Read Moreഇനി ലാഭമായതെല്ലാം ചേതമായി
ഇനി ലാഭമായതെല്ലാം ചേതമായി എണ്ണാം വിശ്വാസത്താൽ ഓട്ടമോടിടാം; ഇനി മുൻപോട്ടു നാം പോകാം- വിശ്വാസത്താൽ പോകാം പിന്മാറി നാം പോയിടല്ലേ(2) ആത്മാക്കളെ നേടാം ഇനി ആത്മാക്കളെ നേടാം(2) യേശുവിനായി പോകാം-യേശുവിനായി നേടാം പിന്മാറി നാം പോയിടല്ലേ(2) പ്രതിസന്ധികൾ മുൻപിൽ പകച്ചുനില്ക്കാതെ നാം അഭിഷേകത്താൽ മുന്നേറാം; പ്രതികൂലങ്ങൾ മുൻപിൽ പതറിടാതെ നാം പ്രാർത്ഥനയാൽ ജയിക്കാം; പോകാം പോകാം പോകാം ഈ ലോകത്തിനദത്തോളം നേടാം നേടാം നേടാം ഇനി ആത്മാക്കളെ നേടാം(2) കാലമേറെയില്ല കാന്തനേശു വന്നിടുവാൻ(2) സുവിശേഷ ശബ്ദം മുഴങ്ങിടട്ടെ […]
Read Moreഇനി താമസ്സമോ നാഥാ വരുവാൻ
ഇനി താമസ്സമോ നാഥാ വരുവാൻ കോടാകോടി ദൂതസംഘമായ് മേഘത്തിൽ ഹാ! എത്രനാൾ കാത്തുഞാൻ പാർക്കണം എൻ ആത്മസഖേ നിൻ മുഖം കാണുവാൻ നിലയില്ലാലോകെ വൻ തിരകൾ ഹാ അലച്ചുയരുന്നേ ഭീകരമായ് പാരിടമാകെ പെരുകിടുന്നയ്യോ പരിഭ്രമങ്ങൾ മനഃചഞ്ചലങ്ങൾ വന്നു ചേർത്തുകൊള്ളും എന്നെ വേഗമായ് ഇന്നു നോക്കിടുന്നേ നിന്നെ ഞാനേകനായ്;- ഹാ!… ആശയറ്റോരായ് മേവുന്നു മനുജർ വിശ്രമമെന്യേ ഈ പാര്ർത്തലത്തിൽ ആകുലചിന്തകളേറുന്നതാലേ ദീനരായവർ കണ്ണീർ പൊഴിച്ചിടുന്നേ ഭൂവിൽ അന്ധകാരം മൂടുന്നു നാഥനേ ഹന്ത ചിന്തിക്കിൽ എന്തു സന്താപമെ;- ഹാ!… ആദ്യവിശ്വാസം […]
Read Moreഇനി ഞാനല്ല കർത്തനേശുവല്ലോ
ഇനി ഞാനല്ല കർത്തനേശുവല്ലോ എന്‍റെ നായകൻ ഇന്നലെകൾ മാറിപ്പോയ് കണ്ടാലും സർവ്വവും പുതുതായി തീർന്നു ഹായ് ഈ ജീവിതം പൂണ്ണമായ് ഞാൻ നൽകിടും ഈശനെന്നിൽ വാണിടും എന്നും മോദമേ (2) എന്‍റെ കൂട്ടുകാർ നിന്ദിച്ചാലും വേർപിരിഞ്ഞീടിലും ദുഷിയേകിലും പിൻചെന്നിടും ഞാൻ എൻ യേശുനാഥനെ;- ഇല്ല പോകില്ല പാപവഴികൾ ഞാൻ തള്ളിടുന്നു ശുഭജീവിതം കണ്ടു ഞാൻ യേശുദേവനിൽ;- ഇന്നു ഞാൻ എത്രധന്യൻ എന്‍റെ നാൾകൾ കർത്തൻ കയ്യിൽ ഹാ ഹാലേലൂ… ഹാ ഹാലേലൂ…;-
Read Moreഇത്രയും സ്നേഹിച്ചാൽ പോരാ
ഇത്രയും സ്നേഹിച്ചാൽ പോരാ അങ്ങേ ഇത്രയും ആരാധിച്ചാൽ പോരാ(2) എനിക്കുള്ളതിനേക്കാൾ എൻ ജീവനേക്കാൾ അങ്ങേ സ്നേഹിപ്പാനാണെനിക്കാശ(2) യേശുവേ ആരാധ്യനെ യേശുവേ ആരാധ്യനെ(2) എൻ സങ്കടങ്ങൾ തീത്തതിനാലല്ല എൻ ആവശ്യം നിറവേറ്റിയതിനാലല്ല(2) എനിക്കായ് മരിച്ചതിനാൽ ഞാൻ എന്നുമങ്ങേ ആരാധിച്ചീടും(2);- യേശുവേ… എൻ കർമ്മവും പ്രവൃത്തിയാലുമല്ല എൻ നേർച്ചയും കാഴ്ച്ചയാലുമല്ല(2) കൃപയാൽ രക്ഷിച്ചതിനാൽ ഞാൻ എന്നുമങ്ങേ ആരാധിച്ചീടും(2);- യേശുവേ…
Read Moreഇത്രമേൽ ഇത്രമേൽ എന്നെ
ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ ഇതെത്രയും വിചിത്രമേശു രക്ഷകാ എത്ര ദൂരം… നിന്നെ വിട്ടോടി ഞാൻ അത്ര നേരം… കാത്തുനിന്നെ എന്നെ നീ തള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീ ചൂടുള്ളൊരപ്പവും കുളിരിനായ് ചൂടും പകർന്നു തന്നെന്നിൽ നീ;- എത്ര ദൂരം… ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദന നാശത്തിൽ ആയൊരൻ രക്ഷക്കായ് ആശിച്ചതല്ലയോ ആ രോദനം;- എത്ര ദൂരം…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

