Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Category Archives: Malayalam

അനുഗ്രഹക്കടലേ എഴുന്നള്ളി വരിക

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി – ന്നനുഗ്രഹമടിയരിൽ അളവെന്യേ പകരാൻ പിച്ചളസർപ്പത്തെ നോക്കിയ മനുജർ – ക്കൊക്കെയുമനുഗ്രഹജീവൻ നീ നൽകിയേ എന്നിൽനിന്നു കുടിച്ചിടുന്നോർ വയറ്റിൽ നി – ന്നനുഗ്രഹജലനദി ഒഴുകുമെന്നരുളി നീ പന്ത്രണ്ടപ്പോസ്തലൻമാരിൽക്കൂടാദ്യമായ് പെന്തക്കോസ്തിൻ നാളിൽ ഒഴുക്കിയ വൻനദി ആത്മമാരികൂടാതെങ്ങനെ ജീവിക്കും ദേശങ്ങൾ വരണ്ടുപോയ് ദൈവമേ കാണണേ യോവേൽ പ്രവാചകൻ ഉരച്ച നിൻ വാഗ്ദത്തം ഞങ്ങളിൽ ഇന്നു നീ നിവൃത്തിയാക്കിടേണം മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി – ച്ചേദനു തുല്യമായ് സുഗന്ധങ്ങൾ വീശണം പീശോൻ ഗീചോൻ നദി ഹിദ്ദേക്കൽ ഫ്രാത്തതും മേദിനിയിൽ […]

Read More 

അനുഗമിച്ചിടും ഞാനെൻ പരനെ

അനുഗമിച്ചിടും ഞാനെൻ പരനെ പരനെ കുരിശിൽ മരിച്ചുയിർത്ത നാഥനെ ഇന്നും എന്നും മാറ്റമില്ലാത്ത വല്ലഭനെ മമ കൊടുംപാപം തീർക്കുവാൻ താൻ കനിഞ്ഞന്നോ! വിമലജൻ ജീവൻ തരുവതിനും തുനിഞ്ഞന്നോ! ശോധന പലതും മേദിനിയിതിലുണ്ടെന്നാലും വേദനയേകും വേളകളേറെ വന്നാലും വന്ദിത പാദസേവയതെന്നഭിലാഷം നിന്ദിതനായിത്തീരുവതാണഭിമാനം ക്ഷീണിതനായി ക്ഷോണിയിൽ ഞാൻ തളരുമ്പോൾ ആണികളേറ്റ പാണികളാലവൻ താങ്ങും കൂരിരുൾ വഴിയിൽ കൂട്ടിന്നു കൂടെ വരും താൻ വൈരികൾ നടുവിൽ നല്ല വിരുന്നു തരും താൻ നന്മയും കൃപയും പിന്തുടരുമെന്നെയെന്നും വിൺമയവീട്ടിൽ നിത്യത മുഴുവൻ ഞാൻ […]

Read More 

അനുഗമിക്കും ഞാനേശുവിനെ അനുദിനം

അനുഗമിക്കും ഞാനേശുവിനെ അനുദിനം കുരിശെടുത്തു അവഗണിക്കും ഞാൻ ലോകസ്നേഹത്തെ അവൻ തന്ന ബലം ധരിച്ച് സ്നേഹക്കൊടിക്കീഴിൽ ഞാനിരുന്നു സ്നേഹനാഥനെ സ്തുതിക്കും (2) മമ പ്രിയരെന്നോടെതിർത്തീടിലും മനംനൊന്തു കലങ്ങീടിലും മനസുഖം തരും തൻ തിരുമൊഴികൾ മതിയെനിക്കാശ്വസിപ്പാൻ പല പരിശോധനകൾ സഹിച്ച് പഴിദുഷിനിന്ദ വഹിച്ച് അരുമരക്ഷകനെ അനുഗമിച്ചെൻ അവസരം ചെലവഴിക്കും വരുമൊരുനാളിലെന്നാത്മ പ്രിയന്നരികിലണഞ്ഞിടും ഞാൻ പുതുവുടലണിഞ്ഞു കുതുഹുലരായ് പുതുപുരിയിൽ വസിക്കൂ

Read More 

അനുഗമിക്കും ഞാനേശുവിനെ

അനുഗമിക്കും ഞാനേശുവിനെ അനുദിനവും അത്യാനന്ദമായ് അനുഗ്രഹത്താലെന്നെ നിറച്ചിടുന്ന അനുപമ സ്നേഹിതൻ താൻ ഹല്ലേലുയ്യാ ഗീതം പാടാം തുല്യമില്ലാനാമം പാടാം അവനറിയാതെയൊന്നുമെന്നിൽ അനുവദിക്കില്ല എന്നു മന്നിൽ അതുമഖിലം എൻ നന്മകൾക്കായ് അനുദിനം നല്കിടും താൻ വിഷമതകൾ ഹാ! ഏറിടുകിൽ വിലപിക്കയെന്തിന്നീയുലകിൽ വിജയിതനാമെന്നേശുവെല്ലാ വിനകളുമകറ്റുമല്ലോ

Read More 

അനാദിനാഥനേശുവെൻ ധനം

അനാദിനാഥനേശുവെൻ ധനം അന്യനാം ഭൂവിലെന്നാൽ ധന്യനാം ഞാൻ ക്രിസ്തുവിൽ സദാ സ്വർഗ്ഗത്തിലെൻ ധനം ഭദ്രം സുശോഭനം ഉലകത്തിന്റെ സ്ഥാപനം അതിനുമുമ്പുമെൻ ധനം ഉന്നതൻ ക്രിസ്തുവിൽ ദൈവം മുന്നറിഞ്ഞതാം പാപത്തിന്നിച്ഛകൾ പാരിൻ പുകഴ്ചകൾ കൺമയക്കും കാഴ്ചകൾ മഞ്ചയരിൻ വേഴ്ചകൾ ഒന്നിലുമെന്മനമേതുമേ മയങ്ങിടാ ഇന്നുള്ള ശോധന നൽകുന്ന വേദന വിഷമമുള്ളതെങ്കിലും വിലയുണ്ടതിനു പൊന്നിലും വിശ്വസിച്ചാശ്രയിച്ചാനന്ദിക്കും ഞാൻ സദാ കാലങ്ങൾ കഴിയുമ്പോൾ നിത്യത പുലരുമ്പോൾ ദൈവം ചെയ്തതൊക്കെയും നന്മയ്ക്കൊന്നു തെളിയുമ്പോൾ യുക്തമായ് വ്യക്തമായ് കൃപയിൻ കരുതലറിയും നാം

Read More 

അദ്ധ്വാനിക്കും സ്നേഹിതരെ

അദ്ധ്വാനിക്കും സ്നേഹിതരെ ഭാരം ചുമപ്പവരെ ആശ്വാസം നിങ്ങൾക്കിങ്ങേകിടുവാനായ് രക്ഷകനേശു വിളിച്ചിടുന്നു ആശയോടേശുവിൻ ചാരേ വരൂ ആശ്വാസം നൽകുമവൻ നിങ്ങൾ തൻക്ലേശങ്ങളേതാകിലും പാപമോ രോഗമോ മറ്റെന്താകിലും വിശ്വാസത്തോടെ കടന്നുവരൂ ക്ലേശങ്ങൾ നീക്കുമവൻ നന്മചെയ്വാൻ നിങ്ങൾക്കാശയെങ്കിലും തിന്മയതല്ലോ ചെയ്തിടുന്നു പാപമതിയുടെ കാരണമെ പാപത്തെ നീക്കുമവൻ വ്യർത്ഥവിചാരത്തിൽ വീണുലയാതെ കർത്തനാമേശുവിലാശ്രയിപ്പിൻ നിത്യനിരാമയ സ്വർഗ്ഗസുഖം നിശ്ചയം നൽകുമവൻ ഇതു സുപ്രസാദദിനം പ്രിയരെ ഇതുതന്നെ കരുണാസമയം കാൽവറിയിൽ പൂർത്തിയാക്കിയതാം രക്ഷക്കായ് വന്നിടുക

Read More 

അത്യുന്നതൻ സുതനേ

അത്യുന്നതൻ സുതനേ ആരംഭകാരണനേ അങ്ങേ സ്തുതിച്ചിടും ആരാധിച്ചാനന്ദിക്കും ശ്രീ യേശുക്രിസ്തുരാജാ! കാൽവറി മാമലയിൽ കാരിരുമ്പാണികളാൽ ക്രൂശിതനായ് എന്റെ പാപങ്ങൾ പോക്കിയതാൽ നന്ദിയായ് കുമ്പിടുന്നു കഷ്ടത്തിലാശ്രയം നീ ദുഃഖത്തിൽ സാന്ത്വനവും ശത്രുകൈയിൽ നിന്നും മാമക മോചനവും നിൻകൃപയൊന്നുമാത്രം ജാതിവംശങ്ങൾ മദ്ധ്യേ സത്യത്തിൻ സാക്ഷിയായി ഇരുളിലൊരു ദീപം പോൽ നിന്നിൽ ഞാൻ ശോഭിച്ചിടാൻ അരുളേണം, നിൻകൃപകൾ ആത്മാവാം ദൈവമേ നിൻ ശക്തിയാൽ ഞാൻ നടപ്പാൻ പാവനഹൃദയം എന്നിൽ പകർന്നിടു നീ പാരിലെൻ നാൾകളെല്ലാം

Read More 

അത്യുന്നതൻ തൻ മറവിൽ വസിക്കും

അതന്നതൻ തൻ മറവിൽ വസിക്കും ഭ്യത്യരെത്ര സൗഭാഗ്യശാലികൾ! മൃത്യുഭയം മുറ്റുമകന്നു പാടും അത്യുച്ചത്തിൽ സ്വർഗ്ഗീയ സംഗീതം ഇത്രഭാഗ്യം വേറില്ല ചൊല്ലുവാൻ ഇദ്ധരയിൽ നിശ്ചയമായ് (2) സർവ്വശക്തൻ തൻ ചിറകിന്നു കീഴിൽ നിർഭയനായ് സന്തതം വാഴ്ച ഞാൻ ഘോരതര മാരിയോ കൊടുങ്കാറ്റോ കൂരിരുട്ടോ പേടിപ്പാനില്ലൊന്നും ദൈവമെന്റെ സങ്കേതവും കോട്ടയും ദിവ്യസമാധാനവും രക്ഷയും ആപത്തിലും രോഗദുഃഖങ്ങളിലും ആശ്വാസവും സന്തോഷഗീതവും സ്നേഹിതരും ബന്ധുമിത്രരേവരും കൈവിട്ടാലും ഖേദിപ്പാനെന്തുള്ളു വാനം ഭൂമി മാറിപ്പോയീടിലും തൻ വാഗ്ദത്തമോ നില്ക്കും സുസ്ഥിരമായ്

Read More 

അത്യുന്നതൻ്റെ മറവിങ്കൽ

അത്യുന്നതൻ്റെ മറവിങ്കൽ സർവ്വ ശക്തന്റെ നിഴലിൻ കീഴിൽ പാർക്കും ഞാൻ നിർഭയനായി പാടും ഞാൻ സ്തുതി ഗീതങ്ങൾ ആപത്തുകൾ രോഗങ്ങളും നഷ്ടങ്ങളും എന്നെ ജയിക്കയില്ല എൻ്റെ അദ്ധ്വാനഫലം ഞാൻ തന്നെ അനുഭവിക്കും ഞാനും എന്റെ കുടുംബവുമോ യേശുവെ ആരാധിക്കും തൻ വചനം അനുസരിക്കും മാതൃകയായ് ജീവിക്കും യാത്രകളിൽ തൻ കാവലുണ്ട് ആളും സഹായവും കരുതീട്ടുണ്ട് ആയുസ്സും ആരോഗ്യവും എൻ ദൈവം എനിക്കു തരും ദൂതൻമാർ മുന്നമേ പോകുന്നു. കാര്യം നടത്തി തരുന്നു. എപ്പോഴും ദൈവം എൻ്റെ കൂടെയുണ്ട് […]

Read More 

അത്ഭുതവാനേ അതിശയവാനേ

അത്ഭുതവാനേ അതിശയവാനേ ആരാധിക്കുന്നു നിന്നെ ഞാനാരാധിക്കുന്നു ദൈവാധി ദൈവത്തിനു സ്തോത്രം ചെയ്യുവിൻ കത്താധി കർത്താവിനെ വാഴ്ത്തി പാടുവിൻ ജ്ഞാനത്തോടെ വാനത്തെ നിർമ്മിച്ചവൻ ഭൂമിയെ വെള്ളത്തിൻമേൽ വിരിച്ചവൻ പ്രഭചൊരിയാൻ താരകം നിർമ്മിച്ചവൻ ആയുസ്സുള്ള കാലമെന്നും സ്തുതികരേറ്റിടാം ചെങ്കടലിൽ വഴിതുറന്ന ദൈവം നീയല്ലോ യിസ്രായേലെ വഴി നടത്തിയ ശക്തൻ നീയല്ലോ ശത്രുവെ സംഹരിച്ചു സ്വന്തജനത്തെ നീ പോറൽ ലേശം ഏറ്റിടാതെ മറുകരയേറ്റി എരിവെയിലിൽ മരുഭൂവിൽ മേഘസ്തംഭമായ് കൂരിരുൾ താഴ്വരയിൽ അഗ്നിസ്തംഭമായ് മാറയെ മധുരമാക്കി അനുദിനമെന്നെ ജയത്തോടെ നടത്തുവാൻ ശക്തനായവനെ ബാശാനെ […]

Read More