Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

പാവനാത്മദാനം പകർന്നീടെണം ദേവാ

പാവനാത്മദാനം പകർന്നീടെണം- ദേവാ ദാസരിൽ നന്നേ നിറവോടീ ദിനമതിൽ ആ ത്മദാനം ദിവ്യ വാഗ്ദത്ത ദാനം അരുളുക കൃപയോടെ പരാപരനെ സാക്ഷികളായി രക്ഷകൻ നാമം പക്ഷമോടെന്നും കൊണ്ടാടിടുവാൻ;- പാവനാ… പീഢകൾ വന്നാൽ ആടൽ കൂടാതെ മോടിയോടേശുവേ പാടിടുവാൻ;- പാവനാ… പട്ടിണി ദാഹം നഗ്നത നിന്ദ ഏതിനും ശക്തരായ് മേവിടുവാൻ;- പാവനാ…

Read More 

പാവ ങ്കൾ പോക്കവേ ശാപങ്കൾ നീക്കവേ

പാവങ്കൾ പോക്കവേ ശാപങ്കൾ നീക്കവേ ഭൂലോകം വന്താരയ്യാ മനിതരൈ മിഴ്കവേ, പരലോകം തിറക്കവേ സിലുവയെ സുമന്താരയ്യാ കണ്ണീരൈ തുടയ്ത്താരയ്യാ സന്തോഷം തന്താരയ്യാ എന്തൻ യേശുവേ… എന്തൻ യേശുവേ… എന്തൻ യേശുവേ… എന്തൻ യേശുവേ… തങ്കത്തൈ കേൾക്കവില്ലൈയ്, വൈരത്തെ കേൾക്കവില്ലൈയ് ഉള്ളത്തൈയ് കേട്ടാരയ്യാ ആസ്തിയൈ കേൾക്കവില്ലൈയ് അന്താസ്തിയൈ കേൾക്കവില്ലൈയ് ഉള്ളത്തൈയ കേട്ടാരയ്യാ നാൻ തേടി പോകവില്ല എന്നെയ് തേടി വന്താരയ്യാ തായ് ഉന്നെയ് മറന്താലും തന്തെയ് ഉന്നെയ് മറന്താലും അവർ ഉന്നൈ മറക്കമാട്ടാർ നൻപർ ഉന്നൈ വെറുത്താലും ഉറ്റോർ […]

Read More 

പേടി വേണ്ട ലേശം

പേടി വേണ്ട ലേശം കൂടെ ഞാനെന്നും പാർക്കുമെന്ന വാക്കെൻ ദീപമായെന്നും കൂരിരുട്ടിൻമദ്ധ്യേ കൂടെ ശോഭിച്ചെൻ പാത കാണിച്ചീടും തനിയെ വിടപ്പെടാ പോയ് ഭയമെല്ലാം പോയ് ഭയമെല്ലാം തൻ കൈ വിടാ സന്ദേഹം ഇല്ലാതിനൊട്ടും (2) ശോഭയേറും പൂക്കൾ വാടിവീഴുന്നു സൂര്യ കാന്തി കൂടെ മാഞ്ഞു പോകുമേ ശാരോൻ താരം യേശു പാർക്കുമന്തികേ വാനിൽ കാന്തിയാം താൻ തനിയെ വിട്ടിടുമോ;- മാർഗ്ഗം അന്ധകാരം ആയി തീർന്നാലും ആപൽകാരം എന്‍റെ മാർഗം ആകിലും യേശു നാഥൻ എന്നിൽ ആശ ചേർക്കുന്നു […]

Read More 

പെന്തിക്കോസ്തിൻ വല്ലഭനെ യെഴുന്നരുൾക

പെന്തിക്കോസ്തിൻ വല്ലഭനെ-യെഴുന്നരുൾക നിൻദാനം യാചിക്കുന്ന നിൻ ദാസരുള്ളങ്ങളിൽ ചിന്തും തീജ്വാല ഒത്ത തിരു പ്രസന്നതയോടെ വിശ്വാസം സ്നേഹം ആശയും-അഗതികൾക്കു വേഗം വർദ്ധിപ്പിക്കേണമേ നിൻ ശ്വാസം ഇല്ലെങ്കിൽ നിർജ്ജീവരൂപം ഞങ്ങൾ നീ താമസം ചെയ്യല്ലേ ശക്തി പകർന്നീടുവാൻ;- പെന്തി പേരല്ലാതൊന്നുമില്ലയ്യോ നിലകളെല്ലാം പിഴച്ചപമാനമായയ്യോ ഓരോ മനസ്സുകളും ഓരോ നിലതിരിഞ്ഞു ഒരുമനമെന്ന ശക്തി ഒഴിഞ്ഞുപോയല്ലോ സ്വാമി;- പെന്തി കല്ലായ നെഞ്ചുകളെല്ലാം ഉരുക്കി മന- ക്കാടെല്ലാം വെട്ടിക്കളക എല്ലാ വഞ്ചനകളും ഇല്ലാതെയാക്കേണമേ ഏവർക്കും അനുതാപം അനുഗ്രഹിച്ചിടേണമേ;- പെന്തി പാപത്തിന്നുറവകളെ അടയ്ക്കണമേ പരിശുദ്ധി […]

Read More 

പെന്തെകോസ്തു നാളിൽ മാളിക മുറിയിൽ

പെന്തിക്കോസ്തു നാളിൽ മാളിക മുറിയിൽ പരിശുദ്ധാത്മാവ് ഇറങ്ങിയപ്പോൾ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി ആത്മാവിൻ മർമ്മങ്ങളെ ആത്മാവാൽ നിറക്കേണമേ ഞങ്ങൾ ആത്മാവിൽ ആരാധിപ്പാൻ ആത്മനദി എന്‍റെമേൽ കവിയേണമേ ആത്മശക്തിയോടെ സാക്ഷിയാകുവാൻ ആത്മാവിൽ പാടുവാൻ ആത്മാവിൽ പ്രാർത്ഥിപ്പാൻ ആത്മാവിൽ ജാഗരിക്കുവാൻ അത്യന്ത ശക്തി ഈ മൺകൂടാരങ്ങളിൽ ശക്തിയോടെ പകർന്നീടണേ;- ആത്മാവാൽ… ഉണർവ്വയക്കേണം കൃപ പകരേണം ആത്മമാരി ചൊരിഞ്ഞീടണം ശത്രുവിൻ അസ്ത്രങ്ങൾ ശക്തിയോടെതിർക്കുവാൻ ആത്മാവാൽ നിറച്ചീടണേ;- ആത്മാവാൽ…

Read More 

പെന്തിക്കോസ്തു നാളിൽ മുൻമഴ പെയ്യിച്ച

പെന്തിക്കോസ്തു നാളിൽ മുൻമഴ പെയ്യിച്ച പരമപിതാവേ പിൻമഴ നൽക മുൻമഴ നല്‍കേണം മാലിന്യം മാറേണം നിൻ ജനം ഉണർന്നു വേല ചെയ്യുവാൻ മുട്ടോളമല്ല അരയോളം പോരാ വലിയൊരു ജീവനദി കടപ്പാൻ നീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാത്ത നീരുറവ ഇന്നു തുറക്ക നാഥാ;- സൈന്യത്താലെ അല്ല ശക്തിയാലുമല്ല ദൈവത്തിന്‍റെ ആത്മശക്തിയാലത്രേ ആർത്തുപാടി സ്തുതിക്കാം ഹല്ലേലുയ്യാ പാടാം ആണിക്കല്ലു കയറ്റാം ദൈവസഭപണിയാം;- ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന് ചലനമുണ്ടാക്കി ജീവൻ പ്രാപിപ്പാൻ ചൈതന്യം നല്‍കേണം നവജീവൻ വേണം നിത്യതയിലെത്തി ആശ്വസിച്ചീടാൻ;-

Read More 

പേനുകം തകർത്തെന്നെത്തനിക്കായ്

പേനുകം തകർത്തെന്നെത്തനിക്കായ്-വീണ്ടെടുത്ത ക്രിസ്തേശു രക്ഷകനിവൻ താനേ ഇവനേ… ഇവനേ… ഇവനേ… ഇവനേ ക്രിസ്തേശു രക്ഷകനിവൻ താനേ ആദിയിൽ പറുദീസിൽ നാഥൻ വാക്കു തന്ന നാരിയിൻ സന്തതി ഇവൻ താനേ;- യിസ്രായേൽ ജനത്തിനു പ്രഭുവായ്-മോശ ചൊന്ന സത്യപ്രവാചകനിവൻ താനേ;- യുദന്മാരനുദിനം കാണ്മാൻ-കാത്തിരുന്ന ദൈവത്തിൻ മശിഹായും ഇവൻ താനേ;- കന്യകാസുതനായിദ്ധരയിൽ വന്നുദിച്ച ധന്യനിമ്മാനുവേൽ ഇവൻ താനേ;- ‘നീക്കുകയിവനെ’ എന്നലറി-ശ്രതുഗണം ക്രൂശിപ്പാൻ കൊടുത്തോനും ഇവൻ തനേ;- പോയപോൽ വരും താനെന്നരുളി വിൺഗമിച്ചി സുന്ദരമണവാളനിവൻ താനേ;- വേഗത്തിൽ തിരിച്ചു വന്നിഹത്തിൽ-കാത്തിരിക്കും ഭക്തരെച്ചേർപ്പോനും ഇവൻ […]

Read More 

പരിശുദ്ധപരനെ സ്തുതി നിനക്ക്

പരിശുദ്ധ പരനെ സ്തുതി നിനക്ക് സുര- ലോകം വിട്ടവനെ സ്തുതി നിനക്ക് തിരുമനസ്സാലീ ധരയിൽ വന്നവനെ കരുണാക്കടലേ സ്തുതി നിനക്ക് പെരിയ ശത്രുവിനാൽ നരഗണമാകെ കരകണ്ടീടുവതിന്നറിയാതെ തിരിഞ്ഞു വഴിവെടിഞ്ഞു വലഞ്ഞു നടന്നീടുന്ന തറിഞ്ഞു നിൻ തിരുമനം കനിഞ്ഞോനെ;- പരി… നീതിയിൻ സൂര്യാ നിഖിലേശാ നിൻ തൃ- പ്പാദമല്ലാതൊരു ഗതിയേത് ഭൂതലദുരിതങ്ങളഖിലവും ശിരസ്സിൽ നീ- ചുമന്നൊഴിച്ചതിനെ ഞാൻ മറവേനോ;- പരി… ദാസരിൻ ബലമേ മനുവേലാ-നിന്നിൽ ചാരിടുന്നവരോടനുകൂലാ കോപത്തീയതിൽ വീണു മുഴുകാതെ എന്നെ കാവൽ ചെയ്തീടുക ദിനംതോറും;- പരി… പെരിയശത്രുവിനാൽ […]

Read More 

പരിശുദ്ധ പരാപരനെ പരനെ സ്തുതി

പരിശുദ്ധ പരാപരനെ-പരനെ സ്തുതി ചെയ്ക നിത്യം മനമേ പാപിയെ നേടാൻ ശാപമായ്ത്തീർന്ന വാനവർക്കധിപതിയേ പാപത്തെ വെറുക്കും പാപിയിൽ കനിയും പരമരക്ഷാകരനെ;- വേദന സഹിക്കും നിൻ വേദനയകറ്റാൻ ക്രൂശു വഹിച്ചവനെ ദുരിതങ്ങളഖിലവും ചുമന്നൊഴിച്ചവനെ തിരുകൃപ പകർന്നവനെ;- കടലിന്മേൽ നടന്നു പടകതിൽ കയറി ശാന്തത വരുത്തിയോനെ ഭയമെല്ലാമകറ്റി കൂടിരിപ്പവനെ അക്കരെ നയിപ്പവനെ;- കല്ലറ തുറന്നു മൃത്യുവെ ജയിച്ചു ഉയിർത്തെഴുന്നേറ്റവനെ ആശ്വാസപ്രദനാം ആത്മാവേ അയച്ചു തിരുശക്തി പകർന്നവനെ;-

Read More 

പരിശുദ്ധൻ മഹോന്നത ദേവൻ പരമെങ്ങും

പരിശുദ്ധൻ മഹോന്നത ദേവൻ പരമെങ്ങും വിളങ്ങും മഹേശൻ സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന സ്വർലോക നാഥനാം മശിഹാ ഹാ….ഹാ….ഹാ….ഹാലേലൂയ്യാ (4) അവനത്ഭുതമന്ത്രിയാം ദൈവം നിത്യതാതനാം വീരനാം ദൈവം ഉന്നത ദേവൻ നീതിയിൻ സൂര്യൻ രാജാധിരാജനാം മശിഹാ ഹാ…. ഹാ…. ഹാ…. ഹാലേലൂയ്യാ (4) കോടാകോടി തൻ ദൂതസൈന്യവുമായ് മേഘാരൂഡനായ് വരുന്നിതാ വിരവിൽ തൻപ്രിയസുതരെ തന്നോടു ചേർക്കാൻ വേഗം വരുന്നേശു മശിഹാ ഹാ…. ഹാ…. ഹാ…. ഹാലേലൂയ്യാ (4)

Read More