Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

മാറരുതേ മുഖം മറയ്ക്കരുതേ

മാറരുതേ മുഖം മറയ്ക്കരുതേതള്ളരുതെന്നെ തള്ളരുതേജീവിതം യേശുവേ തിരുഹിതം പോൽനടത്തുവാനായ് തന്നെ വരുന്നരികിൽകടത്തരുതെന്മന ചിന്തകളിൽനശിപ്പിക്കും പണകൊതിയിന്നലകൾ;- മാറരുതേ…മരുഭൂവാ-മിഹത്തിൽ ഞാനഭയാർത്ഥികരങ്ങളിൽ ജലമില്ല കുടിപ്പാനായ്അടുത്തെങ്ങും തണലില്ല വസിപ്പാനായ്അവിടെയും നിന്മുഖം മറയ്ക്കരുതെ;- മാറരുതേ…ഒരിക്കലീ ജഗത്തേയും ജഡത്തേയുംപിരിയുമ്പോളാരുണ്ടെന്നെ നടത്താൻഒരിക്കലും പിരിയാതെ അടുത്തിരിപ്പാൻവൻ കൃപയും തിരുമുഖവും തന്നെ;- മാറരുതേ…കേഴുന്നില്ല മനം നടുങ്ങുന്നില്ലപാടുന്നു ഞാൻ പക്ഷി പറവയേപോൽവീഴുന്നു ഞാൻ തിരു പാദങ്ങളിൽപദവിയല്ലോ നിൻ പിതൃസ്നേഹം;- മാറരുതേ…കരങ്ങളെ നീട്ടുക പ്രിയതാതാനടപ്പിലെൻ കാലുകൾ വഴുതാതെകിടക്കയിൽ ഹൃദയം പതറാതെമരിച്ചാലെൻ ജീവിതം തകരാതെ;- മാറരുതേ…ധനശിഷ്ടം കരുതുന്ന ധനവാന്മാർകുഞ്ഞുങ്ങൾക്കായതു കരുതുമ്പോൾകേവലം ഒരു ചെറുപൈതൽ പോൽകാലചക്രം […]

Read More 

മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്

മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്കർത്തനേശു സാക്ഷികളായ് (2)ഒത്തു ചേർന്നിടാം ഒത്തു പാടിടാംതന്‍റെ നാമ മഹത്വത്തിനായ് (2)കണ്ണുനീരിൽ നാം ഒരിമിച്ചു വിതച്ചീടുകിൽആർപ്പോടു കൊടുക്കും (2)ആത്മശക്തിയാൽ അടരാടുമ്പോൾഅവനാൽ നാം ജയമെടുക്കും (2)നീർത്താടുകൾ തേടുന്ന മാൻപേടപോൽഅതിദാഹത്തോടെ നമ്മൾ (2)ആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾഅവൻ നമ്മെ നിറച്ചീടുമേ (2)ദൈവസ്നേഹത്തിൽ നാം ഒത്തു ചേർന്നിടുമ്പോൾലോകരേശുവെ അറിയും (2)സഭ ഏകമായ് ഒരു ദേഹമായ്പ്രഭ വീശണം ഇഹത്തിൽ (2)

Read More 

മാറാത്ത നല്ല സഖിയായ് മാറായിൻ മധുരവുമായ്

മാറാത്ത നല്ല സഖിയായ് മാറായിൻ മധുരവുമായ്എന്നെന്നും കരുതിടുവാൻ എന്നേശു അരികിലുണ്ട് (2)എന്നെ താങ്ങി നടത്തിടുവാൻ എന്നും കൂടെ നടന്നിടുവാൻ;നേർപാതയിൽ നയിച്ചിടുവാൻ എന്‍റെ യേശു അരികിലുണ്ട് (2)നീറുന്ന വേളകളിൽ എൻ ജീവൻ തളർന്നിടുമ്പോൾഭൂവാസ ദുരിതങ്ങളാൽ ആശ്വാസം അകന്നിടുമ്പോൾ;ഹാഗാറിൻ വേദനയിൽ തണലേകിയോൻ കൂടെയുണ്ട് (2);- മാറാത്ത…അഴലേറും ജീവിതത്തിൽ വൻ കാറ്റുകൾ അടിച്ചിടുമ്പോൾകണ്ണുനീരിൻ താഴ്വരയിൽ മരണത്തിൻ കൂരിരുളിൽ;ഹൃദയം തകർന്നിടുമ്പോൾ എന്‍റെ യേശു അരികിലുണ്ട് (2);- മാറാത്ത.

Read More 

മാനുഷാ നീയൊരു പൂവല്ലയോ

മനുഷ്യാ നീയൊരു പൂവല്ലയോമനുഷ്യാ നീ വെറുമൊരു പൂവല്ലയോഇന്നു കു നാളെ വാടും പൂവിനെപ്പോലെ നീലോകം വിട്ടാൽ പിന്നെ എവിടേക്കു നീസ്വർഗ്ഗത്തിന്‍റെ അവകാശിയോ ?മാതാവിൻ സ്നേഹം മണ്ണാളം മാത്രംമാലോകരെല്ലാം മണ്ണോടു ചേരുംകൂട്ടായതെല്ലാം കൂടോടെ പോകുംയേശുവിൻ സ്നേഹം മാറില്ലൊരിക്കലുംചേലായ മേനി ചേറോടു ചേരുംമന്നന്‍റെ മാളിക മണ്ണായി മാറുംവീറോടെ വന്നവർ വേരോടെ പോകുംയേശുവിന്‍റെ രാജ്യം മാറില്ലൊരിക്കലുംസ്വർഗ്ഗം നിനക്കായ്, നരകം പിശാചിനായ്ഒരുക്കുന്നു ദൈവം ഏതിൽ നീ പോകും ?യേശുവിൻ കൂടുള്ള വാസം നേടേണംയേശുവിൻ പാദത്തിൽ അർപ്പിക്ക് ജീവൻ

Read More 

മാറാത്ത സ്നേഹിതൻ മാനുവേൽ തൻ തിരു മാറിടം

മാറാത്ത സ്നേഹിതൻ മാനുവേൽ തൻ തിരുമാറിടം ചാരിടും ഞാൻ ദിനവുംപാരിടമാകവെ മാറിടും നേരവുംചാരിടാൻ തൻ തിരുമാറിടമാംഖേദമെന്നാകിലും മോദമെന്നാകിലുംഭേദമില്ലാത്തൊരു സ്നേഹിതനാണവൻമേദിനിയിൽ വേദനകൾഏതിനുമൊക്കെ-യെന്നറിഞ്ഞോൻ;- മാറാത്ത..നിത്യതയോളവും സത്യകൂട്ടാളിയായ്ക്രിസ്തനല്ലാതെ-യില്ലാരുമീ ഭൂമിയിൽമൃത്യുവിനാൽ മാറുമെത്ര-മിത്രമായാലും മർത്യരെല്ലാം;- മാറാത്ത..ഭാരങ്ങളേറുമീ പാരിൽ നാൾതോറുമെൻഭാരം ചുമന്നിടും കർത്തനാ-ണേശുതാൻആത്മപ്രിയൻ നല്ലിടയൻ-ആദ്രതയെന്നെ പിൻതുടരും;- മാറാത്ത..ആകെയിളകിടും ലോകമിതേകിടുംആകുല വേളകൾ ഭീകരമാകുമോ?ഹല്ലേലുയ്യാ- ഹല്ലേലുയ്യാ പാടുമെൻ ജീവകാലമെല്ലാം;- മാറാത്ത..

Read More 

മനുഷ്യാ നീ മണ്ണാകുന്നു

മനുഷ്യാ നീ മണ്ണാകുന്നുമണ്ണിലേക്കു മടങ്ങും നൂനംഅനു താപക്കണ്ണുനീർ വീഴ്ത്തിപാപ പരിഹാരം ചെയ്തു കൊൾക നീഫലം നല്കാതുയർന്നു നില്ക്കുംവ്യക്ഷ നിരയെല്ലാം അരിഞ്ഞു വീഴ്ത്തുംഎരിതീയിൽ എരിഞ്ഞു വീഴുംനീറി നിറം മാറി ചാമ്പലായ് തീരുംദൈവപുത്രൻ വരും ഊഴിയിൽധാന്യക്കളമെല്ലാം ശുചിയാക്കുവാൻനെന്മണികൽ സംഭരിക്കുന്നുകെട്ട പതിരെല്ലാം ചുട്ടെരിക്കുന്നുആയിരങ്ങൾ വീണു താഴുന്നുമർത്യ മാനസങ്ങൾ വെന്തു നീറുന്നുനിത്യ ജീവൻ നല്കിടും നീർച്ചാൽവിട്ടു മരുഭൂവിൽ ജലം തേടുന്നു

Read More 

മാറാത്തവൻ വാക്കു മാറാത്തവൻ

മാറാത്തവൻ വാക്കു മാറാത്തവൻകൂടെയുണ്ടെന്നരുൾ ചെയ്തവൻമാറുകില്ല വാക്കു മാറുകില്ലഒരു നാളിലും കൈവിടില്ല;ഹാ എത് ആനന്ദമേ ജീവിതംഭീതിതെല്ലുമില്ല ജീവിതംകാവലിനായ് തന്‍റെ ദൂതരെന്‍റെചുറ്റും ജാഗരിക്കുന്നെപ്പോഴുംപാടുമെൻ ജീവിതകാലമെല്ലാംനന്ദിയോടെ സ്തുതിച്ചിടും ഞാൻഏകനായ് ഈ മരു യാത്രയതിൽദാഹമേറ്റു വലഞ്ഞീടുമ്പോൾ;ജീവന്‍റെ നീർ തരുമക്ഷണത്തിൽതൃപ്തനാക്കി നടത്തുമവൻ(2);- ഹാ എത്…എല്ലാ വഴികളും എന്‍റെ മുമ്പിൽശത്രു ബന്ധിച്ചു മുദ്രവച്ചാൽ;സ്വർഗ്ഗകവാടം തുറക്കുമെനിക്കായ്സൈന്യം വരും നിശ്ചയം (2);- ഹാ എത്ര…

Read More 

മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല

മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ലമനുഷ്യനു തക്കതായ തുണ ആവശ്യമത്കുടുംബം ദൈവിക പദ്ധതിയല്ലോവിവാഹം എല്ലാവർക്കും മാന്യംനിനക്കായി ദൈവം ഒരുക്കിയ ഭാര്യക്കായ്നിന്‍റെ ശിരസ്സായിരിക്കുന്ന ഭർത്താവിനായ്നിങ്ങൾക്കു ജനിക്കാനിരിക്കുന്ന മക്കൾക്കായ്,മക്കളുടെ മക്കൾക്കായ്, അവരുടെ മക്കൾക്കായ്തോതം.. തോത്രം.. തോത്രം..ദയാപരൻ ദൈവം നൽകിടുംഒരു നൽ കുടുംബ ജീവിതവുംതിരുവായ് മൊഴിഞ്ഞ നനകളുംവചനത്തിലെ അനുഗ്രഹവുംനിൻ മക്കൾ നിന്‍റെ മേശക്കു ചുറ്റുംഒലിവു തെകൾ പോൽനിൻ മക്കൾ മാന്യരും അവർ സമാധാനംഏറ്റവും വലിയതുമായിരിക്കുമെഒരു നല്ല പങ്കാളിയുംസന്തുഷ്ടമാം ജീവിതവുംആരോഗ്യം, സമാധാനവുംദൈവം നിനക്കൊരുക്കുന്നല്ലോരൺടല്ല നിങ്ങൾ ഒന്നയോജിപ്പിച്ചതു ദൈവമാംജനിക്കട്ടെ മക്കൾ നിങ്ങളിൽവളരട്ടെ ആത്മപൂർണ്ണരായ്ഭൗതിക നന്മകളുംആത്മിക വരങ്ങളുംഅനുഗ്രഹമാകും തലമുറയുംദൈവം […]

Read More 

മരത്തിൽ തൂങ്ങി എന്‍റെ പ്രാണനെ നീ വീണ്ടുവോ

മരത്തിൽ തൂങ്ങി എന്‍റെ പ്രാണനെ നീ വീണ്ടുവോ!മരണ കൈപ്പുനീർ നീ എങ്കൽ നിന്നു നീക്കിയോ!മരണ പാശങ്ങൾ നീ എന്നിൽ നിന്നഴിച്ചുവോ!;മറക്കാനാവില്ലൊന്നും യേശുവേ എൻ സ്നേഹിതാ(2)ചേലുള്ള നിന്‍റെ മുഖമതോ, ചേലില്ലാ വസ്തുപോലായിതോ!ഊഷ്മളമാം നിന്‍റെ മേനി ഉഴവുചാൽ പോലോ!ചോരയിൽ കുതിർന്ന ദേഹവും, ദാഹത്താൽ വലഞ്ഞ ചങ്കതുംതീരെയെൻ ചിന്തകൾക്ക് ഭാരമേകുന്നേകാണുന്നോരെല്ലാം നിന്നെ, നീളവേ ശാസിച്ചുവോ! കാണുവാനാവാത്തതാം, ക്രിയകൾ ഏൽപ്പിച്ചുവോ!പഴികൾ ഏറെച്ചൊല്ലി പടിയിറങ്ങിയിതോ!ഒഴിഞ്ഞ പാതയിൽ നീ ഏകനായിതോ!എങ്കിലുമീ പങ്കപ്പാടുകൾ, ഏകനായി ഏറ്റു ക്രൂശതിൽസങ്കടങ്ങളെല്ലാം സഹിച്ചീശൻ എൻ പേർക്കായ്തങ്കത്തിൻ നിറവും ശോഭയും, തങ്കലുള്ളതിമനോഹരൻഅങ്കിയില്ലാ മനുജനായി […]

Read More 

മനുവേൽ മന്നവനേ പരനേ

മനുവേൽ മന്നവനേ-പരനേമനുവായ് വന്നവനേമനുവേലാ നിൻ മനമലിഞ്ഞരികിൽവരികാ വൈകാതെ-പരനേ;- മനുകരുണയിനുടയോനെ എന്നതീ ദുരിതം കാണണമേപരവശനായിടുന്നയ്യോ എൻ പാതകമതിനാലെ-പരനേ;- മനു…അപ്പനുമമ്മയുമായ് എനിക്കെപ്പോഴും നീയേഉൾപരിതാപം പൂണ്ടുകനിഞ്ഞീയല്പനു തുണ ചെയ്ക-പരനേ;- മനു…പെരുമഴപോലാഗ്നേയാസ്ത്രം നരരിപുവാം സാത്താൻതേരുതെരെ എയ്യുന്നയ്യോ എന്നിൽകരളലിഞ്ഞീടേണമേ-പരനേ;- മനു…ശരണം നീയല്ലാതടിയ-നൊരുവനുമില്ലയോമരണം വരെയുമരികിലിരുന്ന് പരിപാലിക്കണമേ-പരനേ;- മനു…നിന്നെ വിട്ടിട്ടീയടിയാൻ എങ്ങുപോയീടുംകണ്മണിപോൽ നിന്നെ ഞാൻ നോക്കാം എന്നുരചെയ്തവനേ-പരനേ;- മനു…അരികിൽ വരായ്കിൽ നീ എൻ ദുരിതം കണ്ടിടുംകരുണാവാരിധിയേ വന്നെന്‍റെ കരളു തണുപ്പിക്ക-പരനേ;- മനു…

Read More