മതി എനിക്കേശുവിൻ കൃപമതിയാം
മതി എനിക്കേശുവിൻ കൃപമതിയാംവേദനയിൽ ബലഹീനതയിൽആശ്രയിക്കും ഞാനേശുവിനെഅനുദിന ജീവിതഭാരങ്ങളിൽഅനുഭവിക്കുന്നു വൻകൃപകൾഅനവധിയായ് ധരയിൽ;-എനിക്കവൻ മതിയായവനാംഒരിക്കലും കൈവെടിയാത്തവനാംമരിക്കുംവരെ മരുവിടത്തിൽജീവിക്കും ഞാനവനായ്;-ആരിലുമധികം അറിഞ്ഞുവെന്‍റെആധികളാകെ ചുമന്നിടുവാൻഅരികിലുണ്ടെൻ അരുമനാഥൻആരോമൽ സ്നേഹിതനായ്;-ഇന്നെനിക്കുള്ള ശോധനകൾവന്നിടുന്നോരോ വിഷമതകൾഅവനെനിക്കു തരുന്ന നല്ലഅനുഗ്രഹമാണതെല്ലാം;-
Read Moreമതിയാകുന്നില്ലേ ഈ സ്നേഹം
മതിയാകുന്നില്ലേ ഈ സ്നേഹംകൊതി തീരുന്നില്ലേ നിൻ സാമിപ്യംഇതു പോരായേ ഇതു പോരായേ(2)നിൻ സാമീപ്യം പോരായേനിൻ സാന്നിദ്ധ്യം പോരായേഅളവില്ലാതെന്നെയേറെ സ്നേഹിച്ചു നീആത്മാവിനെ അധികമായി പകർന്നു നൽകിഇതിലും വലുതായ് വേറെന്തുള്ളുഈ ലോകേ ഞാനേറ്റം പ്രാപിച്ചിടാൻ;- ഇതു…പിരിയാനാകരുതേ ഈ ബന്ധംമാറാനാകരുതേ ആ മാർവ്വിൽ നിന്നുംപിരിയില്ലിനിയും മരണം വരെയുംമാറില്ലിനിയും ഞാനാ മാർവ്വിൽ നിന്നും;- ഇതു…നിന്നോടാണെനിക്കേറ്റം പ്രിയം പ്രിയനേനിന്നിൽ ഞാൻ കാണുന്നു ജീവന്‍റെ മൊഴികളെനിന്നെ വിട്ടെങ്ങു ഞാനിനി പോകും പ്രിയനെനീയല്ലോ യേശുവേ എൻ ജീവന്‍റെ ജീവൻ;- ഇതു…
Read Moreമതിയായവൻ യേശു മതിയായവൻ ജീവിതയാത്രയിൽ
മതിയായവൻ യേശു മതിയായവൻജീവിത യാത്രയിൽ മതിയായവൻപാപത്തിൻ ശമ്പളം മരണമെന്നശാപത്തിൽ കഴിയുവോരെയേശുവാണ് ജീവൻ ജീവന്‍റെ അപ്പംജീവൻ തരാൻ യേശു മതിയായവൻ;-ഇരുളിൽ വഴിതെറ്റി അലയുവോരെമരുഭൂമി യാത്രക്കാരേ..യേശുവാണ് ദീപം നല്ലൊരു പാതജയമായ് നടത്തുവാൻ മതിയായവൻ;-പല വാതിൽ തേടി വലഞ്ഞവരേഫലമെന്യേ ഓടുവോരേയേശുവാണ് വാതിൽ നല്ലോരിടയൻഅരികിൽ അണെക്കുവാൻ മതിയായവൻ;-രോഗത്തിൻ ഭാരത്താൽ തളർന്നവരേആശ നശിച്ചവരേയേശുവാണ് വൈദ്യൻ സുഗന്ധ തൈലംപകർന്നിടാൻ യേശു മതിയായവൻ;-
Read Moreമയലാലെന്മനമുരുകുന്നു നവയെരുശലേം
സ്നേഹാത്മാവും സഭയും തമ്മിലുള്ള ഐക്യംരാഗം: നവറോജ്, താളം: ചെമ്പടപല്ലവിമയലാലെന്മനമുരുകുന്നു-നവയെരുശലേം മകളെ!അനുപല്ലവിഉയിരിളങ്കനി മധുനിറഞ്ഞ നിൻ- പ്രിയമുഖമിന്നു കണ്ടു – മയമരണവിഷനീരായ നിൻ ഉമിഴ്നീരെൻ വായിനാൽ കുടിച്ചു-എന്‍റെതിരികെ ജീവനാമുയിർപ്പിന്നുമിഴ്നീർതരുണീ! നിനക്കു തന്നേൻ;-എതിരി നിന്നിരു കൈകളിലിട്ടചതിച്ചങ്ങലയെ മുറിച്ചു-നിന്നെകൊതിച്ചെന്നിരു കൈപൊൻചങ്ങലയാലിറുക്കിയെ കെട്ടിചേർത്തേൻ;-പരിമള സ്നേഹത്തൈലമെൻ വലം-കരത്തിൽ കനിവോടെടുത്തു-നിന്‍റെശിരസ്സിലൊഴിച്ചു ഞാൻ നിന്നെ ശുദ്ധീകരിച്ചു നിന്മേലാവസിച്ചേൻ;-മാഴ്കിമോഹവായ്തുറന്നു ഞാൻ നിന്നെമുഴുവനുമുള്ളിൽ നുകർന്നേൻ എന്‍റെഏഴാം കാഹളമൂതി എൻജീവകലയെ നിന്നുള്ളിൽ പകർന്നേൻ;-മനമിണങ്ങി ഞാൻ മുഴുവനും നിന്നെമണ-മാലയായിട്ടണിഞ്ഞേൻ-എന്‍റെമണമുള്ള വാടാമലർ മാലമുടിനിനക്കുതന്നലങ്കരിച്ചേൻ;-ഒരിക്കലും വിട്ടുപിരിഞ്ഞു നിന്നെ ഞാ-നിരിക്കുമൊ തങ്ക ഖെറുബേ! നാ-മിരുവരും കൂടെപ്പറന്നു പൊൻവാനവിരിവിൽ ചെന്നുങ്ങുരമിക്കാം;-
Read Moreമായാലോകം വിട്ട് മരുവാസിയാം പരദേശിക്ക്
മായാലോകം വിട്ട് മരുവാസിയാം പരദേശിക്ക്സീയോൻ പുരിയെന്നൊരു നാടുണ്ട്സ്വർഗ്ഗ സീയോൻ പുരിയെന്നൊരു നാടുണ്ട് പാലും തേനുമൊഴുകും വാഗ്ദത്ത കനാൻ നാടേമാലിന്യമില്ലാ നല്ല ഭാഗ്യനാടേമാലിന്യമില്ലാ-തവ പാപശാപങ്ങളില്ലാചേലെഴും ഭക്തരിൻ വിശുദ്ധ നാടേ;- മായാ…ജീവജലനദിയിൻ തീരത്ത് ജീവതരുജീവഫലങ്ങളുമായ് നിന്നിടുന്നുരാവില്ല വിളക്കിനീം ആദിത്യശോഭ വേണ്ടമേവും വിശുദ്ധ നിത്യരാജാക്കളായ്;- മായാ…കണ്ണുനീർ തുടച്ചിടും ദൈവം തൻ കണ്ണിൽ നിന്ന്മന്നിലെ ഖിന്നതകളില്ല വിണ്ണിൽദാഹവിശപ്പുമില്ല രോഗമരണമില്ലആഹാ! എന്തൊരാനന്ദം പുണ്യനാടേ;- മായാ…യാത്രയും തീരാറായ് ക്ഷീണവും മാറിടാറായ്മാത്രനേരമേയുള്ളു നാട്ടിൽ ചേരാൻഅല്ലൽ വെടിഞ്ഞു തവ വല്ലഭൻ കാന്തയായ്ഹല്ലേലൂയ്യാ ഗാനങ്ങൾ പാടിവാഴാം;- മായാ…
Read Moreമറവിടമായെനിക്കേശുവുണ്ട് മറച്ചിടും അവനെന്നെ
മറവിടം ആയെനിക്കേശുവുണ്ട്മറച്ചിടും അവനെന്നെ ചിറകടിയിൽമറന്നിടാതിവിടെന്നെ കരുതിടുവാൻമാറാതെയവനെന്‍റെ അരികിലുണ്ട്അനുദിനവും അനുഗമിപ്പാൻഅവൻ നല്ല മാതൃകയാകുന്നെനിക്ക്ആനന്ദജീവിത വഴിയിലിന്ന്അനുഗ്രഹമായെന്നെ നടത്തിടുന്നു;-വിളിച്ച ദൈവം വിശ്വസ്തനല്ലോവഴിയിൽ വലഞ്ഞു ഞാനലയാനിടവരികയില്ലവനെന്നെ പിരികയില്ലവലതുകൈ പിടിച്ചെന്നെ നടത്തിടുന്നു;-ഇതാ വേഗം ഞാൻ വാനവിരവിൽഇനിയും വരുമെന്നരുളിച്ചെയ്തഈ നല്ല നാഥനെ കാണുവാനായ്ഇരവും പകലുമെണ്ണി വസിച്ചിടുന്നു;-പലവിധമാം എതിരുകളെൻപാതയിലടിക്കടി ഉയർന്നിടുമ്പോൾപാലിക്കും പരിചോടെ പരമനെന്നെപതറാതെ നിൽക്കുവാൻ ബലം തരുന്നു;-
Read Moreമായയാമീ ലോകം ഇതു മാറും നിഴല്‍ പോലെ
മായയാമീ ലോകം ഇതു മാറും നിഴൽ പോലെമാറും മണ്ണായ് വേഗം നിൻ ജീവൻ പോയിടുംആനന്ദത്താൽ ജീവിതം മനോഹരമാക്കാംഎന്നു നിനക്കരുതേ ഇതു നശ്വരമാണേപൂപോൽ ഉണങ്ങിടും നിൻ ജീവിതംപെട്ടെന്നൊടുങ്ങിടുംനന്നായ് എന്നും വാഴാം ഈ ഭൂവിൽ നിനയ്ക്കേണ്ടമണ്ണായ് വേഗം മാറും ഇതു നശ്വരമല്ലോ;- പൂപോൽ…സ്വർഗീയ പറുദീസയിൽ പോകുവാൻ നിനക്കാശയോ ?സ്വർല്ലോകത്തിൻ ഉടയവനെ സ്വീകരിച്ചിടൂ;- പൂപോൽ…
Read Moreമാറിടാ എൻ മാനുവേലേ
മാറിടാ എൻ മാനുവേലഅവൻ വാഗ്ദത്തിലെ വിശ്വസ്തൻകാൽവറികുരിശിൻ അൻപിതേമാറിടാ എൻ മാനുവേലേയേശുവിൻ മഹാ അൻപിതേഅതിനാഴമാരായാനാകുമോഅവനിണ ചൊല്ലുവാനില്ലായേഇണ ചൊല്ലുവാനില്ലായേപാപമാകും വൻ കുഴിയിൽപുതഞ്ഞാകുലവാനായി മേവുമ്പോൾപാരം കരുണയോടെന്നെ താൻപാറമേൽ നിർത്തുവാൻ കനിവായ്(2);- യേശുവിൻ…ശത്രുവിന്നുപദ്രവങ്ങൾമമ ഹൃദ്ധിനെ തകർത്തുടയ്ക്കുമ്പോൾവാഗ്ദത്തനായ് വസിക്കയാൽജയ ഗീതം പാടിടും ഞാൻ (2);- യേശുവിൻ…ഘോരമാം വനാന്തര ഞാൻതനിച്ചേകനായി യാനം ചെയ്യുമ്പോൾപേടിക്കേണാ നിൻ കൂടെന്നും ഞാൻഉണ്ടെന്നുരച്ചേശുപരൻ (2);- യേശുവിൻ…
Read Moreമഴവില്ലും സൂര്യചന്ദ്രനും വിണ്ണിലെ
മഴവില്ലും സൂര്യചന്ദ്രനുംവിണ്ണിലെ പൊന്നിൻ താരകളുംയേശുവിൻ കൃപകളെ വർണ്ണിയ്ക്കുമ്പോൾപാടും… ഞാനുമത്യുച്ചത്തിൽസൽകൃപയേകും നായകൻകണ്ണുനീർ മായ്ക്കും നായകൻഎന്നെ ശാന്തമാം മേച്ചിലിൽനിത്യം നടത്തും എൻ നായകൻ;- മഴവില്ലും…കാരുണ്യമേകും നായകൻആശ്വസിപ്പിച്ചിടും നായകൻഎന്നെ ചേർത്തിടും ചേലോടെകാത്തു രക്ഷിക്കും എൻ നായകൻ;- മഴവില്ലും…
Read Moreമാറിടാത്ത യേശുനാഥൻ മാററും നിന്‍റെ
മാറിടാത്ത യേശുനാഥൻമാറ്റും നിന്‍റെ വേദനപാപത്താലും രോഗത്താലുംകലങ്ങിടേണ്ട കടന്നുവാകടന്നുവാ കടന്നുവായേശു നിന്നെ വിളിക്കുന്നുലോകത്തിൻ ഭാരം ചുമക്കുംയേശുവിങ്കൽ നീ കടന്നുവാതളർന്ന നിന്‍റെ അന്തരാത്മക്ലേശം നീക്കും കടന്നുവാലോകബന്ധം കൈവെടിയുംദ്രോഹിച്ചുനിന്നെ പുറംതള്ളുംപാവനൻ താൻ സ്നേഹത്തോടെഅരികിലുണ്ട് കടന്നുവാ
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

