കർത്താവിൻ കരുത്തുള്ള ഭുജം ഒന്നുകാൺമാൻ
കർത്താവിൻ കരുത്തുള്ള ഭുജം ഒന്നുകാൺമാൻകർത്താവിൻ തേജസ്സിൻ മുഖം ഒന്നുകാൺമാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)ആത്മാവിൻ ശക്തിയിൻ നിറവെന്നിൽ ആകാൻആ ക്രൂശിന്‍റെ മറവിൽ എൻ അഭയം അതാകാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)വിശ്വസാജീവിതയാത്ര മുന്നേറാൻഈ പാരിലെ പോരിൽ തളർന്നിടാതോടാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)എന്‍റെ കഷ്ടത്തിൻ ചൂളയിൽ കൂടിരുന്നോനെരോഗത്തിൽ സൗഖ്യമായ് തേടിവന്നോനെകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)ഈ പാരിലെ കഷ്ടങ്ങൾ നൊടിനേരം മാത്രംഞാൻ സന്തോഷിച്ചാർത്തിടുന്നെൻ ഭാവിയെ ഓർത്തുകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ […]
Read Moreകർത്തനെ വാഴ്ത്തി വാഴ്ത്തി വണങ്ങി
കർത്തനെ വാഴ്ത്തി വാഴ്ത്തി വണങ്ങിഎന്നെന്നേക്കുമവനെ സ്തുതിച്ചീടുവീൻഅവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്സ്തോത്രഗീതം പാടി പുകഴ്ത്തുവിൻ രാജരാജനെഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നോനെ;-ചെങ്കടൽ പിളർന്നു നല്ല തുവർനിലമാക്കിശങ്കയെന്യേ തൻ ജനത്തെ നടത്തിയോനെമിസ്രയീം സൈന്യത്തെ ന്യായം വിധിച്ചവനെ;-തീക്കൽ പാറയതിൽനിന്നും ഇസ്രായേലിന്വാഗ്ദത്തത്തിൻ ജീവജലം കൊടുത്തവനെശക്തന്മാരിൻ ഭോജനത്താൽ പോഷിപ്പിച്ചോനെ;-താഴ്ചയിൽനിന്നുമുയർത്തിയ ജീവനാഥനെവാഴ്ചയേകി സ്വർഗസ്ഥലത്തിരുത്തിയോനെവൈരിയിൻമേൽ ജയംതന്ന യേശുരാജനെ;-അവൻ നല്ലവനെന്നാർത്തുപാടി പുകഴ്ത്തീടുവീൻതന്‍റെ സ്നേഹമധുരിമയെന്നും രുചിച്ചിടുവിൻശുദ്ധ കൈകളുയർത്തിപ്പരനെ സ്തുതിപ്പിൻ;-
Read Moreകർത്താവെ ഉമതു കൂടാരത്തിൽ
കർത്താവെ ഉമതു കൂടാരത്തിൽതങ്കി വാഴ്വൻ യാർകുടിയിരിപ്പവൻ യാർഉത്തമനായ് ദിനം നടത്നീതിയിലെ നിലെ നിലവൻമനതാരെ സത്തിയത്തയദിനം തോറും പേശുമവനെയ്;- കർത്താ…നാവിനാൽ പുറം കൂറാമൽതോഴനുക്ക് തീം സെയ്യാമൽനിന്ദയാന പശുക്കളെയ്പേശാമൽ ഇരുപ്പവനെയ്;- കർത്താ…കർത്തരുക്ക് ഭയന്തവരായ്കാലമെല്ലാം ഗുണം ചെയ്തവൻആണയിട്ടു നഷ്ടം വന്താലുംതവരാമൽ ഇരുപ്പവനെയ്;- കർത്താ…കൈകൾ തൂയയുള്ളവൻഇദയ നേർമ്മയുള്ളവൻരക്ഷിപ്പിൻ ദേവനയെഎന്നാളും തേടുവവനെ;- കർത്താ…
Read Moreകർത്തനെന്‍റെ സങ്കേതമായ്
കർത്തനെന്‍റെ സങ്കേതമായ്എന്നോടുകൂടെയുണ്ട്കാലമെല്ലാം കാത്തിടുവാൻഎന്നെ കരുതിടുവാൻസന്താപനേരത്തും സന്തോഷിക്കുംഎന്താപത്തായാലുമെന്നാളിലുംമാറാത്ത മിത്രം തൻ തീരാത്ത സ്നേഹത്തിൻമാറിൽ ഞാൻ വിശ്രാമം നേടും;-ലോകം തരാത്തതാം സന്തോഷവുംശോകം കലരാത്തൊരാനന്ദവുംകർത്താവിൽ നിത്യവും പ്രാപിച്ചു പാരിതിൽപാർക്കുന്നതെത്രയോ ധന്യം;-മന്നിൽ സഹിക്കും ദുഃഖങ്ങളെല്ലാംനന്മയ്ക്കുമാത്രം ഭവിക്കുന്നതാൽഅല്ലും പകലും ഞാൻ തെല്ലും കലങ്ങാതെചെല്ലും എൻ വല്ലഭൻ പിൻപേ;-
Read Moreകർത്താവെൻ നല്ലോരിടയൻ
കർത്താവെൻ നല്ലോരിടയൻവത്സലനാം നായകനും താൻതൻ കൃപയാൽ മേച്ചിടുമെന്നെ കുറവേതുമെനിക്കില്ലതിനാൽപച്ചപ്പുൽ തകിടികളിൽ താൻവിശ്രാന്തിയെനിക്കരുളുന്നുനിശ്ചലമാം നീർച്ചോലയതിൻസവിധത്തിൽ ചേർത്തിടുമെന്നെ; കർത്താ…എൻ പ്രാണനു ശീതളമാകുംതിരുനാമമതോഓർമിച്ചെന്നെനേർവഴിയിൽ തന്നെ നയിച്ചുകുറവേതുമെനിക്കില്ലതിനാൽ;-കർത്താ…ഇരുൾ മൂടീയ സാനു വിലും ഞാൻഭയമെന്തെന്നറിയുന്നീലാചെങ്കോലും ശാസകദണ്ഡംഎൻ കാലിൻ മാർഗ്ഗമതാകും; കർത്താ…ശതുക്കൾ കാൺകെയെനിക്കായ്പ്രത്യേക വിരുന്നുമൊരുക്കിഅവിടുന്നെൻ മൂർധാവിൽ താൻതൈലത്താലഭിഷേകിച്ചു; കർത്താ.കവിയുന്നെൻ ചഷകം നിത്യംഅവിടുന്നെൻ നല്ലോരിടയൻകനിവായ് താൻ സ്നേഹിച്ചിടുമെൻകർത്താവും നാഥനു മങ്ങ്; കർത്താ…നൽവരവും കൃപയും നിത്യംപിൻതുടരും സുതനാമെന്നെകർത്താവിൻ ഭവനം തന്നിൽപാർത്തിടും ചിരകാലം ഞാൻ;-കർത്താ…
Read Moreകർത്തനേശു വാനിൽ വന്നിടാറായ്
കർത്തനേശു വാനിൽ വന്നിടാറായ്കാഹളത്തിൻ ശബ്ദം കേൾക്കാൻ കാലമായ്പറന്നുയരും നാം വാനമേഘത്തിൽകാന്തനോടു കൂടെ നിത്യം വാഴുവാൻ(2)കുരിശിലെനിക്കായ് മരിച്ചീശനെകൊതി തീരുവോളം കണ്ടാരാധിച്ചിടാം(2)അവിടാശ്വസിച്ചിടാം ആനന്ദിച്ചിടാംനാഥൻ മുഖം കണ്ട് നാം ആരാധിച്ചിടാം(2)മൺമറഞ്ഞ ശുദ്ധരെല്ലാം വന്നിടുംമന്നിലുള്ള ശുദ്ധരെല്ലാം ഒന്നായ് ചേർന്നിടും(2)നൊടിനേരം കൊണ്ടീ ദേഹം മാറിടുംശുദ്ധരെല്ലാം ഒന്നായ് പറന്നുയരും(2);-കഷ്ടനഷ്ടമെല്ലാം നീങ്ങിപ്പോയിടുംരോഗദുഖമെല്ലാം മാറിപ്പോയിടും(2)കർത്തൻ കരത്താലെന്‍റെ കണ്ണീർ തുടയ്ക്കുംമാറോടണച്ചെന്നെ ആശ്വസിപ്പിക്കും(2);- മണവാളനെ നാം എതിരേൽക്കുവാൻ ഒരുങ്ങിനിൽക്കാം നാം വിശുദ്ധരായി(2)നീതിയോടെ നടന്നു നേരായ് ജീവിക്കാംകർത്തനോടു കൂടെ നിത്യം വാഴുവാൻ(2);-
Read Moreകർത്താവെന്‍റെ ബലവും സങ്കേതവും
കർത്താവെന്‍റെ ബലവും സങ്കേതവും എന്നാത്മ രക്ഷയുമവനല്ലോഉല്ലാസഘോഷങ്ങളുണ്ട് ജയസന്തോഷ ഗീതങ്ങളുണ്ട്നീതിയുള്ളവർ വാഴുന്ന വീട്ടിൽമനുഷ്യരിലാശ്രയം വയ്ക്കുകില്ലഞാൻ യഹോവയിലാശ്രയിക്കുംപ്രഭുക്കളിലാശ്രയം വയ്ക്കുകില്ലഞാൻ യഹോവയിലാശ്രയിക്കുംഅവൻ ദയയുള്ളവൻ ദീർഘക്ഷമയുള്ളവൻകൃപമേൽ കൃപ പകരുന്നവൻ;-യേശു എൻ ചാരെ ഉള്ളതിനാൽഞാൻ എതിലും ഭയപ്പെടില്ലവൈരികളെന്നെ വളയുകിലും ഞാൻഅണുവിട പതറുകില്ലഞാൻ വിളിച്ചിടുമ്പോൾ അവൻ വിടുവിക്കുന്നുവലങ്കരമതിൽ കരുതിടുന്നു;-സകല സത്യത്തിലും വഴി നടത്താൻസ്വർഗ്ഗ കാര്യസ്ഥനെനിക്കുള്ളതാൽമരുവിലെൻ വേല തികച്ചിടുവാൻആത്മബലമവനരുളിടുന്നുതാതനെനിക്കഭയം സുതനെനിക്കഭയംവിശുദ്ധാത്മനും എനിക്കഭയം;-
Read Moreകർത്തനേശു വാനിൽ വരാറായ്
കർത്തനേശു വാനിൽ വരാറായ്തന്‍റെ കാന്തയെ ചേർക്കുവാൻകാഹളങ്ങൾ മുഴങ്ങീടാറായ്നാമും വാനിൽ ചേർന്നീടുവാൻയുദ്ധം ക്ഷാമം ഭൂകമ്പങ്ങൾഈയുലകിൽ ഏറിടുന്നേഭീതിയേറുന്നേ നരരിൽ കാന്തയേ നീ ഉണർന്നീടുക;- കർത്ത…രോഗദുഖ പീഢകളും നിന്ദ പരിഹാസങ്ങളുംഎല്ലാം തീരുമാദിനത്തിൽകാന്തൻ കണ്ണീരെല്ലാം തുടയ്ക്കും;- കർത്ത…മർത്യമാമീ ദേഹം വിട്ടുനാംതേജസ്സിന്‍റെ രൂപികളായ്രാപ്പകലില്ലാതാർത്തിടുംകുഞ്ഞാടെ നീ പരിശുദ്ധൻ;- കർത്ത…ഇന്നു കാണും ലോകമെല്ലാംഅഗ്നിയിൽ വെന്തെരിഞ്ഞീടുമേപുതുവാന ഭൂമിയതിൽകർത്തൻ കൂടെന്നും വാണിടും നാം;- കർത്ത…
Read Moreകർത്തനേശു വാനിൽ വരുവാൻ തന്‍റെ
കർത്തനേശു വാനിൽ വരുവാൻതന്‍റെ കാന്തയെ ചേർത്തിടുവാൻഇനി കാലം അധികമില്ലകാലങ്ങളെണ്ണിയെണ്ണി നമ്മൾകാത്തിരിക്കും പ്രിയനെ കാണും നാം വേഗമിനി സ്വന്ത കണ്ണുകളാലവനെ;-വന്നു താൻ വേഗം നമ്മെതന്‍റെ സന്നിധൗ ചേർത്തിടുമേപിന്നെ നാം പിരികയില്ലഒരു ഖിന്നതേം വരികയില്ല;-നിന്ദകളേറ്റുകൊണ്ട് മന്നിൽഅന്യരായ് പാർത്തിടുന്നുമന്നവൻ വന്നിടുമ്പോൾ അന്നുമന്നരായ് വാണിടും നാം;-വിട്ടു പിരിഞ്ഞിനിയും നിത്യവീട്ടിൽ ചെന്നെത്തിടുവാൻ ഒരുങ്ങിയുണർന്നു നമ്മൾനാഥൻ വരുന്നതു കാത്തിരിക്കാം;-
Read Moreകർത്തനിൽ ആർത്തു സന്തോഷിക്ക
കർത്തനിൽ ആർത്തു സന്തോഷിക്കചിത്തത്തിൽ സത്യമുള്ളൊരെല്ലാംതന്നെ തിരഞ്ഞെടുത്തവരെവ്യാകുല ദുഃഖങ്ങൾ പോക്കുകകർത്തനിൽ കർത്തനിൽകർത്തനിൽ ആർത്തു സന്തോഷിക്ക(2)അവൻ താൻ കർത്തനെന്നോർക്കുകവാനിലും ഭൂവിലും നാഥൻ താൻവചനത്താൽ ഭരിക്കുന്നു താൻബലവീരരെ വീൺടെടുപ്പാൻ;- കർത്ത…നീതിക്കായുള്ള പോരാട്ടത്തിൽശത്രുവിൻ ശക്തി വർദ്ധിച്ചാലുംകാഴ്ചമറഞ്ഞു ദൈവസൈന്യംശത്രുസൈന്യത്തേക്കാൾ അധികം;- കർത്ത…പകലിൽ ഇരുൾ നിൻ ചുറ്റിലുംരാത്രിയിൽ മേഘങ്ങൾ നിൻമേലുംവന്നിടുമ്പോൾ നീ കുലുങ്ങീടാആശ്രയിക്കവനിൽ ആപത്തിൽ;- കർത്ത…കർത്തനിൽ ആർത്തുസന്തോഷിക്കകീർത്തിച്ച് ഘോഷിക്കതൻ സ്തുതിവാദ്യത്തോടുചേർത്തു നിൻസ്വരംഹല്ലേലൂയ്യാ ഗീതം പാടുക;- കർത്ത…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

