Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

എല്ലാ നാവും പാടി വാഴ്ത്തും

എല്ലാ നാവും പാടി വാഴ്ത്തും ആരാധ്യനാം യേശുവേ സ്തോത്രയാഗം അർപ്പിച്ചെന്നും അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു (2) യോഗ്യൻ നീ യേശുവേ സ്തുതികൾക്ക് യോഗ്യൻ നീ യോഗ്യൻ നീ യോഗ്യൻ നീ ദൈവ കുഞ്ഞാടെ നീ യോഗ്യൻ നിത്യമായി സ്നേഹിച്ചെന്നെ തിരുനിണത്താൽ വീണ്ടെടുത്തു ഉയിർത്തെന്നും ജീവിക്കുന്നു മരണത്തെ ജയിച്ചവനെ (2) സൗഖ്യദായകൻ എൻ യേശു അടിപ്പിണരാൽ സൗഖ്യം നൽകി ആശ്രയം നീ എന്‍റെ നാഥാ എത്ര മാധുര്യം ജീവിതത്തിൽ (2)

Read More 

എന്‍റെ വിശ്വാസ കപ്പലിൽ വൻ തിരമാലകൾ

എന്‍റെ വിശ്വാസ കപ്പലിൽ വൻ തിരമാലകൾ ഒന്നൊന്നായി ആഞ്ഞടിക്കിൽ എന്‍റെ പ്രാണപ്രിയനെന്‍റെ കൂടെയുണ്ടാകയാൽ ആകുലമില്ലെനിക്ക് ഞാൻ ഭയന്നു കേണതാം വേളകളിൽ എന്നോടരുളിചെയ്തു നീ ഭയപ്പെടെണ്ട ഞാനുണ്ട് കൂടെ ഞാൻ നിന്നെ വീണ്ടെടുത്തോൻ ഞാൻ ഭ്രമിച്ചു നോക്കിയ വേളകളിൽ എന്നോടരുളിചെയ്തു നീ ഭ്രമിച്ചു നോക്കേണ്ട ഞാൻ നിന്‍റെ ദൈവം ഞാൻ നിന്‍റെ സഹായകൻ ഞാൻ സഹായമില്ലാതെ കരഞ്ഞ നേരം എന്നോടരുളിചെയതു എന്‍റെ നീതിയുള്ള കരത്താൽ ഞാൻ നിന്നെ താങ്ങും ഞാൻ നിന്നെ ബലപ്പെടുത്തും

Read More 

എന്‍റെ ശരീരത്തിൽ രോഗാണുക്കൾ വച്ച

എന്‍റെ ശരീരത്തിൽ രോഗാണുക്കൾ വച്ച തെന്‍റെ ദൈവത്തിന്‍റെ വൻ കൃപയാ എന്‍റെ ദൈവം എന്നെ ശുദ്ധീകരിക്കുന്ന തന്‍റെ വഴികളഗോചരമെ ഭക്തികേടും ഈ പ്രപഞ്ച മോഹങ്ങളും വർജ്ജിച്ചു ഞാനീലോകത്തിൽ ദൈവ ഭക്തിയോടു ജീവിച്ചിടുവതിനെന്നെ ശക്തീകരിക്കുന്നീ ശിക്ഷകളാൽ ലോകത്തോടു കൂടെ ശിക്ഷാവിധിയിൽ ഞാ നാകാതിരിപ്പതിനായിട്ടു നീ ലോകത്തിൽ വച്ചുയീ ബാല ശിക്ഷയനി യ് ക്കേകുന്നിതെന്നുടെ നാകേശ്വരൻ;- യാതൊന്നു കൊണ്ടുമെൻ ചേതസ്സഹങ്കരി യ്ക്കാതെ വിനീതനായ് ജീവിയ്ക്കുവാൻ യാതന നൽകിയശൂലം ഇതാണെനി യ് ക്കേതോരു ദോഷവും വന്നീടുമൊ;- അപ്പൻ സുതർക്കു നൽകിടുന്ന ശിക്ഷയൊ […]

Read More 

എന്‍റെ സൗഖ്യം അങ്ങേ ഇഷ്ടമേ

എന്‍റെ സൗഖ്യം അങ്ങേ ഇഷ്ടമേ തിരുഹിതമെന്നിൽ പുർണ്ണമാകട്ടെ എൻ യേശുവേ തൃപ്പാദങ്ങളിൽ സംപൂർണ്ണമായിപ്പോൾ സമർപ്പിക്കുന്നേ(2) സൗഖ്യ നദി എന്നിലേക്ക് ഒഴുകിടട്ടെ സൗഖ്യം നല്കും ആഴിയിൽ ഞാൻ മുഴുകിടട്ടെ(2);- എന്‍റെ… ക്രൂശിലെ നിണം എന്നിൽ ഒഴുകിടട്ടെ സിരകളിൽ ഒഴുകി ജീവൻ നല്കട്ടെ(2);- എന്‍റെ… അടിപിണരിൻ ശക്തി എന്നിൽ പതിയട്ടെ രോഗത്തിന്‍റെ വേരെല്ലാമേ അറ്റുമാറട്ടെ(2);- എന്‍റെ… സൃഷ്ടിക്കുന്ന ശബ്ദം എന്നിൽ മുഴങ്ങിടട്ടെ എന്നിൽ വേണ്ടതെല്ലാം ഉരുവാകട്ടെ(2);- എന്‍റെ…

Read More 

എന്‍റെ സങ്കേതവും ബലവും എനിക്കേറ്റം അടുത്ത

എന്‍റെ സങ്കേതവും ബലവും ഏറ്റവും അടുത്ത തുണയും ഏതൊരാപത്തിലും ഏതു നേരത്തിലും എനിക്കെന്നുമെൻ ദൈവമത്രെ ഇരുൾ തിങ്ങിടും പാതകളിൽ കരൾ വിങ്ങിടും വേളകളിൽ അരികിൽ വരുവാൻ കൃപകൾ തരുവാൻ ആരുമില്ലിതുപോലൊരുവൻ;- എന്‍റെ… എല്ലാ ഭാരങ്ങളും ചുമക്കും എന്നും താങ്ങിയെ‍ന്നെ നടത്തും കർത്തൻ തൻ കരത്താൽ കണ്ണുനീർ തുടയ്ക്കും കാത്തു പാലിയ്ക്കുമെ‍ന്നെ നിത്യം;- എന്‍റെ… ഇത്ര നല്ലവനാം പ്രിയനെ ഇദ്ധരയിൽ രുചിച്ചറിവാൻ ഇടയായതിനാൽ ഒടുവിൽ വരെയും ഇനിയെനിക്കെന്നും താൻ മതിയാം;- എന്‍റെ… എന്നെ തന്നരികിൽ ചേർക്കുവാൻ എത്രയും വേഗം […]

Read More 

എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നും

എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നും യേശു മാത്രം സമ്പത്താകുന്നു ചാവിനെവെന്നുയിർത്തവൻ വാനലോകമതിൽച്ചെന്നു സാധുവെന്നെ ഓർത്തു നിത്യം താതനോടു യാചിക്കുന്നു ക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെ സ്വർഗ്ഗകനാൻ നാട്ടിലാക്കുവാൻ പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേൽ ജയമേകി വേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നൽകി;- എന്‍റെ… തന്‍റെ പേർക്കായ് സർവ്വസമ്പത്തും യാഗമായ് വച്ചി- ട്ടെന്നെന്നേയ്ക്കും തന്നിൽ പ്രേമമായ് തന്‍റെ വേല ചെയ്തുകൊണ്ടും തന്‍റെ ക്രൂശു ചുമന്നിട്ടും പ്രാണപ്രിയൻ സേവയിൽ തന്നായുസ്സെല്ലാം കഴിക്കേണം;- എന്‍റെ… നല്ല ദാസൻ എന്നു ചൊല്ലുന്നാൾ-തന്‍റെ മുമ്പാകെ […]

Read More 

എന്‍റെ സഹായവും എന്‍റെ സങ്കേതവും

എന്‍റെ സഹായവും എന്‍റെ സങ്കേതവും നീ മാത്രമാണേശുവേ എന്‍റെ ജീവന്‍റെ ബലം നീ ജീവന്‍റെ പൊരുൾ നീ ജീവ പ്രത്യാശയും നീ (2) നീ വിശുദ്ധിയിൽ വെളിപ്പെടും ദൈവമല്ലോ നിത്യം വിശുദ്ധരിൻ സ്തുതികളിൽ വസിപ്പോനല്ലോ വിശുദ്ധിയിൽ നിൻ ഹിതമാചരിക്കാൻ എന്നെ ആത്മാവിൽ നിറച്ചിടുക (2) ഞാൻ വിളിച്ചാൽ എനിക്കുത്തരമരുളീടും കാത്തിരുന്നാൽ പുതുശക്തി പകർന്നു തരും(2) കഴുകനെപ്പോൽ ചിറകടിച്ചുയരും സ്വർഗ്ഗസന്തോഷമെനിക്കു തരും(2) ഈ മരുവിൽ തിരുമുഖം നോക്കിടും ഞാൻ അനുദിനം നിൻ വചനത്തിൽ രസിച്ചീടും ഞാൻ (2) തിരുക്കരം […]

Read More 

എന്‍റെ സ്തുതിയും പാട്ടുമേ

എന്‍റെ സ്തുതിയും പാട്ടുമേ എന്‍റെ സകല പ്രശംസയും(2) യേശുവിൻ ക്രൂശിൽ മാത്രം എന്‍റെ കൂടാരം പൊളിയുവോളം(2) എനിക്കായി ജീവൻ തന്ന യേശുവിലാണെക്കെല്ലാം(2) അവനെന്നെ നടത്തീടുന്നു തിരുഹിതം പോലെയെന്നും (2) അനുഗ്രഹത്താലനുദിനവും ആശ്വാസത്താലനുനിമിഷം(2) നിറക്കുവാൻ എൻ ജീവ നാഥൻ യേശു മതിയായവൻ(2) കഷ്ടങ്ങളിൽ രോഗ ദുഃഖത്തിൽ എനിക്കേറ്റമടുത്തതുണയായ്(2) യേശു നല്ല നാഥൻ എനിക്കേശുമതിയായവൻ(2) എന്‍റെ ധനവും ജ്ഞാനവും എന്‍റെ നീതി വിശുദ്ധിയും(2) എല്ലാം യേശുവിലാം അവനെന്നും മതിയായവൻ(2)

Read More 

എന്‍റെ സ്നേഹിതരും വിട്ടുമാറി പോയിടും

എന്‍റെ സ്നേഹിതരും വിട്ടുമാറി പോയിടും ലോക ബന്ധങ്ങൾ വിട്ടുമാറി പോയിടും ലോക സുഖങ്ങളെല്ലാം തകർന്നു പോയിടും (2) ലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ (2) നീയെന്‍റെ പ്രാർത്ഥന കേൾക്കണെ നീയെന്‍റെ യാചന നൽകണേ (2) നീ തന്നതാണെന്റ ജിവിതം നിനക്കായ് നൽകുന്നു ഞാനിതാ (2) ആശ്വാസമേകുവാൻ നീ വരണേ ആലബംമേകുവാൻ നിവരണേ (2) ആരിലും ആശ്രയം വെയ്ക്കില്ല ആശ്രയം നീ മാത്രം ഉന്നതാ (2) നിൻ രക്തം എനിക്കായ് ചൊരിഞ്ഞു ക്രൂശിൽ നി എനിക്കായ് മരിച്ചു (2) […]

Read More 

എന്‍റെ യേശുരാജാവേ

എന്‍റെ യേശു രാജാവേ എന്നും സ്തുതിക്കും ഞാൻ എന്‍റെ ജീവൻ തന്നവനേ സ്തുതിക്കും ഞാൻ എന്നും ആരാധിക്കും എന്നാളും ഞാൻ സമ്പൂർണ്ണ ഹൃദയമോടെ തി സ്തോത്രവും എല്ലാ പുകഴ്ച്ചയും എന്നും നിനക്കു മാത്രം;- എന്‍റെ.. ആനന്ദവും ജയജീവനും തരും എൻ പഭോനാഥാ വീഴുന്നോരെ തൻ പൊൻകരങ്ങളാൽ താങ്ങി നടത്തുന്നോനേ;- എന്‍റെ..

Read More