ഈ പാരിൽ നാം പരദേശികളാം
ഈ പാരിൽ നാം പരദേശികളാം നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിലാം നമ്മൾ സൗഭാഗ്യവാന്മാർ മണ്മയമാമീയുലകത്തിൽ മാനവൻ നേടും മഹിമകളോ മാഞ്ഞിടുന്നെന്നാൽ മരിച്ചുയിർത്ത മന്നവനെന്നും മഹാൻ;- ദേശമെങ്ങും പോയിനീ നമ്മൾ യേശുവിൻ നാമം ഉയർത്തീടുക കുരിശിൽ മരിച്ചു ജയം വരിച്ച ക്രിസ്തുവിൻ സേനകൾ നാം;- അവനിയിൽ നാമവനായിട്ടിന്നു അപമാനമേൽക്കിൽ അഭിമാനമാം ക്രിസ്തുവിങ്കലെന്നും നമുക്കു ജയം ജയം ജയം ഹല്ലേലൂയ്യാ;- തന്നരികിൽ വിൺപുരിയിൽ നാം ചെന്നിടുന്നു പ്രതിഫലം താൻ തന്നിടുമൊന്നും മറന്നിടാതെ ആ നല്ലനാൾ വരുന്നു;-
Read Moreഈ പരീക്ഷകൾ നീണ്ടവയല്ല
ഈ പരീക്ഷകൾ നീണ്ടവയല്ല ഈ ഞെരുക്കങ്ങൾ നിത്യവുമല്ല ഈ കൊടുങ്കാറ്റും നീളുകയില്ല പരിഹാരം വൈകുകയില്ല ഈ പരീക്ഷകൾ ഞാൻ ജയിച്ചിടും അതിനേശു തൻ ബലം തരും ഈ കാർമേഘം മാറിപ്പോകും എൻ യേശുവിൻ മഹത്വം കാണും;- ഈ പരീക്ഷകൾ നന്മക്കായി മാറിടും യേശുവോടടുത്തു ഏറെ ഞാൻ തോൽക്കുകയില്ല ഞാൻ തോൽക്കുകയില്ല എൻ യേശുവിൻ മഹത്വം കാണും;-
Read Moreഈ പരിജ്ഞാനം ആശ്ചര്യദായകമേ
ഈ പരിജ്ഞാനം ആശ്ചര്യദായകമേ അറിയുന്നു ശോധന ചെയ്തെന്നെ നാഥൻ ഇരിക്കുന്നതും ഞാനെഴുന്നേൽക്കുന്നതും കർത്താവു കാണുന്നു ഗ്രഹിക്കുന്നു കർത്തനെൻ ഹൃദയനിരൂപണം-ഓ-ഓ ദൂരത്തുനിന്നു തന്നെയിതത്ഭുതം സ്വർഗ്ഗീയതാതാ നിൻ ആത്മാവെ വിട്ടു ഞാൻ എവിടെപ്പോയ് മറഞ്ഞിടും പാതാളദേശവും നിൻ മുമ്പിൽ നഗ്നം-ഓ-ഓ സ്വർഗ്ഗേ ഗമിക്കുകിൽ അവിടുണ്ടു നാഥൻ തിരമാലകളെ തരണം ചെയ്താശു പറന്നു ഞാൻ സമുദ്രത്തിൻ അറ്റത്തു പാർക്കുകിലവിടുണ്ടു നാഥൻ-ഓ-ഓ ഇരുളിലൊളിച്ചു മറവാനസാധ്യം അന്തരംഗങ്ങൾ അഖിലം നിൻ കൈതാൻ സൃഷ്ടിച്ചതും നാഥാ എൻ മാതൃജഡരക്തത്താലെന്നെ മെടഞ്ഞവൻ-ഓ-ഓ അത്ഭുതകരനാം സ്രഷ്ടാവേ സ്തോത്രം നിയമിപ്പിക്കപ്പെട്ട […]
Read Moreഈ ധരിത്രിയിൽ എന്നെ പരിപാലിപ്പാൻ
ഈ ധരിത്രിയിൽ എന്നെ പരിപാലിപ്പാൻ പരൻ അരികിലുണ്ടെന്നും പിരിഞ്ഞിടാതെ എൻ ബലവുമവലബവും താൻ സങ്കേതവുമെന്‍റെ കോട്ടയുമേ ആകയാൽ ഞാൻ ധൈര്യമോടെ ഹാ എന്നും പാർക്കുന്നവൻ മറവിൽ;- താവക പാലനമീയുലകിൽ രാവിലും പകലിലും നൽകിയെന്നെ കാവൽ ചെയ്തു കാക്കും മരു- പ്രവാസം തീരുന്നതുവരെയും;- തന്നിടുമഖിലവുമെന്നിടയൻ അന്നന്നുവേണ്ടതെന്തെന്നറിഞ്ഞ് സാന്ത്വനപ്രദായകമാം തൻതൂമൊഴിയെൻ വിനയകറ്റും;- ക്രൂശിലോളമെന്നെ സ്നേഹിച്ചതാൽ നിത്യതയിൽ ചെന്നു ചേരുവോളം തന്‍റെ സ്നേഹമെന്നിലെന്നും കുറഞ്ഞിടാതെ തുടർന്നിടുമേ;- ദൈവീക ചിന്തകളാലെ ഹ്യതി മോദമിയന്നു നിരാമയനായ് ഹല്ലേലുയ്യ പാടി നിത്യം പ്രത്യാശയോടെ വസിച്ചിടും ഞാൻ;-
Read Moreഈ ദൈവമെന്നും എനിക്കഭയം
ഈ ദൈവം എന്നും എനിക്കഭയം വസിച്ചീടുമെന്നും ഞാൻ അവൻ മറവിൽ ശോധന വേളകൾ വന്നിടുമ്പോൾ അവൻ മാർവ്വിൽ ചാരി ഞാൻ ആശ്വസിക്കും തള്ളിടാതവനെന്നെ ചേർത്തിടുമേ തൻ ദയ മാറുകില്ല ഞാനാശ്രയിക്കും ദൈവമെന്നെ അനാഥനായ് ഭൂവിൽ കൈവിടുമോ തിരുക്കരത്തിലവൻ വഹിക്കുമെന്നെ തൻ കൃപ തീരുകില്ല മർത്ത്യരിൽ ഞാനിനീം ചാരുകില്ല മനുജരിൻ മേന്മകൾ നശിച്ചിടുമേ മരിച്ചയിർത്തേശു ജീവിക്കുന്നു തൻ നാമം ഉന്നതമേ
Read Moreഈ ദൈവം എന്നും നിൻ ദൈവം
ഈ ദൈവം എന്നും നിൻ ദൈവം കൈവിടുമോ നിന്നെ വഴിയിൽ അവൻ കരുതും നൽ കരുതൽ മരണം വരെ നിൻ വഴിയിൽ നീ ആർത്തീടുക മോദാൽ തുള്ളീടുക യേശു നിൻ ഓഹരിയായ് (2) നിന്ദയെ നീ ഭയപ്പെടേണ്ട ഘോര ചെങ്കടലിൻ മുമ്പിലും നീട്ടുക നിൻ ഭുജം ധൈര്യമായ് പാത നിൻ മുമ്പിൽ തുറക്കുമവൻ (2) അലകൾ നിന്നെ നടുക്കിൽ പടകലഞ്ഞുലഞ്ഞീടുകിൽ(2) ഒട്ടുമേ നീ പതറീടല്ലേ ചാരെ വന്നിടും നിൻ നായകൻ(2) ഒരുനാൾ നീ എത്തീടുമാ ശോഭിത തുറമുഖത്തിൽ […]
Read Moreഈ തോട്ടത്തിൽ പരിശുദ്ധനുണ്ട്
ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ടെൻ കാതുകളിലായ് തൻ സൗരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തിൽ തിരുസൗന്ദര്യം ഞാൻ ദർശിക്കുന്നെൻ കണ്ണുകളാലെ-ആത്മ കൃപയുടെ ഉറവിടമേ, കൃപയുടെ ഉടയവനെ(2) കൃപ വേണം അപ്പാ കൃപ വേണം അപ്പാ കൃപ വേണം അപ്പാ ഈ പുത്രന് രണ്ടുപേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം എൻ സാന്നിദ്ധ്യം വരുമെന്നവൻ ചൊന്നതല്ലയോ-അന്നു (2) ഹാ സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ തിരു സാന്നിദ്ധ്യം മനോഹരം മനോഹരം തന്നെ അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു ദുഷ്ടനുകം പുഷ്ടിയാൽ […]
Read Moreഈ ഗേഹം വിട്ടുപോകിലും
ഈ ഗേഹം വിട്ടുപോകിലും ഈ ദേഹം കെട്ടുപോകിലും കർത്തൻ കാഹളനാദത്തിൽ ഒത്തു ചേർന്നിടും നാമിനി വിൺഗേഹം പൂകിടുമന്നു വിൺദേഹം ഏകിടുമന്നു;- കർത്തൻ.. കൂട്ടുകാർ പിരിഞ്ഞിടും വീട്ടുകാർ കരഞ്ഞിടും;- കർത്തൻ.. വേണ്ട ദുഃഖം തെല്ലുമേ ഉണ്ടു പ്രത്യാശയിൻ ദിനം;- കർത്തൻ.. കഷ്ടം ദുഃഖം മരണവും മാറിപോയിടുമന്ന്;- കർത്തൻ.. കോടാകോടി ശുദ്ധരായി പ്രിയൻകൂടെ വാഴുവാൻ;- കർത്തൻ..
Read Moreഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ
ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ ദൈവത്തെ ആരാധിക്കാൻ ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ ദൈവത്തിനായ് ജീവിക്കാൻ പാടാം നമ്മെ മറന്നു നമ്മൾ സ്തുതിക്കാം നാം യേശുരാജനെ നന്മക്കായ് മാത്രമേശു ചെയ്യുന്നെല്ലാം കഷ്ടതയിൽ നമ്മെ താൻ കൈവിടുമോ പാപങ്ങൾ എല്ലാം മോചിക്കുന്നു രോഗങ്ങൾ എല്ലാം സുഖമാക്കുന്നു ഹാലേലൂയ്യാ ഹാലേലൂയ്യാ(4) നിരാശപ്പെടാൻ കാര്യം പത്തുണ്ടെങ്കിൽ ആനന്ദിക്കാനുള്ളതായിരങ്ങൾ കരഞ്ഞെന്തിനായുസ്സു പാഴാക്കുന്നു സ്തുതിച്ചു നിൻ വിശ്വാസം വെളിവാക്കിടുക ഹാലേലൂയ്യാ ഹാലേലൂയ്യാ(4)
Read Moreഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം
ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം പരത്തിലേക്കുയരും നാൾ വരുമല്ലോ വിശുദ്ധന്മാരുയിർക്കും പറന്നുയരും വേഗം വന്നിടും കാന്തന്‍റെ മുഖം കാണ്മാൻ വാനസേനയുമായ് വരും പ്രിയൻ വാനമേഘേ വരുമല്ലോ വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേ സ്വർഗ്ഗീയ മണാളനെ എതിരേൽപ്പാൻ അവർ തന്‍റെ ജനം താൻ അവരോടുകൂടെ വസിക്കും കണ്ണീരെല്ലാം തുടച്ചിടും നാൾ മൃത്യുവും ദുഃഖവും മുറവിളിയും നിന്ദ കഷ്ടതയുമിനി തീണ്ടുകില്ല;- കൊടുങ്കാറ്റലറിവന്നു കടലിളകീടിലും കടലലകളിലെന്നെ കൈവിടാത്തവൻ കരം തന്നു കാത്തു സൂക്ഷിച്ചരുമയായി തന്‍റെ വരവിൻ പ്രത്യാശയോടെ നടത്തിടുമേ;- തൻ കൃപകളെന്നുമോർത്തു […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

