ഇന്നു നീ ഒരിക്കൽകൂടി ദൈവവിളി
ഇന്നു നീ ഒരിക്കൽ കൂടി ദൈവവിളി കേട്ടല്ലോ രക്ഷിതാവു സ്നേഹത്തോടെ കാത്തിരിക്കുന്നുണ്ടല്ലോ ഇന്നു തന്നെ യേശു നിന്നെ രക്ഷിപ്പാനായ് കാക്കുന്നു ഭയം വേണ്ടാ ശങ്കിക്കേണ്ടാ വാ അവങ്കൽ നീ ഇന്ന് എത്രനാൾ വൃഥാവായ് ഓടി മനുഷ്യാ നിൻ ജീവിതം ലോകത്തിന്റെ ഇമ്പം തേടി പാഴിലാക്കി ഈവിധം;- കൈക്കൊള്ളാതെ തള്ളുമെന്നു ഒട്ടും വേണ്ടാ സംശയം രക്ഷിതാവു നിന്നെയിന്നു സ്വന്തമാക്കി തീർത്തിടും;-
Read Moreഇന്നു കണ്ട മിസ്രയേമ്യനെ കാണുകയില്ല
ഇന്നു കണ്ട മിസ്രയേമ്യനെ കാണുകയില്ല ഇന്നു വന്ന കഷ്ടം ഇനി വരികയില്ല(2) ബാധ നിന്‍റെ കൂടാരത്തിൽ അടുക്കയില്ല(2) നിന്‍റെ കാലുകൾ ഇടറുകില്ല ചെങ്കടൽ പിളർന്ന് വഴിതരും യോർദ്ദാൻ രണ്ടായി പിരിഞ്ഞു മാറും(2) യെരിഹോ നിൻ മുമ്പിൽ ഇടിഞ്ഞു വീഴും യേശുവിൻ നാമത്തിൽ ആർപ്പിടുമ്പോൾ(2);- ഇന്നു.. രോഗങ്ങൾ നിന്നെ ക്ഷീണിപ്പിക്കയില്ല ശാപങ്ങൾ നിന്നെ തളർത്തുകയില്ല(2) ആഭിചാരം യാക്കോബിന് ഫലിക്കയില്ല ലക്ഷണങ്ങൾ യിസ്രയേലിനേൽക്കുകില്ല(2);- ഇന്നു.. മലകളെ ഇടിച്ചു നിരത്തുമവൻ കുന്നുകളെ തവിടു പൊടിയാക്കീടും സൈന്യത്തിന്‍റെ നായകൻ നിൻ കൂടിരിക്കുമ്പോൾ മനുഷ്യ […]
Read Moreഇന്നീയുഷസ്സിൽ നിന്‍റെ വൻ മഹത്വം
ഇന്നീയുഷസ്സിൽ നിന്‍റെ വന്മഹത്ത്വം കാണ്മാൻ തന്ന കൃപയ്ക്കനന്ത വന്ദനമേ-കാണ്മാൻ ദോഷമെഴാതെയെന്നെ പൂർണ്ണമായ് കാത്തു നീ രാത്രി മുഴുവനും വൻ കാരുണ്യത്താൽ-ഘോര എല്ലാ വഴിയിലും നിൻ ആത്മസാന്നിദ്ധ്യവും ദിവ്യപ്രകാശവും നീ നൽകിടേണം-ഇന്നു സംഖ്യയില്ലാ ജനങ്ങൾ കണ്ണീർ പൊഴിക്കുന്നു ഞങ്ങൾ പാടുന്നു ദിവ്യ പാലനത്താൽ-ഇന്നും മുമ്പേ നിൻ രാജ്യവും നിൻ നീതിയും തേടുവാൻ എന്നാത്മനാഥനേ! നീ പാലിക്കേണം-എന്നും മൃത്യുവിൻ നാൾവരെയും നിൻ മഹത്ത്വത്തിന്നായ് ഭക്തിയിൽ പൂർണ്ണനായി കാത്തിടേണം-എന്നെ ദുഷ്ടഭൂവനമിതിൻ കഷ്ടതയൊക്കെയും തീർത്തുതരും നിൻരാജ്യം കാംക്ഷിക്കുന്നേൻ-വേഗം “എന്നോടുള്ള നിൻ” എന്ന രീതി
Read Moreഇന്നീ മംഗല്യം ശോഭിക്കുവാൻ
ഇന്നീ മംഗലം ശോഭിക്കുവാൻ-കരുണ ചെയ്ക എന്നും കനിവുള്ള ദൈവമേ! നിന്നടി കാനാവിൽ മണിപ്പന്തൽ പണ്ടലങ്കരിച്ചു അന്നു-രസവീഞ്ഞുണ്ടാക്കി എന്നപോലിന്നേരം വന്നു ആദിമുതൽക്കൻപെ ധരിച്ചോൻ-നരകുലത്തെ ആണും പെണ്ണുമായി നിർമ്മിച്ചാൻ നീതിവരം നാലും ഉരച്ചാൻ-പെറ്റുപെരുകി മന്നിടം വാഴ്കെന്നരുൾ ചെയ്താൻ ആദമാദികൾക്കും അനുവാദമേകിയൊരു ദേവ! നീതിപാലിച്ചേശു-നാഥനന്നു മാനിച്ചൊരു;- ഇന്നീ… സത്യസഭയ്ക്കുനകൂലനേ! സുന്ദരീസഭ- യ്ക്കുത്തമനാം മണവാളനേ! ചിത്തനാഥാനന്ത ബാലനേ! പഴുതണുവും അറ്റദേവനേശു പാലനേ! ഒത്തപോൽ ഗുണാധികാരം എത്തി മോദമായ് സുഖിച്ചു പാപമുക്തിയോടു പുത്രഭാഗ്യവും കൊടുക്കുമാറു;- ഇന്നീ… ഉത്തമസ്ത്രീ ആയ ബാലയെ-തിരഞ്ഞബ്രാമിൻ ഭൃത്യവരൻ ചെയ്തവേലയെ ത്വൽതുണം […]
Read Moreഇന്നി ദമ്പതികൾക്കു ശുഭം
ഇന്നി ദമ്പതികൾക്കു ശുഭം-നൽകീടുവതിന്നായ് സദയം-ക്ഷണം വന്നരുൾ കല്യാണമന്ദിരത്തിൽ പരമോന്നത ദൈവസുതാ! കാനാവൂരിൽ കല്യാണത്തിന്നു പാനദ്രവ്യം കുറഞ്ഞതിനാൽ-ഉടൻ ജ്ഞാനശിഖാമണി-മാനവ-സ്നേഹിതൻ സാനന്ദം നൽകിയപോൽ;- ആറുകൽഭരണികളിലെ-നിറച്ചപുതുവീഞ്ഞുപോലെ-ഇപ്പോൾ നിറയ്ക്കണം നിന്റെ പരമാത്മാവിനെ കരുണയോടിവർമേൽ;- സ്വന്തജീവനേയും വെടിഞ്ഞു – ഹന്ത കുരിശതിൽ പതിഞ്ഞു-ചന്തം ചിന്തും തിരുമേനിനൊന്തുനുറുങ്ങിതൻ കാന്തയെ വീണ്ടവനേ;- മണവാളനനുദിനവും- മണവാട്ടിയെ സ്നേഹിക്കയും- തന്റെ പ്രാണനാഥന്മുമ്പിൽ താണുജീവിക്കയും വേണം സന്ദേഹമെന്ന്യേ;- മണവാട്ടിയാകുമിവൾ തൻ-മണവാളനെപ്രീതിയോടെ-പ്രതി ക്ഷണം ശുശ്രൂഷിക്കും ഗുണമുള്ള നല്ലോരിണയായ് ചേർന്നിരിപ്പാൻ;- ഉലകത്തിലിവർക്കുവരും-പല കഷ്ടനഷ്ടങ്ങളിലും-ഒരു പോലെസഹിച്ചു നിൻ കാലിണയിൻ ഗതിയാലിവരും സുഖിപ്പാൻ;- “അതിമംഗല” എന്ന രീതി
Read Moreഇന്നലെയെക്കാൾ അവൻ ഇന്നും
ഇന്നലെയെക്കാൾ അവൻ ഇന്നും നല്ലവൻ നാളെയും നടത്താനും മതിയായവൻ (3) ഇന്നയോളം പോറ്റി പുലർത്തിയവൻ അവൻ എന്റെ പ്രിയനായകൻ(2) എന്നെ തൻ കരത്തിൽ വഹിച്ചു കാത്തവൻ എന്നെ മറക്കാത്ത നല്ല സ്നേഹിതൻ(2);- എണ്ണമില്ല നന്മകളെ എന്‍റെമേൽ ചൊരിഞ്ഞവനെ എങ്ങനെ ഞാൻ നിന്നെ സ്തുതിക്കാതിരുന്നിടും(2) ആർക്കു രക്ഷിപ്പാനും കഴിയാത്ത പാപത്തിൻ കുഴിയിൽ നിന്ന് എന്നെ നീ വീണ്ടെടുത്തു(2) എൻ പ്രിയ സ്നേഹിതരോ ഓടി അകന്നു മാറി പരിഹാസം ചൊല്ലി എന്‍റെ ദുഃഖ വേളയിൽ(2) ഉറപ്പുള്ള പാറയിൽ എന്നെ നിറുത്തിയവൻ […]
Read Moreഇന്നലെകളിൽ എന്‍റെ കരം
ഇന്നലെകളിൽ എന്‍റെ കരം പിടിച്ചോൻ ഇന്നും നടത്തുവാൻ ശക്തനാം ദൈവം(2) ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന ആശ്രിത വത്സലൻ എന്നേശുവെ(2) വേദനകൾ പാരിൽ ഏറിടുന്നേ നീറുന്നെൻ മാനസം അനുദിനവും(2) സ്വാന്ത്വനം ഏകുവാൻ എൻ പ്രിയനെ വനമേഘത്തിൽ നീ എഴുന്നള്ളണെ(2);- ഇന്നലെ… ഉറവുകൾ ഓരോന്നായ് അടഞ്ഞിടുമ്പോൾ വറ്റിപ്പോകാത്ത നദി മുന്നിൽ കാണുന്നേ(2) ഇലവടി പോകാത്ത വൃക്ഷത്തെപ്പോലെ പരനായ് ഉലകിൽ വളർന്നിടുക(2);- ഇന്നലെ… കടലിന്മേൽ നടകൊണ്ട എന്റെ നാഥാ അഗ്നിയിൽ എനിക്കായ് നീ വെളിപ്പെട്ടല്ലോ(2) നീട്ടണെ കൃപയുടെ കരം ഇന്ന് നിൻ ദാസർ […]
Read Moreഇന്നലകളിലെന്നെ നടത്തിയ
ഇന്നെലകളിലെന്നെ നടത്തിയ ദൈവം ഇന്നോളം കരുതിയ താതൻ തൻ സ്നേഹം ഇനിയും നടത്തുവാൻ മതിയായതാൽ ഇഹത്തിലാധികൾക്കിടയില്ലഹോ(2) കരുതുന്നവൻ എന്നെ കാക്കുന്നവൻ കരുമനയിലും എന്നെ പുലർത്തുന്നവൻ കരം പിടിക്കുന്നവൻ കൂടെയുള്ളതാൽ കലങ്ങുകയില്ല കൃപ അനുഭവിക്കാം ഇടറിപ്പോയാലും ഈ ഇരുൾ വഴിയിൽ ഇനിയും നടത്തിടും എൻ പ്രിയ ഇടയൻ ഇല്ലായ്മകൾ ഈശനിൽ അർപ്പിക്കിൽ ഇരട്ടി ബലമവൻ ഏകും നിശ്ചയം;- പരാ നിൻ സന്നിധൗ നിന്നിടും ഞാനെന്നും പൂർണ്ണമല്ലാത്ത എൻ പണിയാലല്ല പാപി എനിക്കായ് ചൊരിഞ്ഞതാം നിണത്തിൻ പാവന ശക്തിയിൻ യോഗ്യതയിൽ;- […]
Read Moreഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലർത്തി എന്റെ യേശു എത്ര നല്ലവൻ അവൻ എന്നെന്നും മതിയായവൻ എന്‍റെ പാപ ഭാരമെല്ലാം തന്‍റെ ചുമലിൽ ഏറ്റുകൊണ്ട് എനിക്കായ് കുരിശിൽ മരിച്ചു എന്‍റെ യേശു എത്ര നല്ലവൻ എന്‍റെ ആവശ്യങ്ങളറിഞ്ഞ് ആകാശത്തിൻ കിളിവാതിൽ തുറന്ന് എല്ലാം സമൃദ്ധിയായ് നൽകിടുന്ന എന്റെ യേശു എത്ര നല്ലവൻ രോഗ ശയ്യയിലെനിക്കു വൈദ്യൻ ശോക വേളയിലാശ്വാസകൻ കൊടും വെയിലതിൽ തണലുമവൻ എന്റെ യേശു എത്ര വല്ലഭൻ:- മനോഭാരത്താലലഞ്ഞ് മനോവേദനയാൽ നിറഞ്ഞ് മനമുരുകി ഞാൻ […]
Read Moreഇനിയെത്ര നാളിപ്പടകിൽ ഞാൻ
ഇനിയെത്ര നാളിപ്പടകിൽ ഞാൻ വിനയാം കല്ലോലങ്ങൾ താണ്ടി മനതാർ തണുപ്പാൻ നാഥാ-വീടതിൽ ചേരുവാൻ ദിനങ്ങൾ കഴിയണമോ എന്തു ഖേദമണെഞ്ഞീടിലും സ്വന്ത ജീവനെ ഏകിയോനെ നിൻ ദയകൊണ്ടെൻ ജീവിതനൗക നടത്തുക സന്താപ സാഗരത്തിൽ;- ഇനിയെത്ര പാറപോലുള്ള വൈഷമ്യങ്ങൾ മാറാതെന്നും തുടരുകയോ മാറായെ മധുരമാക്കിത്തീർത്തോനാം നീ തന്നെ പേറുകയോ എൻഭാരം;- ഇനിയെത്ര നിത്യ ജീവിതായോധനത്തിൽ ശക്തി ഹീനത തോന്നിടുമ്പോൾ മുക്തി തൻ പുത്തനാലയം എത്തുവാനായ് നിൻ കരുത്തേകുക ദിനവും;- ഇനിയെത്ര
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

