ആരാധിക്കാം പരിശുദ്ധനെ അർപ്പിക്കാം
ആരാധിക്കാം പരിശുദ്ധനെ അർപ്പിക്കാം സ്തോത്രയാഗങ്ങൾ സർവ്വ സ്തുതികൾക്കും യോഗ്യനായ യേശുവെ ആരാധിക്കാം ഹല്ലേലുയ്യ പാടിടാം ഉയർത്തിടാം യേശുനാമം(2) വല്ലഭനാം യേശുവേ ആരാധിച്ചാർത്തിടാം ആരാധിച്ചാർത്തിടുമ്പോൾ വാതിലുകൾ തുറക്കും(2) യെരിഹോ മതിലിടിയും അത്ഭുതങ്ങൾ നടക്കും(2);- ഹല്ലേ… മനസ്സു തകർന്നിടുമ്പോൾ ശക്തിയാൽ നിറച്ചിടും(2) യേശുവിൻ സ്നേഹത്തെ എങ്ങനെ ഞാൻ വർണ്ണിക്കും(2);- ഹല്ലേ… ക്ഷാമ കാലത്തുമെന്നെ ക്ഷേമമായ് പോറ്റിടുന്നു(2) യേശുവിൻ കരുതലിനായ് സ്തുതികൾ മുഴക്കീടാം(2);- ഹല്ലേ…
Read Moreആരാധിക്കാം നമ്മുക്ക് ആരാധിക്കാം
ആരാധിക്കാം നമ്മുക്ക് ആരാധിക്കാം കർത്താൻ നാമത്തിൽ ആരാധിക്കാം സംഗീതത്തോടെ ആന്ദത്തോടെ സ്തോത്രത്തോടെ ആരാധിക്കാം ജയം തരുന്നവൻ വിടുതൽ അയച്ചവൻ ആരാധിപ്പാൻ യോഗ്യൻ അവൻ മാത്രമേ കൈത്താളത്തോടെ ആർത്തു പാടിടാം ആത്മാവിൽ നമ്മുക്ക് ആരാധിക്കാം ശത്രുക്കൾ എല്ലാം വീണു പോകും തകർന്നു പോകില്ല നാം ഒന്നിലും സന്തോഷത്തോടെ ആർത്തു പാടിടാം നിർത്തത്തോടെ ആരാധിക്കാം ആത്മ ശക്തിയാൽ നിറക്കുമല്ലോ അന്ത്യത്തോളം നടത്തുമല്ലോ
Read Moreആരാധിക്കാം എൻ യേശുവിനെ
ആരാധിക്കാം എൻ യേശുവിനെ ആരാധിച്ചീടാം അവൻ നാമത്തെ(2) എന്നും അവൻ നാമം വലിയതല്ലോ എന്നും അവൻ രാജ്യം വലിയതല്ലോ;- ആരാധി… കഷ്ടങ്ങളിൽ നിന്നും വിടുവിച്ചതോർത്താൽ നന്ദിയോടെ സ്തുതി പാടിടേണം(2) സങ്കേതം കോട്ടയും സൗഭാഗ്യങ്ങളും നിത്യമാം ജീവനും നൽകിയതോർത്താൽ;- ആരാധി… ആത്മശക്തിയാൽ നാം ആർത്തുപാടാം ഉന്നത ബലത്താൽ നാം ജയം പ്രാപിക്കാം(2) സീയോൻ മണവാളാൻ വന്നിടാറായ് ശാലേമിൻ രാജനായ് ആർത്തു പാടാം;- ആരാധി…
Read Moreആരാധിക്കാം ആരാധിക്കാം
ആരാധിക്കാം ആരാധിക്കാം ആരാധനക്കു യോഗ്യനേശുവെ ആരാധിക്കാം ആരാധിക്കാം ആത്മാവിലും സത്യത്തിലും ആരാധിക്കാം ഹാലേലുയ്യാ… ഹാലേലുയ്യാ(2) രാഗതാളമേളമോടെ ആർത്തു പാടാം താതനിഷ്ടം ചെയ്യുവാനായ് ഒത്തുകൂടാം ഹാ.. ആ..ആ.. ഹാ.. ആ..ആ.. നാഥൻ മുൻപിൽ ആദരവായ് കുമ്പിട്ടീടാം ദേവൻ നമ്മിൽ വൻകാര്യങ്ങൾ ചെയ്തുവല്ലോ അർപ്പിക്കാം ആരാധനയായ് നമ്മെത്തന്നെ സ്തോത്രമെന്ന യാഗം നാവിൽ നിന്നുയർത്താം ഹാ.. ആ..ആ.. ഹാ.. ആ..ആ.. ലക്ഷങ്ങളിൽ സുന്ദരനാം യേശുവോട് തുല്യമായ നാമമില്ല ഈയുലകിൽ
Read Moreആരാധിക്കാം നമുക്കാരാധിക്കാം
ആരാധിക്കാം നമുക്കാരാധിക്കാം നാഥൻ നന്മകൾ ധ്യാനിച്ചിടാം കരങ്ങളുയർത്തി നന്ദിചൊല്ലാം അധരം തുറന്നൊന്നായ് പാടി വാഴ്ത്താം(2) ഹാലേലൂയ്യാ… ഹാലേലൂയ്യാ… ഹാലേലൂയ്യാ… ഹാലേലൂയ്യാ…(4) യേശുവിൻ രക്തമിന്നെൻ പാപം മോചിച്ചല്ലോ യേശുവിൻ രക്തമിന്നെൻ രോഗം നീക്കിയല്ലോ അവൻ കരതലത്തിൽ എന്നെ വഹിക്കുന്നതാൽ എനിക്കാകുലം ലേശമില്ല ആത്മാവിൻ നൽഫലമോ എന്നിൽ നിറച്ചീടേണം സ്നേഹത്തിൽ എല്ലാം ചെയ്വാൻ ശക്തിപകർന്നീടണേ ആ ആത്മ നദിയിൽ നിത്യം നവ്യമാകുവാൻ എന്നെ സമ്പൂർണ്ണം സമർപ്പിക്കുന്നു
Read Moreആരാധിക്കാം കർത്തനെ പരിശുദ്ധാത്മാവിൽ
ആരാധിക്കാം കർത്തനെ പരിശുദ്ധാത്മാവിൽ ആരാധിക്കാം പൂണ്ണമനസ്സോടെ പൂർണ്ണ ശക്തിയോടെ വിശുദ്ധിയിൽ ആരാധിക്കാം-ആരാധി… സത്യത്തിൽ ആരാധിക്കാം സർവ്വമഹത്വത്തിനും യോഗ്യനെ സ്തോത്രസ്വരത്തോടെ കൈത്താളങ്ങളോടെ ആത്മാവിൽ ആരാധിക്കാം;- ആരാധി… ദൂതവൃന്ദം ആരാധിക്കും മഹാപരിശുദ്ധനാം കർത്താവിനെ ഉച്ചനാദത്തോടെ കൈത്താളങ്ങളോടെ സ്തോത്രം ചെയ്താരാധിക്കാം;- ആരാധി… വിശുദ്ധന്മാർ ആരാധിക്കും തേജസ്സേറും കർത്താവിനെ ഏകമനസ്സോടെ ഏകാത്മാവോടെ ആർത്തുപാടി ആരാധിക്കാം;- ആരാധി…
Read Moreആരാധിച്ചിടാം നമുക്കാരാധിച്ചിടാം യാഹാം
ആരാധിച്ചിടാം നമുക്കാരാധിച്ചിടാം യാഹാം ദൈവത്തെ നമുക്കാരാധിച്ചിടാം താഴ്ചയിൽ നമ്മെ ഉയർത്തിയല്ലോ പാടാൻ നവ്യമാം ഗാനം നാവിൽ തന്നല്ലോ കണ്ണുനീരെല്ലാം നാഥൻ തുടച്ചുവല്ലോ കണ്ണിൻ മണിപോൽ നമ്മെ കാത്തുകൊള്ളുന്നു നിന്ദ ഉരുട്ടി നീക്കി ശത്രു മുമ്പാകെ നിന്ദിക്കപ്പെട്ട സ്ഥാനത്തുയർത്തിയല്ലോ പാരിൽ പലരും നമ്മെ മറന്നീടിലും പാരിൻ നഥനാം യേശു മറക്കുകില്ല ലോകാന്ത്യത്തോളം എല്ലാ നാളിലും കൂടെ ഇരിക്കുമവൻ നമ്മെ വഴിനടത്തും ഓട്ടം തീരുവാൻ കാലമായല്ലോ-നമ്മൾ നാട്ടിൽ പോകുമോ ദുഖമെല്ലാം തീരുമേ ദൂതരോടൊത്ത് നാമും വീണ മീട്ടിടും കാന്തൻ പൊൻമുഖം […]
Read Moreആരാധിച്ചപ്പോൾ വിടുതൽ കിട്ടി
ആരാധിച്ചപ്പോൾ വിടുതൽ കിട്ടി ആരാധിച്ചപ്പോൾ സൗഖ്യം കിട്ടി ആരാധിച്ചപ്പോൾ സന്തോഷം കിട്ടി ആരാധിച്ചു ബന്ധനം അഴിഞ്ഞുപോയ് ആരാധിച്ച് ആരാധിച്ച് അക്കരെ നാട്ടിൽ പോകാം ആമോദിച്ച് ആമോദിച്ച് അക്കരെ നാട്ടിൽ പോകാം അക്കരെ നാട്ടിൽ ചെല്ലുമ്പോൾ യേശുവിനെ കാണുമ്പോൾ ഇക്കരെ നേടിയ സൗഭാഗ്യത്തിൽ വില നാം അന്നറിയും ആരാധിച്ചപ്പോൾ ക്ളേശം നീങ്ങിപ്പോയി ആരാധിച്ചപ്പോൾ ദുഃഖം മാറിപ്പോയി ആരാധിച്ചപ്പോൾ ഖേദം മാറിപ്പോയി ആരാധിച്ചു ബന്ധനം അഴിഞ്ഞുപോയി ആരാധിച്ചപ്പോൾ ക്ഷീണം മാറിപ്പോയി ആരാധിച്ചപ്പോൾ ഭയം മാറിപ്പോയി ആരാധിച്ചപ്പോൾ രോഗം മാറിപ്പോയി ആരാധിച്ചു […]
Read Moreആരാധനയും പ്രാർത്ഥനയും
ആരാധനയും പ്രാർത്ഥനയും എൻ നാഥനു ഞാൻ അർപ്പിക്കുന്നു ആവശ്യത്തിലും അനാരോഗ്യത്തിലും എൻ താതൻ വരുമേ കൂടെയിരിക്കാൻ ഇനി ആരും വേണ്ടാ, ഇനി ഒന്നും വേണ്ടാ എൻ നാഥൻ മതിയേ ഈ ജീവിതകാലം ഇനി കഷ്ടം വന്നാൽ നഷ്ടം വന്നാൽ എൻ യേശു പകരും നിത്യസമാധാനം ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ(4) ദേഹവും എൻ ദേഹിയും ആത്മാവിൽ സ്തുതിച്ചിടുന്നു അത്ഭുതവും അടയാളവും നിന്നാൽ മാത്രം സാധ്യമാകുമെന്നും;- ഇനി… ആയുസ്സും എൻ സർവ്വവുമെ യേശുവിനായി സമർപ്പിക്കുന്നു ജീവനിലും മരണത്തിലും എൻ […]
Read Moreആരാധനയ്ക്കു യോഗ്യനെ നിന്നെ
ആരാധനയ്ക്കു യോഗ്യനെ നിന്നെ ഞങ്ങൾ ആരാധിച്ചീടുന്നിതാ ആഴിയും ഊഴിയും നിർമ്മിച്ച നാഥനെ ആത്മാവിൽ ആരാധിക്കാം കർത്താവിനെ നിത്യം സ്തുതിച്ചിടും ഞാൻ പാപത്താൽ നിറയപ്പെട്ട എന്നെ നിന്റെ പാണിയാൽ പിടിച്ചെടുത്തു പാവന നിണം തന്നു പാപത്തിൻ കറപോക്കി രക്ഷിച്ചതാൽ നിന്നെ ഞാൻ എന്നാളും ആത്മാവിൽ ആരാധിക്കും വാഗ്ദത്തം പോലെ നിന്റെ സന്നിധാനെ നിൻ മക്കൾ കൂടിടുന്നേ മദ്ധ്യേ വന്നനുഗഹം ചെയ്തുടാമെന്നുര ചെയ്തവൻ നീ മാത്രമേ-എന്നാളും ആത്മാവിൽ ആരാധിക്കാം ആദിമനൂറ്റാണ്ടിൽ നിൻ ദാസർ മർക്കോസിൻ മാളികയിൽ നിന്നാവി പകർന്നപോൽ നിൻ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

