Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

ലോകത്തിലേകയാശ്രയം എൻ യേശുമാത്രം

ലോകത്തിലേകയാശ്രയം എൻ യേശു മാത്രംശോകങ്ങളേറി വന്നാലുംവേണ്ടാ ഈ ലോകയിമ്പം പ്രിയനേ നീ മതിഎന്നും വാഴ്ത്തിപ്പാടും ഞാൻഉറ്റവരായിരുന്നവർ ദ്വേഷിച്ചാലുംമാറ്റമില്ലാത്ത സ്നേഹിതൻക്ലേശം നിറഞ്ഞ ലോകയാത്രയിൽ താങ്ങിടുംവിൺശക്തിയാലെ നിത്യവും;-തേടിയതല്ല ഞാൻ നിന്നെ ക്രൂശിൻ സ്നേഹംനേടിയേ പാപിയാമെന്നേഓടുന്നു ലാക്കിലേക്കു പാടുകളേറ്റു ഞാൻമാറുവാനാവതില്ലിനി;-മാറായുണ്ടീ മരുവതിൽ-സാരമില്ലമാറായിൻ നാഥനാമേശുമാറാത്ത വാക്കു തന്നോൻ മാറുമോ ആയവൻമാറാ മധുരമാക്കിടും;-വിശ്വാസക്കപ്പൽ താഴുമോ-ഈയുലകിൽഈശാനമൂലനേറുന്നേആശ്വാസമേകുവാൻ നീ വേഗമായ് വന്നാലുംവിശ്വാസ നായകാ പ്രിയാ;-നിൻ ശക്തി കാഴ്ച ശബ്ദങ്ങൾ ഏറെ വേണംവിശ്വാസപ്പോരിൽ നിൽക്കുവാൻപത്മോസിലെത്രനാൾ ഞാനേകനായ് പാർക്കണംവിശ്വാസത്യാഗമില്ലാതെ;-

Read More 

കുരിശരികിൽ യേശുവേ പാർപ്പിച്ചെന്നെ

കുരിശരികിൽ യേശുവേ പാർപ്പിച്ചെന്നെ നിന്‍റെരക്തത്തിൽ കഴുകുകേ ദേഹിയാകെയെന്‍റെയേശുവിൻ ക്രൂശതിൽ മാത്രം എൻ പ്രശംസവേറെയില്ല ഭൂവിതിൽ ഒന്നിലും പുകഴ്ച്ചഭീതിയോടെ യേശുനിൻ ക്രൂശിങ്കൽ ഞാൻ വന്നുപ്രതീക്ഷയോടെ രക്ഷയിൻ നിർണ്ണയം താൻ തന്നുക്രൂശാൽഭാരം പോവാൻ ദൈവത്തിൻ കുഞ്ഞാടേനിന്നിൽ മാത്രം തേറുവാൻ താ കൃപ വിടാതെലോകത്തിൽ എൻ ജീവിതം തീരുംനാൾവരേക്കുംക്രൂശിൽമാത്രം ആശ്രയം രക്ഷകാ ഞാൻ വയ്ക്കുംJesus keep me near the Cross,There a precious fountain;Free to all, a healing streamFlows from Calvary’s mountain.In the Cross, in […]

Read More 

കുരിശതിൻ ദർശനം കാണുക പാപി കാൽവറി

കുരിശതിൻ ദർശനം കാണുക പാപി കാൽവറികുരിശതിൻ ദർശനം കാണുക പാപികാൽവറി നാഥനെ കാണുക പാപികാൽകരങ്ങൾ ആണിയാൽ തറച്ചുക്രിസ്തൻ പാരതിൽ വന്നു പാതകരെ തേടിപാപികൾക്കായ് കുരിശിൽ മരിച്ചു;-കക്കയെപ്പോലെ കറുത്തവൾ ശുലേമികാന്തന്‍റെ വർണ്ണന വർണ്ണിക്കുന്നുക്രിസ്തൻ വെണ്മയും ചുവപ്പ‍ും ഉള്ളവനാകയാൽപതിനായിരം പേരിൽ അതിശ്രേഷ്ഠൻ;-കണ്ണുകൾ രണ്ടും തീജ്വാലപോലെയുംകൈകാൽ മിനുങ്ങിയ താമ്രനിറംക്രിസ്തൻ കാഹളനാദം പോലൊരു ശബ്ദവുംഉള്ളവനാണവൻ രാജരാജൻ;-അന്തമില്ലാതുള്ള അനന്തരാജന്‍റെഅവൻ ദേഹം ഗോമേദകം പോലെയുംക്രിസ്തൻ മൂവരിലൊരുവനാണവൻ രാജൻമുഖവും മിന്നൽ പ്രകാശം പോലെയും;-

Read More 

കുരിശ്ശേടുത്തേൻ നല്ല മനസ്സോടെ ഞാൻ

കുരിശ്ശേടുത്തേൻ നല്ല മനസ്സോടെ ഞാൻ എന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻ എന്നെ ഒരുക്കിടുന്നെ എന്നെ വിളിച്ചവനായ് എന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻവീടും വിടുന്നേ എന്‍റെ നാടും വിടുന്നേ എന്‍റെ വീട്ടിലെത്തുവാൻ സ്വർഗ്ഗ-നാട്ടിലെത്തുവാൻ വാസമൊരുക്കിടുമ്പോൾ പ്രിയനിറങ്ങി വരുംഎന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻവഴി വിദൂരം യാത്ര അതികഠിനം പരിശോധനയുണ്ടെ പരിഹാസവുമുണ്ടെ പാരം ക്ലേശമേറ്റ നായകൻ കൂടെയുണ്ടല്ലോഎന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻരോഗമുണ്ടെന്നാൽ സൗഖ്യദായകനുണ്ട് ബലഹീനതയെന്നാൽ ശക്തിദായകനുണ്ട് പരിതാപമില്ലഹോ പരൻ യേശുവുള്ളതാൽഎന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻഎന്‍റെ […]

Read More 

കുരിശെടുത്തെൻ യേശുവിനെ അനുഗമിക്കും ഞാനന്ത്യം

കുരിശെടുത്തെൻ യേശുവിനെഅനുഗമിക്കും ഞാനന്ത്യംവരെഭാരങ്ങൾ നേരിടുമ്പോൾകരങ്ങളാൽ താങ്ങിടുന്നുമരണത്തിൻ താഴ്വരയതിലുമെന്നെപിരിയാത്ത മാധുര്യ നല്ല സഖിതാൻ;-അവനെന്നെയറിഞ്ഞിടുന്നുഅവനിയിൽ കരുതിടുന്നുആവശ്യഭാരങ്ങളണഞ്ഞിടുമ്പോൾഅവലംബമായെനിക്കവൻ മാത്രമാം;-മാറിടും മനുജരെല്ലാംമറന്നിടും സ്നേഹിതരുംമാറ്റമില്ലാത്തവനെൻ മനുവേൽമഹിമയിൽ വാഴുന്നുയിന്നുമെനിക്കായ്;-തീരണം പാരിലെൻനാൾതിരുപ്പാദസേവയതാൽചേരും ഞാനൊടുവിലെൻ പ്രിയന്നരികിൽഅരുമയോടവനെന്നെ മാറോടണയ്ക്കും;-

Read More 

കുരിശിൽ രുധിരം ചൊരിഞ്ഞു

കുരിശിൽ രുധിരം ചൊരിഞ്ഞുരക്ഷകൻ ജീവൻ വെടിഞ്ഞുഎൻപാപശാപം എല്ലാം കളഞ്ഞുഎന്നെ രക്ഷിപ്പാൻ കനിഞ്ഞു എന്നെലോകം ഉളവാകും മുന്നേ താൻ കണ്ടു അഗതിയെന്നെരക്ഷയൊരുക്കി അന്നേ എനിക്കായ്എത്ര മഹാത്ഭുത സ്നേഹംവിണ്ണിൽ ജനകൻ തൻമടിയിൽ തങ്ങിയിരുന്ന സുതൻഎന്നെ തിരഞ്ഞു വന്നു ജഗതിയിൽതന്നു തൻ ജീവൻ എനിക്കായ്ക്രൂശിൽ ചൊരിഞ്ഞ രക്തത്താലെൻ കുറ്റം ക്ഷമിച്ചു തന്നുസന്താപം പോക്കി ശത്രുത നീക്കി താൻസന്തോഷം എന്നിൽ പകർന്നുആണി തുളച്ച തൃപ്പാദത്തിൽ വീണു വണങ്ങുന്നു ഞാൻസ്തോത്രം സ്തുതികൾക്കിന്നുമെന്നെന്നേക്കുംപാത്രമവനേകൻ താൻ

Read More 

കുരിശിൻ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവെ

കുരിശിൻ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവേ ഹൃദയത്തിൻ വിനകളാകവേ ക്ഷണനേരത്തിൽ നീങ്ങിടുമേപാടും ഞാൻ നിത്യജീവനെ തന്നെന്നെ രക്ഷിച്ചയേശുവിൻ സ്നേഹത്തെ ഒരുനാളും മറന്നിടാതെമരുവിൽ മറവിടമൊരുക്കും ഇരുൾ പാതയിലൊളി വിതറുംമരണത്തിൻ നിഴലിൽ ധൈര്യമായ് നിൽപ്പാൻ എനിക്കവൻ കൃപയരുളുംകഠിനവിഷമങ്ങൾ വരികിൽ കൊടുംക്ഷാമവും നേരിടുകിൽതിരുപാദം തിരയും ദാസരെ എന്നും ക്ഷേമമായ് പുലർത്തിടും താൻമഹിയിൻ മഹിമകൾ വെറുത്തു അനുവേലവും ക്രൂശെടുത്തുഅനുഗമിച്ചിടും ഞാനിമ്പമായ് മനുവേലനെ മമ പ്രിയനെനഭസ്സിൽ വരുമവൻ മഹസ്സിൽ ജയകാഹള നാദമോടെ തിരുജനം വിരവിൽ ചേരുമേ നിത്യഭവനത്തിൽ തന്നരികിൽഅടവിതരുക്കളിനിടയിൽ… എന്നരീതി

Read More 

കുരിശിൻ നിഴലിൽ തലചായ്ചനുദിനം

കുരിശിൻ നിഴലിൽ തലചായ്ചനുദിനം വിശ്രമിച്ചിടുന്നടിയൻ(2)കുരിശിൻ സ്നേഹത്തണലിൽ കൃപയിൻ ശീതളനിഴലിൽപ്രാണപ്രിയന്‍റെ തൃക്കഴലിൽ(2)കാണുന്നഭയമെന്നഴലിൽ(2) പാപഭാര ചുമടെടുത്തവശനായ് തളർന്നൊരെൻ ജീവിതമേ(2) തളർന്നൊരെൻ ജീവിതം കുരിശിൻ തണലിൽ ശാന്തി കണ്ടതിനാൽതളരാതിനി വാനവിരിവിൽ(2)ചിറകടിച്ചുയർന്നിടും വിരവിൽ(2)സ്നേഹം നിറയും തിരുമൊഴി ശ്രവിച്ചു മൽ ക്ലേശം മറന്നിടും ഞാൻ(2)തിരുമൊഴിയാനന്ദനാദം തേനിലും മധുരം തൻവേദംതരുമെനിക്കനന്തസമ്മോദം(2)തീർക്കുമെൻ മാനസഖേദം(2)ഏതു ഘോരവിപത്തിലും ഭയന്നിടാതവനിൽ ഞാനാശ്രയിക്കും(2)അവനിലെന്നാശ്രയമെന്നാൽ അവനിയിലാകുലം വന്നാൽഅവശതയണയുകിലന്നാൾ(2)അവൻ തുണയരുളിടും നന്നായ്(2)

Read More 

കുരിശിന്‍റെ തണലാണെന്‍റെ അഭയമെന്നേശുനായകാ

കുരിശിന്‍റെ തണലാണെന്‍റെഅഭയമെന്നേശുനായകാതുണയെനിക്കേകിടേണമേഅണയുന്നു പാദപീഠേ ഞാൻഉലകസ്ഥാപനം മുൻപെന്നെഫലമേകാൻ തിരഞ്ഞെടുത്തുഉലകാവസാന നാളോളംഅലയാതെ കാത്തിടുമവൻ;-നമ്മെ അവൻ അറിയുന്നെന്നുംതിന്മയ്ക്കായ്‌ ചെയ്കില്ല താനൊന്നുംനന്മയ്ക്കായ്‌ നല്കുന്നതോർത്തെന്നുംസന്മനസ്സാൽ സഹിച്ചീടുക;-ശത്രു നമ്മെ എതിർത്തെന്നാലുംമിത്രമായോർ കൈവെടിഞ്ഞാലുംതത്രപ്പെട്ടുള്ളം കലങ്ങല്ലെകർത്തനിൽ വിശ്വസിച്ചുറയ്ക്കാം;-കാട്ടൊലിവായിരുന്ന നമ്മെനാട്ടൊലിവോടവനൊട്ടിച്ചുസൽഫലം കായ്ച്ചുലഞ്ഞിടട്ടെവല്ലഭനുല്ലാസമാകട്ടെ;-ലോകമാമീ സമുദ്രത്തൂടെവിശ്വാസത്തിൻ പടകേറി നാംഅക്കരെക്കാണും പ്രകാശത്തെലക്ഷ്യമാക്കിയാത്രതുടരാം;-

Read More 

കുരിശോളവും താണിറങ്ങി വന്ന സ്നേഹമേ

കുരിശോളവും താണിറങ്ങി വന്ന സ്നേഹമേ മാനവരെ വീണ്ടെടുക്കുവാനായ്‌ മാനുഷ വേഷം ധരിച്ചോ(2)സ്വന്ത പുത്രനെ ആദരിയാതെ എനിക്കായ് ഏൽപ്പിച്ചു തന്നവൻ സകലവും എനിക്കായ് നൽകീടുമേ നിൻ സ്നേഹം അതുല്യമേജീവൻ തന്നു നീ സ്നേഹിച്ചതല്ലേ നീയെന്‍റെ നിത്യാവകാശമല്ലേ ആശയും നീയേ പ്രത്യാശയും നീയേ ആരിലും ഉന്നതനും നീയല്ലോ ഒരുക്കുന്നെനിക്കായ്‌ വാസസ്ഥലമൊന്നുകൊതിയെറുന്നെ അങ്ങ് വാഴുവാൻപൊൻമുഖം ഞാനന്നു നേരിൽ കാണുംആനന്ദമേ നിത്യ സന്തോഷമേ

Read More