കൂടു കൂട്ടും ഞാൻ യാഗപീഠത്തിൻ കൊമ്പിൽ
കൂടു കൂട്ടും ഞാൻ യാഗപീഠത്തിൻ കൊമ്പിൽവീണ മീട്ടും ഞാൻ ജീവവൃക്ഷക്കൊമ്പിൽമീവൽ പക്ഷിയും കുരികിലും തൻ വീടു കണ്ടെത്തിയെ ഞാനും കണ്ടെത്തിയേയാഹേ നിന്നാലയം നിൻ യാഗപീഠവും;- കൂടു…കൊടുങ്കാറ്റടിച്ചു കൂടിളകുമ്പോൾപാട്ടുപാടിടും ഞാൻ നൃത്തം ചെയ്തിടും ഞാൻനിർഭയം വാണിടും കുരികിലിനെപ്പോൽ;- കൂടു…എന്‍റെ ഉള്ളം യാഹേ വാഞ്ചിച്ചിടുന്നുജഡവും ഘോഷിക്കുന്നു നിത്യം സ്തുതിക്കുവാൻ ആലയത്തിൻ നൻമ നിത്യം ഭുജിക്കുവാൻ;- കൂടു…നിന്‍റെ പ്രാകാരത്തിൽ പാർക്കും ദിനത്തിനുതുല്യമില്ലഹോ ആയിരം ദിനംവാഞ്ചിക്കുന്നെന്നുള്ളം മോഹിക്കുന്നെൻ മനം;- കൂടു…
Read Moreകൂടുണ്ട് പ്രീയനെൻ ചാരവെ ചാരിടും ഞാൻ
കൂടുണ്ട് പ്രീയനെൻ ചാരവെചാരിടും ഞാൻ ആ മാർവ്വതിൽകേൾക്കുന്നു നാഥൻ ഇമ്പസ്വരംമുമ്പോട്ടു പോയിടാം(2)കാക്കയാൽ ആഹാരം തന്നീടുംശ്രേഷ്ഠമായ് എന്നെ നടത്തിടുംവിശ്വസ്തനെന്നെ വിളിച്ചതാൽനടത്തും അന്ത്യം വരെ(2)ഏകനായ് തീർന്നിടും നേരത്തിൽശോധന ഏറിടും വേളയിൽഇല്ല തെല്ലും നിരാശകൾഎൻ പ്രീയൻ കൂടുള്ളതാൽ(2)പാടും ഞാൻ ആയുസ്സിൽ നാളെല്ലാംവീണ്ടെടുത്ത എൻ പ്രീയനെസ്തോത്രം ഞാൻ ചെയ്തിടും സാനന്ദംആ നൽ സന്തോഷത്തെ(2)ആകുല ചിന്തകൾ വേണ്ടിനിആശ്വാസകാലമതുണ്ടല്ലോആത്മാവിനാലെ നടന്നീടാംക്രിസ്തുവിശ്വാസിയെ(2)യേശു താനെന്നെടു സമ്പത്തുംവാഗ്ദത്തമാം നിക്ഷേപവുംഭാഗ്യമേറും പ്രത്യാശയുംതേജസമ്പൂർണതയും(2)കാണുന്നു ഞാൻ വൻ സൈന്യത്തെശോഭന പൂർണ്ണരാം സംഘത്തെവിശുദ്ധന്മാരുടെ കൂട്ടത്തെനിത്യസന്തോഷത്തിൽ(2)
Read Moreകൂടുവിട്ടൊടുവിൽ ഞാനെൻ നാട്ടിൽ വീടിന്‍റെ
കൂടുവിട്ടൊടുവിൽ ഞാനെൻ നാട്ടിൽവീടിന്‍റെ ഉള്ളിലെത്തുംപാടിടും ജയഗീതമെ ഞാൻ-പങ്കപാടുകൾ ഏറ്റവനായി(2)ഉറ്റവർ സ്നേഹിതർ പറ്റം തിരിഞ്ഞു നിന്നുമുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോൾപറ്റിചേർന്നവൻ നിൽക്കുമേ ഒടുവിൽപക്ഷത്തു ചേർത്തിടുമേ;-ലോകമെനിക്കു വേണ്ടാ ലോകത്തിൻ ഇമ്പം വേണ്ടാപോകണമേശുവിൻ പാതനോക്കിഏകുന്നു സമസ്തവും ഞാൻ-എന്‍റെഏക നാഥനെ നിനക്കായ്;-പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറുംപ്രാണപ്രിയനോടൊത്തു കൂടിടുമ്പോൾപ്രാക്കൾക്കണക്കേ പറക്കുംനാമന്ന് പ്രാപിക്കും രൂപാന്തരം;-
Read Moreകൂരിരുൾ നിറഞ്ഞ ലോകത്തിൽ
കൂരിരുൾ നിറഞ്ഞ ലോകത്തിൽ തേജസ്സായി ദേവാ നീ വന്നു സ്തുതി മഹിമ കർത്താവിന്നുനിഷ്കളങ്കയാഗമായ് ക്രൂശിലെൻ പരൻ അമൂല്യരക്തമേകി മുക്തി മാർഗ്ഗമായ്എന്തു ഞാനിതിന്നു ബദലായേകിടും പ്രഭോ!സ്തുതി മഹിമ കർത്താവിന്നുമൃത്യുവെ തകർത്തു ഹാ! എന്തൊരത്ഭുതം ഭീതിപോക്കി പ്രീതിയേകിയുള്ളത്തിൽതാതൻ ചാരേ പക്ഷവാദം ചെയ്‌വതും നീയേസ്തുതി മഹിമ കർത്താവിന്നുഗാനം പാടി വാഴ്ത്തിടും മോദമോടെ ഞാൻ വൻകടങ്ങൾ നിൻ കരങ്ങൾ തീർത്തതാൽവാനിൽ വേഗം വന്നിടും നിന്നന്തികേ ചേർപ്പാൻസ്തുതി മഹിമ കർത്താവിന്നു
Read Moreകൂരിരുൾ പാതയിൽ നാം
കൂരിരുൾ പാതയിൽ നാംഒരു അനർത്ഥവും ഭവിക്കയില്ലനിൻ കൂടെ യേശുവുണ്ട് നമ്മെ നടത്തുന്നോൻ ശക്തനല്ലോമനം തകർന്നു നാം വിളിച്ചിടുമ്പോൾ നല്ല അത്താണിയായി വരുംമിഴി തുടച്ചവൻ സ്വാന്തനമേകുംജീവിതത്തിൽ അവൻ അനന്ദമേകും(2);- കൂരിരുൾസഹജനക്കാർ മാനിച്ചിടുവാൻ അനന്ദതൈലം നിറച്ചിടുമെ(2)ദൈവം കൃപയും നീതിയുള്ളവൻമമ ദൈവം കരുണയുള്ളവൻ(2);- കൂരിരുൾ
Read Moreകൂരിരുൾ തിങ്ങിടും താഴ്വര കാൺകയിൽ
കൂരിരുൾ തിങ്ങിടും താഴ്വര കാൺകയിൽഭാരിച്ച ഭീതിയിൽ വീണു ഞാൻ;പാരിതിൽ ആലംബം ഇല്ലാത്തോരേഴയായ്തീരില്ലാ യാതൊരു കാലത്തും (2)എന്നെന്നും പാലിപ്പാൻ എന്നുടെ പാതയിൽഎന്നുടെ പാതയിൽ ദീപമായ് വിണ്ണിന്‍റെ നാഥനെൻ കൂടെയുള്ളതാലെ ഒന്നുമേ ഖേദിപ്പാനില്ലല്ലോമാനസവീണയിൽ മാധുര്യ വീചികൾസാനന്ദം മീട്ടി ഞാൻ ആർത്തിടുംഎന്നുള്ളിൽ വാഴണം ഈ നല്ല രക്ഷകൻഎന്നെന്നും രാജാധി രാജാവായ്;-ആപത്തു വേളയിൽ സാന്ത്വനം നൽകുവാൻശാന്തിയിൻ ദൂതുമായ് വന്നിടുംബന്ധുവാം യേശുവേ പോലിഹേ ആരുള്ളു സന്തതം സ്നേഹിതൻ ആയെന്നും;-
Read Moreകൂരിരുളിൽ ദീപമായ് അണയും
കൂരിരുളിൽ ദീപമായ് അണയുംവേദനയിൽ സാന്ത്വനം അരുളുംയേശു നീ നല്ല ഇടയൻരാവിലും പകലിലുംകാവലായ് കരുതുവാൻ കൂടെ നീ ഉള്ളതാൽ വാഴ്ത്തിടുംപാവനനാം അജപാലകൻ പാപികളാം മാനവർക്കായ് (2)പാണികളിൽ മുറിവേറ്റു താൻയേശു നീ നല്ല ഇടയൻ;- രാവിലും…യാതനകൾ സ്വയമേറ്റവൻകാൽവറിയിൻ ക്രൂശിൽ അവൻ (2)ആടുകൾക്കായ് സ്വയമേകിയോൻയേശു നീ നല്ല ഇടയൻ;- രാവിലും…
Read Moreകൂട്ടിനായി യേശു എൻ കൂടെയുണ്ട്
കൂട്ടിനായി യേശു എൻ കൂടെയുണ്ട്എല്ലാ നാളിലും കൂടെ ഉണ്ട്അന്ത്യം വരെയും എൻ കൂടെ ഇരുന്ന്അനുദിനവും വഴി നടത്തും(2)ഭയം ഇല്ലിനി തെല്ലും ഭയം ഇല്ലിനിഎന്നും പ്രിയൻ എന്‍റെ കൂടെ ഉള്ളതാൽ(2)ഉറ്റവർ തള്ളിയ കാലത്തിലുംഉള്ളിൽ മുറിവേറ്റ നേരത്തിലും (2)എന്‍റെ ചാരെ വന്ന് നൽ സാന്ത്വനം ഏകിമാർവ്വോട് ചേർത്തണച്ചു(2);- ഭയം..പിഴ പറ്റി പോയൊരു പതിഥൻ എന്നെമോചിപ്പാൻ വന്നല്ലോ മോക്ഷ ദായകൻ (2)സ്വന്ത നിണം ഒഴുക്കി എന്നെ വീണ്ടെടുത്തുആമേൻ യേശുവേ പ്രാണനാഥാ(2);- ഭയം..
Read Moreകൊയ്ത്തുവരുന്നു ഫലശേഖരവും വരുന്നു
കൊയ്ത്തുവരുന്നു ഫലശേഖരവും വരുന്നുനീയോ രക്ഷയെ തേടീടാൻ ഇനിവൈകാതെ-കൃപതള്ളാതെരക്ഷയിന്നാഹ്വാനം മുഴങ്ങുന്നുരക്ഷകൻ വിളിയിതാ കേൾക്കുന്നുരക്ഷിപ്പാൻ വല്ലഭൻ യേശുവിതാ തവഹൃത്തട വാതിൽ മുട്ടുന്നു-സ്നേഹിതാ;-നാളെയെന്നോതി അകന്നിടുന്നോനാളെ നീ എവിടെയെന്നെറിയുന്നുണ്ടോജീവന്‍റെ ഉടയവനെണ്ണി വെച്ചുള്ളൊരുനാളും നാഴികയും നീ അറിയുന്നുണ്ടോ-സ്നേഹിതാ;-തേടിവച്ചുള്ള ധനം പൊരുളുംമോടിയുള്ള മണിമന്ദിരങ്ങളുംനേടിയ മഹിമകളൊക്കെവെടിഞ്ഞു നീആറടി മണ്ണിലമർന്നിടുമെ-സ്നേഹിതാ;-ഇമ്പമെന്നെണ്ണിയതൊക്കെയുമേതുമ്പമായ് മാറുന്ന നാൾവരുമേഅൻപുള്ള സഖികളെല്ലാമൊരുനാൾ നിന്നെപിൻപിലെറിഞ്ഞു മറഞ്ഞിടുമേ-സ്നേഹിതാ;-മാറാത്ത സ്നേഹിതനൊരുവനുണ്ട്തീരാത്ത സ്നേഹവുമവനിലുണ്ട്തീരും നിന്നാധിയും വേദനയും സ്വന്ത-മാക്കുകിൽ ജീവന്‍റെ നായകനെ-സ്നേഹിതാ;-നിത്യതയിൽ നിന്‍റെ പങ്കെവിടെനിത്യമാം നരകത്തിൽ യാതനയോനിത്യ സന്തോഷത്തിന്നോഹരിയോ സത്യ-പാതയിൽ നീ വന്നു ചേർന്നിടുമേ-സ്നേഹിതാ;-
Read Moreകൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ ഭയങ്കരന്മാരുടെ
കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽഭയങ്കരന്മാരുടെ ആരവമുയരുമ്പോൾഎളിയവനൊരു ദുർഗ്ഗം ദരിദ്രനു തണലും നീകഷ്ടത്തിൽ കോട്ടയും ശരണവുമേകാണുന്നു ഞാൻ ബലമുള്ള പട്ടണംരക്ഷയതിന്‍റെ മതിലും കൊത്തളവുംയാഹിലാശ്രയിക്കും സ്ഥിരമാനസൻപൂർണ്ണ ശാന്തിയിൽ പാർക്കുമവിടെസാദ്ധ്യതകൾ തീർന്നാൽ സാരമില്ലസാഗരത്തെ കരതലത്തിൽ വഹിക്കുന്നോൻസാദ്ധ്യമാക്കിത്തീർക്കും ജയമവൻ നൽകീടുംഅസാദ്ധ്യമാം വാതിലുകൾ തുറക്കുംയാഹിൽ ശാശ്വതമാം പാറയതിൽആശയം വെച്ചിടും അവനിൽ ശാശ്വതമായ്നിർത്തിടും വൻ കൃപയിൽ ഉയർത്തിടും വൻഭുജത്തിൽചേർത്തിടും താൻ പാർക്കും വിൺഭവനേതകർക്കാൻ പാഞ്ഞെടുക്കും ശത്രുവിൻമേൽതകർക്കുന്ന ജയമവൻ നമുക്കായ് നൽകിടുമേഒരുക്കിടും മേശയവൻ പകർന്നിടും തെലമവൻഇരുത്തിടും താൻ സ്വർഗ്ഗീയ സിംഹാസനേ
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

