കാണുന്നു ഞാൻ കാൽവറി മാമല ക്രൂശെൻ
കാണുന്നു ഞാൻ കാൽവറി മാമല ക്രൂശെൻ കൺമുൻപിലായ്ഭാരവും ചുമന്നിതാ പോയിടുന്നു രക്ഷാകരൻആറത്തേറ്റിടും സോദരാ ദാരുണമാം ആ വേദനഅന്ധനാം മനുഷ്യന് കാഴ്ച നൽകിയാ കൈകളെരോഗികളെ സൗഖ്യമാക്കിയ കൈകളല്ലയോ ക്രൂശതിൽകുന്തമുന കൊണ്ടത് വേല ചെയ്ത കൂലിയാണഹോ ചാട്ടവാറടികളൊക്കെയും ആ മാർവിലല്ലയോ വീണത്കേണിടുന്നു രക്ഷകൻ തൻപിതാവിനോടന്ത്യമായ്എലോഹി എലോഹി ലമ്മശബക്താനി
Read Moreകണ്ടീടുകാ നീ കാൽവറി ക്രൂശിൽ
കണ്ടീടുകാ നീ കാൽവറി ക്രൂശിൽകർത്തനാം യേശു നിനക്കുവേണ്ടിപാപവും ശാപവും രോഗവും ചുമന്ന്നിർമ്മല രുധിരം ചൊരിഞ്ഞിടുന്നേഈ ദൈവ സ്നേഹത്തെ അഗണ്യമാക്കല്ലേനിന്നെ പുത്രനാക്കിടും അവകാശം നൽകുവാൻഅടിപ്പിണരാൽ നീ സൗഖ്യം പ്രാപിച്ചീടുവാൻഏകജാതൻ യേശു തകർക്കപ്പെട്ടുഇനിയും രോഗിയായ് പാർത്തിടുവാനല്ലയേശുവേ നോക്കി നീ സുഖം പ്രാപിക്ക;ഗോൽഗോത്താ മലമേൽ കയറിടുന്നേ നാഥൻകുശും ചുമലിൽ ചുമന്നുകൊണ്ട്നിന്നെ വീണ്ടെടുപ്പാൻ നിന്ദയും സഹിച്ചു.പോയിടും കാഴ്ച്ച നീ കണ്ടിടുക;-പാപം അറിയാത്ത പരിശുദ്ധൻ യേശു നിൻപാപങ്ങളഖിലവും ചുമന്നുകൊണ്ട്പാതകനെപ്പോൽ തൂങ്ങിടുന്നേ ഇതാപരിശുദ്ധനാക്കി നിന്നെ സ്വർഗ്ഗ ചേർക്കുവാൻ;-കാൽവറിക്രൂശിൽ മരണമാസ്വദിച്ചുദുഷ്ടനാം സാത്താന്‍റെ തല തകർത്തുജയത്തിൻ ഘോഷം ധ്വനിക്കുന്നവിടെജയിച്ചു […]
Read Moreകനിവിൻ കരങ്ങൾ നീട്ടേണമേ
കനിവിൻ കരങ്ങൾ നീട്ടേണമേഅലിവായ് നീ എന്നിൽ നിറയേണമേഅകതാരിലെ എന്‍റെ അകൃത്യങ്ങളെല്ലാംഅകറ്റേണമേ എന്നെ കഴുകേണമേഇരുൾ നിറഞ്ഞീടുന്ന താഴ്വരയിൽ വന്ന്ഇരുളാകെ നീക്കുന്ന നല്ലിടയാമനം നൊന്തു കേഴുമ്പോൾ ഹൃദയം തകരുമ്പോൾമനസ്സലിവിൻ നാഥാ സുഖമേകണേ;-ഭാരങ്ങൾ ഏറുന്ന ഈ മരുയാത്രയിൽഭാരം വഹിക്കുന്ന സർവ്വേശ്വരാആഴിയിൻ അലകളാൽ തോണി ഉലയുമ്പോൾഅഖിലാണ്ഡ നാഥാ അരികിൽ വരു;- രോഗങ്ങളാൽ ദേഹം തളർന്നിടും വേളയിൽരോഗസൗഖ്യം നൽകും സ്നേഹരൂപാവൈരികൾ ഏറുമ്പോൾ വഴികൾ അടയുമ്പോൾവിടുതലിൻ ദൈവമേ തുണയേകണേ;-
Read Moreകണ്ടു ഞാൻ കാൽവറിയിൽ
കണ്ടു ഞാൻ കാൽവറിയിൽഎൻ യേശു രക്ഷകനെഎന്‍റെ ഘോര ദുരിതങ്ങൾ അകറ്റാൻഎനിക്കായ് തകർന്നവനെനിനക്കായ് ഞാൻ എന്തു നൽകുംഎനിക്കായ് തകർന്ന നാഥാഇഹത്തിൽ ഞാൻ വേല ചെയ്തുഅണയും നിൻ സന്നിധിയിൽ വിടുതൽ നീ നല്കിയല്ലോഅരികിൽ നീ ചേർത്തുവല്ലോമകനായ് നീ എന്നെ മാറ്റിഅധരം നിന്നെ സ്തുതിക്കാൻദൈവ സ്നേഹം പകർന്നു തന്നുസ്വർഗ്ഗവാതിൽ തുറന്നു തന്നുനിത്യ ജീവൻ നൽകിടാനായ്പുത്രനെ തകർത്തു ക്രൂശതിൽ
Read Moreകൺകളുയർത്തുന്നു ഞാൻ എന്‍റെ
കൺകളുയർത്തുന്നു ഞാൻ എന്‍റെസങ്കേതമാകുന്ന സീയോൻ ഗിരിയിലെൻആരുടെ കൈകളീയാകാശഭൂമികളാകൃതി ചെയ്തവൻ താൻ സഹായമെൻതെറ്റുകയില്ലയെൻ പാദങ്ങൾ പാതയിൽതെല്ലുമുറങ്ങുകയില്ലെന്‍റെ നായകൻപാരിലെൻ പാലകനിസ്രയേൽ നായകൻപാർക്കിലവനെന്നരികിലൊരു തണൽരാപ്പകൽ ദോഷങ്ങളേശാതെയീ വീധംആപത്തകന്നെന്തൊരാനന്ദ ജീവിതംഎന്‍റെ ഗമനാഗമനങ്ങൾ സർവ്വവുമെന്നുമവൻ കാത്തു നന്നായ് നടത്തിടും
Read Moreകൺകളെ കണ്ടിടുക കാൽവറി മലമുകളിൽ
കൺകളെ കണ്ടിടുക കാൽവറി മലമുകളിൽ കാൽകരം ആണികളാൽ തൂങ്ങിടുന്നു പ്രാണനാഥൻസ്വന്തശിഷ്യനായ യൂദാ ഏൽപ്പിച്ചു യേശുവിനെ എന്തു കഷ്ടം ക്രൂരജനം കൈയേറ്റി നല്ലവനെ സ്വന്ത ഇഷ്ടം പോലെയല്ല താതനിഷ്ടം നിറവേറാൻസ്വന്ത ദേഹം ഏൽപ്പിച്ചവൻ ഹന്ത ക്ലേശം ഏറ്റിടുന്നുവലിയൊരു മരക്കുരിശെൻ യേശുവിനെ ഏൽപ്പിച്ചു ഝടുഝെടെ നടയെന്നു പടയാളികളുത്തരവായ് പടുപാടുകളേറ്റു കൊണ്ട് നടന്നല്ലോ കുരിശേന്തി ഇടയ്ക്കിടെ താൻ വീണു കൊണ്ടും ഇടയ്ക്കിടെ താൻ ഓടി കൊണ്ടുംഗോൽഗോഥാ മലമുകളിൽ കുരിശേന്തി കയറിയല്ലോ പടയാളികൾ യേശുവിനെ കുരിശിൽ തറച്ചുവല്ലോ തുളച്ചല്ലോ ആണികളാൽ കൈകളെയും കാൽകളെയും […]
Read Moreകണ്ണുകൊണ്ടു കണ്ടതോർത്താൽ
കണ്ണുകൊണ്ടു കണ്ടതോർത്താൽകാതുകൊണ്ടു കേട്ടതോർത്താൽയാഹേ! നീയല്ലാതൊരു ദൈവംഇല്ല വേറെയാരുമില്ലകൈകൾ കാലുകൾ തുളഞ്ഞുംശിരസ്സിൽ മുൾമുടി അണിഞ്ഞുംവദനമോ തുപ്പലേറ്റുംഏഴയ്ക്കായി ചങ്കു തുറന്നും;-ശൂന്യത്തിൻമേൽ ഭൂമിയെന്നപോൽഇന്നെയോളം നിറുത്തിയോനെകൂരിരുളി ൻ താഴ്വരകളിൽഅഗ്നിമേഘത്തൂണുകളുമായ്;-ശത്രു ഏറ്റം പഴിച്ചീടട്ടെഎല്ലാ നാളും ദിഷിച്ചീടട്ടെവിശ്വസ്തൻ ഹാ! എത്ര നല്ലവൻപ്രാണപ്രിയൻ എന്‍റെ വല്ലഭൻ;-സാധുവെന്നെ കൈവിടാതെ: എന്ന രീതി
Read Moreകണ്ണുനീർ ഇല്ലാത്ത നാട്ടിൽ നാം
കണ്ണുനീർ ഇല്ലാത്ത നാട്ടിൽ നാംകൈപ്പണി അല്ലാത്ത വീട്ടിൽ നാംചേർന്നിടും വേഗം നാം പോയിടുംഈ മണ്ണിൽ നിന്നു നാം മറഞ്ഞിടുംമറക്കുക സകലതും ക്ഷമിക്കുകത്യജിക്കുക വിട്ടോടുക പാപത്തെനേടുക നിത്യജീവൻ നേടുകഓട്ടം ഓടി നല്ലവിരുതു പ്രാപിക്ക(2)പ്രാണൻ പോയിടും നേരമതിൽനേടിയതെല്ലാം ഭൂവിൽ ഇട്ടിടുംനഷ്ടമില്ലാത്തവകാശങ്ങൾസ്വർഗ്ഗത്തിൽ നിക്ഷേപം മാത്രമാം;-കേട്ടിടും നിൻ മരണവാർത്തയിൽവന്നിടും നാട്ടുകാർ നിൻ വീട്ടിലായ്ചേർന്നിടും വിലാപയാത്രയിൽ കൂട്ടുകാർതീർന്നിടും നീ ഏകനായ് ശ്മശാനത്തിൽ;-ഇന്നു നീ കേൾക്കുന്ന ഈ ദൂതിനെപൂർണ്ണമായ് സ്വീകരിച്ചിടുമെങ്കിൽചൂടും നീ പൊൻകിരീടം അന്നുസംശയം വേണ്ടിനിയും ഒരുങ്ങുക;-
Read Moreകണ്ണുനീർ കാണുന്ന എന്‍റെ ദൈവം
കണ്ണുനീർ കാണുന്ന എന്‍റെ ദൈവംകരതലത്താൽ കണ്ണീർ തുടച്ചീടുമേ വേദന അറിയുന്ന എന്‍റെ ദൈവം സാന്ത്വനമേകി നടത്തീടുമേകലങ്ങുകില്ല ഞാൻ ഭ്രമിക്കയില്ല തളരുകില്ല ഞാൻ തകരുകില്ല പ്രാർത്ഥന കേട്ടവൻ വിടുവിച്ചിടും ആനന്ദമായവൻ വഴി നടത്തുംസിംഹത്തിൻ ഗുഹയിൽ ഇറങ്ങിയ ദൈവം പ്രാർത്ഥനയ്ക്കുത്തരം നൽകിടുമേ വൈരികളെനിക്കെതിരായ് വരുമ്പോൾ വചനമയച്ചെന്നെ ബലപ്പെടുത്തും;- കലങ്ങുകില്ല…മോറിയ മലയിലെ യാഗഭൂമിയതിൽ ദൈവീക ദർശനം കണ്ടതുപോൽ പരീക്ഷകൾ നിരന്തരം ഉയർന്നിടുമ്പോൾ അത്ഭുത ജയം നൽകി പരിപാലിക്കും;- കലങ്ങുകില്ല…ചെങ്കടലിൽ വഴി ഒരുക്കിയ ദൈവം ജീവിതയാത്രയിൽ വഴി ഒരുക്കുംവാഗ്ദത്തമഖിലവും നിവർത്തിച്ച നാഥൻ വാക്കുമാറാതെന്നെ […]
Read Moreകണ്ണുനീർ മാറും വേദനകൾ നീങ്ങും കഷ്ടപ്പാടും
കണ്ണുനീർ മാറും വേദനകൾ നീങ്ങുംകഷ്ടപ്പാടും മാറും നിശ്ചയം തന്നെയേശുവിന്‍റെ സാക്ഷികൾ ഞങ്ങൾഅന്ത്യജയം നേടും നിശ്ചയം തന്നെ(2)ജയം ജയം അന്ത്യജയം, നമ്മോടുകൂടെജയം ജയം ജയകിരീടം, എന്നോടു കൂടെജയം ജയം ക്യപമൂലം, നമ്മോടുകൂടെജയം ജയം യേശുവിനാൽ… എന്നോടു കൂടെബാധ്യതകൾ മാറും വ്യവഹാരം നീങ്ങുംശത്രുത്വങ്ങൾ മാറും നിശ്ചയം തന്നെയേശുവിന്‍റെ സാക്ഷികൾ ഞങ്ങൾഅന്ത്യജയം നേടും നിശ്ചയം തന്നെ(2)അനർത്ഥങ്ങൾ നീങ്ങും രോഗങ്ങൾ അഴിയുംസ്നേഹമെന്നിൽ നിറയും നിശ്ചയം തന്നെയേശുവിന്‍റെ സാക്ഷികൾ ഞങ്ങൾഅന്ത്യജയം നേടും നിശ്ചയം തന്നെ(2)സാത്താനും മാറും ബാധകളും നീങ്ങുംക്യപ എന്നിൽ പെരുകും നിശ്ചയം തന്നെയേശുവിന്‍റെ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

