കണ്ണുനീരിൽ കൈവിടാത്ത കർത്താവുണ്ട്
കണ്ണുനീരിൽ കൈവിടാത്ത കർത്താവുണ്ട്ഉള്ളുരുകി കരയുമ്പോൾ താൻ ചാരേയുണ്ട്അമ്മ തന്‍റെ കുഞ്ഞിനെ മറന്നിടിലുംഞാൻ മറക്കാ എന്നുരച്ച കർത്താവുണ്ട്നെഞ്ചുരുകും നേരമവൻ തഞ്ചം തരുംഅഞ്ചിടാതെ നെഞ്ചിലെന്നെ ചേർത്തണയ്ക്കുംചഞ്ചലമില്ലേശുവെന്‍റെ നല്ലിടയൻവഞ്ചനയോ തെല്ലുമില്ല തന്‍റെ നാവിൽഉറ്റവരൊറ്റിക്കൊടുത്താൽ ഖേദമില്ലഉറ്റു സ്നേഹിക്കുന്ന നാഥൻ കൂടെയുണ്ട്മാറ്റമില്ല തന്‍റെ സ്നേഹം നിസ്തുല്യമേമറ്റു സ്നേഹം മാറിപ്പോകും മർത്യസ്നേഹംഅൽപ്പനാളീ ഭൂമിയിലെൻ ജീവിതത്തിൽഅൽപ്പമല്ലാ ശോധനകൾ നേരിടുകിൽഅൽപ്പവും തളരുകില്ല ഭീതിയില്ലചിൽപുരുഷൻ മാറ്റുമെല്ലാം നന്മയ്ക്കായികർത്തൃനാമത്തിൽ സഹിക്കും കഷ്ടതകൾകർത്തനു പ്രസാദമുള്ളതെന്നറിഞ്ഞ്സ്തോത്രഗീതം പാടി നിത്യം പാർത്തിടും ഞാൻകർത്തൃപാദസേവ ചെയ്തീ പാരിടത്തിൽ
Read Moreകാൽവറിക്കുരിശതിന്മേൽ തുങ്ങിയോരേശു
കാൽവറിക്കുരിശതിന്മേൽതുങ്ങിയോരേശുദേവൻ – പഞ്ചമുറിവുകളാൽപ്രാണൻ വെടിഞ്ഞല്ലോ നിന്‍റെ പേർക്കായ്തൻ ദിവ്യ സ്നേഹം നീ കാണുന്നില്ലേ?തൻ ദിവ്യ ശബ്ദം നീ കേൾക്കുന്നില്ലേ?ഈ മഹൽത്യാഗം നിനക്കായല്ലോനിൽക്കു നോക്കു ചിന്തിക്കു നീ(2);- കാൽവറി…സ്നേഹത്തിൻ മൂർത്തിയാം ദൈവപുത്രൻസ്നേഹിച്ചിടുന്നിതു നിന്നെയല്ലേഈ ദിവ്യസ്നേഹം നീ കാണാഞ്ഞിട്ടോപാപത്തിൻ അടിമയായ് ജീവിക്കുന്നോ(2);- കാൽവറി…നിന്നെപ്പോൽ നിന്നയൽക്കാരനേയുംസ്നേഹിപ്പാനരുളിയ കർത്താവല്ലോതന്നത്താൻ രക്ഷിപ്പാൻ ഇച്ഛിക്കാതെനമ്മുടെ രക്ഷയ്ക്കായി അർപ്പിച്ചത്(2);- കാൽവറി… സ്രഷ്ടാവാം ദൈവം വിളിക്കുന്നില്ലോസൃഷ്ടിയെ ദൈവം വിളിക്കുന്നല്ലോകാൽവറി ക്രൂശു വിളിക്കുന്നല്ലോഅരികെ വരിക സോദരരേ!(2);- കാൽവറി…
Read Moreകാൽവറി മലമുകളിൽ കണ്ടു ഞാൻ
കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെമുൾക്കിരീട ഭാരമതിൽ എഴുന്നള്ളും രാജാവിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ കാരിരുമ്പിൻ ആണികളാൽ മുറിവേറ്റ കുഞ്ഞാടിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ മേലങ്കി പകുത്തു നൽകും ലോകത്തിന്‍റെ പാലകനേകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെകയ്പുനീരും ദാഹത്തോടെ നുകരുന്ന രക്ഷകനെ കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെവിലാവിന്‍റെ ആഴത്തിലും സ്നേഹമൂറും പിതാവിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെഎനിക്കായ് കുരിശിൽ മരിക്കും എന്‍റെ ജീവദായകനെ
Read Moreകാൽവറി ഉണർത്തുന്ന ഓർമ്മകളെ
കാൽവറി ഉണർത്തുന്ന ഓർമ്മകളെകാൽകരം തുളയ്ക്കുന്ന നിമിഷങ്ങളെആയിരം സ്തുതികൾ മതിയാകുമേനിൻ മഹാ ത്യാഗത്തെ വർണ്ണിക്കുവാൻനിൻ മുറിവുകൾ എനിക്കു ജീവനേകിനിന്നടിപ്പിണരാൽ സൗഖ്യമേകിഎൻ ശാപ ശിക്ഷയിൽ നിന്നും വിടുതലേകിനിൻ ദരിദ്രതയെന്നെ സമ്പന്നയാക്കി;-ഗോതമ്പു മണിപോൽ ഉടയുവാനായ്നൂറുമേനിയായ് ഫലം കൊടുപ്പാൻസുവിശേഷത്തിൻ ദീപ്ത്തി പരത്തിഭൂലോകമെങ്ങും സാക്ഷിയാകാൻ;-മുൾക്കിരീടം ചൂടി വിരൂപനായവൻപൊൻ കിരീടം ചൂടി വേഗം വരുംകോമള രൂപനാം രാജാധി രാജൻവീണ്ടും വന്നിടുമേ എന്നെ ചേർപ്പാൻ;-
Read Moreകാൽവറിയിൽ എൻ പേർക്കഹോ
കാൽവറിയിൽ എൻ പേർക്കഹോജീവൻ കൊടുത്തോൻ രക്ഷകൻമഹത്വത്തിൻ ദൂതരുമായ്ഇഹത്തിൽ വിണ്ടും വന്നീടുംയേശു വരും, വീണ്ടും വരുംതൻ ശുദ്ധരെ ചേർത്തുകൊൾവാൻആകാശ മണ്ഡലങ്ങളിൽമേഘങ്ങളിൽ ആഘോഷമായ്ആനന്ദമേ! ഹാ എന്നുമേമാനുവേലിന്നല്ലെലൂയാ!ലോകത്തിൽ നാനഭാഗത്തുംകേൾക്കുന്നിതാ അത്യുച്ചത്തിൽതൻ വരവിന്നാർപ്പുവിളിഏവരും കേട്ടുണരുവിൻ;- യേശു…കത്തും വിളക്കോടും അര-കെട്ടിയും തന്നെ കാക്കുവിൻഅല്ലായ്കിൽ നിങ്ങൾ ഏവരുംതള്ളപ്പെടും പുറത്തഹോ;- യേശു.വാതിലടച്ചശേഷം ഈഭൂവിങ്കലുണ്ടാമേവർക്കുംഅത്യന്ത കഷ്ട്ടങ്ങൾ അവതെറ്റി ഒഴിവിൻ ഇപ്പോഴെ;- യേശു…
Read Moreകാൽവറിയിൽ നിന്‍റെ പേർക്കായ് തൻജീവനെ
കാൽവറിയിൽ നിന്‍റെ പേർക്കായ് തൻജീവനെ വെടിഞ്ഞ യേശുവിങ്കൽ വന്നിടുക പാപശാപം നീങ്ങുവാൻജീവിക്കുന്നു യേശു ജീവിക്കുന്നു നിനക്കായ് ജീവിക്കുന്നുഇന്നലെയും ഇന്നും മാറാത്തവനവൻ നിനക്കായ് ജീവിക്കുന്നുനിന്നകൃത്യം നീക്കി ദിവ്യ ആശ്വാസം നൽകിടുമേ നിന്‍റെ പേർ തൻപുസ്തകത്തിൽ നിർണ്ണയം ചേർത്തിടുമേകുരുടർക്കവൻ കാഴ്ച നൽകും ചെകിടന്നു കേൾവി നൽകും പക്ഷവാതം നീക്കുമവൻ ഭൂതത്തെ ശാസിക്കുമേആത്മീയജീവനിൽ നിന്നെ നിത്യം നടത്തിടുമേ തന്നോടനുരൂപനാക്കി നിന്നെ നിറുത്തിടുമേഇന്നുതന്നെ വന്നിടുക ഈ ദിവ്യരക്ഷയ്ക്കായി തൻമൊഴികൾ നിൻജീവിതം ധന്യമായ് മാറ്റിടുമേ
Read Moreകാൽവറിയിൽ വൻ ക്രൂശതിൽ കാരിരുമ്പാണി
കാൽവറിയിൽ വൻ ക്രൂശതിൽ കാരിരുമ്പാണി മൂന്നതിൽ കാൽകരങ്ങൾ വിരിച്ചയെൻ കർത്തനെ വാഴുത്തിടുന്നു ഞാൻകാരുണ്യനാഥനെ സ്നേഹസ്വരൂപനെഎൻ മാനസേശനെ പാടും നിരന്തരംവേദനയേറും വേളയിൽ ചേതനയേകി പാരിതിൽ നാഥനെന്നെ നടത്തിടും ആകയാലെന്നും പാടിടുംആഴിയതിൻ മദ്ധ്യത്തിലും വഴിയൊരുക്കും നാഥനെ ഊഴിയിലെന്നും ക്ഷേമമായ് വഴിനടത്തും ദേവനെ
Read Moreകാൽവറിയിൽ യാഗമായ് എൻ യേശുനാഥൻ
കാൽവറിയിൽ യാഗമായ് എൻ യേശുനാഥൻപാപഭാരം തന്നിലേന്തി ക്രൂശിതനായ്ആഴത്തിൽ കിടന്ന എന്നെ തേടിവന്നുഏഴയെന്നെ കരകയറ്റി ക്രിസ്തുവാം പാറമേൽ നിർത്തിനാഥൻ എൻ പേർക്കായ് രക്ടം ചിന്തിയല്ലോഎന്‍റെ പാപം പോക്കിടുവാൻഎന്‍റെ ശാപം നീക്കിടുവാൻ;എന്നെ ചേർത്തിടുവാൻ വന്നിടും വേഗംകാത്തിടും ഞാൻ തന്‍റെ വരവിനായ്സ്തോത്രം ഹല്ലേലുയ്യാ;-
Read Moreകാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെ
കാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെതങ്കമുഖമെന്‍റെ താതൻ രാജ്യേഈ ലോകമായയിൽപ്പെട്ടു വലഞ്ഞു ഞാൻമേലോക വാർത്തയിൽ ദൂരസ്ഥനായ്അല്പായുഷ്ക്കാലമീ ലോകത്തിൽ വാസം ഞാൻപുല്ലോടു തുല്യനായി കാണുന്നിപ്പോൾ;-കാലന്‍റെ കോലമായ് മൃത്യു വരുന്നെന്നെകാലും കൈയും കെട്ടി കൊണ്ടു പോവാൻകണ്ണും മിഴിച്ചു ഞാൻ വായും തുറന്നു ഞാൻമണ്ണോടു മണ്ണങ്ങു ചേർന്നിടേണം;-എല്ലാ സാമർത്ഥ്യവും പുല്ലിന്‍റെ പൂ പോലെഎല്ലാ പ്രൗഢത്വവും പുല്ലിന്‍റെ പൂ പോലെമർത്ത്യന്‍റെ ദേഹത്തിനെന്തൊരു വൈശിഷ്ട്യംഎന്തിനു ദേഹത്തിൽ ചാഞ്ചാടുന്നു;-വണ്ണം പെരുത്താലും മണ്ണിന്നിരയിതുകണ്ണിന്‍റെ ഭംഗിയും മായ മായകൊട്ടാരമായാലും വിട്ടേ മതിയാവുകോട്ടയ്ക്കകത്തേക്കും മൃത്യുചെല്ലും;-പതിനായിരം നില പൊക്കി പണിഞ്ഞാലുംഅതിനുള്ളിലും മൃത്യു കയറിചെല്ലുംചെറ്റപ്പുരയതിൽ പാർക്കുന്ന […]
Read Moreകാൽവറിയിൽ എന്‍റെ പേർക്കായ് ജീവൻ
കാൽവറിയിൽ എന്‍റെ പേർക്കായ്ജീവൻതാൻ തന്നതാൽകാലമെല്ലാം യേശുവിനായ്ജീവിക്കും നിർണ്ണയംലോകം തരും ഇമ്പങ്ങളോമറ്റുള്ള മോഹമോലോകത്തിന്‍റെ ബന്ധങ്ങളോമാറ്റുകില്ലന്നെ;-നശ്വരമാം ഈ ജഗത്തിൻചിന്തകളേതുമില്ലനിശ്ചയമായി സ്വീകരിക്കുംചിന്തയെൻ യേശു താൻ;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

